കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതുതാൻ പിണറായി സ്റ്റൈൽ!!! അടിയ്‌ക്കേണ്ടിടത്ത് അടിച്ച് വമ്പൻ തിരിച്ചുവരവ്... പത്രക്കാർക്കും കൊടുത്തു!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയുള്ള ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ കാണില്ല എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. കെഎം ഷാജി വിവാദവും സ്പ്പിങ്ക്‌ലര്‍ വിവാദവും കത്തിനില്‍ക്കുമ്പോള്‍ ആയിരുന്നു അത്. ഷാജിയെ പേടിച്ചിട്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിര്‍ത്തിയത് എന്ന് വരെ പറഞ്ഞുകളഞ്ഞു ചിലര്‍.

അതിന് ശേഷമുള്ള ദിവസങ്ങളില്‍ പ്രതിപക്ഷം ആഞ്ഞടിക്കുകയായിരുന്നു. സ്പ്രിങ്ക്‌ലര്‍ വിവാദവും ടെലിമെഡിസിന്‍ വിവാദവും തന്നെ ആയിരുന്നു പ്രധാന വിഷയങ്ങള്‍. ഇക്കാര്യങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും പ്രതിപക്ഷത്തിന് കിട്ടിപ്പോന്നു.

എന്നാല്‍ ഒറ്റദിവസം കൊണ്ട് ശക്തമായ തിരിച്ചുവരവാണ് പിണറായി വിജയന്‍ നടത്തിയിരിക്കുന്നത്. പതിഞ്ഞ് പറയേണ്ടിടത്ത് പതിഞ്ഞ് പറഞ്ഞും, തെളിച്ച് പറയേണ്ടിടത്ത് തെളിച്ച് പറഞ്ഞും, ആഞ്ഞടിക്കേണ്ടിടത്ത് ആഞ്ഞടിച്ചും പിണറായി വിജയന്‍ തകര്‍ത്താടുകയായിരുന്നു.

നേട്ടങ്ങള്‍ അക്കമിട്ട്

നേട്ടങ്ങള്‍ അക്കമിട്ട്

കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ ഒന്നും പരാമര്‍ശിക്കാതെ, കേരളത്തിന്റെ നേട്ടങ്ങള്‍ അക്കമിട്ട് പറഞ്ഞുകൊണ്ടായിരുന്നു പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. കേരളത്തിന്റെ പ്രധാന നേട്ടങ്ങളെല്ലാം അദ്ദേഹം ഒന്നുവിടാതെ പറഞ്ഞു. ഒരുപക്ഷേ, പ്രതിപക്ഷത്തിന് നല്‍കാവുന്ന ഏറ്റവും നല്ല മറുപടിയായിട്ടാവും അദ്ദേഹം ഇതിനെ കണ്ടിട്ടുണ്ടാവുക.

പൊങ്ങച്ചം പറയാനല്ല

പൊങ്ങച്ചം പറയാനല്ല

ഓരോ ദിവസം വാര്‍ത്താ സമ്മേളനം നടത്തിക്കൊണ്ടിരുന്നത്. പൊങ്ങച്ചം പറയാന്‍ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ദിവസത്തേയും കാര്യങ്ങളാണ് വാര്‍ത്താ സമ്മേളനങ്ങളില്‍ എടുത്ത് പറഞ്ഞിരുന്നത്.

പിണറായി വിജയന്‍ ഓരോ ദിവസവും നടത്തിയിരുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു.

ഇത്തവണയും കൃത്യം

ഇത്തവണയും കൃത്യം

പറയേണ്ട കാര്യങ്ങള്‍ എല്ലാം ഇത്തവണയും കൃത്യമായി തന്നെ മുഖ്യമന്ത്രി പറഞ്ഞു. എന്താണ് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്നും അദ്ദേഹം വ്യക്തമാക്കി. കേരളം കൈവരിച്ച നേട്ടം കൂട്ടായ്മയുടെ നേട്ടമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അക്കാര്യത്തില്‍ അദ്ദേഹം ആരേയും ഒഴിവാക്കിയില്ല.

ചോദ്യോത്തരങ്ങളില്‍, പതിവ് പോലെ

ചോദ്യോത്തരങ്ങളില്‍, പതിവ് പോലെ

വിവാദ പരാമര്‍ശങ്ങള്‍ താനായിട്ട് പറയില്ലെന്ന ശീലം ഇത്തവണയും പിണറായി വ്ിജയന്‍ കൈവിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത് വരെ കാത്തിരുന്നു. മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ അതിന് കാത്തിരിക്കുകയായിരുന്നു. പ്രതീക്ഷിച്ചതുപോലുള്ള ചോദ്യങ്ങള്‍ വരികയും ചെയ്തു.

പോരാട്ടത്തിലാണ്...

പോരാട്ടത്തിലാണ്...

സ്പ്രിങ്ക്‌ലര്‍ ഇടപാടിനെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങളെ കുറിച്ച് തന്നെ ആയിരുന്നു പ്രധാനമായും ചോദ്യങ്ങള്‍. ആ ആരോപണങ്ങള്‍ക്കൊന്നും ഇപ്പോള്‍ മറുപടി പറയാനില്ലെന്നായിരുന്നു ആദ്യത്തെ പ്രതികരണം. കൊറോണ വൈറസിനെ എങ്ങനെ തുരത്താം എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാം നേരത്തെ പറഞ്ഞതാണ്. എല്ലാം ചരിത്രം തീരുമാനക്കട്ടേ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇതത്ര ആനക്കാര്യമൊന്നുമല്ല

ഇതത്ര ആനക്കാര്യമൊന്നുമല്ല

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവാദം വിടാന്‍ വയ്യല്ലോ. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപം ആയി അടുത്ത ചോദ്യം. വലിയ ആനക്കാര്യം എന്ന രീതിയില്‍ ആണ് ആളുകള്‍ ഇതിനെ അവതരിപ്പിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എല്ലാവര്‍ക്കും ഇതെല്ലാം മനസ്സിലാകും എന്നും അദ്ദേഹം പറഞ്ഞു.

സേവ് സിപിഎം ഫോറവും സിന്‍ഡിക്കേറ്റും

സേവ് സിപിഎം ഫോറവും സിന്‍ഡിക്കേറ്റും

പിന്നീടാണ് പിണറായി വിജയന്റെ മാസ്റ്റര്‍ ക്ലാസ്സ് ഡയലോഗുകള്‍ വന്നത്. പഴയ സേവ് സിപിഎം ഫോറം കഥകളും മാധ്യമ സിന്‍ഡിക്കേറ്റും എല്ലാം പറയാതെ പറഞ്ഞുകൊണ്ടായിരുന്നു മറുപടികള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കും ആവശ്യത്തിന് കൊടുക്കുന്നതായിരുന്നു ആ മറുപടികള്‍. ചില മാധ്യമ പ്രവര്‍ത്തകരുടെ പ്രത്യേക ശീലങ്ങളെ കുറിച്ച് വരെ കുത്തിപ്പറഞ്ഞു പിണറായി വിജയന്‍. പഴയ സിന്‍ഡിക്കേറ്റിന്റെ ചില അംശങ്ങള്‍ ഇപ്പോഴും കാണാം എന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Pinarayi Vijayan's daily press meet will continue till the end of lock down | Oneindia Malayalam
വേറെ ജോലിയുണ്ട്...

വേറെ ജോലിയുണ്ട്...

ആരോപണങ്ങളുടെ നിജസ്ഥിതി പൊതുജനത്തെ അറിയിക്കേണ്ടേ എന്നായി അടുത്ത ചോദ്യം. തന്നെ പറ്റി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വേവലാതിയെ പറ്റിയായി പിന്നെ പിണറായി! വല്ലാതെ വേവലാതിപ്പെടുന്ന ആളായി തന്നെ കാണേണ്ടതില്ലെന്നായിരുന്നു മറുപടി. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ അല്ല താനിരിക്കുന്നത് എന്നും തനിക്ക് വേറെ ജോലിയുണ്ട് എന്ന് കൂടി പറഞ്ഞു അദ്ദേഹം.

തനിക്കില്ലാത്ത വേവലാതി എന്തിനാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക്? ആരോപണം ഉന്നയിച്ച ആളുകള്‍ തെളിവുകളുമായി വരട്ടേ എന്നുകൂടി പറഞ്ഞതോടെ എല്ലാം അവസാനിച്ചു.

English summary
Pinarayi Vijayan's press meet was a real reply to the allegations raised by Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X