കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ പ്ലസ് സീറ്റുകള്‍ വെറും 15, പക്ഷേ ലക്ഷ്യം എഴുപതിലേറെ സീറ്റുകള്‍; സാധ്യമാകുമോ ഇത്തവണ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിക്കുന്നത് എഴുപതിലേറെ സീറ്റുകള്‍ ആണെന്ന് ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ സംസ്ഥാന അധ്യക്ഷനും ആയ പികെ കൃഷ്ണദാസ് പറയുന്നത്. പാര്‍ട്ടിയില്‍ ഒരുതരത്തിലും ഉള്ള വിഭാഗീയതകള്‍ ഇല്ലെന്നും പികെ കൃഷ്ണദാസ് പറയുന്നുണ്ട്.

ശോഭ സുരേന്ദ്രനില്ലാതെ സാധ്യതാപട്ടിക! മത്സരിക്കില്ല? മുന്നിൽ നിന്ന് നയിക്കുമോ... അബ്ദുള്ളക്കുട്ടിയുമില്ലശോഭ സുരേന്ദ്രനില്ലാതെ സാധ്യതാപട്ടിക! മത്സരിക്കില്ല? മുന്നിൽ നിന്ന് നയിക്കുമോ... അബ്ദുള്ളക്കുട്ടിയുമില്ല

40 മണ്ഡലങ്ങള്‍ ബിജെപി റഡാറില്‍... ശോഭയുള്‍പ്പെടെയുള്ളവരുടെ പരാതി തീര്‍ക്കാന്‍ 'കേന്ദ്രം' ഇറങ്ങുന്നു40 മണ്ഡലങ്ങള്‍ ബിജെപി റഡാറില്‍... ശോഭയുള്‍പ്പെടെയുള്ളവരുടെ പരാതി തീര്‍ക്കാന്‍ 'കേന്ദ്രം' ഇറങ്ങുന്നു

എന്നാല്‍ പികെ കൃഷ്ണദാസിന്റെ പ്രതികരണങ്ങള്‍ മറ്റൊരു തരത്തിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് വെറും 15 എ പ്ലസ് സീറ്റുകള്‍ മാത്രമുള്ളപ്പോള്‍, എഴുപതിലേറെ സീറ്റുകള്‍ പ്രതീക്ഷിക്കുന്നതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യബോധമുണ്ട് എന്നാണ് ചോദ്യം. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല എന്ന നിലപാട് പരിഹാസ്യമാണെന്നും ആക്ഷേപമുണ്ട്. പരിശോധിക്കാം...

എ പ്ലസ് മണ്ഡലങ്ങള്‍

എ പ്ലസ് മണ്ഡലങ്ങള്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച നേമം ഉള്‍പ്പെടെ, ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കില്‍ കേരളത്തില്‍ 15 എപ്ലസ് മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ഏഴ് മണ്ഡലങ്ങളും ചെറിയ വോട്ടിന്റെ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തായിപ്പോയ മണ്ഡലങ്ങളും എല്ലാം ഉള്‍പ്പെടുത്തിയാണിത്.

നാല്‍പത് മണ്ഡലങ്ങള്‍

നാല്‍പത് മണ്ഡലങ്ങള്‍

ഇത്തവണ സംസ്ഥാനത്തെ 40 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ തവണ തരക്കേടില്ലാത്ത പ്രകടനം കാഴ്ച മണ്ഡലങ്ങളാണ് ഇവ. ഈ മണ്ഡലങ്ങളില്‍ പ്രമുഖരെ തന്നെ അണിനിരത്തിയാണ് പോരാട്ടത്തിനിറങ്ങുന്നത്.

 25,000 വോട്ടുകള്‍

25,000 വോട്ടുകള്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എഴുപത് മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് ഇരുപത്തി അയ്യായിരത്തില്‍ അധികം വോട്ടുകള്‍ ലഭിച്ചിരുന്നു എന്നാണ് പികെ കൃഷ്ണദാസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഴുപതിലേറെ സീറ്റുകള്‍ എന്ന പ്രതീക്ഷ. കുറച്ച് സീറ്റുകളില്‍ മാത്രം ജയിക്കുക എന്നതല്ല, മറിച്ച് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് നില അത്ര ഭദ്രമല്ല. സിറ്റിങ് സീറ്റ് ആയ നേമത്ത് പോലും ഭൂരിപക്ഷം കുറഞ്ഞു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ചില മണ്ഡലങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില പ്രകാരം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടും ഉണ്ട്.

വിഭാഗീയത ഉണ്ട്

വിഭാഗീയത ഉണ്ട്

ബിജെപിയില്‍ പക്ഷങ്ങളില്ല, ബിജെപി പക്ഷം മാത്രമേ ഉള്ളൂ എന്നാണ്പികെ കൃഷ്ണദാസ് പറയുന്നത്. എന്നാല്‍ വി മുരളീധരന്‍- കെ സുരേന്ദ്രന്‍ പക്ഷം നേതൃത്വത്തില്‍ പിടിമുറുക്കിയതോടെ ഏറ്റവും അധികം തഴയപ്പെട്ടത് പികെ കൃഷ്ണദാസും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ആയിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്‍

നേതൃത്വത്തിന്റെ അവഗണനയ്‌ക്കെതിരെ ശോഭ സുരേന്ദ്രന്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ശോഭ സുരേന്ദ്രന്റെ പരാതികള്‍ ഇതുവരെ തീര്‍പ്പാക്കപ്പെടുകയും ചെയ്തിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ വിഭാഗീയതയില്ലെന്ന പരമാര്‍ശം എത്രത്തോളം ശരിയാണെന്നും ചോദ്യമുയരുന്നുണ്ട്.

കേന്ദ്ര നേതൃത്വം ഇടപെടുമോ?

കേന്ദ്ര നേതൃത്വം ഇടപെടുമോ?

ശോഭ സുരേന്ദ്രനും പികെ കൃഷ്ണദാസ് പക്ഷവും ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുമോ എന്നാണ് ഇപ്പോള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് പ്രശ്‌നപരിഹാരത്തിനായി കേരളത്തില്‍ എത്തുന്നുണ്ട് എന്നാണ് വിവരം. എന്തായാലും സംസ്ഥാന തലത്തില്‍ ഈ വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ

സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ

ദേശീയ നേതൃത്വത്തിന് നാല്‍പത് മണ്ഡലങ്ങളുടെ പട്ടിക നല്‍കി എന്ന വാര്‍ത്ത ശരിയല്ലെന്നാണ് പികെ കൃഷ്ണദാസ് പറയുന്നത്. എന്നാല്‍ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയടക്കം നാല്‍പത് മണ്ഡലങ്ങളുടെ കണക്ക് ദേശീയ നേതൃത്വത്തിന് നല്‍കി എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഈ സാധ്യതാ പട്ടികയില്‍ ശോഭ സുരേന്ദ്രന്റെ പേര് ഉണ്ടായിരുന്നില്ല.

ശോഭ സുരേന്ദ്രന്റെ അന്ത്യശാസനം

ശോഭ സുരേന്ദ്രന്റെ അന്ത്യശാസനം

പത്ത് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നതാണ് ശോഭ സുരേന്ദ്രന്റെ അന്ത്യ ശാസനം. അല്ലെങ്കില്‍ മത്സര രംഗത്തുണ്ടാവില്ല എന്നും ശോഭയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നാണ് വാര്‍ത്തകള്‍. കേന്ദ്ര നേതൃത്വം തന്നെ ഇടപെടണം എന്നതാണ് ശോഭയുടെ ആവശ്യം.

ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍? ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍?

ജോർജ്ജിന്റെ മുന്നണി പ്രവേശനം അറിയാൻ മണിക്കൂറുകൾ ബാക്കി; ഡിമാന്റ് 5 സീറ്റിലേക്ക്, പ്രാദേശിക എതിർപ്പിനോട് പുച്ഛംജോർജ്ജിന്റെ മുന്നണി പ്രവേശനം അറിയാൻ മണിക്കൂറുകൾ ബാക്കി; ഡിമാന്റ് 5 സീറ്റിലേക്ക്, പ്രാദേശിക എതിർപ്പിനോട് പുച്ഛം

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

English summary
PK Krishnadas says, BJP expect 70 plus seats in Assembly Election, but there only 15 A Plus seats under party's calculation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X