• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുള്ളുകൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കും... ഇത് സിപിഎമ്മിന്റെ നാണംകെട്ട നിയോഗം; പികെ ശശി വരെ

വ്യക്തമായ സംഘടനാരീതികള്‍ ഉള്ള സംഘടനയാണ് സിപിഎം. ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ് സംഘടനാരീതികളൊക്കെ ഉണ്ടെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. ഒരുപക്ഷേ, ഇത്രയും കൃത്യമായ സംഘടനാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന മറ്റൊരു പാര്‍ട്ടിയും നമ്മുടെ രാജ്യത്ത് വേറെ ഉണ്ടാവില്ല.

പി ശശി മുതല്‍ പികെ ശശി വരെ......സിപിഎമ്മില്‍ പീഡന പരാതിയില്‍ പുറത്തായവര്‍ ഇവര്‍!!

ഉള്‍പാര്‍ട്ടി ജനാധിപത്യമാണ് സിപിഎമ്മിന്റെ ശക്തി എന്നാണ് അവര്‍ അവകാശപ്പെടുന്നത്. അതൊരു പരിധിവരെ ശരിയുമാണ്. ബ്രാഞ്ച് തലം മുതല്‍ കേന്ദ്ര കമ്മിറ്റി വരെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഇടമുള്ള പാര്‍ട്ടിയാണ്. ഹൈക്കമാന്‍ഡോ, ഏകവ്യക്തീിയന്ത്രിതമായതോ അല്ല സിപിഎമ്മിന്റെ സംഘടനാസംവിധാനം.

പാര്‍ട്ടിക്ക് മുകളില്‍ ഒരു നേതാവും ഇല്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന പാര്‍ട്ടിയും ആണ്. ഗൗരിയമ്മയേയും എവി രാഘവനേയും ഉള്‍പ്പെടെ പുല്ല് പോലെ പാര്‍ട്ടിക്ക് പുറത്തേക്ക് എറിഞ്ഞ ചരിത്രവും ഉണ്ട്. വിഎസ് അച്യുതാനന്ദനെ പലവുരു ഇക്കാര്യം പാര്‍ട്ടി നേതാക്കള്‍ പരസ്യമായും രഹസ്യമായും ഓര്‍മിപ്പിച്ചിട്ടും ഉണ്ട്. പക്ഷേ, ഇതൊക്കെ ആണെങ്കിലും സിപിഎമ്മിന്റെ നിയോഗം ചില സമയങ്ങളില്‍ കഷ്ടം തോന്നിപ്പിക്കുന്നതാണ്. മുള്ളുകൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ടെടുക്കുന്ന ആ ചരിത്രം പികെ ശശിയുടെ കാര്യത്തിലും മാറിയില്ല.

സംഘടനാ സംവിധാനം

സംഘടനാ സംവിധാനം

ബ്രാഞ്ച് മുതല്‍ കേന്ദ്രക്കമ്മിറ്റി വരെ ഉള്ള അതി ശക്തമായ സംഘടനാ സംവിധാനം ആണ് സിപിഎമ്മിനുള്ളത്. ഓരോ ഘടകത്തിലേയും പ്രശ്‌നങ്ങള്‍ ആ ഘടകത്തില്‍ തന്നെ പരിഹരിക്കാനുള്ള സംവിധാനങ്ങളും പാര്‍ട്ടിയ്ക്കുണ്ട്. അതില്‍ ഒതുങ്ങാത്ത വിഷയങ്ങളില്‍ മേല്‍ ഘടകങ്ങള്‍ തീരുമാനം എടുക്കും. ഇത്രയും ശക്തമായ ഒരു സംഘടനാ സംവിധാനം രാജ്യത്തെ മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ല.

പുരയ്ക്ക് മീതേ വളര്‍ന്നാല്‍

പുരയ്ക്ക് മീതേ വളര്‍ന്നാല്‍

പണം കായ്ക്കുന്ന മരം ആണെങ്കിലും പുരയ്ക്ക് മീതേ വളര്‍ന്നാല്‍ വെട്ടിക്കളയണം എന്നത് തന്നെ ആണ് സിപിഎമ്മിന്‌റെ നയവും. പാര്‍ട്ടിക്ക് മേല്‍ വളരാന്‍ ശ്രമിച്ച നേതാക്കളില്‍ മിക്കവര്‍ക്കും പുറത്തേക്കുള്ള വഴി തന്നെയാണ് തെളിഞ്ഞതും. വിഎസിനെ പോലെ അപൂര്‍വ്വം ചിലര്‍ മാത്രം ഇപ്പോഴും അക്കാര്യത്തില്‍ വേറിട്ട് നില്‍ക്കുന്നു എന്ന് മാത്രം.

എന്തൊക്കെ ഉണ്ടായിട്ടെന്താ...

എന്തൊക്കെ ഉണ്ടായിട്ടെന്താ...

ഇതൊക്കെ ആണെങ്കിലും, പ്രവര്‍ത്തന രീതിയിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല. ഏറെ സങ്കീര്‍ണവും ആണ്. ചില താത്പര്യങ്ങള്‍ അപ്പോള്‍ പ്രഖ്യാപിത പാര്‍ട്ടി പരിപാടിയ്ക്കും ഭരണഘടനയ്ക്കും കീഴ് വഴക്കങ്ങള്‍ക്കും എല്ലാം മുകളില്‍ വരും. അത്തപം ചില കാര്യങ്ങള്‍ തന്നെയാണ് പാര്‍ട്ടിയെ എല്ലാ കാലത്തും പ്രതിരോധത്തിലാക്കിയിട്ടുള്ളതും.

 പി ശശി മുതല്‍

പി ശശി മുതല്‍

കണ്ണൂര്‍ സിപിഎമ്മിലെ ശക്തനായ നേതാവായിരുന്നു പി ശശി. നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ആയിരുന്നു. പിന്നീട് സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. കേരളത്തിലെ ഏറ്റവും ശക്തമായ സിപിഎം ഘടകമാണ് കണ്ണൂര്‍ എന്നത്. ആ ഘടകത്തിന്റെ സെക്രട്ടറി പദവിയില്‍ എത്തുക എന്നത് അത്ര എളുപ്പവും അല്ല. എംവി രാഘവനും ചടയന്‍ ഗോവിന്ദനും പിണറായി വിജയനും എല്ലാം ഇരുന്ന കസേരയാണത്.

ലൈംഗികാരോപണം

ലൈംഗികാരോപണം

പി ശശിയ്‌ക്കെതിരേയും ലൈംഗികാരോപണം ഉയര്‍ന്നത് പാര്‍ട്ടിയ്ക്കകത്ത് നിന്ന് തന്നെയാണ് (ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നിവയെ പാര്‍ട്ടിയോട് കൂട്ടിച്ചേര്‍ത്ത് തന്നെ വായിക്കണം). എന്നാല്‍ അന്ന് സിപിഎം സ്വീകരിച്ച ആ നിലപാട് അത്രയേറെ അപഹാസ്യമായിപ്പോയു എന്ന് ചരിത്രം തെളിയിച്ചതാണ്. ശശിയ്‌ക്കെതിരെ അത്തരം ഒരു ആരോപണം പോലും ഇല്ലെന്ന രീതിയില്‍ ആയിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം.

ഒടുക്കം സംഭവിച്ചതോ

ഒടുക്കം സംഭവിച്ചതോ

എന്നാല്‍ എത്രനാള്‍ ഇത്തരം ഒരു പരാതി മൂടി വയ്ക്കാന്‍ കഴിയും? ശശിയെ ആദ്യം ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയാണ് ചെയ്തത്. എന്നാല്‍ അതിനുള്ള ന്യായം ആരോഗ്യ പ്രശ്‌നം ആയിരുന്നു. പക്ഷേ, അധികം കഴിയും മുമ്പേ, പി ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പിരിച്ചുവിടുന്ന സാഹചര്യവും ഉണ്ടായി.

പികെ ശശിയുടെ കാര്യത്തില്‍

പികെ ശശിയുടെ കാര്യത്തില്‍

പികെ ശശിയുടെ കാര്യവും ഇങ്ങനെ തന്നെ. ഡിവൈഎഫ്‌ഐ വനിത നേതാവിന്റെ പരാതിയെ പറ്റി സ്ഥിരീകരിക്കാന്‍ ആദ്യ ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിരുന്നില്ല. ഒടുവില്‍ അവര്‍ക്കത് സമ്മതിക്കേണ്ടി വന്നു. എന്നിട്ടും നടപടിയുടെ കാര്യം മാത്രം അനിയന്ത്രിതമായി നീണ്ടു. പരാതിക്കാരിയ്ക്ക് തന്റെ പരാതി പൊതുസമക്ഷം ഉന്നയിക്കേണ്ടി വരും എന്ന സാഹചര്യം പോലും സംജാതമായി എന്നാണ് റിപ്പോര്‍ട്ട്.

എന്നിട്ടും പഠിക്കാത്ത സിപിഎം

എന്നിട്ടും പഠിക്കാത്ത സിപിഎം

പികെ ശശിയ്‌ക്കെതിരെയുള്ള ആരോപണം കത്തി നില്‍ക്കുമ്പോള്‍ പി ശശിയുടെ കാര്യത്തില്‍ മുമ്പ് സംഭവിച്ച ഗുരുതര പരിക്കുകളെ കുറിച്ച് സിപിഎം ചിന്തിച്ചില്ല എന്ന് പറയേണ്ടി വരും. പാര്‍ട്ടിയുടെ നവോത്ഥാന ജാഥയില്‍ പികെ ശശിയെ ജാഥാ ക്യാപ്റ്റന്‍ ആക്കുക എന്ന ആത്മഹത്യാപരമായ നടപടിയും സ്വീകരിച്ചത്, മേല്‍ പറഞ്ഞ സംഘടനാ സംവിധാനങ്ങള്‍ എല്ലാം ഉള്ള സിപിഎം തന്നെ ആയിരുന്നു.

നട്ടാല്‍ മുളയ്ക്കാത്ത ന്യായ വാദങ്ങള്‍

നട്ടാല്‍ മുളയ്ക്കാത്ത ന്യായ വാദങ്ങള്‍

രണ്ട് പേരെയാണ് പികെ ശശിയുടെ കാര്യത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ആയി നിയോഗിച്ചത്. വനിത നേതാവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നും ഒരു നേതാവിന് യോജിച്ച പ്രവര്‍ത്തി ആയിരുന്നില്ല ശശിയുടേത് എന്നും പികെ ശ്രീമതി കട്ടായം പറയുന്നു.

പക്ഷേ, പികെ ശശിയ്‌ക്കെതിരെയുള്ള പരാതി വിഭാഗീയതയുടെ ഭാഗം ആണെന്ന അത്ഭുതപ്പെടുത്തുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് എകെ ബാലന്‍ എന്ന നിയമമന്ത്രി!

cmsvideo
  പീഡന പരാതിയില്‍ പികെ ശശിക്ക് സസ്‌പെന്‍ഷന്‍
  മുള്ളുകൊണ്ടെടുക്കേണ്ടത്

  മുള്ളുകൊണ്ടെടുക്കേണ്ടത്

  ഒരു നേതാവിനെതിരെ ഇത്തരം ഒരു ആരോപണം വന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ പോലും പാര്‍ട്ടിയ്ക്ക് ഒരു വ്യക്തതയില്ലെന്നാണ് ചിലപ്പോഴെല്ലാം തോന്നിപ്പോവുക.

  പരാതി കിട്ടിയ ഉടന്‍ തന്നെ അതില്‍ നടപടികള്‍ ആരംഭിക്കുക എന്ന മിനിമം ധാര്‍മികത പ്രകടിപ്പിച്ചാല്‍ തന്നെ തീരുന്ന പ്രശ്‌നങ്ങള്‍ ആണ് വലിച്ചുനീട്ടി സിപിഎം അതിന്റെ തന്നെ കുഴി തോണ്ടുന്ന വിധത്തിലേക്ക് എത്തിക്കുന്നത്.

  പി ശശിയില്‍ പഠിക്കാത്ത പാഠം, പികെ ശശിയിലും പഠിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും.

  English summary
  Suspension of PK Sasi: What is the fate of CPM since P Sasi case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X