കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ അമേരിക്കയുടെ വാലില്‍ കെട്ടാനോ മോദി ഒരുങ്ങുന്നത്... ചേരിചേരാ ഉച്ചകോടിയില്‍ പോകാത്തതെന്ത്?

Google Oneindia Malayalam News

ഇന്ത്യന്‍ പ്രധാനമന്ത്രിയും ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്നിട്ടില്ല(ചരണ്‍ സിങ് ഒഴികെ. അദ്ദേഹം കാവല്‍ പ്രധാനമന്ത്രി ആയിരിക്കെ 1979 ല്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല). എന്നാല്‍ ഇപ്പോള്‍ നരേന്ദ്ര മോദി ആ പതിവ് തെറ്റിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സെപ്തംബര്‍ 17നും 18നും വെനസ്വേലയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നതിന് ഒരു ഉറപ്പും ഇതുവരെ ഇല്ല. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഒരു വിവരും പുറത്ത് വിട്ടിട്ടില്ല. അതിനര്‍ത്ഥം മോദി ആ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇടയില്ലെന്ന് തന്നെയാണ്.

എന്തുകൊണ്ടാണ് ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ മോദി പങ്കെടുക്കാതിരിക്കുന്നത് വലിയ വിഷയമാകുന്നത് എന്ന് കൂടി ചിന്തിക്കണം. അമേരിക്കയും വേണ്ട സോവിയറ്റ് യൂണിയനും വേണ്ട എന്ന നിലപാടെടുത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലാണ് 1961 ല്‍ ചേരിചേരാ മുന്നണി രൂപീകരിയ്ക്കുന്നത്.

ഇന്നിപ്പോള്‍ അമേരിക്കയുമായി നരേന്ദ്ര മോദി കൈകോര്‍ക്കുകയാണ്. മുമ്പെങ്ങും ഇല്ലാത്ത വിധത്തിലാണ് അത്. അമേരിക്കയെ സുഖിപ്പിയ്ക്കാന്‍ തന്നെയാണോ ഇപ്പോഴത്തെ നീക്കം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected])

അമേരിക്കയും യുഎസ്എസ്ആറും

അമേരിക്കയും യുഎസ്എസ്ആറും

അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീത സമരം രൂക്ഷമായ കാലഘട്ടത്തിലാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ചേരിചേരാ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കുന്നത്. ധീരമായ ഒരു നടപടിയായിട്ടാണ് ചരിത്രം അതിനെ വിലയിരുത്തുന്നത്.

സോവിയറ്റ് യൂണിയന്‍

സോവിയറ്റ് യൂണിയന്‍

ഇന്നിപ്പോള്‍ സോവിയറ്റ് യൂണിയന്‍ നിലവിലില്ല. റഷ്യ, അമേരിക്കയോളം ശക്തവും അല്ല. റഷ്യക്കൊപ്പം നില്‍ക്കാന്‍ ശക്തരായ അധികം കൂട്ടാളികളും ഇല്ല.

മോദി എങ്ങോട്ട്?

മോദി എങ്ങോട്ട്?

എങ്ങോട്ടാണ് നരേന്ദ്ര മോദിയുടെ നീക്കം എന്നത് നിര്‍ണായകമാണ്. ഇന്ത്യയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഒരു കൂട്ടായ്മയുടെ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കാതിരിക്കുക എന്നത് ലോകത്തിന് നല്‍കുന്ന സന്ദേശം എന്താണ്?

അമേരിക്കയുമായി

അമേരിക്കയുമായി

മുമ്പെങ്ങും ഇല്ലാത്ത വിധത്തില്‍ അമേരിക്കയുമായി അടുപ്പം സൃഷ്ടിച്ചിട്ടുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ആ അടുപ്പം ഒരു സഖ്യത്തിലേയ്ക്ക് കൂടി നയിക്കുമോ എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ചേരിയുണ്ട്

ചേരിയുണ്ട്

ഒരു ചേരിയുടേയും ഭാഗമല്ലാതിരുന്ന ഇന്ത്യ ഇനി ആ നിലപാടില്‍ നിന്ന് മാറുകയാണെന്ന് വേണം കരുതാന്‍. ഇന്ത്യയെ അമേരിക്കന്‍ ചേരിയില്‍ എത്തിക്കാനാണോ മോദിയുടെ നീക്കം.

ബലൂചിസ്താന്‍

ബലൂചിസ്താന്‍

ബലൂചിസ്താന്‍ വിഷയം നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടിയതും ഇതിനോട് ബന്ധപ്പെട്ട് തന്നെ ചേര്‍ത്ത് വായിക്കേണ്ടിവരും. നിലവില്‍ പാകിസ്താന്‍ അമേരിക്കയ്‌ക്കൊപ്പമാണെങ്കിലും അമേരിക്കന്‍ നിലപാടുകളില്‍ മാറ്റങ്ങള്‍ പ്രകടമാണ്.

കശ്മീര്‍ പ്രശ്‌നം

കശ്മീര്‍ പ്രശ്‌നം

കശ്മീര്‍ വിഷയത്തില്‍ അമേരിക്കയെ ഇന്ത്യക്കൊപ്പം നിര്‍ത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അമേരിക്കന്‍ ചേരിയില്‍ നിന്നുകൊണ്ട് കശ്മീര്‍ പ്രശ്‌നം പരിഹരിച്ചാലും അത് ഇന്ത്യക്ക് തന്നെ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

അമേരിക്കയുടെ ആവശ്യം

അമേരിക്കയുടെ ആവശ്യം

ഇന്ത്യയെ കൂടെ നിര്‍ത്തുക എന്നത് അമേരിക്കയ്ക്കാണ് കൂടുതല്‍ ആവശ്യം. പാകിസ്താനെ മാറ്റി നിര്‍ത്തി മേഖലയില്‍ ശക്തമായ രാജ്യത്തിന്റെ കൂട്ട് പിടിച്ചാല്‍ ചൈനയെ പ്രതിരോധിക്കാനാകും എന്നതാണ് അമേരിക്കന്‍ തന്ത്രം എന്ന് സംശയിക്കാവുന്നതാണ്.

സൈനിക സഖ്യം

സൈനിക സഖ്യം

നിലവില്‍ ഇന്ത്യയ്ക്ക് ആരുമായും സൈനിക സഖ്യമില്ല. ചേരിചേരാ നയത്തിന്റെ ഭാഗമാണത്. എന്നാല്‍ അമേരിക്കയുമായുള്ള ബന്ധം ഒരു സൈനിക സഖ്യത്തിലേയ്ക്ക് കൂടി നീങ്ങിയാല്‍ എന്താകും സംഭവിയ്ക്കുക?

ക്ഷണിക്കാന്‍

ക്ഷണിക്കാന്‍

ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിന് ഇതുവരെ ഔദ്യോഗികമായി ഒരു മറുപടിയും ഇന്ത്യ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വെനസ്വേലയുടെ വിദേശകാര്യമന്ത്രി നേരിട്ട് ഇന്ത്യയിലെത്തി ക്ഷണിക്കും എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മോദിയുടെ തീരുമാനം മാറുമോ എന്ന് കൂടി കാത്തിരുന്ന് കാണാം.

English summary
Bang in the middle of speculation that India's foreign policy is undergoing a makeover, government sources said PM Narendra Modi was unlikely to attend the Non-Aligned Movement (NAM) summit in Venezuela next month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X