• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയലളിതയെന്ന പ്രതിഭാസം അസ്തമിച്ചു! തമിഴകത്തിന്റെ അമ്മയുടെ സംഭവബഹുലമായ ജീവിതത്തിലൂടെ ...

  • By Pratheeksha

ജയലളിതയെന്ന പ്രതിഭാസം ഇവിടെ അസ്തമിച്ചെങ്കിലും തമിഴകത്തെ ഒരോരുത്തരുടെയും മനസ്സുകളില്‍ നന്മയുടെ പ്രതീകമായാണ് അവര്‍ ഇനി ജീവിക്കാന്‍ പോകുന്നത്. ഒരു സിനിമാക്കഥപോലെ സംഭവബഹുലമായിരുന്നു ജയലളിതയുടെ ജീവിതവും.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി വിജയിച്ചവര്‍ കുറവാണ്. എന്നാല്‍ ഒരു പാര്‍ട്ടിയുടെ ലേബലില്‍ ഒരു സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ ജയലളിതയെന്ന ജനങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്കു കഴിഞ്ഞുവെന്നതാണ് വാസ്തവം. ഇച്ഛാശക്തിയും നേതൃപാടവവുമാണ് ജയലളിതയെ ഒരു ജനതയുടെ കാവലാളാക്കിയത്. ജയലളിതയുടെ സംഭവ ബഹുലമായ ജീവിതത്തിലൂടെ.

കര്‍ണ്ണാടകയില്‍

കര്‍ണ്ണാടകയില്‍

1948 ഫെബ്രുവരി 24 ന് കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മേലുക്കോട്ടയിലാണ് ജയലള��ത ജനിച്ചത്. അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച ജയലളിതയ്ക്ക് രണ്ടു വയസ്സുളളപ്പോഴാണ് പിതാവ് മരിച്ചത് .പിന്നീട് താമസം ബെംഗളൂരുവിലേക്കു മാറ്റുകയായിരുന്നു. കോമളവല്ലിയെന്നായിരുന്നു യഥാര്‍ത്ഥപേര് .വീട്ടില്‍ അമ്മു എന്നായിരുന്നുവേ്രത വിളിച്ചിരുന്നത്.

ചെന്നെയിലേക്ക്

ചെന്നെയിലേക്ക്

അമ്മ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് ജയലളിത ചെന്നെയിലെത്തിയത്. ജയ പഠിക്കാനും മിടുക്കിയായിരുന്നു. ചെന്നെയിലെ പ്രശസ്തമായ ചര്‍ച്ച് പാര്‍ക്ക് പ്രസന്റേഷന്‍ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു ജയലളിത മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയത്. കോണ്‍വെന്റിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു ജയലളിത. ഉപരിപഠനത്തിന് ജയലളിതയ്ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പും കിട്ടിയിരുന്നു

സിനിമയിലേക്ക്

സിനിമയിലേക്ക്

മികച്ച വിദ്യാര്‍ത്ഥിയായിരുന്നിട്ടും ജീവിത പ്രശ്‌നങ്ങള്‍ കാരണം ഉപരി പഠനത്തിന് സാധിച്ചില്ല .പിന്നീടാണ് അമ്മ വേദവല്ലിയ്‌ക്കൊപ്പം സിനിമയിലെത്തിയത്.

അരങ്ങേറ്റം

അരങ്ങേറ്റം

1964 ല്‍ പുറത്തിറങ്ങിയ ചിന്നദഗൊമ്പേ എന്ന കന്നട ചിത്രത്തിലൂടെയായിരുന്നു ജയലളിതയുടെ അരങ്ങേറ്റം.1965 ല്‍ പുറത്തിറങ്ങിയ വെണ്ണീറ ആടൈ ആയിരുന്നു ജയലളിതയുടെ ആദ്യ തമിഴ് ചിത്രം. തമിഴില്‍ കുട്ടിക്കുപ്പായമിട്ട് അഭിനയിച്ച ആദ്യ നടിയായിരുന്നു ജയലളിത

സിനിമകള്‍

സിനിമകള്‍

ശിവാജി ഗണേശന്‍, രവിചന്ദ്രന്‍, ജയശങ്കര്‍, തുടങ്ങിയവരുടെ നായികയായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു .എം ജി ആറിനൊപ്പം അഭിനിയിക്കാന്‍ തുടങ്ങിയതാണ് ജയലളിതയുടെ ജീവിതം മാറ്റിമറിച്ചത്

എഡിഎംകെയില്‍

എഡിഎംകെയില്‍

എംജിആറുമായുള്ള സൗഹൃദമായതിനെ തുടര്‍ന്നാണ് 1980 ല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എഡിഎംകെയില്‍ അംഗമാവുന്നത്. പിന്നീടുള്ള ജയലളിതയുടെ വളര്‍ച്ച ഒരു സിനിമാക്കഥയെപോലും വെല്ലുന്നതായിരുന്നു.

പ്രചരണ വിഭാഗം

പ്രചരണ വിഭാഗം

പാര്‍ട്ടിക്കുള്ളില്‍ മറ്റുള്ളവരെ അപ്രസക്താരാക്കികൊണ്ട് 1983 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എയായി. തുടര്‍ന്ന് 84 ല്‍ രാജ്യ സഭാംഗവുമായി.

എംജി ആറിന്റെ മരണം

എംജി ആറിന്റെ മരണം

എംജിആറിന്റെ മരണവും ജയലളിതയുടെ ഉയര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പുണ്ടാക്കിയെന്നുമാത്രമല്ല മരണ ശേഷം എംജിആറിന്റെ ഭാര്യ ജാനകിയെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടിയ്ക്കു കഴിഞ്ഞു. ജയലളിതയെ എംജിആറിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ നിന്ന് പുറത്താക്കാനും ശ്രമം നടന്നിരുന്നു. 1989 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ പിളര്‍പ്പു മുതലെടുത്ത് 1989 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു.

നേതൃപാടവം

നേതൃപാടവം

ഡിഎംകെ ഭരണകാലം ജയലളിതയ്ക്ക് പാര്‍ട്ടിയില്‍ തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. ജാനകി രാമചന്ദ്രന്‍ പിന്‍വാങ്ങിയതോടെ 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് ജയലളിത മുഖ്യമന്ത്രിയായി.

അഴിമതി

അഴിമതി

ഭരണകാലയളവിലെ അഴിമതി കഥകള്‍ പിന്നീട് ജയലളിതയ്ക്ക് തിരിച്ചടിയാവുകയായിരുന്നു . ഇത് 1996 ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ വീണ്ടും അധികാരത്തിലെത്തിച്ചു. പക്ഷേ അഴിമതി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജയലളിതയെ അറസ്റ്റുചെയ്യുകയും കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്ക്കരിക്കുകയും ചെയ്തു

പ്രതികാരം

പ്രതികാരം

അറസ്റ്റു ചെയ്തതിനു പ്രതികാരമായി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ്റുചെയ്യുകയായിരുന്നു

കോടതി വിധി

കോടതി വിധി

2001 ലെ തിരഞ്ഞെടുപ്പില്‍ ജയ മത്സരിക്കാനായി പത്രിക നല്‍കിയെങ്കിലും അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന ജയലളിതയ്ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിച്ചു. എങ്കിലും എ ഐ ഡി എം കെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ഫാത്തിമാ ബീവി ക്ഷണിച്ചു. അഴിമതി കേസുകള്‍ കാരണം മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യതയില്ലെന്നു സുപ്രീകോടതി വിധിച്ചതോടെ അവര്‍ മുഖ്യമന്ത്രി സ്ഥാന രാജിവെച്ചു.

സ്വത്തു സമ്പാദനക്കേസ്

സ്വത്തു സമ്പാദനക്കേസ്

1991-96 കാലഘട്ടത്തില്‍ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്. ജയലളിത, സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരായിരുന്നു കേസിലെ മറ്റു പ്രധാന പ്രതികള്‍. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ജയലളിതയ്‌ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.

2014 സെപ്റ്റംബര്‍ 27 ന് കേസില്‍ ബാംഗ്ലൂര്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക അപ്പീല്‍ കോടതി ജയലളിതയടക്കം നാലു പേര്‍ കറ്റക്കാരാണെന്ന് കണ്ടെത്തി, നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചു. 2014 ഒക്ടോബര്‍ 18 ന് ജയലളിത ജയില്‍ മോചിതയായി. 2015 മെയ് 11 കര്‍ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കി.

വാര്‍ത്തകളിലൊതുങ്ങി

വാര്‍ത്തകളിലൊതുങ്ങി

ജയലളിതയ്‌ക്കെതിരെയുളളകേസുകള്‍ ചാനല്‍ പത്രവാര്‍ത്തകളിലും കോടതികളിലും മാത്രമൊതുങ്ങിയെന്നതാണ് വാസ്തവം. തമിഴകത്തിന്റെ ജനതയെ ഇതൊന്നും സ്വാധീനിച്ചിരുന്നില്ല. ജനങ്ങള്‍ എന്താണോ ഒരു ഭരണാധികാരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് അത് മനസ്സറിഞ്ഞു നല്‍കാന്‍ ജയലളിതയന്ന കരുത്തയായ ഭരണാധികാരിയ്ക്കു കഴിഞ്ഞു എന്നതാണ് അവരുടെ ഏറ്റവും വലിയ വിജയം. അതു തന്നെയാണ് അവരുടെ വിയോഗത്തില്‍ ഒരു ജനത മുഴുവന്‍ കരയുന്നതും

English summary
Jayalalitha passed away ..the end of an era of great leader. through political journey of Jayalalithaa.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more