കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയഭേദമന്യേ ഏവരും സ്നേഹിച്ച പ്രധാനമന്ത്രി.. ആരായിരുന്നു അടല്‍ ബിഹാരി വാജ്‌പേയ് ?

Google Oneindia Malayalam News

രാഷ്ട്രീയ കക്ഷി ഭേദമന്യേ ഏവർക്കും പ്രിയപ്പെട്ട നേതാവ്... ഇന്നും ബിജെപി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ആയിരുന്നെങ്കിൽ എന്ന് പ്രതിപക്ഷം പോലും ആഗ്രഹിക്കുന്നുണ്ട്. ഇതിന് ഉദാഹരണമാണ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കർണാടകയിൽ പറഞ്ഞ വാക്കുകൾ. വാജ്പേയി ആയിരുന്നു ഇപ്പോള്‍ പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്ത് പാവപ്പെട്ടവരെ ഇങ്ങനെ തല്ലിക്കൊല്ലിലായിരുന്നുവെന്ന് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഗുലാാം നബി ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.

2002ലെ ഗുജറാത്ത് കലാപം 'ഞങ്ങളുടെ അബദ്ധം' ആയിരുന്നെന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പറഞ്ഞതായി മുന്‍ റോ തലവന്‍ എഎസ് ദുലത് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതുകൊണ്ടൊക്കെ തന്നെയാണ് വാജ്പേയ് എതിർ കക്ഷികൾക്കും പ്രിയങ്കരനാകുന്നത്. ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് കുടിയേറിയ ഒരു ഇടത്തരം ബ്രാഹ്മണകുടുംബത്തിൽ കൃഷ്ണ ദേവിയുടെയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും മകനായി 1924 ഡിസംബർ 25ന് ജനിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് 1942 ലെ ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെയായിരുന്നു.

ആറ് വർഷക്കാലം പാർട്ടി തലപ്പത്ത്

ആറ് വർഷക്കാലം പാർട്ടി തലപ്പത്ത്

1951ൽ ഭാരതീയ ജന സംഘത്തിലൂടെയാണ് ഇന്ത്യൻ രാഷ്ച്രീയത്തിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത്. 1977 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ജനതാ പാർട്ടിയുടെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. 1979ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭ രാജിവെച്ചപ്പോൾ മറ്റു ചില നേതാക്കൾക്കൊപ്പം ഭാരതീയ ജനതാ പാർട്ടി എന്ന പുതിയ സംഘടന ഉണ്ടാക്കി. ആറ് വർഷത്തോളം ഭാരതീയ ജനതാ പാർട്ടിയുടെ അധ്യക്ഷനായിരുന്നു അടൽ ബിഹാരി വാജ്പേയ്.

Recommended Video

cmsvideo
Former Prime Minister Atal Bihari Vajpayee Passes Away
ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി

ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി

1996 മെയ് 16 ന് ബിജെപി ആദ്യമായി ദേശീയ തലത്തിൽ അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. എന്നാൽ 13 ദിവസം മാത്രമേ മന്ത്രിസഭയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ‌ഐഎ‌ഡിഎംകെ പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് ഭരണം നിലനിർത്താൻ സാധിച്ചില്ല. ‘ഒരു നാൾ ഇന്ത്യയിലെ ഭരണസാരഥ്യം ഏറ്റെടുക്കാൻ കഴിയുന്ന ഒറ്റ കക്ഷിയായി,ശക്തിയാര്‍ജ്ജിച്ചു ഞങ്ങള്‍ തിരിച്ചുവരും' എന്ന് പറഞ്ഞാണ് അദ്ദേഹം അധികാരത്തിൽ നിന്നും പടിയിറങ്ങിയത്.

തുടർച്ചയായി രണ്ട് തവണ

തുടർച്ചയായി രണ്ട് തവണ

പിന്നീട് 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും പ്രധാനമന്ത്രിയായി. 2004 ലെ പൊതു തിരഞ്ഞെടുപ്പ് വരെ അദ്ദേഹം തൽസ്ഥാനത്ത് ഉണ്ടായിരുന്നു. 1957-ലെ രണ്ടാം ലോകസഭ മുതലിങ്ങോട്ട്‌ ഒൻപതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ആദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് വാജ്‌പേയിക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ്. അതുമാത്രമല്ല ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.

പ്രഭാഷകനും കവിയും

പ്രഭാഷകനും കവിയും

1977-ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭയിൽ വാജ്‌പേയി വിദേശകാര്യ മന്ത്രിയായിരുന്നു. മുന്ന് പ്രാവശ്യം ഇന്ത്യൻ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്ന അടൽ ബിഹാരി വാജ്പേയ് 2005 ഡിസംബറിൽ മുംബൈയിൽ നടന്ന റാലിയിൽ വെച്ച് വാജ്‌പേയി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി. നല്ല പ്രഭാഷകനായും കവിയായും അദ്ദേഹം പ്രശസ്തി നേടിയിരുന്നു.

ബഹുമുഖ പ്രതിഭ

ബഹുമുഖ പ്രതിഭ

പൊഖ്റാൻ ആണവ പരീക്ഷണവും(മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. കാർഗിൽ യുദ്ധത്തിന്റെ വേളയിൽ പാകിസ്താനെ ലോക മുസ്ലീം രാഷ്ട്രങ്ങൾ പോലും ഒറ്റപ്പെടുത്തിയത് വാജ്പേയ് നടത്തിയ നയതന്ത്രത്തിന്റെ വിജയമായിരുന്നു. രാഷ്ട്രീയമായി വിയോജിപ്പുകളുള്ളവർ പോലും വാജ്‌പേയി എന്ന ബഹുമുഖ പ്രതിഭയെ ആദരിക്കുന്നുണ്ട്.

ആണവ പരീക്ഷണം

ആണവ പരീക്ഷണം

ക്വിറ്റ് ഇന്ത്യ സമരപന്തലിൽ ആരംഭിച്ച പൊതു ജീവിതം, ഇന്ത്യയുടെ ഭരണനാഥന്റെ കസേരയിൽ അവരോധിക്കപ്പെട്ടപ്പോഴും തന്റെ ധാർമ്മികതയിൽ ഉറച്ചു നിന്ന് പോരാടിയ വ്യക്തിത്വമായിരുന്നു അടൽ ബിഹാരി വാജ്പേയ്. 1998 മെയ്‌ മാസത്തിൽ രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽവെച്ച് ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തി. ഭൂമിക്കടിയിലായിരുന്നു പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങളിലൂടെ ഇന്ത്യ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമായി. അതീവ രഹസ്യമായി നടന്ന പരീക്ഷണങ്ങൾ വിവിധ അന്താരാഷ്ട്ര ചാരസംഘടനകൾക്കോ ഉപഗ്രഹങ്ങൾക്കോ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഓപ്പറേഷൻ ശക്തി എന്ന രഹസ്യനാമത്തിൽ നടപ്പിലാക്കിയ പരീക്ഷണം പിന്നീട് പൊഖ്റാൻ-2 എന്നാ പേരിലാണ് അറിയപ്പെട്ടത്. അമേരിക്കയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ നയതന്ത്രബന്ധം കൊണ്ടും ഇച്ഛാശക്തികൊണ്ടും മറികടന്നത് വാജ്പേയിയുടെ നേതൃപാടവം തന്നെയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

സുപ്രധാന കരാറുകൾ

സുപ്രധാന കരാറുകൾ

സുപ്രധാന ലാഹോർ കരാറും വജ്പേയിയുടെ ഭരണ കാലത്താണ് സംഭവിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്താനും ആണവനിരായുധീകരണത്തിനും കരാറിൽ വ്യവസ്ഥ ചെയ്യുന്നു. ദില്ലി-ലാഹോർ ബ് സർവ്വീസും വാജ്പേയിയുടെ ഭരണകാലത്ത് സംഭവിച്ചതാണ്. ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷമുള്ള അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിനുള്ള സുപ്രധാന നാഴികക്കല്ലായിരുന്നു. ചൈനയുമായി വാണിജ്യബന്ധങ്ങൾക്കും അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനും ധാരണയായതും വാജ്പേയിയുടെ ഭരണ കാലത്താണ്.

English summary
Political profile of former Prime Minister Atal Bihari Vajpayee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X