കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടവുനയവും പേയ്‌മെന്റ് സീറ്റും: സിപിഎമ്മിന് അടി

  • By Soorya Chandran
Google Oneindia Malayalam News

കേരളത്തില്‍ സിപിഎമ്മിന് എന്ത് സംഭവിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും കടുത്ത ജനവികാരം ഉണ്ടാകേണ്ട സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മിന് എങ്ങനെ അടിതെറ്റി?

പാര്‍ട്ടി ഏറെ നാളായി പുലര്‍ത്തി വരുന്ന അഹന്തക്ക് കിട്ടിയ മറുപടിയാണിതെന്നാണ് ഭൂരിപക്ഷത്തിന്റേയും വിലയിരുത്തല്‍. എതിരാളികളോട് കാണിക്കേണ്ട രാഷ്ട്രീയ മര്യാദ പോലും പ്രകടിപ്പിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല എന്നതും ഒരു പ്രശ്‌നമായി കണക്കാക്കുന്നു.

CPM Flag

കൊല്ലത്തെ സംഭവം തന്നെ ഏറ്റവും പ്രധാനം. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന മണ്ഡലത്തില്‍ ഇത്തവണ എങ്ങനെയാണ് മുപ്പതിനായിരത്തില്‍ അധികം വോട്ടിന് പാര്‍ട്ടിയുടെ ഏറ്റവും പ്രബലനായ സ്ഥാനാര്‍ത്ഥി തോല്‍പിക്കപ്പെട്ടത്. വിജയം ഉറപ്പിച്ച മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ എന്തുകൊണ്ട് സിപിഎം തിരിച്ചറിഞ്ഞില്ല.

പതിവില്‍ നിന്ന് വ്യത്യസ്തമായി അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം മുന്നോട്ട് വച്ചത്. ചാലക്കുടിയിലും, ഇടുക്കിയിലും, പൊന്നാനിയിലും ഇവര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും എറണാകുളത്തും പത്തനംതിട്ടയിലും എന്ത് സംഭവിച്ചു എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

എറണാകുളത്ത് കഴിഞ്ഞ തവണത്തെ ഇടതുവിരുദ്ധ തരംഗത്തില്‍ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കെവി തോമസിന് ഇത്തവണ ഭൂരിപക്ഷം ലഭിച്ചു. ആരും അറിയാത്ത ക്രിസ്റ്റി ഫഎര്‍ണാണ്ടസിനെ പോലൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്ത് രാഷ്ട്രീയ കര്‍മ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു എന്ന ചോദ്യത്തിന് സിപിഎം ഉത്തരം പറയേണ്ടി വരും. ഒരു വ്യവസായിയുടെ പേയ്‌മെന്റ് സീറ്റ് ആയിരുന്നോ അത് എന്ന സംശയം ഏറെ ബലപ്പെടുകയും ചെയ്യും.

സിപിഎമ്മിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെല്ലാവരും പൊതു ആരോപണങ്ങള്‍ക്ക് വിധേയരായവര്‍ ആയിരുന്നില്ല എന്ന പ്രത്യേകതയുണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പിന്. എതിര്‍പക്ഷത്തെ പലരും ഏറെ ആരോപണങ്ങള്‍ കേട്ടവരും, ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരും ആയിരുന്നു. എന്നിട്ടും അവര്‍ക്കെതിരെ വിജയം നേടുന്നതില്‍ എന്തുകൊണ്ടാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതെന്ന് ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രാദേശിക കമ്മിറ്റികളുടേയും ജില്ലാ കമ്മിറ്റികളുടേയും എതിര്‍പ്പുകള്‍ അവഗണിച്ച് ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എന്ന ചീത്തപ്പേരും ഇത്തവണ സിപിഎം നന്നായി കേട്ടു. കോഴിക്കോടും വടകരയും ആണ് പ്രധാന ഉദാഹരണങ്ങള്‍. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട കോഴിക്കോട് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 15 മടങ്ങിലധികം വര്‍ദ്ധിച്ചു.

ഇത് സിപിഎമ്മിന് പുനര്‍ വിചിന്തനത്തിനുള്ള സമയമാണ്. ഇനി ചിലപ്പോള്‍ ചചിന്തിക്കാന്‍ പോലും അവസരം ലഭിച്ചോളമെന്നില്ല.

English summary
Political strategy of CPM lead them to failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X