• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡിങ്കനെ പറഞ്ഞാല്‍ വെച്ചേക്കില്ല; എന്താണ് ഡിങ്കോയിസം, ആരാണ് ഡിങ്കന്‍?

  • By Kishor

മറ്റ് മതങ്ങളെ കളിയാക്കാനുള്ള സംഘടിത ശ്രമമാണ് ഡിങ്കോയിസം എന്ന് അസൂയക്കാര്‍ പറയും. എന്നാല്‍ മറ്റ് മതം എന്നൊന്നില്ല എന്ന് ഡിങ്കമതക്കാര്‍ പറയും. ഡിങ്കന്‍ അവന്‍ മാത്രമാണ് സത്യം.ഇത് ഡിങ്കോയിസം. വിശുദ്ധ ബാലമംഗളത്തിലെ ഡിങ്കന്‍ എന്ന കഥാപാത്രത്തില്‍ നിന്നും വളര്‍ന്ന ഡിങ്കനെ ആരാധിക്കുന്നവരുടെ മതം. ഇവര്‍ക്ക് ഡിങ്കന്‍ മാത്രമാണ് സത്യം. ഡിങ്കന്‍ മാത്രമാണ് ദൈവം.

ജനപ്രിയ നായകന്‍ ദിലീപിന്റെ പുട്ട് കടയിലേക്ക് മൂഷികസേന മാര്‍ച്ച് നടത്തിയതോടെയാണ് ഡിങ്കോയിസം വീണ്ടും ചര്‍ച്ചാവിഷയമായത്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന പേരില്‍ സിനിമയെടുത്ത ദിലീപ് ഡിങ്കനെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞായിരുന്നു കാനനവാസനും എലിയുഗവരദനുമായ ഡിങ്കോയിസ്റ്റുകളുടെ മാര്‍ച്ച്. ഡിങ്കോയിസത്തെക്കുറിച്ച് പ്രമുഖ എഴുത്തുകാരനായ മുരളി തുമ്മാരുകുടിയും ഫേസ്ബുക്കിലെഴുതി. എന്താണീ ഡിങ്കോയിസം, ആരാണീ ഡിങ്കന്‍. ഫേസ്ബുക്ക് അടക്കമുള്ള ഓണ്‍ലൈന്‍ ലോകത്ത് പ്രചരിക്കുന്ന ഡിങ്കസ്തുതികള്‍ കാണൂ...

ഡിങ്കന് കപ്പബിരിയാണി

ഡിങ്കന് കപ്പബിരിയാണി

കപ്പബിരിയാണിയാണ് ഡിങ്കനുള്ള നിവേദ്യം. യദാ യദാ ഹി ഡിങ്കസ്യ ഗ്ലാനിര്‍ ഭവതി ഭാരത: അഭ്യുത്ഥാനമഡിങ്കസ്യ തദാത്മാനം സൃജാമ്യഹം പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം ഡിങ്ക സംസ്ഥാപനാര്‍ഥായ ഡിങ്കസ്വാമി യുഗേ യുഗേ എന്ന് ചൊല്ലിവേണം ഡിങ്കന്‍ എന്ന പൊന്നുതമ്പുരാന്റെ മുന്നില്‍ ഒരായിരം കപ്പ ബിരിയാണി അര്‍പ്പിച്ചു കുമ്പിടാന്‍.

കണക്കിന് കൊടുക്കും

കണക്കിന് കൊടുക്കും

''എന്റെ വാക്കുകളെ അതേപടി കൊള്ളുന്നവന്‍ സ്വര്‍ഗത്തില്‍ എന്നോടൊപ്പം ഇരിക്കുകയും അവനു അന്‍പത്തൊന്നു സുന്ദരിമാരെ നല്‍കപ്പെടുകയും അവനെ അമൃതില്‍ കുളിപ്പിക്കുകയും ചെയ്യും''(ലക്കം 16 പേജ് 14) അങ്ങനെ ജീവിതകാലത്ത് കൃത്യനിഷ്ടയോടെ ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ പെണ്ണുങ്ങളെ കൊടുക്കുമെന്ന് നാഥന്‍ അരുളി ചെയ്തിരിക്കുന്നു. - സ്വര്‍ഗത്തില്‍ ഹൂറിമാരെ കാത്തിരിക്കുന്ന മറ്റ് മതക്കാരെ കളിയാക്കുകയാണ് ഡിങ്കമതത്തിന്റെ ലക്ഷ്യം.

ഡിങ്കമതത്തിന്റെ തുടക്കം

ഡിങ്കമതത്തിന്റെ തുടക്കം

പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണു പങ്കിലക്കാട് അടക്കിഭരിച്ചിരുന്ന മൂലം തിരുന്നാള്‍ കുമാര സിംഹന്‍ തന്റെ സര്‍വ്വ സ്വത്തുക്കളും, താന്‍ വെട്ടിപ്പിടിച്ചെടുത്ത കാടുകളും പങ്കിലക്കാടിന്റെ പടച്ചതമ്പുരാനായി വടക്കോട്ട് ദര്‍ശ്ശനമരുളി ശയിക്കുന്ന ശ്രീ ഡിങ്കഭഗവാന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ച് ഡിങ്കദാസനായത്. - ഇത് കേള്‍ക്കുമ്പോള്‍ മറ്റേതെങ്കിലും മത വിശ്വാസികള്‍ക്ക് പ്രയാസം തോന്നുന്നുണ്ടോ. അത് തന്നെയാണ് ഡിങ്കമതത്തിന് വേണ്ടതും.

ദേവസ്വം ബോര്‍ഡിനെ ഓര്‍ക്കല്ലേ

ദേവസ്വം ബോര്‍ഡിനെ ഓര്‍ക്കല്ലേ

ഡിങ്കസ്വത്തുമാത്രം പൊതു സ്വത്താക്കണ്ടത്രെ. ''കപീഷിസ്റ്റുകളുടേയൊ, കുക്കുടിസ്റ്റുകളുടേയൊ, നമ്പോലനിസ്റ്റുകളുടേയൊ, ആരാധനാലയങ്ങളില്‍ കൈവക്കാന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോ''ഡിങ്കോയിസ്റ്റുകളുടെ ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് വിവാദത്തെ ഓര്‍ത്തിട്ട് കാര്യമൊന്നുമില്ല.

പങ്കിലക്കാടു വാപ്പസി

പങ്കിലക്കാടു വാപ്പസി

നിര്‍ബന്ധിത മതം മാറ്റം മൂലം ഡിങ്കോയിസത്തില്‍ നിന്ന് വിട്ടു പിരിഞ്ഞവര്‍ക്കായി പങ്കിലക്കാടു ഡിങ്കോയിസ്ടുകളുടെ ശ്രമകരമായ ദൌത്യമാണ് പങ്കിലക്കാടു വാപ്പസി. പങ്കിലക്കാട്ടിലെക്ക് തിരികെ വന്നു ഡിങ്കോയിസം സ്വീകരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്യുന്നു. ഇതിലൂടെ കിട്ടാവുന്ന വോട്ടിലാണ് കണ്ണ് എന്ന് കുക്കുടോയിസ്റ്റുകള്‍ ആരോപിക്കുന്നുണ്ട്.

കരയുന്ന മാതാവിനുമുണ്ട് പണി

കരയുന്ന മാതാവിനുമുണ്ട് പണി

കഴിഞ്ഞവര്‍ഷം കാഞ്ഞങ്ങാട് ഡിങ്ക പ്രതിമയില്‍ നിന്നും കണ്ണീരു വരാന്‍ തുടങ്ങിയത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അതോടൊപ്പം ഡിങ്കന്റെത് എന്ന് കരുതപ്പെടുന്ന ഒരു കുറിപ്പും പ്രത്യക്ഷപെട്ടിരുന്നു. ഡിങ്കോയിസ്റ്റുകളുടെ മറ്റൊരു പ്രചാരണം.

ആരാണ് മൂഷിക സേന

ആരാണ് മൂഷിക സേന

സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് എതിരെ ശക്തമായി ആഞ്ഞടിച്ച് പ്രതിഷേധിക്കുന്ന സാക്ഷാല്‍ ഡിങ്കഭഗവാന്റെ ദാസന്മാരാണ് മൂഷിക സേന. കേരളത്തിലെ പൊതുഇടങ്ങളില്‍ ആണും പെണ്ണും ചേര്‍ന്നിരിക്കുന്നതിനെയും മറ്റു സ്ഥലങ്ങളിലെ അനാശാസ്യങ്ങള്‍ക്ക് എതിരെയും ആഞ്ഞടിച്ച് പ്രതിഷേധിച്ച ഒരേയൊരു സംഘടന മൂഷികസേന മാത്രമാണ്. ഇപ്പോള്‍ ദിലീപിന് എതിരായുള്ള പ്രതിഷേധത്തിലാണ് അംഗങ്ങള്‍.

ഡിങ്കനെ വിമര്‍ശിക്കരുത്

ഡിങ്കനെ വിമര്‍ശിക്കരുത്

ഡിങ്കോയിസം വിമര്‍ശനം അര്‍ഹിക്കുന്ന മതമല്ല. കാരണം അത് ഏകദൈവമായ ഡിങ്കന്‍ (വ) അരുളി ചെയ്തതാണ്. ഡിങ്കനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുന്നവരെ എന്ത് ചെയ്യണമെന്നു വ്യക്തമായി ബാലമംഗളം പറയുന്നു. 'എന്റെ മേല്‍ സംശയപ്പെടുന്നവനെ നിങ്ങള്‍ ഒറ്റപ്പെടുത്തുക, അവനെ പിന്തുടരുക, അവനെ പിടിച്ച് അവന്റെ വലം കൈയ്യും ഇടം കാലും മുറിച്ച് കളയുക.'' (ലക്കം 85 പേജ് 100)

ഡിങ്കനെ വെറും മാഷാക്കരുത്

ഡിങ്കനെ വെറും മാഷാക്കരുത്

ഇവിടെ പല ഡിങ്കഭക്തരും 'മാഷാ ഡിങ്കാ' എന്ന് സ്തുതിക്കുന്നതായി കാണുന്നു. യഥാര്‍ത്ഥത്തില്‍ അത് ഡിങ്കനിന്ദയാണ്. 'പ്രിന്‍സിപ്പളാ ഡിങ്കാ' എന്നോ, കുറഞ്ഞ പക്ഷം 'ഹെഡ്മാസ്റ്ററാ ഡിങ്കാ'എന്നെങ്കിലും പറയുന്നതല്ലേ അതിന്റെ ശരി?

എന്തിനാണീ പ്രതിഷേധം

എന്തിനാണീ പ്രതിഷേധം

പ്രോഫറ്റ് ഡിങ്കനെ വെറുമൊരു പ്രൊഫസര്‍ ഡിങ്കന്‍ ആക്കി മാറ്റിയതിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം. ഡിങ്കോയിസ്റ്റുകളുടെ മതിവികാരമാണ് വ്രണപ്പെട്ടിരിക്കുന്നത്. ഡിങ്കോയിസ്റ്റ് അല്ലെങ്കിലും കോടിക്കണക്കിനുവരുന്ന ഡിങ്ക വിശ്വാസികളുടെ വികാരങ്ങള്‍ക്ക് വേണ്ടി പലരും പ്രതിഷേധത്തില്‍ പങ്കുചേരുന്നു.

പിന്തുണയുമായി തുമ്മാരുകുടിയും

പിന്തുണയുമായി തുമ്മാരുകുടിയും

ബാലമംഗളം വായിക്കാത്തത് കൊണ്ട് ഡിങ്കപുരാണം അധികം ഒന്നും അറിയില്ലെങ്കിലും ഡിങ്കനല്ലാതെ മറ്റു ദൈവങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ ഡിങ്കനെ അപഹസിക്കുന്ന തരത്തില്‍ സിനിമ എടുക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് എന്റെ സര്‍വ പിന്തുണയും ഉണ്ട്. - പ്രശസ്ത എഴുത്തുകാരന്‍ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദിലീപിനിട്ടൊരു വെപ്പ്

ദിലീപിനിട്ടൊരു വെപ്പ്

പക്ഷെ ഇന്ന് ടു കണ്ട്രീസ് കണ്ടിരുന്നപ്പോള്‍ എനിക്ക് ഡിങ്കന്റെ ഒരു വെളിപാടുണ്ടായി. 'എന്നെപ്പറ്റി ആര്‍ക്കെങ്കിലും സിനിമ എടുക്കാന്‍ അവകാശം ഉണ്ടെങ്കില്‍ അത് ദിലീപിനാണ്, കാരണം സാധാരണ 'തറ' നിരപ്പിലും താഴെ തുരന്നു പോകുന്ന ഏതു മൂഷികനും എനിക്ക് പ്രിയപ്പെട്ടവന്‍ അത്രേ' - തുമ്മാരുകുടി ദിലീപിന് വെച്ച പണി കണ്ടോ

ദിലീപ് ഡിങ്കന്റെ അവതാരമോ

ദിലീപ് ഡിങ്കന്റെ അവതാരമോ

തറ എന്ന് വച്ചാല്‍ വെള്ളം കാണുന്നത് വരെ തുരന്നു കയറും.. ഡിങ്കന്റെ നാലാമത്തെ അവതാരമായ മൂഷികാവതാരമാണത്രെ ഇവന്‍. - തുമ്മാരുകുടിയുടെ പോസ്റ്റില്‍ കമന്റുകള്‍ പോകുന്നത് ഈ പ്രകാരമാണ്.

 ഡിങ്കോയിസം സിംപിള്‍, പവര്‍ഫുള്‍

ഡിങ്കോയിസം സിംപിള്‍, പവര്‍ഫുള്‍

പാപികള്‍ക്ക് പശ്ചാത്തപിക്കാന്‍ അവസാന ലാസ്റ്റ് ചാന്‍സ്

നല്ല നല്ല ശീലങ്ങളും

നല്ല നല്ല ശീലങ്ങളും

വിശുദ്ധ ബാലമംഗളത്തിന്റേതായി ജനോപകാര പ്രദമായ പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്

പേര് മാറ്റാതെ ഡിങ്കോയിസത്തില്‍ ചേരാം

പേര് മാറ്റാതെ ഡിങ്കോയിസത്തില്‍ ചേരാം

മരണശേഷം ലക്ഷ്വറി ലൈഫിന് ഡിങ്കോയിസത്തില്‍ ചേരാനുള്ള ഓഫര്‍

ഡിവില്ലിയേഴ്‌സിലും ഡി

ഡിവില്ലിയേഴ്‌സിലും ഡി

ഡിവില്ലിയേഴ്‌സ് ഇത്ര മനോഹരമായി കളിക്കുന്നതിനു പിന്നില്‍ ഡിങ്കന്റെ അനുഗ്രഹം

ഡിങ്കോയിസ്റ്റുകളുടെ വിഷമം

ഡിങ്കോയിസ്റ്റുകളുടെ വിഷമം

ചൊവ്വയില്‍ വെള്ളമുണ്ടെന്ന് ബാലമംഗളത്തില്‍ പറഞ്ഞതായി വരുത്തിത്തീര്‍ക്കണം. മതങ്ങളുടെ ഓരോ കഷ്ടപ്പാടേ

സ്വര്‍ഗത്തെ പ്രാപിക്കാും

സ്വര്‍ഗത്തെ പ്രാപിക്കാും

സ്വര്‍ഗം പ്രാപിക്കാന്‍ ഡിങ്കോയിസ്റ്റുകളുടെ എളുപ്പവഴി

ഒരു ശാസ്ത്ര കോണ്‍ഗ്രസ്

ഒരു ശാസ്ത്ര കോണ്‍ഗ്രസ്

അടുത്ത ശാസ്ത്ര കോണ്‍ഗ്രസിന് ഇതൊക്കെ പറഞ്ഞാലോ

ആരാണ് ഡിങ്കന്‍

ആരാണ് ഡിങ്കന്‍

കുട്ടികളുടെ ഇടയില്‍ പ്രചാരമുള്ള മലയാളത്തിലെ ഒരു ചിത്രകഥയാണ് ഡിങ്കന്‍. മംഗളം പ്രസിദ്ധീകരിക്കുന്ന കുട്ടികള്‍ക്കുള്ള ദ്വൈവാരികയായ ബാലമംഗളത്തിലാണ് ഡിങ്കന്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നത്. എന്നാല്‍ ഡിങ്കോയിസം ഇവിടെയൊന്നും നില്‍ക്കില്ല.

ഇതാണ് ഡിങ്കോയിസം

ഇതാണ് ഡിങ്കോയിസം

ഇന്റര്‍നെറ്റിലും സാമൂഹിക മാധ്യമങ്ങളിലും സജീവമായ ചില മലയാളി നിഷ്പക്ഷ സാമൂഹിക പ്രവര്‍ത്തകര്‍ ഡിങ്കനെ ഒരു ദൈവമായി ഉപയോഗിക്കുന്നു. ഈ മതം ഡിങ്കോയിസം എന്ന് അറിയപ്പെടുന്നു.വ്യവസ്ഥാപിതമായ മതചട്ടക്കൂടുകളോ കര്‍മ്മങ്ങളോ ആരാഥനാലയങ്ങളോ ഇല്ലാത്തതാണെന്നും അങ്ങേയറ്റം തമാശ രൂപത്തിലുള്ളതുമാണ് ഡിങ്കോയിസം.

ഇനി ആര് വരണം

ഇനി ആര് വരണം

രാമന്‍ വന്നു. കൃഷ്ണന്‍ വന്നു. യേശുക്രിസ്തു വന്നു. നബി വന്നു. ഇവരും ഇവരുടെ അവതരാവുമെല്ലാം ഒരു പാട് വന്നു? ഇനി ആരാണ് വരേണ്ടതെന്ന ചോദ്യം ഞങ്ങളോടാണ് ചോദിക്കുന്നതെങ്കില്‍ ഞങ്ങള്‍ നിസ്സംശയം പറയും ഡിങ്കന്‍.. എങ്ങനെയുണ്ട് ഡിങ്കോയിസ്റ്റുകളുടെ പ്രചരണം

ഡിങ്കസ്തുതി

ഡിങ്കസ്തുതി

ഡിങ്ക ചരണം ശരണം ഡിങ്കാ തിരുവാല്‍ ശരണം, ബൈറ്റാണുവിലും നിറയും സൈബര്‍ പൊരുളേ ശരണം, കരുണാമയ ഡിങ്കവരനേ ശരണം ശരണം ശരണം, പങ്കിലമാം മൌനമേ മന്ത്രമേ.. ഇതുപോലെ എണ്ണമറ്റ് ഡിങ്കസ്തുതികള്‍ സൈബര്‍ ലോകത്തുണ്ട്.

വീഡിയോ കാണൂ

ഡിങ്കനെക്കുറിച്ചും ഡിങ്കോയിസത്തെക്കുറിച്ചും കൂടുതലറിയാൻ ഈ വീഡിയോ കാണൂ

English summary
Praise Our Lord Dinkan, Praise the Lord. Who is Dinkana and what is Dinkoism?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more