കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് രാജകുമാരന്റെ കേരള കാഴ്ചകള്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ബ്രിട്ടന്റെ കീരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. ഭാര്യ കാമില്ല പാര്‍ക്കറിനൊപ്പം കേരളത്തില്‍ ചെലവഴിച്ച മനോഹര നിമിഷങ്ങളുമായിട്ടാണ് ഈ മടക്കയാത്ര.

തന്റെ 65-ാം പിറന്നാള്‍ ആഘോഷിക്കാനായി ചാള്‍സ് രാജകുമാരന്‍ തിരഞ്ഞെടുത്തത് കേരളത്തിന്റെ കായല്‍ സൗന്ദര്യമായ കുമരകത്തെയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചാള്‍സ് പിറന്നാള്‍ കേക്ക് മുറിക്കുകയും ചെയ്തു.

കേരളത്തിന്റെ വന്യജീവി സമ്പത്ത് കാണണം എന്ന ഏറെ കൊതിച്ചാണ് ചാള്‍സ് എത്തിയത്. പക്ഷേ അതിരപ്പിള്ളിയിലെ ആനത്താരയില്‍ രാജകുമാരന് ദര്‍ശനമേകാന്‍ ഒരു കരിവീരന്‍ പോലും എത്തിയില്ല. എങ്കിലും മഴയുടെ സൗന്ദര്യവും അതിരപ്പിള്ള വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ആസ്വദിക്കാനായി അദ്ദേഹത്തിന്.

ചാള്‍സ് രാജകുമാരനും കാമില്ല പാര്‍ക്കറും ഒന്നിച്ചുള്ള കേരളയാത്രയുടെ ചിത്രങ്ങള്‍ കാണാം

രാജകുമാരനും രാജകുമാരിയും ഫോക് ലോര്‍ മ്യൂസിയത്തില്‍

രാജകുമാരനും രാജകുമാരിയും ഫോക് ലോര്‍ മ്യൂസിയത്തില്‍

ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ല പാര്‍ക്കറും കൊച്ചിയിലെ ഫോക് ലോര്‍ മ്യൂസിയത്തില്‍

കഥകളി ഗംഭീരം

കഥകളി ഗംഭീരം

ഫോക് ലോര്‍ മ്യൂസിയത്തില്‍ വിശിഷ്ടാത്ഥികള്‍ക്കായി പ്രത്യേക കഥകളിയും ഒരുക്കിയിരുന്നു. നരകാസുര വധം ആയിരുന്നു കഥ. ചാള്‍സും കാമില്ലയും കഥകളി കലാകാരന്‍മാര്‍ക്കൊപ്പം.

കലാകാരന്‍മാര്‍ക്ക് ആശംസ

കലാകാരന്‍മാര്‍ക്ക് ആശംസ

കഥകളി കലാകാരന്‍മാരെ ചാള്‍സും കാമില്ലയും പരിചയപ്പെടുന്നു.

കപ്പല്‍ ശാലയില്‍ ഒരു രാജകുമാരന്‍

കപ്പല്‍ ശാലയില്‍ ഒരു രാജകുമാരന്‍

ചാള്‍സ് രാജകുമാരന്‍ കൊച്ചി കപ്പല്‍ ശാല സന്ദര്‍ശിച്ചപ്പോള്‍

ഉപഹാരം

ഉപഹാരം

കപ്പല് ശാല ജീവനക്കാര്‍ ചാള്‍സ് രാജകുമാരന് ഉപഹാരം നല്‍കുന്നു.

ഉപഹാരം

ഉപഹാരം

കപ്പല്ശാല ജീവനക്കാര്‍ ചാള്‍സ് രാജകുമാരന് ഉപഹാരം നല്‍കുന്നു.

അതിരപ്പിള്ളിയിലെ മഴ

അതിരപ്പിള്ളിയിലെ മഴ

രാജകുമാരന്‍ പെരുമഴയത്ത് കുടയും ചൂടി അതിരപ്പിള്ളിയില്‍

English summary
Prince Charlse celebrated his birthday in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X