കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ഐസിസിന്‍റെ എടിഎം, കേരളത്തിലെ പ്രമുഖ സംഘടന സംശയത്തില്‍

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

ബെംഗളൂരു: ലോകത്തിന് മുഴുവന്‍ ഭീഷണിയായി മാറുന്ന ഐസിസ് എന്ന തീവ്രവാദ സംഘടനയുടെ സാനപ്ത്തിക സ്രോതസ് കേട്ടാല്‍ ഞെട്ടും. ഖത്തര്‍. തീവ്രവാദത്തിലേയ്ക്ക് അധികം വലിച്ചിഴയ്ക്കപ്പെടാത്ത ഈ ഗള്‍ഫ് രാജ്യം എങ്ങനെ തീവ്രവാദികളുടെ എടിഎം ആയി മാറി എന്നത് പരിശോധിച്ചാല്‍ ഇന്ത്യക്കാരുള്‍പ്പടെ വലിയൊരു സംഘം സംശയത്തിന്റെ നിഴലിലാകും.

മൂന്നിലധികം ഇന്ത്യക്കാരാണ് ഖത്തറില്‍ നിന്ന് തീവ്രവാദ ബന്ധത്തിന്റെ പേരില്‍ സംശയിക്കപ്പെടുന്നത്. ഖത്തറില്‍ ധാരാളം മലയാളികള്‍ തൊഴിലെടുക്കുന്നുണ്ട്, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്‍റെ പേരില്‍ പിരിച്ചു വിട്ട എന്‍ഡിഎഫില്‍ നിന്നും അനുയായികള്‍ ചേക്കേറിയ രണ്ട് സംഘടനകള്‍ ഖത്തറില്‍ സജീവമാണ്.

Terrorist

കേരളത്തിന് പുറമെ അസമില്‍ കുടിയേറ്റക്കാരായ ബംഗ്ളാദേശികള്‍ക്കിടയിലും ഈ സംഘടനകള്‍ സജീവമാണ്. ഇവര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നീരീഷണത്തിലുമാണ്. ഖത്തറില്‍ ഇന്ത്യക്കാരെ പോലെ തന്നെ ധാരളം ബംഗ്ളാദേശികളും ഉണ്ട്. ഇതിനാല്‍ തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കൈകോര്‍ക്കല്‍ വളരെ എളുപ്പവുമാണ്.

തീവ്രവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഖത്തറുമായി കൈകോര്‍ക്കേണ്ടി വരും എന്നൊരു അവസ്ഥയിലേയ്ക്കാണ് ഇന്ത്യ നീങ്ങുന്നത്. ഇന്ത്യയ്ക്ക് കൂടുതല്‍ ഭീഷണിയാണ് തീവ്രവാദ സംഘടനകളില്‍ നിന്ന് നിലവിലെ സാഹചര്യത്തില്‍ നേരിടേണ്ടി വരിക.

സൗദിയില്‍ നിന്നാണ് വലിയൊരു പങ്കും പണം ഖത്തറില്‍ എത്തുന്നത്. ഈ പണം സുരക്ഷിതമായി സൂക്ഷിയ്ക്കുകയും ചുരുക്കത്തില്‍ തീവ്രവാദികളുട എടിഎം ആയി പ്രവര്‍ത്തിയ്കുകയുമാണ് ഖത്തറിന്റെ ജോലി. സംശയിക്കപ്പെടുന്നവരുടെ പേര് വിവരം രഹസ്യാന്വേഷണം വിഭാഗം പുറത്ത് വിട്ടില്ല. എന്തിനാണ് ഖത്തറില്‍ പണം സ്വരൂപിയ്ക്കുന്നത് എന്ന് അറിഞ്ഞാല്‍ നാം കൂടുതല്‍ ഞെട്ടും.

English summary
Qatar as terrorist ATM- Why India should worry?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X