കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റായ്ബറേലിയില്‍ കാറ്റ് മാറി വീശില്ല... സോണിയാ ഗാന്ധിക്ക് എതിരാളികളില്ല

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്ക് എതിരാളികളില്ലേ? | Oneindia Malayalam

ദേശീയ തലത്തില്‍ ഏറ്റവും പ്രശസ്തിയാര്‍ജിച്ച മണ്ഡലമാണ് റായ്ബറേലി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമെന്ന നിലയില്‍ എക്കാലവും ശ്രദ്ധ നേടുന്ന മണ്ഡലമാണ് റായ്ബറേലി. ഇത്തവണ ബിജെപി ഇവിടെ അട്ടിമറിക്കാണ് ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഇവിടെ വലിയൊരു മാറ്റത്തിനായി പ്രചാരണം വരെ തുടങ്ങി കഴിഞ്ഞു. പക്ഷേ ഇവിടെ സോണിയാ ഗാന്ധിക്ക് ഇപ്പോഴും എതിരാളികളില്ല എന്നതാണ് സത്യം. ബിജെപിയുടെ നേതാക്കളൊന്നും അവരേക്കാള്‍ ജനപ്രീതി ഉള്ളവരല്ല. അതുകൊണ്ട് തന്നെ ഇത്തവണ കാറ്റ് മാറിവീശാനുള്ള സാധ്യതകള്‍ കുറവാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ പിന്തുണയും സോണിയ്ക്ക് ഇവിടെ ലഭിക്കും.

1

റായ്ബറേലി ഭൂരിഭാഗം സമയത്തും കോണ്‍ഗ്രസിനെ പിന്തുണച്ച മണ്ഡലമാണ്. 2014ല്‍ മോദി തരംഗം ആഞ്ഞടിച്ചിട്ടും വമ്പിച്ച ഭൂരിപക്ഷമാണ് സോണിയക്ക് ലഭിച്ചത്. 5, 26,434 വോട്ടുകള്‍ സോണിയാ ഗാന്ധിക്ക് ലഭിച്ചു. ബിജെപിയുടെ അജയ് അഗദര്‍വാളിന് 1, 73,721 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ ബിഎസ്പിക്ക് 63000 വോട്ടുകളില്‍ അധികം ലഭിച്ചു. 3,52,713 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സോണിയാ ഗാന്ധിയുടെ വിജയം. ഭൂരിപക്ഷത്തില്‍ ചെറിയ കുറവുണ്ടായെങ്കിലും ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള യാതൊന്നും റായ്ബറേലിയില്‍ സംഭവിച്ചില്ല. ഇവിടെ സോണിയയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായിട്ടില്ല എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ബിജെപി ഇത്തവണ ശക്തനായ ദേശീയ നേതാവിനെ ഇവിടെ മത്സരിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്.

1

ലോക്‌സഭയില്‍ ഇത്തവണ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അത്ര സജീവമായിരുന്നില്ല സോണിയ. 59 ശതമാനം ഹാജരാണ് അവര്‍ക്ക് സഭയിലുള്ളത്. ലോക്‌സഭയില്‍ ചോദ്യങ്ങളൊന്നും അവര്‍ ഉന്നയിച്ചിട്ടില്ല. അതേസമയം ആറ് ചര്‍ച്ചകളുടെ ഭാഗമായിട്ടുണ്ട് സോണിയ. ഇത് ദേശീയ ശരാശരിക്കും താഴെയാണ്. 2014ല്‍ മത്സരിക്കുമ്പോള്‍ സോണിയക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നു. അതേസമയം റായ്ബറേലിയില്‍ വോട്ടിംഗ് ശതമാനം കുറയുന്നതാണ് സ്ഥിരമായുള്ള രീതി. 2014ല്‍ ഇവിടെ 52 ശതമാനമായിരുന്നു വോട്ടിംഗ്. 4,37,735 പുരുഷന്‍മാരും 3,87,401 വനിതാ വോട്ടര്‍മാരും ഇവിടെ വോട്ട് ചെയ്‌തെന്നാണ് 2014ലെ കണക്ക്. നഗര വോട്ടര്‍മാരുടെ വലിയ ഒഴുക്കും 2014ല്‍ കണ്ടിരുന്നു.

1

അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയതാണ് റായ്ബറേലി മണ്ഡലം. ബച്ച്‌റാവന്‍, ഹര്‍ചന്ദ്പൂര്‍, റായ്ബറേലി, സരേനി, ഉന്‍ചാഹര്‍ എന്നിവയാണ് നിയമസഭാ മണ്ഡലങ്ങള്‍. ലഖ്‌നൗ ഡിവിഷനിലെ ജില്ലയാണ് റായ്ബറേലി. ബിജെപിയുടെ ഗംഗം ശുചീകരണ പദ്ധതിയുടെ ഭാഗമാണ് ഈ നഗരം. വ്യവസായങ്ങളേക്കാള്‍ കൂടുതല്‍ കര്‍ഷകരാണ് ഇവിടെ കൂടുതല്‍. മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇവിടെയുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് കീഴിലാണ് ഈ ജില്ല രൂപീകരിക്കപ്പെട്ടത്. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ഏറ്റവും തന്ത്രപ്രധാന മേഖലകളിലൊന്നാണ് റായ്ബറേലി. പ്രശസ്തമായ സായ് നദിയുടെ തീരങ്ങള്‍ റായ്ബറേലിയിലൂടെയാണ് കടന്നുപോകുന്നത്. കൊത്തുപണികളാലും ശില്‍പങ്ങളാലും പ്രശസ്തമാണ് ഈ മണ്ഡലം.

1

റായ്ബറേലിയുടെ ചരിത്രം പരിശോധിച്ചാല്‍ എന്നും കോണ്‍ഗ്രസിന്റെ കൂടെ നിന്നിട്ടുള്ളതായി വ്യക്തമാണ്. 1952ല്‍ ആര്‍പി സിംഗിലൂടെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ വിജയം നേടുന്നത്. 1967ല്‍ ഇന്ദിരാ ഗാന്ധി മത്സരിച്ചതോടെയാണ് റായ്ബറേലി പ്രശസ്തി നേടിയത്. രണ്ട് തവണ ഈ മണ്ഡലത്തില്‍ വിജയം നേടി. അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ് നരെയ്ന്‍ ജനതാ പാര്‍ട്ടിയെ വിജയത്തിലെത്തിച്ചു. എന്നാല്‍ 1980ല്‍ ഷീലാ കൗളിലൂടെ ഈ മണ്ഡലം വീണ്ടും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. നാല് തവണ അവര്‍ ഈ മണ്ഡലം നിലനിര്‍ത്തി. 1996ലാണ് ബിജെപി ഇവിടെ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത്. അശോക് സിംഗായിരുന്നു വിജയം നേടിയത്. 1999ല്‍ സോണിയാ ഗാന്ധി ഇവിടെ ആദ്യമായി വിജയം നേടി. പിന്നീട് ഇതുവരെ റായ്ബറേലി കോണ്‍ഗ്രസ് കൈവിട്ടിട്ടില്ല.

ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ബിജെപി മത്സരിക്കുന്നത്. മോദിയും കേന്ദ്ര മന്ത്രിമാരും റായ്ബറേലിയില്‍ പ്രചാരണം തുടങ്ങി കഴിഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്. അതേസമയം ആര് മത്സരിച്ചാലും കാറ്റ് മാറി വീശാനുള്ള സാധ്യത കുറവാണ്. സോണിയ മണ്ഡലത്തില്‍ കാര്യമായി ഇടപെടുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. പക്ഷേ ഇത്തവണ സമാജ് വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും പിന്തുണ കൂടി ഉള്ളതിനാല്‍ സോണിയയുടെ ഭൂരിപക്ഷം വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. ഇവിടെ സംഘടനാ അടിത്തറ ഇല്ലാത്തതും ബിജെപിക്ക് തിരിച്ചടിയാണ്. സംസ്ഥാന സര്‍ക്കാരിന് നേരെയുള്ള രോഷം ശക്തമാണ്. ഇതും ബിജെപിക്ക് വന്‍ പ്രതിസന്ധിയാവും.

English summary
rae bareli lok sabha constituency sonia gandhi perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X