കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയിൽവേ സ്റ്റേഷനിൽ നിന്നും സർക്കാർ ഉദ്യോഗത്തിലേക്ക്; മാത്യകയാക്കാം ശ്രീനാഥിനെ...

  • By Desk
Google Oneindia Malayalam News

കൊച്ചി: പിഎസ്സി പരീക്ഷയ്ക്കായി കോച്ചിംഗ് സെൻററുകളെ ആശ്രയിക്കുന്നവർക്കും മണിക്കൂറുകളോളം കുത്തിയിരുന്നു പഠിക്കുന്നവർക്കുമിടയിൽ വ്യത്യസ്തനാവുകയാണ് ശ്രീനാഥ് എന്ന യുവാവ്. റെയിൽ വേ സ്റ്റേഷനിലെ വൈ ഫൈ സൗകര്യം പ്രയോജനപ്പെടുത്തി പഠിച്ചാണ് റെയിൽ വേ പോട്ടർ കൂടിയായ ശ്രീനാഥ് പിഎസ്സി പരീക്ഷയിൽ മികച്ച വിജയം നേടിയത്.

അഞ്ച് വർഷമായി എറണാകുളം സൗത്ത് റെയിൽ വേ സ്റ്റേഷനിലാണ് മുണ്ടക്കയം സ്വദേശിയായ ശ്രീനാഥ് . റെയിൽ വേ പോട്ടറായി ജോലി ആരംഭിച്ചപ്പോഴും സർക്കാർ ജോലിയെന്ന സ്വപ്നം ശ്രീനാഥ് കൈവിട്ടില്ല. ജോലിയും പഠനവും ഒന്നിച്ച് കൊണ്ടുപോയി.

sreenath

റെയിൽ വേ സ്റ്റേഷനിലെ വൈ ഫൈ ഉപയോഗിച്ച് ഫോണിൽ പിഎസ്സി ക്ലാസ്സുകൾ ഡൗൺ ലോഡ് ചെയ്ത് പഠിക്കുകയായിരുന്നു ശ്രീനാഥ് ചെയ്തത്. ഭാരമേറിയ ചുമട് തലയിൽ വെക്കുമ്പോഴും ഹെഡ്സെറ്റെടുത്ത് ചെവിയിൽ തിരുകും. പിഎസ്സി ക്ലാസ്സുകൾ ഫോണിൽ കേട്ടുകൊണ്ടേയിരിക്കും. രണ്ട് വർഷത്തോളമായി ശ്രീനാഥിന്റെ ശീലമാണിത്.

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയാണ് ഇപ്പോൾ ശ്രീനാഥ് പാസായത്. കൂടുതൽ മെച്ചപ്പെട്ട ജോലിക്കായി ശ്രമിക്കുമെന്ന് ശ്രീനാഥ് പറയുന്നു. സ്റ്റേഷനിലെ മറ്റ് ജോലിക്കാർക്കിടയിലും താരമാണ് ശ്രീനാഥ്. ശ്രീനാഥിന്റെ പാത പിന്തുടരാനാണ് പലരുടെയും തീരുമാനം.

2016ലാണ് രാജ്യത്തെ തെരഞ്ഞെടുത്ത റെയിൽ വേ സ്റ്റേഷനുകളിൽ സർക്കാർ വൈ ഫൈ സംവിധാനം ഏർപ്പെടുത്തുന്നത്. എന്നാൽ സിനിമ ഡൗൺലോഡ് ചെയ്യാനും സമൂഹമാധ്യമങ്ങളിൽ സമയം ചെലവഴിക്കാനുമാണ് പലരും ഇത് ഉപയോഗപ്പെടുത്തിയത്. അതിനിടയിലാണ് തന്റെ സ്വപ്നത്തിന് കരുത്തേകാൻ ഈ സൗകര്യം ഉപയോഗിച്ച ശ്രീനാഥ് വ്യത്യസ്തനാകുന്നത്.

English summary
railway potter cleared psc exam by studying himself during his work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X