കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കബാലിയെ 'ന്യൂസ് മേക്കര്‍' ആക്കുന്നത് എന്ത്... നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍

Google Oneindia Malayalam News

കബാലി പുറത്തിറങ്ങാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കിയുണ്ട്. പക്ഷേ രാജ്യം മുഴുവന്‍ കബാലി തരംഗത്തില്‍ ആറാടുകയാണ്. സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ചിത്രത്തെ അത്രയ്ക്ക് ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്.

Read Also: സെക്‌സിസ്റ്റ് പരാമര്‍ശങ്ങള്‍ നടത്തിയ രാഷ്ട്രീയക്കാര്‍... നമ്മുടെ വിഎസ് അടക്കംRead Also: സെക്‌സിസ്റ്റ് പരാമര്‍ശങ്ങള്‍ നടത്തിയ രാഷ്ട്രീയക്കാര്‍... നമ്മുടെ വിഎസ് അടക്കം

സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ മുടക്കിയ പണം മുഴുവന്‍ തിരിച്ചുകിട്ടിയിട്ടുണ്ട് കബാലിയ്ക്ക്. അതുകൊണ്ട് പടം പൊട്ടിയാലും നിര്‍മാതാക്കള്‍ക്ക് വലിയ കുഴപ്പമൊന്നും വരില്ല.

Read More: ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കബാലിക്ക് നിരോധനം; ടിക്കറ്റെടുത്തവര്‍ എന്ത് ചെയ്യും?Read More: ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കബാലിക്ക് നിരോധനം; ടിക്കറ്റെടുത്തവര്‍ എന്ത് ചെയ്യും?

റിലീസിന് മുമ്പ് തന്നെ സാധാരണ രജനി ചിത്രങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. എന്നാല്‍ ഇത്തവണ കബാലി അതിനെയെല്ലാം ഞെട്ടിച്ചുള്ള മുന്നേറ്റത്തിലാണ്. എന്താണ് കബാലിയെ അത്ര വലിയ ന്യൂസ് മേക്കര്‍ ആക്കുന്നത്?

കബാലിയാണ് താരം

കബാലിയാണ് താരം

തമിഴകത്തും കര്‍ണാടകയിലും മാത്രമല്ല. ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ കബാലിയെ കുറിച്ചാണ് സംസാരം. അതില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഒരു വ്യത്യാസവും ഇല്ല. പിന്നെ കബാലി ന്യൂസ് മേക്കര്‍ ആകാതിരിയ്ക്കുമോ!!!

അമേരിക്കയിലും എത്തി

അമേരിക്കയിലും എത്തി

സിനിമ വേള്‍ഡൈ്വഡ് റിലീസ് ആണ്. പ്രമോഷന് വേണ്ടി രജനികാന്ത് അമേരിക്കയിലേയ്ക്കും പോയി. അവിടെ തന്റെ ഗുരുവായ സച്ചിദാനന്ദന്റെ ആശ്രമവും സന്ദര്‍ശിച്ചു. ഇതും വലിയ വാര്‍ത്ത ആയിരുന്നു.

എവിടെയൊക്കെ

എവിടെയൊക്കെ

ഇന്ത്യയ്ക്ക് പുറത്ത് അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍, ചൈന, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും കബാലി റിലീസ് ചെയ്യുന്നുണ്ട്.

അമേരിക്കയിലെ കഥ

അമേരിക്കയിലെ കഥ

അമേരിക്കയിലെ തീയേറ്ററുകളില്‍ കബാലി ആദ്യ ഷോയ്ക്കുള്ള ടിക്കറ്റുകള് ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ചപ്പോള്‍ വെറും രണ്ട് മണിക്കൂറുകള്‍ കൊണ്ടാണ് വിറ്റ് തീര്‍ന്നത്.

അവധി കൊടുത്തു

അവധി കൊടുത്തു

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഉള്ള പല കമ്പനികളും കബാലി റിലീസ് ചെയ്യുന്ന ദിവസം ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു.

English summary
When it comes to sheer fan hysteria, nobody is a bigger superstar than Rajinikanth. With the Thalaiva’s film Kabali only days away from release, strange things have been happening down South.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X