കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയില്‍ ചെന്നിത്തല വോട്ട് മറിക്കുമോ?

  • By Soorya Chandran
Google Oneindia Malayalam News

പൊന്നാനി മണ്ഡലത്തിലൂടെ യാത്ര ചെയ്തപ്പോള്‍ കിട്ടിയ ചില വിവരങ്ങളാണ്. കോണ്‍ഗ്രസിനോടോ, രമേശ് ചെന്നിത്തലയോടോ ശത്രുതയുള്ളവരോ, അല്ലെങ്കില്‍ മുസ്ലീം ലീഗിനോട് കടുത്ത വിയോജിപ്പുള്ള കോണ്‍ഗ്രസ്സുകാരോ... ആരുമാകട്ടെ... പറയുന്ന ചില വിവരങ്ങളാണ്.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് ഇത്തവണ പൊന്നാനിയില്‍ വോട്ട് മറിക്കും. ഇടി മുഹമ്മദ് ബഷീറിനോടും മുസ്ലീം ലീഗിനോടും ഉള്ള എതിര്‍പ്പും വിയോജിപ്പും ഇത്തവണ വോട്ടായി സിപിഎം സ്വതന്ത്രന്‍ വി അബ്ദു റഹ്മാന്റെ പെട്ടിയില്‍ വീഴും. കാറ്റ് ഒന്ന് ഇടത്തോട്ട് വീശിയാല്‍ നാല് പതിറ്റാണ്ടായി മുസ്ലീം ലീഗ് പൊന്നാനി മണ്ഡലത്തില്‍ കാണിക്കുന്ന അപ്രമാദിത്തത്തിന് അവസാനമാകും. ഒരു പക്ഷേ, 2004 ലെ മഞ്ചേരി, 2014 ല്‍ പൊന്നാനിയില്‍ ആവര്‍ത്തിക്കും.

Chennithala-Abdurahman

ഇത് ശരിയോ, തെറ്റോ ആകാം. പക്ഷേ തിരഞ്ഞെടുപ്പ് കഴിയാതെ ഇക്കാര്യത്തില്‍ ഒരു അന്തിമ അഭിപ്രായം പറയാനാകാത്ത സ്ഥിതിയാണ് പൊന്നാനിയില്‍.

കെപിസിസിയുടെ മുന്‍ നിര്‍വ്വാഹക സമിതി അംഗമായ വി അബ്ദുറഹ്മാന്‍ അപ്രതീക്ഷിതമായാണ് പൊന്നാനിയില്‍ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുന്നത്. സിപഎമ്മിനോട് അനുഭാവം പ്രകടിപ്പിക്കുന്ന എംഇഎസ് മേധാവി ഫസല്‍ ഗഫൂറിനെ അടക്കമുളളവരെ പരിഗണിച്ച പൊന്നാനി സീറ്റില്‍, അത്രയൊന്നും പ്രസിദ്ധനല്ലാത്ത അബ്ദുറഹ്മാന്‍ എങ്ങനെ കടന്നു കയറി എന്നതാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.

അബ്ദുറഹ്മാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള അടുപ്പമാണ് പല സംശയങ്ങളിലേക്കും നയിക്കുന്നത്. അബ്ദുറഹ്മാന്‍ കോണ്‍ഗ്രസ് വിട്ടതിന് ശേഷവും ചെന്നിത്തലയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നതായാണ് വാര്‍ത്തകള്‍. അബ്ദുറഹ്മാന്റെ ഒരു ബന്ധു മരിച്ച അവസരത്തില്‍ പാര്‍ട്ടി ഘടകങ്ങളെ പോലും അറിയിക്കാതെ ചെന്നിത്തല മരണ വീട് സന്ദര്‍ശിച്ചിരുന്നു എന്നും വാര്‍ത്തകളുണ്ട്.

രമേശ് ചെന്നിത്തലക്ക് ലീഗിനോടുള്ള എതിര്‍പ്പ് പ്രകടമാണ്. പണ്ട് കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ ചെന്നിത്തലയും കെ മുരളീധരനും ലീഗിനെതിരെ നടത്തിയ അഭിപ്രായങ്ങള്‍ യുഡിഎഫില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിവച്ചിരുന്നു. ഈ വിരോധം ലീഗിനോട് ഇപ്പോഴും ചെന്നിത്തലക്കുണ്ടെന്നാണ് കഥ. അങ്ങനെയെങ്കില്‍ ഐ വിഭാഗത്തിന് മലപ്പുറത്ത് അത്യാവശ്യം സ്വാധീനമുള്ള പൊന്നാനിയില്‍ ചെന്നിത്തല അബ്ദുറഹ്മാന് വേണ്ടി വോട്ട് മറിക്കുക തന്നെ ചെയ്യുമെന്നാണ് ഉള്ളിലൂടെ നടക്കുന്ന പ്രചാരണം.

എന്തായാലും സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മൂന്ന് മണ്ഡലങ്ങളുണ്ട് പൊന്നാനിയില്‍. തൃത്താലയും തവനൂരും പൊന്നാനിയും. ഈ മൂന്ന് മണ്ഡലങ്ങളില്‍ നിന്നുളള സിപിഎം വോട്ടും ഐ വിഭാഗത്തിന്റെ സ്വാധീനവും അബ്ദു റഹ്മാന്റെ വ്യക്തി പ്രഭാവവും ഫലം കണ്ടാല്‍ പൊന്നാനിയിലെ തിരഞ്ഞെടുപ്പ് ചരിത്ര സംഭവമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Will Ramesh Chennitha support Abdurhman at Ponnani?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X