കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ചത് ആര്... ചുറ്റിപ്പോകും ഈ ചോദ്യങ്ങള്‍ കേട്ടാല്‍, ഉത്തരം ഇതാ...!

  • By Muralidharan
Google Oneindia Malayalam News

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്. മുട്ടയാണ് എന്ന് പറഞ്ഞാല്‍ മുട്ട ആരിട്ടു എന്നാണ് ചോദ്യം. കോഴിയാണ് എന്ന് പറഞ്ഞാലോ മുട്ട വിരിയാതെങ്ങനെ കോഴിയുണ്ടാകും എന്നാകും ചോദ്യം. ഇത് പോലുള്ള കുസൃതിചോദ്യങ്ങളല്ല ഇവിടെ പറയുന്നത്. എന്നാലോ ഇതിനെക്കാള്‍ രസകരമാണ് താനും കാര്യങ്ങള്‍.

ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ ആളെ നമുക്കറിയാം. നീല്‍ ആംസ്‌ട്രോങ്. എങ്കില്‍ ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ചത് ആരായിരിക്കും. ആദ്യമിറങ്ങിയ ആംസ്‌ട്രോങ് തന്നെയാകും എന്ന് ചാടിപ്പറയല്ലേ, തെറ്റിപ്പോകും. ഇങ്ങനെ പോകുന്നു ഈ കൗതുകചോദ്യങ്ങളുടെ നിര. ഓര്‍മയില്ലേ പണ്ട് റേഡിയോ മാത്രമുണ്ടായിരുന്ന കാലത്ത് കൗതുകവാര്‍ത്തകള്‍ കേട്ടിരുന്നത്?

ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ചത്

ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ചത്

നീല്‍ ആംസ്‌ട്രോങ് അല്ല കൂടെയുണ്ടായിരുന്ന ബസ് ആല്‍ഡ്രിനാണത്രെ ചന്ദ്രനില്‍ ആദ്യമായി മൂത്രമൊഴിച്ചത്. ചന്ദ്രനില്‍ മൂത്രമൊഴിച്ചു എന്ന് പറയുന്നതില്‍ ശരി കേടുണ്ട്. കാരണം പാന്റിനുള്ളിലെ പ്രത്യേകം സജ്ജീകരിച്ച ഉറയിലേക്കായിരുന്നു ആന്‍ഡ്രിന്‍ കാര്യം സാധിച്ചത്.

കംഗാരുവിനെത്ര വജൈന ഉണ്ട്

കംഗാരുവിനെത്ര വജൈന ഉണ്ട്

ഓസ്‌ട്രേലിയയില്‍ കൂടുതലായി കാണുന്ന സഞ്ചിമൃഗമാണ് കംഗാരു. ജനിച്ച് ആറ് മാസക്കാലം കുഞ്ഞിനെ സഞ്ചിയിലിട്ട് മുലയൂട്ടും എന്നത് മാത്രമല്ല കംഗാരുക്കളുടെ പ്രത്യേകത ഇതിന് മൂന്ന് വജൈനയും ഉണ്ട്.

തീപ്പെട്ടിയെക്കാള്‍ മുമ്പ് ലൈറ്റര്‍

തീപ്പെട്ടിയെക്കാള്‍ മുമ്പ് ലൈറ്റര്‍

തീപ്പെട്ടിയാണോ ലൈറ്ററാണോ ആദ്യം ഉണ്ടായത്. തീപ്പെട്ടി എന്ന് ചാടിപ്പറയാന്‍ വരട്ടെ, ആദ്യം ഉണ്ടായത് ലൈറ്ററാണ്. 1816 ലാണത്രെ ജര്‍മനിക്കാരനായ ഡോബറീനര്‍ ലൈറ്റര്‍ കണ്ടുപിടിച്ചത്. തീപ്പെട്ടി ഇന്നത്തെ രൂപത്തില്‍ വന്നത് പിന്നെയും എത്രയോ കാലം കഴിഞ്ഞാണ് 1827ല്‍.

ഫോണ്‍ വിളിക്കാത്തരവരുണ്ടോ

ഫോണ്‍ വിളിക്കാത്തരവരുണ്ടോ

ഉണ്ട്. ലോകത്ത് 50 ശതമാനം ആളുകളും ഇത് വരെ ഫോണ്‍ കോള്‍ ചെയ്യുകയോ അത് സ്വീകരിക്കുകയോ ചെയ്യാത്തവരാണത്രെ. ഹോ ഇവരെങ്ങനെ ജീവിക്കുന്നോ ആവോ അല്ലേ.

ഒരു ട്രാഫിക് ബ്ലോക് 10 ദിവസം

ഒരു ട്രാഫിക് ബ്ലോക് 10 ദിവസം

ചൈനയിലെ ഈ ഹൈവേയില്‍ ഉണ്ടായ ട്രാഫിക് ബ്ലോക് നീണ്ടുനിന്നത് 10 ദിവസമാണ്. ദിവസം 0.6 മൈല്‍ വേഗത്തിലാണേ്രത അന്ന് വണ്ടികള്‍ ഓടിയത്. അന്ന് വല്ല മീറ്റിങിനും പോകാനുണ്ടായിരുന്ന ആളുകളുടെ ഒരു കാര്യം അല്ലേ...

പാവം ഭൂമി മാത്രം ദൈവമല്ല

പാവം ഭൂമി മാത്രം ദൈവമല്ല

സൗരയൂഥത്തില്‍ ദൈവത്തിന്റെ പേരല്ലാത്ത ഒരുഗ്രഹമേ ഉള്ളൂ. ഏതാണ് എന്നല്ലേ നമ്മുടെ പാവം ഭൂമി. പക്ഷേ ദൈവങ്ങളെല്ലാം ഇവിടെയാണ് എന്നൊരു ആശ്വാസമുണ്ട്

ഇവിടെ ബിയര്‍ ബിയറല്ല

ഇവിടെ ബിയര്‍ ബിയറല്ല

റഷ്യയില്‍ 2011 വരെ ബിയറിനെ വെറും സോഫ്റ്റ് ഡ്രിങ്കായിട്ടാണേ്രത കരുതിയിരുന്നത്. ഹോ എന്ത് സുഖമായിരുന്നു കാര്യങ്ങള്‍ അല്ലേ

ആ കോണ്ടം കോണ്ടമല്ല

ആ കോണ്ടം കോണ്ടമല്ല

ലോകത്ത് ആദ്യത്തെ കോണ്ടം ഉപയോഗിച്ചത് പതിനാറാം നൂറ്റാണ്ടിലായിരുന്നത്രെ. എന്തായിരിക്കും അന്നത്തെ അതിന്റെ രൂപം അല്ലേ. ആലോചിക്കാന്‍ തന്നെ രസമാണ്.

മുഹമ്മദാണ് താരം, പിന്നെ ലീ

മുഹമ്മദാണ് താരം, പിന്നെ ലീ

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പേര് മുഹമ്മദ് എന്നാണ് എന്നത് അറിയാമല്ലോ അല്ലേ, ഏറ്റവും കൂടുതലുളള ലാസ്റ്റ് നെയിം ലീ ആണ്.

യൂട്യൂബ് ഒരു സംഭവമാണ് ട്ടാ

യൂട്യൂബ് ഒരു സംഭവമാണ് ട്ടാ

യൂ ട്യൂബില്‍ ഇപ്പോഴുള്ള വീഡിയോ മൊത്തം കണ്ടുതീര്‍ക്കാന്‍ എത്ര സമയം വേണം എന്നറിയാമോ, വെറും 55 കോടി മണിക്കൂര്‍. ഈ ജന്മം നടക്കും എന്ന് തോന്നുന്നില്ല. അപ്പോഴേക്കും അടുത്തതും വരും.

വഴി കാണിക്കാന്‍ മൃതദേഹം

വഴി കാണിക്കാന്‍ മൃതദേഹം

എവറസ്റ്റ് കൊടുമുടിയില്‍ ഇപ്പോള്‍ 200 ല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടത്രെ. ഇതില്‍ പലതും വഴിയടയാളമായി ഉപയോഗിച്ചുവരികയാണ്

സിനിമയിലെ ടോയ്‌ലെറ്റ് ഫ്‌ലഷിങ്

സിനിമയിലെ ടോയ്‌ലെറ്റ് ഫ്‌ലഷിങ്

ആദ്യമായി ഒരു സിനിമയില്‍ ടോയ്‌ലെറ്റ് ഫ്‌ലഷ് ചെയ്യുന്നത് കാണിച്ചത് എപ്പോഴാണ് എന്നറിയാമോ. 960 ല്‍. ചിത്രം സൈക്കോ. സംവിധായകന്‍ ആല്‍ഫ്രഡ് ഹിച്‌കോക്ക്.

ചിരിച്ച് ചിരിച്ച് മരിച്ചുപോയി

ചിരിച്ച് ചിരിച്ച് മരിച്ചുപോയി

താന്‍സാനിയയിലെ ഒരു വില്ലേജ് സ്‌കൂളില്‍ മൂന്ന് പെണ്‍കുട്ടികള്‍ ചിരിച്ചുതുടങ്ങിയതാണ് സംഭവം. ഈ ചിരി പിന്നീട് ആയിരക്കണക്കിന് പേരിലേക്ക് പടര്‍ന്നു. ഒന്നരവര്‍ഷത്തോളം നിര്‍ത്താതെ ചിരിച്ച് കരഞ്ഞ് തളര്‍ന്ന് ബോധംകെട്ട് മരിച്ചുപോയ സംഭവങ്ങള്‍ വരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.

കൊതുകുകള്‍ എത്ര നിസാരം

കൊതുകുകള്‍ എത്ര നിസാരം

കൊതുക്‌ചോര കുടിക്കുന്നത് മാത്രമാണോ പ്രശ്‌നം, എങ്കില്‍ പേടിക്കേണ്ട. പന്ത്രണ്ട് ലക്ഷം കൊതുകുകള്‍ ഒന്നിച്ച് ചോര കുടിച്ചാലേ ഒരാളുടെ ദേഹത്ത് ചോര വറ്റിപ്പോകൂ. അതോര്‍ത്ത് പേടി വേണ്ട.

പന്നിക്കും രക്ഷയില്ല

പന്നിക്കും രക്ഷയില്ല

ഫ്രാന്‍സില്‍ പന്നിക്ക് വധശിക്ഷ. 1386 ലാണത്രെ ഒരു കുട്ടിയെ കൊന്ന കുറ്റത്തിന് പന്നിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

പാവം ആന നാണിച്ചുപോയി

പാവം ആന നാണിച്ചുപോയി

നാല് കാലും ഒരുമിച്ച് ഉയര്‍ത്താന്‍ പറ്റാത്ത ഏക സസ്തനിയാണ് ആന. ഓടുമ്പോഴെങ്ങാനും അബദ്ധത്തില്‍ കാലുകള്‍ പൊങ്ങിയാലായി. അല്ലാതെ ചാടല്‍ നടക്കില്ല.

ഇടങ്കയ്യരുടെ കാലം

ഇടങ്കയ്യരുടെ കാലം

കഴിഞ്ഞ ആഴ്ച നമ്മള്‍ ഇടങ്കയ്യരുടെ ദിനം ആഘോഷിച്ചു അല്ലേ ലോകത്ത് പത്ത് ശതമാനം ആളുകള്‍ ഇടങ്കയ്യരാണ് എന്നാണ് കണക്കുകള്‍.

കത്ത് പോസ്റ്റ് ചെയ്യാനുള്ള കഷ്ടപ്പാട്

കത്ത് പോസ്റ്റ് ചെയ്യാനുള്ള കഷ്ടപ്പാട്

നീന്താനറിയില്ലെങ്കില്‍ ഈ പോസ്റ്റ് ബോക്‌സില്‍ കത്ത് കൊണ്ടിടാന്‍ പറ്റില്ല. ഉപരിതലത്തില്‍ നിന്നും പത്ത് മീറ്റര്‍ മുങ്ങിക്കിടക്കുകയാണ് ഈ തപാല്‍പെട്ടി എന്നത് ത്തന്നെ കാരണം. ജപ്പാനിലെ സുസാമിയിലാണ് ഈ വെള്ളത്തിനടിയിലെ കത്ത് പരിപാടി.

എന്തൊരു ഡാവിഞ്ചി

എന്തൊരു ഡാവിഞ്ചി

ഒരു കൈ കൊണ്ട് എഴുതാനും മറ്റേ കൈ കൊണ്ട് എഴുതാനും പറ്റുമായിരുന്നത്രെ വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിക്ക്

ആയുസ് കൂട്ടും എക്കിള്‍

ആയുസ് കൂട്ടും എക്കിള്‍

ചാള്‍സ് ഒസ്‌ബോണ്‍ എന്ന അമേരിക്കക്കാരന്‍ ഏമ്പക്കം വിട്ടുകൊണ്ടിരുന്നത് തുടര്‍ച്ചയായി 68 വര്‍ഷം. എന്നാലെന്താ 1894 ല്‍ ജനിച്ച ഇയാള്‍ 97 വയസ്സ് വരെ ജീവിച്ചു

മദര്‍ ഡക്ക് സെഡ് ക്വാക് ക്വാക്...

മദര്‍ ഡക്ക് സെഡ് ക്വാക് ക്വാക്...

താറാവിന്റെ ക്വാക് ക്വാക് ക്വാക് പ്രതിധ്വനിക്കില്ല എന്ന് കേട്ടിട്ടുണ്ടോ എങ്കില്‍ അത് തെറ്റാണ്. പ്രതിധ്വനിക്കും. ഇതില്‍ പക്ഷേ ഏതാണ് ധ്വനി ഏതാണ് പ്രതിധ്വനി എന്ന് കണ്ടുപിടിക്കാന്‍ കുറച്ച് കഷ്ടപ്പെടേണ്ടിവരും എന്ന് മാത്രം.

ഇതെന്ത് ഫുട്‌ബോള്‍

ഇതെന്ത് ഫുട്‌ബോള്‍

പശ്ചിമ ആഫ്രിക്കയിലെ മതാമി ആദിവാസികളും ഫുട്‌ബോള്‍ കളിക്കും. പന്തിന് പകരം തട്ടിക്കളിക്കുക തലയോട്ടികളാണ് എന്ന് മാത്രം

തലയില്ലാതെയും ജീവിക്കാം

തലയില്ലാതെയും ജീവിക്കാം

പാറ്റയുടെ തലയെടുത്തത് കൊണ്ടൊന്നും കാര്യമില്ല. തലയില്ലാതെയും ആഴ്ചകളോളം ജീവിക്കാന്‍ ഇവയ്ക്ക് കഴിയുമത്രെ

ഡൊണാള്‍ഡമ്മാവന്‍ പാന്റിട്ട് വാ

ഡൊണാള്‍ഡമ്മാവന്‍ പാന്റിട്ട് വാ

ഫിന്‍ലന്‍ഡില്‍ ഡോണാള്‍ഡ് ഡക്ക് കോമിക്കുകള്‍ക്ക് വിലക്കാണ്. കാരണം എന്തെന്നോ ഡക്കമ്മാവന്‍ പാന്റിടാത്തത് തന്നെ

പെന്‍സില്‍ ഭയങ്കരന്‍

പെന്‍സില്‍ ഭയങ്കരന്‍

56 കിലോമീറ്റര്‍ നീളത്തില്‍ എഴുതിയെഴുതിപോകാന്‍ മാത്രമുള്ള ആയുസ ഉണ്ട് ഓരോ പെന്‍സിലിനും. അമ്പതിനായിരം ഇംഗ്ലീഷ് വാക്കുകള്‍ വരെ എഴുതാമെന്ന് ചുരുക്കം.

ഹമ്പോ ഭയങ്കരം തന്നെ ദേശീയഗാനം

ഹമ്പോ ഭയങ്കരം തന്നെ ദേശീയഗാനം

ഗ്രീസിന്റെ ദേശീയഗാനത്തിന് 158 പാദങ്ങളാണ് ഉള്ളത്. സൈപ്രസിന്റെ ദേശീയഗാനവും ഇത് തന്നെ

ഉറക്കത്തിലും കൈവിടാതെ

ഉറക്കത്തിലും കൈവിടാതെ

നീര്‍നായ ഉറങ്ങുന്നത് കണ്ടിട്ടുണോ. ഉറക്കത്തില്‍പോലും കൈകള്‍ കൂട്ടിപ്പിടിച്ചായിരിക്കും ഇവയുടെ ഉറക്കം. രസകരം തന്നെ അല്ലേ.

English summary
See the completely random facts about the world that will blow your mind.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X