കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-പാക് അതിര്‍ത്തികള്‍ക്ക് പിന്നില്‍ ഒരു കഥയുണ്ട്

Google Oneindia Malayalam News

രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനത്തിനു തയ്യാറെടുക്കുകയാണ്. ആഗസ്റ്റ് 15 നാണ് ഇന്ത്യ സ്വതന്ത്ര്യദിനം ആഘോഷിയ്ക്കുക. ഇന്ത്യയ്ക്കും പാകിസ്താനും ഒരുമിച്ചാണ് സ്വതന്ത്ര്യം ലഭിച്ചതെങ്കിലും ആഗസ്റ്റ് 14 നാണ് പാകിസ്താന്‍ സ്വാതന്ത്ര്യദിനം ആഘോഷിയ്ക്കുന്നത്. 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചതു പാലെ തന്നെ ഭാരതം രണ്ടായി വിഭജിയ്ക്കപ്പെട്ടു.

Partition Of Indai

ചുരുക്കം ചില ദിവസങ്ങള്‍ കൊണ്ട് തിരക്കിട്ടായിരുന്നു ഇന്ത്യയെയും പാകിസ്താനെയും വേര്‍പിരിച്ചത്. 67 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരു രാജ്യങ്ങളായി ഭാരതം വിഭജിയ്ക്കപ്പെട്ടു. അതിനെപ്പറ്റി ചില കാര്യങ്ങള്‍ അറിയാം

*ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും 17ാം തീയതി വരെ രണ്ട് രാജ്യങ്ങളുടേയും അതിര്‍ത്തികളെപ്പറ്റി യാതൊരു അറിയിപ്പും ഉണ്ടായില്ല

*സിറില്‍ ജോണ്‍ റാഡ്ക്ളിഫ് എന്ന ബ്രിട്ടീഷ് അഭിഭാഷകനാണ് ഇന്ത്യയുടേയും പാകിസ്താന്റെയും അതിര്‍ വരമ്പുകള്‍ നിര്‍ണയിച്ചത്.

*അതിര്‍ത്തി നിര്‍ണയ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു റാഡ്ക്ളിഫ് ഹിന്ദുക്കളും സിക്കുകാരും അധികമുള്ള പ്രദേശങ്ങള്‍ ഇന്ത്യയെന്നും മുസ്ലിങ്ങള്‍ക്കായി പാകിസ്താനെന്നുമായിരുന്നു വിഭജനത്തിലെ മാനദണ്ഡം

*1947 ഓഗസ്റ്റ് 17 ഇന്ത്യുടെയും പാകിസ്താന്റെയും അതിര്‍ വരന്പുകള്‍ നിര്‍ണയിച്ച റാഡ്ക്ളിഫ് രേഖ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യം ലഭിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണിതെന്ന് ഓര്‍ക്കണം

*പഞ്ചാബിനെയും ബംഗാളിനെയും വിഭജിച്ച് ഇന്ത്യയ്ക്കും പാകിസ്താനും നല്‍കുകയായിരുന്നു റാഡ്ക്ളിഫിനെ ഏല്‍പ്പിച്ച പ്രധാന ദൗത്യങ്ങളില്‍ ഒന്ന്

*88ദശലക്ഷം ജനങ്ങള്‍, 4,50,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയയെയുമാണ് റാഡ്ക്ളിഫ് വിഭജിച്ചത്

ചില അതിശയിപ്പിയ്ക്കുന്ന വസ്തുതകള്‍

*ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെപ്പറ്റി യാതൊരു അറിവും ഇല്ലാത്ത ആളായിരുന്നു റാഡ്ക്ളിഫ്

*മാപ്പുകള്‍, ജാതികള്‍ മതങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാഡ്കഌഫ് ഇന്ത്യയെ വിഭജിച്ചത്

*വിഭജന ദൗത്യത്തിന് മുമ്പ് ഒരിയ്ക്കല്‍ പോലും റാഡ്ക്ളിഫ് ഇന്ത്യയില്‍ എത്തിയിട്ടില്ല

*ജൂലൈ എട്ടിന് ഇന്ത്യയിലെത്തുമ്പോള്‍ താനൊരു പ്രത്യേക ദൗത്യത്തിനാണ് എത്തിയതെന്ന്‌ റാഡ്കഌഫ് പറഞ്ഞു

*ഭാരതത്തെ വിഭജിയ്ക്കാന്‍ അഞ്ച് ആഴ്ചത്തെ സമയമാണ് റാഡ്ക്ളിഫിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചത്

*ഓഗസ്റ്റ് ഒന്‍പത് മുതല്‍ 14 നകം പുതിയ മാപ്പുകള്‍ റാഡ്ക്ളിഫ് തയ്യാറാക്കി. എന്നാല്‍ ചില വിവാദങ്ങളെ തുടര്‍ന്ന് ഇത് വൈകി

*പഞ്ചാബിലെ മുസ്ലിങ്ങള്‍ അധികമുള്ള പ്രദേശമായ ഗുര്‍ദാസ്പൂര്‍ പാകിസ്താന്റെ ഭാഗമായി ഉള്‍പ്പെടുത്തി. എന്നാല്‍ ഈ ജനതയെ പാക് മുസ്ലിമുകളായി അംഗീകരിച്ചിട്ടില്ല

*വിഭജന നാളുകളില്‍ ബംഗാളിലെ മുര്‍ഷിദബാദ്, മാല്‍ഡ എന്നിവിടങ്ങളിലെ ഭൂരിഭാഗം വരുന്ന മുസ്ലിങ്ങളും തങ്ങളുടെ വീടുകളില്‍ പാകിസ്താന്‍ പതാക വച്ചു. എന്നാല്‍ തങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പിന്നീടാണ് ഇവര്‍ അറിഞ്ഞത്. രണ്ട് ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള ചിറ്റഗോങ് പാകിസ്താന് ലഭിച്ചു.(ഇപ്പോള്‍ ബംഗ്ളാദേശില്‍)

English summary
Rarely known facts about the partition of India after independence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X