കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ 'കയറിയ' എഴുത്തുകാരന്‍... കണ്ടോ എഴുത്തിന്റെ പവ്വര്‍!!! കോയ്‌ലോയ്ക്ക് കിട്ടിയ ഭാഗ്യം

reading day, book, novel, cinema, paulo coelho, the alchemist, kunchako boban, review, വായനാദിനം, വായന, ഗ്രന്ഥശാല, വായനശാല, പൗലോ കോയ്‌ലോ, നോവല്‍, ആല്‍ക്കെമിസ്റ്റ്, സിനിമ, കുഞ്ചാക്കോ ബോബന്‍, നിരൂപണം

  • By Desk
Google Oneindia Malayalam News

കിം കി ഡുക് എന്ന കൊറിയന്‍ സംവിധായകന്‍... പൗലോ കോയ്‌ലോ എന്ന ബ്രസീലിയന്‍ എഴുത്തുകാരന്‍... ഇവര്‍ക്ക് രണ്ട് പേര്‍ക്കും അവരുടെ ജന്മനാട്ടില്‍ ഉള്ളതിനേക്കാള്‍ ഒരുപക്ഷേ ആരാധകരുണ്ടാകും ഈ കൊച്ചു കേരളത്തില്‍. ഒരാള്‍ വെള്ളിത്തിരയില്‍ അഭ്രകാവ്യങ്ങള്‍ രചിക്കുമ്പോള്‍ മറ്റൊരാള്‍ എഴുത്തിന്റെ മായാ ലോകത്തിലേക്ക് അനുവാചകരെ കൊണ്ടുപോകുന്നത്.

പൗലോ കോയ്‌ലോ ആയിരിക്കും മലയാളികള്‍ അടുത്തകാലത്ത് ഏറ്റവും അധികം വായിച്ച വിദേശ എഴുത്തുകാരന്‍. ഒരുപക്ഷേ ഗബ്രിയേല്‍ ഗാര്‍സ്യ മാക്കേസിന് ശേഷം മലയാളത്തില്‍ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരന്‍ കോയ്‌ലോ തന്നെ. രണ്ട് പേരും ലാറ്റിന്‍ അമേരിക്കക്കാര്‍ ആണെന്ന പ്രത്യേകതയും ഉണ്ട്.

എന്നാല്‍ മാര്‍ക്കേസിനില്ലാത്ത ഒരു പ്രത്യേകതയുണ്ട് പൗലോ കോയ്‌ലോയ്ക്ക്. അതെന്താണെന്നല്ലേ... ഒരു മലയാള സിനിമയുടെ കേന്ദ്ര കഥാപാത്രമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ആ സിനിമയുടെ പേരിലും മുന്നോട്ട് പോക്കിലും എല്ലാം പൗലോ കോയ്‌ലോ ഉണ്ട്.

alchemist

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 'കൊച്ചൗവ്വ പൗലോ അയ്യപ്പ കോയ്‌ലോ' എന്ന സിനിമ തന്നെ. കുഞ്ചാക്കോ ബോബനും മാസ്റ്റര്‍ രുദ്രാക്ഷും അഭിനയിച്ച സിനിമ തീയേറ്ററില്‍ അത്ര വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ലെങ്കിലും തരക്കേടില്ലാത്ത പ്രേക്ഷകാഭിപ്രായം നേടിയിരുന്നു.

പൗലോ കോയ്‌ലോയുടെ ഏറ്റവും പ്രസിദ്ധമായ പുസ്തകം ആണ് 'ദ ആല്‍ക്കെമിസ്റ്റ്' . അതില്‍ ഏറെ തത്വചിന്താപരവും പ്രചോദനാത്മകവും ആയ ഒരു വാചകം ഉണ്ട്. 'നിങ്ങള്‍ എന്തെങ്കിലും നേടണം എന്ന് അത്രയേറെ ആഗ്രഹിക്കുകയാണെങ്കില്‍, ഈ പ്രകൃതി മുഴുവന്‍ അതിനായി നിങ്ങള്‍ക്ക് വേണ്ടി ഗൂഢാലാചോന നടത്തും' എന്നതാണത്.

സിദ്ധാര്‍ത്ഥ് ശിവയുടെ സിനിമ തന്നെ മുന്നോട്ട് പോകുന്നത് ഈ ഒരു ഉദ്ധരണിയുടെ പുറത്താണ്. കൊച്ചൗവ്വ എന്ന കഥാപാത്രം ശരിക്കും പൗലോ കോയ്‌ലോ ആവേശിച്ച ഒരു മനുഷ്യനാണ്. ഒരു സാധാരണ മനുഷ്യന്‍ അസാമാന്യനാക്കാന്‍ ഒരു പുസ്തകത്തിന് ശേഷിയുണ്ടെന്ന് തന്നെയാണ് ഈ സിനിമയിലൂടെ സിദ്ധാര്‍ത്ഥ് ശിവയും പറയുന്നത്.

paulo-coelho-kpac-filmibeat

ലോക ചരിത്രത്തില്‍ തന്നെ ഇത്തരം ഒരു സിനിമ അപൂര്‍വ്വമാകും. തന്റെ പേരും പുസ്തകവും ആയി ബന്ധപ്പെട്ട് മലയാളത്തില്‍ ഒരു സിനിമയിറങ്ങിയ കാര്യം പൗലോ കോയ്‌ലോയും അറിഞ്ഞിരുന്നു എന്നതാണ് സത്യം. സിനിമയെ കുറിച്ചുള്ള വാര്‍ത്ത അദ്ദേഹം ഒരിക്കല്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

രചനാ വൈഭവവും പ്രമേയത്തിന്റെ പ്രത്യേകതും ആവിഷ്‌കാര രീതിയും ഒക്കെ വച്ച് നോക്കിയാല്‍ പൗലോ കോയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്ന കൃതി അത്ര മഹത്തരം ഒന്നും അല്ലെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്. എന്നാല്‍ ലോകത്ത് അടുത്ത കാലത്ത് ഇത്രയേറെ വായിക്കപ്പെട്ട മറ്റൊരു പുസ്തകം ഉണ്ടാകാന്‍ ഇടയില്ല. ജീവിതം ഇരുളടഞ്ഞുപോയ ഒരുപാട് പേര്‍ക്ക് പ്രകാശം നല്‍കിയ പുസ്തകം തന്നെ ആയിരുന്നു ആല്‍ക്കെമിസ്റ്റ്.

ഒരു നോവലിലെ ഒരു വാചകം ഒരു സിനിമയ്ക്ക് തന്നെ പ്രചോദനമാവുക എന്നത് രസകരമായ കാര്യമാണ്. ആ എഴുത്തുകാരനെ സംബന്ധിച്ച് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്ന് തന്നെയാണത്. അക്കാര്യത്തില്‍ ഒരു മലയാള സിനിമയുടെ പേരില്‍ പൗലോ കോയ്‌ലോയ്ക്ക് അഭിമാനിക്കുകയും ചെയ്യാം.

പലപ്പോഴും പുസ്തകങ്ങളുടെ ഭാവി നിര്‍ണയിക്കുന്നത് നിരൂപകരാവും. അവര്‍ അവരുടെ ബൗദ്ധിക നിലവാരത്തിന്റെ അടിസ്ഥാനത്തിലും പുസ്തകങ്ങളെ സമീപിക്കുക. അങ്ങനെ നിരൂപകര്‍ തള്ളിക്കളഞ്ഞ എത്രയെത്ര പുസ്തകങ്ങള്‍ വായനക്കാര്‍ നെഞ്ചോട് ചേര്‍ത്തിട്ടുണ്ട്... നിരൂപകര്‍ പ്രശംസകള്‍ കൊണ്ട് മൂടിയ പുസ്തകങ്ങള്‍ വായനക്കാര്‍ തള്ളിക്കളഞ്ഞിട്ടും ഉണ്ട്.

വിഖ്യാത നോവല്‍ ആയ ഹാരി പോട്ടറിന്റെ കഥ തന്നെ കേട്ടിട്ടില്ലേ... ജെകെ റോളിങ് എഴുതിയ ആ നോവല്‍ ആദ്യം എത്തപ്പെട്ടത് ചവറ്റുകൊട്ടയില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് എന്താണ്... കോടിക്കണക്കിന് വായനക്കാര്‍ ആ പുസ്തകത്തെ നെഞ്ചോട് ചേര്‍ത്തു. അത് സിനിമയായി, സിനിമയ്ക്ക് പല ഭാഗങ്ങളുണ്ടായി.

എഴുത്ത് അത്രയേറെ ശക്തമായ ഒരു ആയുധമാണ്. ഏത് ആയുധമായാലും അത് ഉപയോഗിക്കുന്ന ആളെ അനുസരിച്ചിരിക്കും മറ്റ് കാര്യങ്ങള്‍. വായനക്കാര്‍ എന്ന പരിചയെ തുളച്ചുകയറുന്ന എഴുത്തുകള്‍ക്ക് എന്നും ജീവനുണ്ടാകും. അവ വായനക്കാരുടെ ഹൃദയം തുളച്ച് തന്നെ സ്ഥാനം നേടുകയും ചെയ്യും.

English summary
Reading Day celebration: How Paulo Coelho became a reason for a Malayalam Movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X