• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യൂത്ത് ലീഗിന്റെ 'അടുക്കള ലഹളകള്‍'... കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ വിജയിക്കില്ല, മുമ്പും വിജയിച്ചിട്ടില്ല

പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭ എംപി സ്ഥാനം രാജിവച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്ലീം ലീഗ് തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. ഉന്നതാധികാര സമിതിയുടെ തീരുമാനം പ്രവര്‍ത്തക സമിതിയെ അറിയിക്കുകയും ചെയ്തു. പതിവില്‍ നിന്ന് വ്യത്യസ്തമായി ലീഗിനുള്ളില്‍ നിന്ന് വിഷയത്തില്‍ അപസ്വരങ്ങള്‍ പുറത്തേക്കെത്തുകയാണ്.

കുഞ്ഞാലിക്കുട്ടി എത്തുന്നത് യുഡിഎഫിനെ നയിക്കാൻ? മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്... ഏത് സ്ഥാനം?

ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാൻ ലീഗും ഇറങ്ങുന്നു; തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ യഥാർത്ഥ കാരണം... സാധ്യതകൾ എത്ര?

യൂത്ത് ലീഗ് ആണ് ആദ്യം എതിര്‍പ്പുന്നയിച്ചത്. ഒടുവില്‍ കെഎം ഷാജി വരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ എതിര്‍പ്പുകള്‍ ഒന്നും തന്നെ കണക്കിലെടുക്കപ്പെടാനുള്ള സാധ്യത മുസ്ലീം ലീഗില്‍ വിരളമാണ്. ഇതിന് മുമ്പും ലീഗില്‍ സമാനമായ കലാപക്കൊടികള്‍ ഉയര്‍ന്നിട്ടുണ്ട്. അന്നും ഒന്നും സംഭവിച്ചില്ല. പരിശോധിക്കാം...

കുഞ്ഞാലിക്കുട്ടിയുടെ പോക്കുവരവും

കുഞ്ഞാലിക്കുട്ടിയുടെ പോക്കുവരവും

കുഞ്ഞാലിക്കുട്ടി വേങ്ങര എംഎല്‍എ ആയിരിക്കുമ്പോള്‍ ആയിരുന്നു ഇ അഹമ്മദിന്റെ മരണം. തുടര്‍ന്ന് മുസ്ലീം ലീഗിന്റെ ദേശീയ ശബ്ദമാകാന്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയായി. അതിന് ശേഷം 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി തന്നെ വിജയിച്ചു. ഇപ്പോഴിതാ, വര്‍ഷം രണ്ട് തികയും മുമ്പ് എംപി സ്ഥാനം രാജിവച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു.

ഗുണം കിട്ടാത്ത എംപി

ഗുണം കിട്ടാത്ത എംപി

ദേശീയ രാഷ്ട്രീയം കലുഷിതമായ സമയത്തൊന്നും എംപി എന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിയുടെ കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. മുത്തലാക്ക് വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ പാര്‍ലമെന്റില്‍ പോലും കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നില്ല. ഇതിനെതിരെ, പക്ഷേ പാര്‍ട്ടിയില്‍ പരസ്യമായ എതിര്‍ശബ്ദങ്ങള്‍ ഒന്നും അന്ന് ഉയര്‍ന്നിരുന്നില്ല.

യൂത്ത് ലീഗ് തുടങ്ങി

യൂത്ത് ലീഗ് തുടങ്ങി

കുഞ്ഞാലിക്കുട്ടി രാജിവച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന വാര്‍ത്ത വന്നതിന് ശേഷം, ആദ്യം എതിര്‍പ്പുന്നയിച്ചത് മുസ്ലീം യൂത്ത് ലീഗ് ആയിരുന്നു. മുസ്ലീം ലീഗിന്റെ ദേശീയ ഉപാധ്യക്ഷന്‍ പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ നേരിട്ടായിരുന്നു വിയോജിപ്പ് രേഖപ്പെടുത്തിയത്. തീരുമാനം പുന:പരിശോധിക്കേണ്ടതാണ് എന്നാണ് മൊയീന്‍ അലി തങ്ങളുടെ നിലപാട്.

തങ്ങള്‍ കുടുംബത്തില്‍ നിന്ന്

തങ്ങള്‍ കുടുംബത്തില്‍ നിന്ന്

പതിവില്‍ നിന്ന് വ്യത്യസ്തമാണ് ഈ എതിര്‍പ്പ് എന്നത് ശ്രദ്ധേയമാണ്. പാണക്കാട് കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ഇങ്ങനെ ഒരു കാര്യം ഉന്നയിക്കുമ്പോള്‍ അതിന് പാര്‍ട്ടിയ്ക്കുള്ളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന വിലയിരുത്തലുകളുണ്ട്. എന്തായാലും യൂത്ത് ലീഗിന്റെ മറ്റ് നേതാക്കള്‍ ആരും ഇത്തരം ഒരു പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.

ഒടുവില്‍ കെഎം ഷാജിയും

ഒടുവില്‍ കെഎം ഷാജിയും

ഏറ്റവും ഒടുവില്‍ കെഎം ഷാജി എംഎല്‍എ ആണ് മുസ്ലീം ലീഗ് തീരുമാനത്തിനെതിരെ പരോക്ഷമായി രംഗത്ത് വന്നിട്ടുള്ളത്. അധികാരം ഭ്രാന്തായി മാറരുത് എന്നും തോല്‍ക്കാനുള്ള മനസ്സ് വേണം എന്നും ഒക്കെയാണ് കെഎം ഷാജി പറഞ്ഞത്. അധികാരം വിട്ടൊഴിയാന്‍ മനസ്സുള്ളവര്‍ക്കേ നല്ല ഭരണാധികാരിയാകാന്‍ കഴിയൂ എന്നും ഷാജി പറഞ്ഞിട്ടുണ്ട്.

ഷാജിയുടെ മനോനില

ഷാജിയുടെ മനോനില

മുസ്ലീം ലീഗിനുള്ളില്‍ എംകെ മുനീറിനൊപ്പമാണ് കെഎം ഷാജി നിലകൊള്ളുന്നത്. ഇപ്പോഴത്തെ പ്രതികരണം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. പ്ലസ് ടു കോഴ കേസിലും അനധികൃത സ്വത്ത് സമ്പാദന കേസിലും അന്വേഷണം നേരിടുന്ന കെഎം ഷാജിയ്ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സീറ്റ് കൊടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ, അതും ഈ പ്രതികരണത്തിന് ഒരു കാരണമായിട്ടുണ്ടാകാം.

 യൂത്ത് ലീഗ് കലാപങ്ങള്‍

യൂത്ത് ലീഗ് കലാപങ്ങള്‍

ഓരോ തിരഞ്ഞെടുപ്പ് കാലത്തും യൂത്ത് ലീഗ്, മുസ്ലീം ലീഗില്‍ വലിയ കലാപങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാറുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം കിട്ടുന്നില്ലെന്ന പരാതിയാണ് ഏറ്റവും കൂടുതല്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ എല്ലാം ഇത് ഉന്നയിക്കപ്പെട്ടു. എന്നാല്‍ യൂത്ത് ലീഗ് അധ്യക്ഷന്‍ പികെ ഫിറോസിന് പോലും സീറ്റ് കൊടുക്കാന്‍ അന്ന് ലീഗ് നേതൃത്വം തയ്യാറായിരുന്നില്ല.

വനിത ലീഗിന്റെ സമരങ്ങള്‍

വനിത ലീഗിന്റെ സമരങ്ങള്‍

വനിത ലീഗും സമാനമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. വനിത ലീഗ് എന്നൊരു വിഭാഗം മുസ്ലീം ലീഗിന് ഉണ്ടെങ്കിലും ഇതുവരെ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഒരു സ്ത്രീ സ്ഥാനാര്‍ത്ഥിയെ പോലും മുസ്ലീം ലീഗ് മത്സരിപ്പിച്ചിട്ടില്ല. വനിത ലീഗിന്റെ എല്ലാ പ്രതിഷേധങ്ങളും തിരഞ്ഞെടുപ്പുകളോടെ കെട്ടടങ്ങുകയാണ് പതിവ്.

 ഇത്തവണ എന്താകും

ഇത്തവണ എന്താകും

എന്നാല്‍ ഇത്തവണ പ്രതിഷേധങ്ങള്‍ക്ക് കാഠിന്യം അല്‍പം കൂടുമെന്ന് തന്നെയാണ് കരുതുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ മുസ്ലീം ലീഗ് അനുകൂല ഗ്രൂപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജി വലിയ എതിര്‍പ്പാണ് സൃഷ്ടിച്ചിട്ടുള്ളത്. ഔദ്യോഗികമായി അതിനെ പിന്തുണയ്ക്കുമ്പോഴും പല നേതാക്കള്‍ക്കും ശക്തമായ വിയോജിപ്പുണ്ട് എന്നാണ് വിവരം.

തീരുമാനം മാറില്ല

തീരുമാനം മാറില്ല

പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് എന്തൊക്കെ എതിര്‍പ്പുണ്ടായാലും കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തില്‍ നിന്ന് മുസ്ലീം ലീഗ് പിന്‍മാറാന്‍ സാധ്യതയില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതല മുഴുവന്‍ കുഞ്ഞാലിക്കുട്ടിയെ ആയിരുന്നു പാര്‍ട്ടി ഏല്‍പിച്ചത്. യുഡിഎഫ് തകര്‍ന്നടിഞ്ഞിട്ടും മുസ്ലീം ലീഗിന് വലിയ പരിക്കുപറ്റാതിരിക്കാന്‍ കാരണം കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ ആണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല, വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുസ്ലീം ലീഗിനെ സംബന്ധിച്ച് ഏറെ നിര്‍ണായകവും ആണ്.

വീണ്ടും ബിജെപിയ്ക്ക് തന്നെ പ്രതിസന്ധി; ഗവര്‍ണറുടെ നടപടിയില്‍ ഇടതും വലതും ഒന്നിക്കുന്നു, ഒറ്റപ്പെട്ട് ബിജെപി

പൂഞ്ഞാറില്‍ തള്ളിയാലും പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് തന്നെ; നിവൃത്തിയില്ലാതെ കോണ്‍ഗ്രസ്, പാലാ പിടിക്കാനും

cmsvideo
  നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

  English summary
  Rebel sounds from Muslim League and Youth League on Kunjalikutty's come back, but will not sustain long
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X