കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ അഹങ്കാരത്തിനേറ്റ പ്രഹരം... സെപ്റ്റംബര്‍ 11 ചിത്രങ്ങളിലൂടെ

  • By Soorya Chandran
Google Oneindia Malayalam News

ലോകം മുഴുവന്‍ മിനിട്ടുകളോളം സ്തംബ്ധരായ ദിവസം... അങ്ങനെ തന്നെ വിശേഷിപ്പിക്കേണ്ടി വരും 2001 സെപ്റ്റംബര്‍ 11 എന്ന ദിവസം. ലോകത്തിലെ പരമോന്നത ശക്തി എന്ന് വിശ്വസിച്ച അമേരിക്കയുടെ ഹൃദയത്തില്‍ അല്‍ഖ്വായ്ദ നടത്തിയ ഭീകരാക്രമണം അത്രയും ശക്തമായിരുന്നു.

അമേരിക്ക വളര്‍ത്തി വിട്ട ഒസാമ ബിന്‍ ലാദന്‍ എന്ന തീവ്രവാദി, അല്‍ഖ്വായ്ദ എന്ന തീവ്രവാദ സംഘടനയിലൂടെ അമേരിക്കയുടെ തന്നെ നെഞ്ച് കീറി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം പേരാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കന്‍ അഹങ്കാരമായിരുന്ന വേള്‍ട് ട്രേഡ് സെന്റര്‍ നിലം പൊത്തി. പെന്റഗണിന്റെ ഒരു ഭാഗം കത്തിയമര്‍ന്നു. തീക്കട്ടയില്‍ ഉറുമ്പരിച്ചു.

സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ കഥ ഇങ്ങനെയായിരുന്നു.

കറുത്ത ദിനം

കറുത്ത ദിനം

2001 സെപ്റ്റംബര്‍ 11 അമേരിക്കയെ സംബന്ധിച്ച ഒരു സാധാരണ ദിവസമായിത്തന്നെ തുടങ്ങി. എന്നാല്‍ രാവിലെ 8:46 ന് കാര്യങ്ങള്‍ മാറിമറിഞ്ഞു.

നാല് വിമാനങ്ങള്‍

നാല് വിമാനങ്ങള്‍

നാല് വിമാനങ്ങളാണ് അല്‍ഖ്വായ്ദ തീവ്രവാദികള്‍ ാക്രമണത്തിനായി റാഞ്ചിയെടുത്തത്. ഇതില്‍ മൂന്നെണ്ണവും വിജയകരമായ ആക്രമണത്തിന് ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

വേള്‍ഡ് ട്രേഡ് സെന്റര്‍ നോര്‍ത്ത് ടവര്‍

വേള്‍ഡ് ട്രേഡ് സെന്റര്‍ നോര്‍ത്ത് ടവര്‍

രാവിലെ പ്രാദേശിക സമയം 8:46. വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറിന്റെ 80-ാം നിലയിലേക്ക് അമേരിക്കന്‍ എയര്‍ലൈന്‍ 11 ബോയിങ് വിമാനം ഇടിച്ചു കയറി.

വിമാനാപകടമെന്ന് സംശയം

വിമാനാപകടമെന്ന് സംശയം

ആദ്യ ആക്രമണം നടന്നപ്പോള്‍ ഒരു വിമാനാപകടമെന്നായിരുന്നു എല്ലാ അമേരിക്കക്കാരും കരുതിയത്. എന്നാല്‍ മിനിട്ടുകള്‍ പിന്നിട്ടപ്പോള്‍ സംഭവിക്കുന്നതെന്തെന്ന് അവര്‍ക്ക് മനസ്സിലായി.

വേള്‍ഡ് ട്രേഡ് സെന്റര്‍ സൗത്ത് ടവര്‍

വേള്‍ഡ് ട്രേഡ് സെന്റര്‍ സൗത്ത് ടവര്‍

ആദ്യ ആക്രമണം നടന്ന് 17 മിനിട്ടുകള്‍ക്ക് ശേഷം 9:03 ന് വേള്‍ഡ് ട്രേഡ് സെന്റിന്റെ സൗത്ത് ടവറിന്റെ 60-ാം നിലയിലേക്ക് മറ്റൊരു വിമാനവും ഇടിച്ചുകയറി.

പെന്റഗണ്‍

പെന്റഗണ്‍

അമേരിക്കയുടെ സൈനികാസ്ഥാനം... ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ഇടം. അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും പെന്റഗണിലും ഒരു വിമാനം ഇടിച്ചിറങ്ങി.

വൈറ്റ് ഹൗസ്

വൈറ്റ് ഹൗസ്

തീവ്രാവദികള്‍ തട്ടിയെടുത്ത നാലാം വിമാനം വൈറ്റ് ഹൗസിനെയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ യാത്രക്കാരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ വിമാനം നിയന്ത്രണം വിട്ട് തകര്‍ന്ന് വീണു.

19 പേര്‍

19 പേര്‍

വെറും 19 പേര്‍... ഈ ഭീകരാക്രമണം നടത്താന്‍ അല്‍ഖ്വായ്ദ രംഗത്തിറക്കിയത് ഇവരെ മാത്രമായിരുന്നു. ഇവര്‍ ഇല്ലാതാക്കിയത് 3000 ജീവനുകള്‍.

ഇന്ധന ശേഷിയുള്ള വിമാനങ്ങള്‍

ഇന്ധന ശേഷിയുള്ള വിമാനങ്ങള്‍

വലിയ ഇന്ധന ശേഷിയുള്ള വിമാനങ്ങാണ് തീവ്രവാദികള്‍ റാഞ്ചാനായി തിരഞ്ഞെടുത്തത്. എല്ലാ വിമാനങ്ങളിലും ടാങ്ക് നിറയെ ഇന്ധനം ഉണ്ടായിരുന്നു. യാത്രാ വിമാനങ്ങള്‍ മിസാലുകളായ കാഴ്ചയാണ് 2001 സെപ്റ്റംബര്‍ 11 ന് അമേരിക്ക കണ്ടത്.

തീവ്രവാദ വിരുദ്ധ യുദ്ധം

തീവ്രവാദ വിരുദ്ധ യുദ്ധം

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അമേരിക്കയെ പിടിച്ചുലച്ചെങ്കിലും അവര്‍ തിരിച്ചുവന്നു. ഭീകര വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അവര്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും കയറിയിറങ്ങി. എണ്ണപ്പാടങ്ങള്‍ കയ്യടക്കി. ഒടുവില്‍ ഒസാമയെ വധിക്കുകയും ചെയ്തു.

English summary
Remembering 9/11: Facts About Sept. 11 Attacks On The U.S.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X