കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവർ 150 പേർ ഗംഗയിൽ മുങ്ങി നിവർന്നു; ഫെമിനിസ്റ്റ് ഭാര്യമാരിൽ നിന്ന് രക്ഷ നേടാൻ, പിശാചിനിമുക്തി പൂജയും

  • By Desk
Google Oneindia Malayalam News

ഭാരതീയ സംസ്കാരം അനുസരിച്ച് ഗംഗ പുണ്യനദിയാണ്. ഗംഗയിൽ മുങ്ങിക്കുളിച്ചാൽ സർവ്വ പാപങ്ങളിൽ നിന്നും മുക്തി നേടുമെന്നാണ് വിശ്വാസം. കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ 150 പുരുഷന്മാർ ഗംഗയിൽ മുങ്ങി നിവർന്നു. മോക്ഷപ്രാപ്തിക്ക് വേണ്ടി. പാപങ്ങളിൽ നിന്നല്ല അവരുടെ ഭാര്യമാരിൽ നിന്നും.

കുന്നിന്‍ ചെരിവുകള്‍ നിരങ്ങി നീങ്ങി, വയലുകള്‍ ഉയര്‍ന്നു, രണ്ടേക്കര്‍ താഴ്ന്നു പോയി; അത്ഭുത പ്രതിഭാസംകുന്നിന്‍ ചെരിവുകള്‍ നിരങ്ങി നീങ്ങി, വയലുകള്‍ ഉയര്‍ന്നു, രണ്ടേക്കര്‍ താഴ്ന്നു പോയി; അത്ഭുത പ്രതിഭാസം

ഫെമിനിസത്തിനെതിരാണ് ഈ പുരുഷന്മാർ. പിശാശുക്കളായ ഫെമിനിസ്റ്റ് ഭാര്യമാരുടെ ഓർമകളിൽ നിന്നും മുക്തി നേടാനായാണ് കിലോമീറ്ററുകൾ താണ്ടി ഇവർ ഗംഗയിലെത്തിയത്. വിവാഹത്തോടെ നഷ്ടമായ മനസമാധാനം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് ഇവർ പറയുന്നു.

സംഘടന

സംഘടന

സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ എന്ന സംഘടയുടെ നേതൃത്വത്തിലായിരുന്നു ആചാരങ്ങൾ. പുരുഷന്മാരുടെ ക്ഷേമമാണ് സംഘടനയുടെ ലക്ഷ്യം. 10 വർഷങ്ങൾക്ക് മുൻപാണ് പ്രവർത്തനം ആരംഭിക്കുന്നത്. സംഘടനയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ദാമ്പത്യ ജീവിതത്തിൽ ദുരിതം അനുഭവിക്കുന്ന പുരുഷന്മാർ, സ്ത്രീധന പീഢനം, ബലാത്സംഗം, ഗാർഹിക പീഡനം എന്നിങ്ങനെ കള്ളപരാതികൾ ചുമത്തപ്പെട്ട പുരുഷന്മാർ എന്നിവരുടെ ക്ഷേമമാണ് സംഘടനയുടെ ലക്ഷ്യം. പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 2014ൽ ഇവർ ഒരു ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്.

അന്ത്യകർമങ്ങൾ

അന്ത്യകർമങ്ങൾ

വിവാഹബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക് അവർ അന്ത്യകർമം നടത്തി. വിവാഹബന്ധത്തിലെ മോശം അനുഭവങ്ങൾ വേട്ടയാടാതിരിക്കാനും ഭാര്യമാരുടെ നെഗറ്റീവ് എനർജി തങ്ങളിൽ നിന്ന് അകന്നുപോകാനുമായി പിശാചിനി മുക്തി പൂജയാണ് ഇവർ നടത്തിയതെന്ന് ന്യൂസ് 19 റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങളായി ഭാര്യമാരുടെ പീഡനം സഹിച്ച് മനസമാധാനം നഷ്ടപ്പെട്ടവരാണ് പൂജകൾക്കായി വാരണാസിയിലെത്തിയതെന്നാണ് ഭാരവാഹികൾ അവകാശപ്പെടുന്നത്.

 പുരുഷന്മാർക്കായി

പുരുഷന്മാർക്കായി

രാജ്യത്ത് മൃഗങ്ങളുടെ ക്ഷേമത്തിന് പോലും സംഘടനയുണ്ട്. എന്നാൽ പുരുഷന്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആരുമില്ലെന്ന് സംഘടനാ ഭാരവാഹിയായ രാജേഷ് വഖാരിയ പറഞ്ഞു. മൃഗങ്ങളെക്കാൾ മോശമായിട്ടാണോ പുരുഷന്മാരെ പരിഗണിക്കേണ്ടതെന്നും വഖാരിയ ചോദിക്കുന്നു. ആണുങ്ങളുടെ പ്രശ്നങ്ങളെ എല്ലാവരും മുൻവിധിയോടെയാണ് സമീപിക്കുന്നതെന്നും വഖാരിയ കുറ്റപ്പെടുത്തി. 92000 പുരുഷന്മാരാണ് ഓരോ വർഷവും രാജ്യത്ത് ഭാര്യമാരുടെ പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുന്നത്. മറുവശത്ത് 24000 സ്ത്രീകളും ആത്മഹത്യ ചെയ്യുന്നു. എന്നാൽ എല്ലാവരും പുരുഷ ആത്മഹത്യയുടെ കണക്ക് ബോധപൂർവ്വം അവഗണിക്കുകയാണെന്നും വഖാരിയ കുറ്റപ്പെടുത്തി.

 തുടക്കം

തുടക്കം

ഭാര്യയുടെ വ്യജ പരാതിയെ തുടർന്ന് തന്റെ ഭാഗം കേൾക്കുക പോലും ചെയ്യാതെ അ‍ഞ്ച് ദിവസത്തോളം തന്നെ കസ്റ്റഡിയിൽ വെച്ചു. ഇതിന് ശേഷമാണ് പുരുഷന്മാർ നേരിടുന്ന അവകാശ ലംഘനങ്ങഴെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്. ഉയർന്ന ഉദ്യോഗസ്ഥരും ബിസിനസ്സുകാരുമൊക്കെയാണ് സംഘടനയിലെ കൂടുതൽ അംഗങ്ങളും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടനയ്ക്ക് 200 ശാഖകളും 4000 വോളണ്ടിയേഴ്സുമാണുള്ളതെന്ന് സ്ഥാപകരിൽ ഒരാളായ രാജേഷ് വഖാരിയ പറഞ്ഞു.

മറ്റ് പ്രവർത്തനങ്ങൾ

മറ്റ് പ്രവർത്തനങ്ങൾ

എല്ലാ വർഷവും സംഘടനയുടെ നേതൃത്വത്തിൽ ശൂർപ്പണഖയുടെ മൂക്ക് മുറിക്കുക എന്നൊരു ചടങ്ങ് നടത്താറുണ്ട്. വ്യാജ പീഡനപരാതികൾ നൽകുന്നവർക്കെതിരെയുള്ള ഒരു പ്രതിഷേധമാണിത്. രക്ഷാബന്ധൻ ദിവസത്തിൽ രാജ്യത്തെ എല്ലാ വനിതാ മന്ത്രിമാർക്കും സംഘടനയിൽ നിന്ന് രാഖി അയക്കാറുണ്ട്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും സംരക്ഷകരെ ആവശ്യമാണ്. ഭാര്യമാർ പരാതികൾ ഉന്നയിച്ചിട്ടുള്ള ഭർത്താക്കന്മാർക്ക് സംഘടനയുടെ നേതൃത്വത്തിൽ കൗൺസിലിംഗും നടത്തിവരാറുണ്ട്.

ഖത്തര്‍ കേരളത്തോടൊപ്പം തന്നെ; ഇനിയും കോടികള്‍ എത്തുന്നു!! അമീറിന്റെ സഹായത്തിന് പുറമെഖത്തര്‍ കേരളത്തോടൊപ്പം തന്നെ; ഇനിയും കോടികള്‍ എത്തുന്നു!! അമീറിന്റെ സഹായത്തിന് പുറമെ

English summary
150 men take dip in Ganga to get 'rid of toxic feminism'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X