കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓവറാക്കി ചളമാക്കുന്ന അപ്പുക്കുട്ടന്‍മാര്‍... കഴുത്തറ്റം മുങ്ങിയാല്‍ എന്തുണ്ട് ഗുണം?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
News Of The Day | വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ ജീവൻ കളയുന്നവർ | Oneindia Malayalam

വൈക്കത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന മാതൃഭൂമി ന്യൂസ് വാര്‍ത്താ സംഘത്തിലെ രണ്ട് പേരാണ് വള്ളം മറിഞ്ഞുള്ള അപകടത്തില്‍ പെട്ടത്. മൂന്ന് പേരെ നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെടുത്താന്‍ സാധിച്ചു. പ്രാദേശിക ലേഖകനായ സജിയേയും ഡ്രൈവര്‍ ആയ ബിബിനേയും ആ സമയത്ത് രക്ഷിക്കാന്‍ നാട്ടുകാര്‍ക്കും സാധിച്ചില്ല.

അത്രയേറെ അസ്വസ്ഥസ്ഥതയുണ്ടാക്കുന്ന വാര്‍ത്തയാണിത്. മാധ്യമ പ്രവര്‍ത്തകര്‍ ഓരോ ദിവസവും കടന്നുപോകുന്നത് ഏറെ അപകടം പിടിച്ച വഴികളിലൂടെ ആണ് എന്നത് ഒരു യാഥാര്‍ത്ഥ്യവും ആണ്. പലപ്പോഴും ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തങ്ങളില്‍ നിന്ന് അവര്‍ രക്ഷപ്പെടുന്നത്.

എന്നാല്‍, ദുരന്തങ്ങളിലേക്ക് മനപ്പൂര്‍വ്വം കടന്നുചെല്ലുന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ മാറുന്നത് ഏറെ അപലപനീയം ആണ്. ഇത്തവണ മധ്യ കേരളം കാലവര്‍ഷക്കെടുതിയില്‍ മുങ്ങിയപ്പോഴും കാണാമായിരുന്നു അത്തരം ചില ദൃശ്യങ്ങള്‍. എങ്ങനെയാണ് കേരളത്തിലെ ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ അപകടങ്ങളിലേക്ക് സ്വയം തള്ളിയിടുന്നത്....

വാര്‍ത്തയ്ക്ക് വേണ്ടി

വാര്‍ത്തയ്ക്ക് വേണ്ടി

വാര്‍ത്തയ്ക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ് ഓരോ മാധ്യമ പ്രവര്‍ത്തകനും. ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് മത്സരം കുറച്ചുകൂടി കടുത്തതാണ്. വ്യത്യസ്തതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാന്‍ അവര്‍ തയ്യാറാകുന്നതിന് കാരണവും ഒരു പരിധിവരെ ഈ മത്സരം തന്നെ ആണ്.

വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍

വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍

ഒരു വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ ആ പ്രദേശത്തെ ദൃശ്യങ്ങള്‍ തന്നെ പലപ്പോഴും മതിയാകും. എത്രത്തോളും വെള്ളം കയറിയിട്ടുണ്ട് എന്ന് മനസ്സിലാക്കിത്തരുന്ന ദൃശ്യങ്ങള്‍ ആയിരം വാക് പ്രയോഗങ്ങളേക്കാള്‍ ശക്തവും ആയിരിക്കും. എന്നിട്ടും എന്തിനാണ് ഇങ്ങനെ ചിലത് ചെയ്യുന്നത്?

വെള്ളത്തില്‍ ഇറങ്ങി തന്നെ ചെയ്യണോ

വെള്ളത്തില്‍ ഇറങ്ങി തന്നെ ചെയ്യണോ

ഒരു പ്രദേശം വെളത്തില്‍ മുങ്ങി നല്‍ക്കുകയാണ്. അവിടെ എത്ര വെള്ളം ഉണ്ട് എന്ന് തെളിയിക്കാന്‍ റിപ്പോര്‍ട്ടര്‍ മൈക്കും പിടിച്ച് ആ വെള്ളത്തില്‍ ഇറങ്ങിനിന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ട വല്ല ആവശ്യവും ഉണ്ടോ എന്ന ചോദ്യം പ്രധാനപ്പെട്ടതാണ്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ, അതിനെ നിരുത്സാഹപ്പെടുത്താന്‍ ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതും ആണ്.

അപരിചിതമായ സ്ഥലം

അപരിചിതമായ സ്ഥലം

റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന സ്ഥലങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ ബോധ്യം ഒന്നും ഉണ്ടാവില്ല. അത്തരം സ്ഥലങ്ങളില്‍ കഴുത്തോളം വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്നത് എത്രത്തോളം അപടകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു ഓടയോ, അല്ലെങ്കില്‍ ഒരു കിണറോ ഇവര്‍ ഇറങ്ങുന്ന സ്ഥലത്തില്ലെന്ന് എങ്ങനെ ഉറപ്പിക്കാന്‍ പറ്റും?

എത്ര പരിചിതമാണെങ്കിലും

എത്ര പരിചിതമാണെങ്കിലും

പ്രാദേശിക ലേഖകരുടേയും പ്രദേശവാസികളുടേയും സഹായത്തോടെ ആയിരിക്കും പലപ്പോഴും ഇത്തരം സാഹസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുക. എന്നാല്‍ ദിവസങ്ങളോളം മഴ പെയ്ത്, വെള്ളം കയറി കിടന്ന ഒരു സ്ഥലത്ത് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാകും എന്ന് പ്രദേശവാസികള്‍ക്ക് പോലും ഊഹിക്കാന്‍ സാധിക്കില്ല.

സുരക്ഷയ്ക്കായി എന്തുണ്ട് കൈയ്യില്‍

സുരക്ഷയ്ക്കായി എന്തുണ്ട് കൈയ്യില്‍

ഒരു അപകട സ്ഥലത്തേക്ക് പോകുമ്പോള്‍ സുരക്ഷയ്ക്കായി എന്തെങ്കിലും കൈയ്യില്‍ കരുതുന്നവരല്ല നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍. എത്രയും പെട്ടെന്ന് വാര്‍ത്ത ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും അവര്‍ ഇത്തരം സാഹചര്യങ്ങളില്‍ എല്ലാം മറന്ന് കുതിക്കുക. പക്ഷേ, അതാണോ പ്രൊഷണല്‍ മാധ്യമ പ്രവര്‍ത്തനം എന്ന ചോദ്യം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും.

എക്‌സ്‌ക്ലൂസ്സീവിന് വേണ്ടി

എക്‌സ്‌ക്ലൂസ്സീവിന് വേണ്ടി

എക്‌സ്‌ക്ലൂസ്സീവിന് വേണ്ടിയുള്ള മത്സരവും മാധ്യമ പ്രവര്‍ത്തകരെ കൊണ്ട് ഇത്തരം 'അതിക്രമങ്ങള്‍' കാണിക്കാന്‍ കാരണം ആകുന്നുണ്ട് എന്ന് വിലയിരുത്തേണ്ടി വരും. വേറെ ആര്‍ക്കും കിട്ടാത്ത വാര്‍ത്ത ദൃശ്യങ്ങള്‍... ഇതെല്ലാം മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടവ തന്നെ ആണെന്ന കാര്യം വിസ്മരിക്കുന്നും ഇല്ല.

സര്‍ക്കാരിനെ തിന്നാന്‍

സര്‍ക്കാരിനെ തിന്നാന്‍

ഒരു വലിയ ദുരന്തം സംഭവിക്കുമ്പോള്‍, അതിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം ആണെന്ന് ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് മാത്രം ആകരുത് മാധ്യമ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം ഒരു ദൃശ്യമാധ്യത്തിലെ പ്രതിദിന സായാഹ്ന ചര്‍ച്ചാ പരിപാടിയില്‍ സംഭവിച്ച അബദ്ധം സോഷ്യല്‍ മീഡിയയില്‍ അത്രയേറെ ചര്‍ച്ചയായിരുന്നു.

പുലിയും ആനയും ഇറങ്ങുമ്പോള്‍

പുലിയും ആനയും ഇറങ്ങുമ്പോള്‍

നാട്ടില്‍ പുലിയിറങ്ങുന്നതും ആനയിറങ്ങുന്നതും ഒക്കെ വലിയ വാര്‍ത്തകളാണ്. വെള്ളപ്പൊക്ക മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിലും അപകടകരമാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വനംവകുപ്പ് അധികൃതര്‍ ജോലിെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെന്ന അഹങ്കാരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവങ്ങള്‍ പലതുണ്ടായിട്ടുണ്ട്.

ആനയ്ക്കറിയില്ലല്ലോ...

ആനയ്ക്കറിയില്ലല്ലോ...

മദമിളകിയെ ആനയെ തളക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. പോലീസുകാര്‍ ആളുകളെ ഒരു ഭാഗത്ത് തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. അപ്പോഴാണ് ഒരാള്‍ തന്റെ പ്രസ്സ് കാര്‍ഡുമായി പോലീസുകാരനെ സമീപിക്കുന്നത്. കടത്തി വിടണം എന്നായിരുന്നു ആവശ്യം.

താങ്കള്‍ മാധ്യമ പ്രവര്‍ത്തകന്‍ ആണെന്ന് തനിക്ക് അറിയാം, എന്നാല്‍ ആനയ്ക്ക് അക്കാര്യം അറിയില്ലല്ലോ എന്നായിരുന്നത്രെ അപ്പോള്‍ ആ പോലീസുകാരന്റെ സന്ദര്‍ഭോചിതമായ മറുപടി. എന്നാല്‍, പലപ്പോഴും സംഭവിക്കാറുള്ളത് മറിച്ചാണ്.

English summary
Reporting during Flood and other disasters... How Visual Media journalists putting their life in Danger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X