• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വേശ്യയെന്നല്ലേ വിളിച്ചുള്ളൂ, സംഘി എന്ന് വിളിച്ചില്ലല്ലോ.. സഖാക്കളും കണക്കാ... രശ്മി നായര്‍ പറയുന്നു!

  • By ശ്വേത കിഷോർ

സമൂഹത്തില്‍ നിന്നും ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനൊ ഉദ്ദേശിക്കുന്നില്ലെന്നാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാഹുല്‍ പശുപാലന്‍ പറഞ്ഞത്. തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണിതെന്ന് രാഹുല്‍ പശുപാലന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

Read Also: സെക്‌സിനിടെ അച്ഛനെന്ന് വിളിപ്പിക്കുന്ന പുരുഷനെയാണ് സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടം... ഞെട്ടിപ്പിക്കുന്ന സര്‍വ്വേ ഫലം!

രാഹുലിന് പിന്നാലെ രശ്മി ആര്‍ നായരും ഫേസ്ബുക്കില്‍ സജീവമായി. ജാമ്യത്തില്‍ ഇറങ്ങിയ ദിവസം മുതല്‍ ആക്രമണം നടത്തുന്നവരോട് കടുത്ത ഭാഷയില്‍ പ്രതികരിക്കുകയാണ് രശ്മി നായര്‍. കൂകി വിളിക്കുകയും പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതില്‍ സംഘികളെന്നോ സഖാക്കളെന്നോ വ്യത്യാസമില്ലെന്നും രശ്മി പറയുന്നു, രശ്മിയുടെ പ്രതികരണം ഇങ്ങനെ..

ആക്രമണം തുടരുകയാണ്

ആക്രമണം തുടരുകയാണ്

ജാമ്യത്തില്‍ ഇറങ്ങിയ ദിവസം മുതല്‍ ആക്രമണം തുടരുകയാണ് സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ജീവിതത്തില്‍. സ്വന്തം വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങിയാല്‍ കൂകി വിളിക്കുക പരിഹാസവും അസഭ്യവും നിറഞ്ഞ കമന്റ് പറയുക. എന്തായാലും സ്വന്തം നാട്ടില്‍ ഇക്കാര്യത്തില്‍ സംഘികളും സഖാക്കളും തമ്മിലുള്ള അന്തര്‍ധാരയും നേരിട്ട് തന്നെ അനുഭവിക്കാന്‍ കഴിഞ്ഞു.

പ്രതികരിക്കാനില്ല എന്തായാലും

പ്രതികരിക്കാനില്ല എന്തായാലും

പ്രതികരിക്കാന്‍ അറിയാത്തത് കൊണ്ടല്ല വേണ്ട എന്ന് മനസുകൊണ്ട് തീരുമാനിച്ചിരിക്കുന്നത് കൊണ്ടാണ്. നിങ്ങളെ അലോരസപെടുത്തുന്നത് എന്താണ് എന്ന ബോധ്യമുള്ളതു കൊണ്ടാണ്. പിന്നെ തോള്‍ചേര്‍ന്ന് നില്‍ക്കാന്‍ അവന്‍ കൂടി ഉള്ളപ്പോള്‍ എനിക്കീ മഹാപ്രപഞ്ചം തന്നെ വീടാക്കിമാറ്റാന്‍ കഴിയുമ്പോള്‍ നിങ്ങളാഗ്രഹിക്കുന്നത് പോലെ ഞാനെന്റെ ശരീരത്തിന്റെ സങ്കുചിതത്വത്തിലേക്കു എരിഞ്ഞടങ്ങില്ല.

സംഘി എന്ന് വിളിച്ചില്ലല്ലോ

സംഘി എന്ന് വിളിച്ചില്ലല്ലോ

പിന്നെ വേശ്യ എന്നല്ലേ വിളി സംഘി എന്നല്ലല്ലോ മറിചായിരുന്നു എങ്കില്‍ ചിലപ്പോള്‍ അഭിമാനക്ഷതം തോന്നിയേനെ. - സോഷ്യല്‍ മീഡിയയിലും പുറത്തും തനിക്കെതിരെ ആക്രമണം നടത്തുന്നവരെ ഉദ്ദേശിച്ച് രശ്മി നായര്‍ ഫേസ്ബുക്കില്‍ എഴുതി. ഇതിന് മുമ്പും സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ രാഹുല്‍ പശുപാലനും രശ്മിയും രംഗത്ത് വന്നിട്ടുണ്ട്.

രൂക്ഷമായ പ്രതികരണങ്ങള്‍, പൊങ്കാല

രൂക്ഷമായ പ്രതികരണങ്ങള്‍, പൊങ്കാല

വേശ്യ എന്നു നിന്നെ വിളിച്ചിട്ടു വേണം അവര് മാനനഷ്ടത്തിനു കേസ് കൊടുക്കാന്‍. രശ്മിയും രാഹുല്‍ പശുപാലനും ഒക്കെ സിപിഎംകാരാണെന്ന് തന്നെ കേള്‍ക്കുന്നതാ ഞങ്ങള്‍ സംഘികള്‍ക്ക് ഇഷ്ടം... ചില സഖാക്കളൊക്കെ നിങ്ങളെ എതിര്‍ക്കുന്നുണ്ടാകാം പക്ഷേ കാര്യമാക്കേണ്ട..യൂ കണ്ടിന്യൂ - രൂക്ഷമായ പ്രതികരണങ്ങളാണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ ലഭിക്കുന്നത്.

കൂട്ടുകച്ചവടം ആയിരുന്നില്ലേ

കൂട്ടുകച്ചവടം ആയിരുന്നില്ലേ

സ്വന്തം ഭര്‍ത്താവും ആയി ചേര്‍ന്ന് കൂട്ടുകച്ചവടം അല്ലെയായിരുന്നോടി. അതും പൈസക്ക് ബാര്‍ഗെനിംഗ് ചെയ്ത്. സംഘി എന്ന് വിളിപ്പേര് ഞങ്ങള്‍ അഭിമാനത്തോടെയാണ് കൊണ്ട് നടക്കുന്നത്. നിന്നെ പോലെ വ്യഭിചരിച്ചു നടക്കുന്നവര്‍ അല്ലടീ ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ളത്. ഒരു ആണും പെണ്ണും കേട്ട നപുംസകം കൂടെ ഉള്ളത് കൊണ്ട് നിനക്ക് ആളുകളെ വേര്‍തിരിച്ചു കാണാന്‍ കഴിയുന്നില്ല അല്ലെ.

ഇതാണോ ഇപ്പോഴത്തെ ട്രെന്‍ഡ്

ഇതാണോ ഇപ്പോഴത്തെ ട്രെന്‍ഡ്

ഇതൊരു ട്രെന്‍ഡ് ആണ് സംഘികളെ തെറി വിളിക്കുക... ബാക്കി എല്ലാവവരും സപ്പോര്‍ട്ട് കൊടുത്തോളും. സൈക്കോളോജിക്കല്‍ മൂവ്‌മെന്റ്.. അത് കേട്ട് ചാടി വീഴാന്‍ വേറെ കുറെ പൊങ്ങന്മാരും... നാളെ കമ്മിയെ പൊക്കി ഒരു പോസ്റ്റ് ഇട്ടാല്‍ ഓക്കേ ആയി... പിന്നെ പഴയ പോലെ ആ ബിസിനെസ്സും തുടങ്ങാം.

തെറ്റുപറ്റാത്തവര്‍ ആരുമില്ല

തെറ്റുപറ്റാത്തവര്‍ ആരുമില്ല

ചെച്ചിക് എന്റ സപ്പോര്‍ട്ട്. രാത്രികാലങ്ങളില്‍ മറ്റുള്ളവരുടെ മണിയറ തേടി പോകുന്നവരണ് മറ്റുള്ളവര കുറ്റം പറയുന്നത്. സംഘി എന്ന വിളി കേള്‍ക്കേണ്ടി വരുന്നതിലും വലിയ അശ്ലീലം വേറെന്താണ്. - രശ്മിക്ക് പിന്തുണ അറിയിച്ചും ഒരുപാട് പേരുണ്ട്.

കുറ്റം പറഞ്ഞിട്ട് കാര്യമില്ല

കുറ്റം പറഞ്ഞിട്ട് കാര്യമില്ല

ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് വിധി എന്തായി എന്നൊന്നും അറിയില്ല. ഇതു വരെ ഉണ്ടായ എല്ലാ കാര്യങ്ങളും ഒട്ടും കള്ളം പറയാതെ വിവരിക്കാന്‍ കഴിയുമൊ? അങ്ങിനെ ചെയ്താല്‍ ഒരു പരിധി വരെ ഈ വ്യത്തികെട്ട വാക്കുകളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപെടാന്‍ കഴിയും.

സ്ത്രീ സമൂഹത്തിന് അഭിമാനം

സ്ത്രീ സമൂഹത്തിന് അഭിമാനം

സ്ത്രീയെ ഒരു ശരീരം മാത്രമായി കാണുന്ന, അവളുടെ ശരീരത്തിന് വിലപറയുന്ന ദുഷിച്ച പുരുഷാധിപത്യ മത - രാഷ്ട്രീയ വ്യവസ്ഥക്കെതിരെ ധീരമായി തലയുയര്‍ത്തി നില്‍ക്കുന്ന താങ്കള്‍ സ്ത്രീ സമൂഹത്തിന് അഭിമാനം ആണ്. സമൂഹത്തിലെ അനീതികള്‍ക്ക് എതിരെ കലഹിക്കുന്നവര്‍ക്കു മാത്രമേ സമൂഹത്തെ പുരോഗമനാത്മകമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയൂ യോജിക്കുന്ന ഒരു പാട് പേര്‍ കൂടെയുണ്ട്. ധീരമായി സ്വന്തം ആശയങ്ങളില്‍ ഉറച്ചു നില്‍ക്കുക. - ഇങ്ങനെ പോകുന്നു കമന്റുകള്‍.

രശ്മിയുടെ പോസ്റ്റ് വായിക്കാം

തന്നെ വ്യക്തിപരമായി ആക്രമിക്കുന്നവര്‍ക്കെതിരെ രശ്മി നായര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇതാണ്.

English summary
Model Reshmi R Nair lashes out against critics in Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more