• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുമ്മനം രാജശേഖരനിൽ നിന്നും കേരളം പഠിച്ച പാഠം എന്താണ്... രശ്മി എഴുതുന്നു!!

  • By desk

രശ്മി ആർ നായർ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് രശ്മി. സ്ത്രീ, ദളിത്, ഇടതുപക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചുപോരുന്നു

നുണകള്‍ കൊണ്ട് കെട്ടിപൊക്കിയ സംഘപരിവാര്‍ രാഷ്ട്രീയ ഭൂമികയില്‍ നിന്നും കുമ്മനം രാജശേഖരന്‍ ഒരു ഭരണഘടനാ പദവിയിലേക്ക് നടന്നു കയറുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ബാക്കിവയ്ക്കുന്നത് എന്താണു കുമ്മനത്തില്‍ നിന്നും കേരളം പഠിച്ച പാഠം എന്താണ്. കേരളാ ബിജെപിയില്‍ സംഘപരിവാര്‍ പിടിമുറുക്കിയപ്പോള്‍ 2015 ഡിസംബറില്‍ കുമ്മനം ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളാ അധ്യക്ഷനായി നിയമിതന്‍ ആകുമ്പോള്‍ നിഷ്പക്ഷ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപിയെ നോക്കികാണുന്ന പലരും ആദ്യം ഒന്ന് വിശ്വസിക്കാന്‍ മടിച്ചു.

അത്രമേല്‍ സ്വീകാര്യമല്ലാത്ത ഒരു വര്‍ഗീയ പ്രതിച്ഛായ ആയിരുന്നു നിലയ്ക്കല്‍ സമരം മുതല്‍ മാറാട് വഴി അതുവരെയുള്ള കുമ്മനം രാജശേഖരന്‍ എന്ന ആർ എസ് എസ് പ്രചാരകനും ഹിന്ദു ഐക്യവേദി അധ്യക്ഷനും ഉണ്ടായിരുന്നത്. പൊതുവില്‍ മതേതരമായി നിലനിന്നിരുന്ന കേരള രാഷ്ട്രീയ പൊതുബോധത്തിനു ഒരിക്കലും അംഗീകരിക്കാന്‍ കഴിയാതിരുന്ന ഒരു നേതാവ്.

കേരള ബിജെപിയുടെ സുവര്‍ണ്ണ കാലം

കേരള ബിജെപിയുടെ സുവര്‍ണ്ണ കാലം

ഹിന്ദു വികാരം ഉണര്‍ത്തുക വര്‍ഗീയമായി ചേരി തിരിക്കുക കമ്മ്യൂണിസ്റ്റ്‌കാരെയും മുസ്ലീങ്ങളെയും അപരവല്‍ക്കരണം നടത്തുക ദളിത്‌ സംഘടനകള്‍ ഹൈജാക്ക് ചെയ്യുക എന്ന് തുടങ്ങുന്ന സംഘപരിവാറിന്റെ എല്ലാ പ്രഖ്യാപിത നയങ്ങളും നടപ്പാക്കുന്നതില്‍ കുമ്മന കാലം കേരള ബിജെപിയുടെ സുവര്‍ണ്ണ കാലം ആയിരുന്നു എന്നുവേണം വിലയിരുത്താന്‍.

ബിജെപിക്ക് ആദ്യമായി ഒരു അംഗത്തെ നിയമസഭയില്‍ എത്തിക്കാന്‍ കഴിഞ്ഞതും ഈ കാലയളവിലാണ് എന്നത് മറന്നു കൂടാ. നരന്ദ്രമോഡിയില്‍ കൂടി ആർ എസ് എസ് നടപ്പാക്കുന്ന നുണകള്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്ന കോമാളി മുഖമൂടി ഉള്ള ഒരു ഐക്കന്‍ എന്നതിന്‍റെ കേരളാ പതിപ്പായിരുന്നു കുമ്മനം.

കുമ്മനത്തിന്‍റെ പ്രതിച്ഛായ

കുമ്മനത്തിന്‍റെ പ്രതിച്ഛായ

അതില്‍ അവര്‍ വിജയിച്ചു അല്ലെങ്കില്‍ കേവല രാഷ്ട്രീയ ബോധത്തില്‍ സംഘപരിവാര്‍ നുണകളെയും മണ്ടതരങ്ങളെയും പരിഹസിച്ചു തോല്‍പ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ട്രോള്‍ സൈന്യം വിജയിപ്പിച്ചു എന്നതാവും വസ്തുത. മെട്രോയില്‍ മോഡിക്കൊപ്പം വലിഞ്ഞു കയറിയും മണ്ടത്തരം വിളമ്പുന്ന ഫേസ്ബുക്ക് പോസ്റ്റുകളും ഒക്കെയായി മതേതര സമൂഹത്തിനു മുന്നില്‍ കുമ്മനം ഒരു കോമാളിയുടെ മുഖംമൂടി സ്വയം എടുത്തണിഞ്ഞു. എന്നാല്‍ കേരളത്തിന്‌ പുറത്തു സ്വാതികനായ ഹിന്ദു സന്യാസിയായി കുമ്മനത്തെ പരിവാര്‍ അവതരിപ്പിക്കുന്നുണ്ടായിരുന്നു. ട്വിട്ടരില്‍ കുമ്മനം അതിനെ മറ്റൊരു രീതിയില്‍ ആണ് ഉപയോഗിച്ചത്. യാതൊരു പ്രകോപനവും ഉണ്ടാകാതെ നിരവധി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ ആ കാലഘട്ടത്തില്‍ ആര്‍ എസ് എസ് കൊലക്കത്തിക്കിരയായി.

കുമ്മനത്തിനെതിരായ കേസ്

കുമ്മനത്തിനെതിരായ കേസ്

കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനുമേല്‍ ആദ്യമായി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനു ക്രിമിനല്‍ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നതും കുമ്മനത്തില്‍ കൂടിയാണ്. അത്രമേല്‍ വിഷം വമിക്കുന്ന ഇടപെടലുകള്‍ ആയിരുന്നു കുമ്മനം രാജശേഖരന്‍ കേരള സമൂഹത്തില്‍ നടത്തിക്കൊണ്ടിരുന്നത്. അതിനെല്ലാം അതീതമായ പൊതുബോധ സ്വീകാര്യത അയാള്‍ക്ക്‌ ഉണ്ടാക്കി നല്‍കുന്നതില്‍ ആ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ മറന്നു അയാള്‍ പറയുന്ന കൊമാളിതരങ്ങളെ ആഘോഷമാക്കിയ നമ്മള്‍ വഹിച്ച പങ്കു ചെറുതല്ല. കേരള രാഷ്ട്രീയത്തില്‍ ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കാന്‍ കുമ്മനം ഒരു മണ്ണ് ഉഴുതു മറിച്ചിട്ടിട്ടുണ്ട് അതില്‍ വിത്തിറക്കുക എന്നതാവും ഇനി വരാന്‍ പോകുന്ന BJPഅധ്യക്ഷന്റെ പ്രധാന ജോലി.

അടുത്ത അധ്യക്ഷനിലേക്ക്

അടുത്ത അധ്യക്ഷനിലേക്ക്

സംഘപരിവാര്‍ നമ്മളെ നോക്കി ചിരിക്കുകയാണ് അവരുടെ നുണകള്‍ പ്രചരിപ്പിക്കാന്‍ അവര്‍ നമ്മളെ തന്നെ ആയുധമാക്കുകയാണ്. അതെങ്ങനെ എന്നറിയാന്‍ കുമ്മനം രാജശേഖരനിലേക്ക് മാത്രം നോക്കിയാല്‍ മതി. സംഘപരിവാറിനെ പരിഹസിച്ചു തോല്‍പ്പിക്കാന്‍ ആകില്ല എന്ന് നമ്മളിനി എന്നാണു പഠിക്കുക.

കുമ്മനം ബാക്കി വച്ച് പോകുന്ന ആ വര്‍ഗീയ അജണ്ടകള്‍ ഇനി ആരാകും മുന്നോട്ടു നയിക്കുക എന്നതാണ് നമ്മള്‍ ആശങ്കയോടെ നോക്കി കാണേണ്ട വിഷയം. പരിഹാസങ്ങള്‍ കൊണ്ടുതന്നെ നമ്മള്‍ പൊതുബോധത്തിനു സ്വീകാര്യര്‍ ആക്കി നിര്‍ത്തിയിരിക്കുന്ന ഹീനരായ ഒരുപാട് BJP നേതാക്കള്‍ ഇപ്പോള്‍ തന്നെ ഉണ്ട്.

ആരായിരിക്കും അത്?

ആരായിരിക്കും അത്?

അവരില്‍ ഒരാളിലേക്കു പരിവാര്‍ പോകുമോ അതോ സംഘപരിവാര്‍ പ്രചാരകരായ അറിയപ്പെടാത്ത കോമാളിത്തരങ്ങള്‍ക്ക് അല്പം പോലും ഇടം നല്‍കാത്ത മധ്യവര്‍ഗ ബുദ്ധിജീവി വികസന നായക മുഖമുള്ള ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുമോ എന്നൊക്കെ വരും ദിവസങ്ങളില്‍ കാണേണ്ട കാര്യമാണ്.ചിരിച്ചു തള്ളിയ കുമ്മനത്തെ പരിവാര്‍ എങ്ങനെയാകും വിലയിരുത്തുക എന്നതാണ് വിഷയം. ആ ചിരിയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞോ അതോ ചിരിച്ചു പരാജപ്പെടുതിയോ എന്ന ചോദ്യം ബാക്കിയാണ് പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിച്ചും അതിനെ അതിജീവിച്ചും ആണ് സംഘപരിവാര്‍ വളര്‍ന്നത്‌.

സംഘപരിവാറിനെ ചിരിച്ചുതള്ളരുത്

സംഘപരിവാറിനെ ചിരിച്ചുതള്ളരുത്

കത്തികൊണ്ട് കൊല്ലാന്‍ കഴിയാത്തവരെ ത്രിശൂലത്തില്‍ കൊരുത്ത ചരിത്രമാണ് പരിവാറിന്റെ ചോരയുടെ ചരിത്രം. അതുകൊണ്ട് തന്നെ കരുതി ഇരിക്കേണ്ട നാളുകളാണ് കേരള രാഷ്ട്രീയ സമൂഹത്തിനു മുന്നില്‍ കുമ്മനത്തിന്റെ സ്ഥാനാരോഹണം തുറന്നു വയ്ക്കുന്നത്. അതായത് ശരിക്കുള്ള കളി തുടങ്ങാനിരിക്കുന്നതെയുള്ളൂ എന്ന്.

കുമ്മനം എന്ന അപകടകാരിയായ സംഘപരിവാരുകാരനെ നിസാരനായ കോമാളിയാക്കി ചിരിച്ചു തള്ളിയ മലയാളിയെ പരിവാര്‍ ശരിക്കും പഠിച്ചിട്ടുണ്ടാകും. ആ വീഴ്ചകള്‍ ഇനി അവര്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ല. കുമ്മനതിനു വിജയിക്കാന്‍ കഴിയാതെ പോയത് എവിടെയൊക്കെയാണ് എന്ന് അവര്‍ക്ക് കൃത്യമായി അറിയാം.

ജാഗ്രയോടെ സമീപിക്കണം

ജാഗ്രയോടെ സമീപിക്കണം

കേരളത്തെ ഒരു കമ്മ്യൂണിസ്റ്റ്‌ മുസ്ലീം ഭീകരവാദ സംസ്ഥാനമാക്കി നോര്‍ത്തില്‍ കാവി ഗോസായിമാര്‍ക്കിടയില്‍ അവതരിപ്പിക്കുന്നതില്‍ ഇത്രമേല്‍ വിജയിച്ച മലയാളി നേതാവ് വേറെ ഉണ്ടാകില്ല . അതുകൊണ്ട് തന്നെ കുമ്മനകാലം കേരള പരിവാറിനു ഒരു നഷ്ടകച്ചവടം അല്ലായിരുന്നു പരിവാറിന്റെ രാഷ്ട്രീയത്തെ നമ്മള്‍ കൂടുതല്‍ ജാഗ്രതയോടെ സമീപിക്കേണ്ടിയിരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍. പോയ കുമ്മനത്തെ കുറിച്ചല്ല ഇനി വരാനിരിക്കുന്ന കുമ്മനം രാജശേഖരന്മാരെ ആ രാഷ്ട്രീയ ജാഗ്രതയോടെ നമുക്ക് സമീപിക്കാം.

English summary
reshmi writes as kummanam rajesekharan appointed governor mizoram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X