• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരള പോലീസോ അധ്യാപകരോ? ആരാണ് വലിയ സദാചാര ഗുണ്ടകള്‍- ഫറൂഖിന്റെ പശ്ചാത്തലത്തില്‍ രശ്മി എഴുതുന്നു

  • By Desk

രശ്മി രാധ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് രശ്മി. സ്ത്രീ, ദളിത്, ഇടതുപക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചുപോരുന്നു.

കേരളാ പോലീസ് കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും സംഘടിതമായ സദാചാര ഗുണ്ടാ സംഘം അധ്യാപകര്‍ ആണ്. സ്കൂളുകളിലെയും കോളേജുകളിലെയും സ്റ്റാഫ് റൂമുകളില്‍ നടക്കുന്നിടത്തോളം മോറല്‍ പോലീസിംഗ് മറ്റെവിടെയും നടക്കുന്നുണ്ടാകില്ല. ലിംഗസമത്വം അടക്കമുള്ള പുരോഗമനപരമായ കാര്യങ്ങളില്‍ തീരെ അപരിഷ്കൃതര്‍ ആയ പ്രതികാര മനോഭാവം ഉള്ള ഒരു സമൂഹമാണ് അധ്യാപകരുടേത്.

ഈ പ്രതികാര മനോഭാവത്തോടെ ഉള്ള കായികമായ ആക്രമണങ്ങള്‍ വല്ലപ്പോഴുമേ ഉണ്ടാകാറുള്ളൂ എന്നേയുള്ളൂ അല്ലാതെ തന്നെ പ്രതികാരം ചെയ്യാനും ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനും ഒക്കെ ഇന്‍റേണല്‍ മാര്‍ക്ക് പോലുള്ള ധാരാളം അവസരങ്ങള്‍ അധ്യാപക കേന്ദ്രീകൃതമായ നമ്മുടെ അക്കാദമിക് സിസ്റ്റം നല്‍കുന്നുണ്ട്. രോഗിയോടുള്ള വൈരാഗ്യം കൊണ്ട് സര്‍ജറി ചെയ്യുമ്പോള്‍ ഒരു വെയിന്‍ അധികം കട്ട് ചെയ്തു വിടുന്ന ഡോക്ടര്‍മാര്‍ അപൂര്‍വമാകും. എന്നാല്‍ അത്തരം അധ്യാപകരെ ഒരുപാട് കാണാം, മറ്റേതിലും എന്നപോലെ എക്സപ്ഷനുകള്‍ ഉണ്ടാകാം . ഇത്രയേറെ സെല്‍ഫ് ഗ്ലോറിഫിക്കേഷന്‍ നടത്തുകയും പ്രിവിലെജുകള്‍ പിടിച്ചു പറ്റുകയും ചെയ്യുന്ന വേറൊരു പ്രൊഫഷന്‍ വേറെ ഉണ്ടാകുമോ എന്നത് സംശയമാണ്. മനുഷ്യവിരുദ്ധമായ ബ്രാഹ്മണിക്കല്‍ ഗുരു സങ്കല്‍പ്പം ബാക്കിവച്ച ഹാങ് ഓവറില്‍ ആണ് ഭൂരിപക്ഷം പേരും ജീവിക്കുന്നത് .

 ഏറ്റവും വലിയ സദാചാര ഗുണ്ടകള്‍

ഏറ്റവും വലിയ സദാചാര ഗുണ്ടകള്‍

ജാതീയ- സാമ്പത്തിക- ലിംഗ- ബൗദ്ധിക- വര്‍ണ്ണ വിവേചനങ്ങള്‍ ക്ലാസ് മുറികളോളം നിലനില്‍ക്കുന്ന ഇടങ്ങള്‍ വേറെ ഉണ്ടാകില്ല. ലിംഗ പരമായ വിഷയങ്ങളില്‍ എത്തിയാല്‍ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സദാചാര ഗുണ്ടകള്‍ അധ്യാപകര്‍ ആണ്. തങ്ങളുടെ ജീവിതത്തില്‍ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ അടുത്ത തലമുറ അനുഭവിക്കുന്നത് കാണുമ്പോള്‍ അധ്യാപകരോളം വിഭ്രാന്തി ഉണ്ടാകുന്ന ഒരു വിഭാഗം വേറെ ഇല്ല.

ആണ്‍കുട്ടികള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയെ ഇരുത്തുന്നത്‌ ശിക്ഷാ നടപടിയായി ഇപ്പോഴും കാണുകയും അതിന്‍റെ ഇരയായി ഒരു സ്കൂള്‍ വിദ്യാര്‍ഥിനി രക്തസാക്ഷി ആകുകയും ചെയ്തിട്ട് മാസങ്ങളേ ആയിട്ടുള്ളൂ.

ഫറൂഖ് കോളിലെ കാര്യങ്ങള്‍

ഫറൂഖ് കോളിലെ കാര്യങ്ങള്‍

ലിംഗ വിവേചനം പരസ്യമായി തന്നെ നടത്തുകയും അതിനെ ചോദ്യംചെയ്തവര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്ത്, ഇത്തരം വിഷയങ്ങളില്‍ തങ്ങളുടെ പ്രാകൃത നിലപാട് മുന്നേ വ്യക്തമാക്കിയതാണ് ഫറൂഖ്‌ കോളേജ് മാനെജ്മെന്റ്. അതേ കോളേജില്‍ നിന്നാണ് ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ അധ്യാപകര്‍ തെരുവ് ഗുണ്ടകളെ പോലെ ആയുധങ്ങളുമായി ആക്രമിച്ച ദൃശ്യങ്ങളും അടുത്ത ദിവസം തന്നെ ഒരദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അധിക്ഷേപിച്ചു നടത്തുന്ന പ്രഭാഷണവും ഒക്കെ പുറത്തു വരുന്നത്.

സെമിറ്റിക് മതങ്ങളുടെ ഭയം

സെമിറ്റിക് മതങ്ങളുടെ ഭയം

ലിംഗ സമത്വത്തെ ലോകത്ത് ഏറ്റവും ഭയക്കുന്നത് സെമറ്റിക് മതങ്ങള്‍ ആണ്. പുരുഷാധിപത്യത്തില്‍ നിര്‍മിച്ച ഒരു ചട്ടകൂട് നിലനില്‍ക്കുന്ന സമയം വരെ മാത്രമേ തങ്ങളുടെ മത മിഷനറി സംവിധാനങ്ങള്‍ക്ക് ഇന്ന് ചെയ്യുന്ന രീതിയില്‍ അധികാരവും സമ്പത്തും കേന്ദ്രീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന് മറ്റാരേക്കാളും സെമറ്റിക് മതങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇവ ഭൂരിപക്ഷമായി നിലനില്‍ക്കുന്ന ഭൂപ്രദേശങ്ങളില്‍ എല്ലാം ഇത്തരത്തില്‍ സ്ത്രീകളുടെ ഏതെങ്കിലും തരത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ അടിച്ചമര്‍ത്തുകയും അവകാശങ്ങളെ കുറിച്ച് അവര്‍ ബോധവതികള്‍ ആകാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു കൊണ്ടേയിരിക്കും. സ്ത്രീകളെ സംബദ്ധിച്ച് നിറ വത്യാസം ഇല്ലാതെ മതങ്ങള്‍ പങ്കുവയ്ക്കുന്ന സങ്കല്പം അവള്‍ ജീവിതത്തില്‍ ഉടനീളം പുരുഷന്മാരാല്‍ കൈമാറ്റം ചെയ്യപ്പെടേണ്ട ഒരു ആശ്രിത ആയാണ്. അച്ഛനില്‍ നിന്നും ഭര്‍ത്താവിലേക്കും അവിടെ നിന്നും മകനിലേക്കും ആ അധികാര കൈമാറ്റം നടക്കുന്നു. ഈ പ്രോസസില്‍ എവിടെയെങ്കിലും സ്ത്രീ തന്‍റെ സ്വയംനിര്‍ണയ അവകാശം പ്രഖ്യാപിച്ചാല്‍ അത് ആ വ്യവസ്ഥിതിയെ തന്നെ ക്ഷയിപ്പിക്കും.

പെണ്‍കുട്ടി കടന്നുവരുന്പോള്‍ മാത്രം

പെണ്‍കുട്ടി കടന്നുവരുന്പോള്‍ മാത്രം

അതുകൊണ്ട് തന്നെ സ്വന്തം വസ്ത്രധാരണത്തില്‍ സഞ്ചരിക്കാനുള്ള കാലവും ദേശവും സ്വയം തിരഞ്ഞെടുക്കുന്നതില്‍ സ്വന്തം ഇണയെ തിരഞ്ഞെടുക്കുന്നതില്‍ , ആണ്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ , ഹോളി ആഘോഷിക്കുന്നതില്‍ ഒക്കെ സ്വയം നിര്‍ണയം നടത്തുന്ന സ്ത്രീകളെ എങ്ങനെയും അടിച്ചമര്‍ത്തി വ്യവസ്ഥിതിക്കുള്ളില്‍ തന്നെ നിലനിര്‍ത്തേണ്ടത് പുരുഷാധിപത്യത്തിന്റെ ആവശ്യമാണ്‌. ആണ്‍കുട്ടികള്‍ മാത്രം ആഘോഷിക്കുന്ന ഹോളി ഫറൂഖ് മാനേജ്മെന്റിനെ ചൊടിപ്പിക്കില്ല അവിടെ ആഘോഷിക്കാന്‍ ഒരു സ്ത്രീ കൂടി ഉണ്ടാകുമ്പോള്‍ ആണ് തങ്ങളുടെ വ്യവസ്ഥിതി ചോദ്യം ചെയ്യപ്പെടുന്നു എന്ന ബോധ്യം അവര്‍ക്കുണ്ടാകുന്നത്.

മാനേജ്മെന്റിന് വേണ്ട അധ്യാപകര്‍

മാനേജ്മെന്റിന് വേണ്ട അധ്യാപകര്‍

എയ്ഡഡ് കോളേജ് നിയമനങ്ങള്‍ പൂര്‍ണമായും മാനെജ്മെന്റ് നിയന്ത്രണത്തില്‍ ആയതുകൊണ്ട് സ്വാഭാവികമായും മാനേജ്മെന്റുകളുടെ താല്പര്യക്കാര്‍ മാത്രമാകും അധ്യാപകരായി എത്തുക. അധ്യാപനത്തോടൊപ്പം അവര്‍ തങ്ങളുടെ സദാചാര ചിന്തയും വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. പ്രണയിക്കുന്ന വിദ്യാര്തികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും മുടി വളര്‍ത്തിയ വിദ്യാര്‍ഥികളെ ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി മുടി വെട്ടിക്കുകയും ഒക്കെ ചെയ്യുന്ന സദാചാര ഗുണ്ടാ അധ്യാപകര്‍ക്ക് പൊതുബോധ മാധ്യമങ്ങളില്‍ പോലും വീര പരിവേഷമാണ് ലഭിക്കുന്നത് .

ഒറ്റപ്പെട്ട സംഭവം അല്ല

ഒറ്റപ്പെട്ട സംഭവം അല്ല

ഫറൂഖ്‌ ഒരു ഒറ്റപ്പെട്ട സംഭവം ഒന്നുമല്ല. ആ അധ്യാപകര്‍ അപൂര്‍വ ജീവികളും അല്ല. കേരളത്തിലെ പുരുഷ ബോധത്തിന്റെ, സദാചാര ഗുണ്ടകളായ അധ്യാപകരുടെ ഒക്കെ നേര്‍ പരിച്ഛേദം ആണ് ഫറൂഖും അവിടുത്തെ അധ്യാപകരും. കേരളത്തിലെ അധ്യാപക സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുക പുരോഗമനപരമായ പാദയില്‍ നടത്തുക അല്ലെങ്കില്‍ കൊല്ലത്തെ സ്കൂളില്‍ നഷ്ടപ്പെട്ടത് പോലെ നമുക്ക് വിദ്യാര്തികളുടെ ജീവനുകള്‍ വീണ്ടും നഷ്ടപ്പെടും എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഫറൂഖ് സംഭവം.

മുലയൂട്ടുന്നത് മലമൂത്ര വിസര്‍ജനം പോലെയെന്ന് പറയുന്ന മലയാളി ആണത്തം(ഊളത്തരം)- രശ്മി എഴുതുന്നു

എന്തുകൊണ്ടാകും മമ്മൂട്ടിക്ക് മധുവിന്റെ ആദിവാസി സ്വത്വം ഒരു അധിക്ഷേപമായി തോന്നുന്നത്- രശ്മി എഴുതുന്നു

ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!

English summary
Resmi R Nair Writes about the moral policing of teachers on the backdrop of Farook College incidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more