• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്ന രാഷ്ട്രീയ സിനിമ.. കിസ്സ് ഓഫ് ലൗവിനെക്കുറിച്ചും രശ്മി നായർ പറയുന്നു

  • By Kishor

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചുംബന സമരവുമായി ബന്ധപ്പെട്ടാണ് രശ്മി നായര്‍ എന്ന പേര് ശ്രദ്ധിക്കപ്പെടുന്നത്. അതിന് മുമ്പ് പ്ലേ ബോയ് മോഡലായി പേരെടുത്തിരുന്നു രശ്മി ആര്‍ നായര്‍. പിന്നാലെ ചുംബന സമരവും ഫേസ്ബുക്കിലെ പെണ്‍വാണിഭ സംഘത്തില്‍ എത്തിയെന്ന പ്രചാരണവും രശ്മിയെ തലക്കെട്ടുകളാക്കി.

ആൺകുട്ടികൾ ബെല്ലടിച്ചേ ക്ലാസിൽ കയറൂ.. 'ലോകകപ്പ് നേടിയ' അർജന്റീന ഫാൻസിന്റെ ആഹ്ലാദം, അർമാദം, പൂരാകൃതി ട്രോളുകൾ!

വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം രശ്മി സജീവമായി സോഷ്യൽ മീഡിയയില്‍ ഇടപെടലുകൾ നടത്തുന്നുണ്ട്. ഇപ്പോഴിതാ ചുംബന സമരത്തിന്റെ പശ്ചാലത്തലത്തിൽ നിന്നുകൊണ്ട്, പ്രതാപ് ജോസഫിന്റെ രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് രശ്മി നായർ. ഇതാണ് രശ്മിക്ക് പറയാനുള്ളത്...

കിസ് ഓഫ് ലൗവിന്റെ പ്രസക്തി

കിസ് ഓഫ് ലൗവിന്റെ പ്രസക്തി

വ്യക്തി സമൂഹം ശരീരം ലിംഗം പൊതുവിടം രാഷ്ട്രീയം ഭരണകൂടം ഫാസിസം അങ്ങനെ അനേക തലങ്ങളില്‍ രചിക്കപ്പെട്ട ഒരു സമരം കേരള ചരിത്രത്തില്‍ വേറെ ഉണ്ടാകാന്‍ ഇടയില്ല . കേരളത്തിന്റെ ആധുനിക നവോഥാന ശരീര രാഷ്ട്രീയ ചരിത്രം ചുംബന സമരത്തിന്‌ മുന്‍പും ശേഷവും എന്നാകും എഴുതപ്പെടുക എന്നതില്‍ ആര്‍ക്കും തര്‍ക്കം ഒന്നും ഉണ്ടാകാന്‍ ഇടയില്ല.

വെറുമൊരു സമരമല്ല

വെറുമൊരു സമരമല്ല

വെറുമൊരു സമരം എന്നതില്‍ ഒതുങ്ങാതെ ചെറുമുന്നേറ്റങ്ങളുടെ അണമുറിയാത്ത ഒരു പ്രവാഹം കൂടി ഇന്നും അത് നിലനിര്‍ത്തുന്നുണ്ട്. പോതുബോധവും ഭരണകൂടവും സംഘടിത രാഷ്ട്രീയ മത മിഷനറി സംവിധാനങ്ങളും ഫാസിസവും എല്ലാം പല്ലും നഖവും ഉപയോഗിച്ച് എല്ലാ രീതിയിലും തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഉയര്‍ത്തിവിട്ട രാഷ്ട്രീയം ഇങ്ങനെ ചുഴലിക്കാറ്റുപോലെ സമൂഹത്തില്‍ കറക്കികൊണ്ടിരിക്കാന്‍ അതിനു കഴിയുന്നുണ്ട്.

ഇതാണ് ആ നീക്കിയിരിപ്പ്

ഇതാണ് ആ നീക്കിയിരിപ്പ്

സംഘടിത രാഷ്ട്രീയ നിലപാടുകള്‍ വെറും ആള്‍ക്കൂട്ടമായി ഒതുങ്ങുമ്പോള്‍ ലേശവും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ "അവള്‍ക്കൊപ്പം" അസംഘടിതമായ ഒരു ചെറിയ കൂട്ടത്തെ സംഘടിതമായി അത് നിലനിര്‍ത്തുന്നുണ്ട്. ആ കൂട്ടം ഇവിടെ നമുക്ക്ചുറ്റും ഉണ്ട് എന്ന ബോധ്യം നല്‍കുന്ന സുരക്ഷിതത്വം ചെറുതല്ല . വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളെ അങ്ങനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി സമൂഹത്തില്‍ ഏറിയും കുറഞ്ഞും വരുന്ന ഒരു തരംഗമായി നിലനിര്‍ത്തുന്നു എന്നതാണ് ചുംബന സമരം അവശേഷിപ്പിക്കുന്ന നീക്കിയിരുപ്പ്.

എങ്ങനെ അടയാളപ്പെടുത്തും?

എങ്ങനെ അടയാളപ്പെടുത്തും?

ചുംബന സമരം എന്ന് മാധ്യമങ്ങള്‍ വിളിക്കുകയും "കിസ്സ്‌ ഓഫ് ലവ്" എന്ന് ഞാന്‍ പേരിടുകയും ചെയ്ത ആ സമരത്തെ അതിന്റെ രാഷ്ട്രീയം ഉള്‍ക്കൊണ്ടുകൊണ്ട് ആരാകും ചരിത്രത്തില്‍ അടയാളപ്പെടുത്തുക എങ്ങനെയാവും ചരിത്രത്തില്‍ അടയാളപ്പെടുത്തുക എന്നത് എപ്പോഴും മനസ്സില്‍ ഒരു ചോദ്യമായിരുന്നു. അതൊരു പുസ്തകമായിരിക്കുമോ കവിത ആയിരിക്കുമോ ഡോക്യുമെന്ററി ആയിരിക്കുമോ സിനിമ ആയിരിക്കുമോ.

ഉപരിപ്ലവ കോപ്രായങ്ങള്‍

ഉപരിപ്ലവ കോപ്രായങ്ങള്‍

ഒന്നോ രണ്ടോ എക്സപ്ഷന്‍സ് ഒഴിച്ചാല്‍ മലയാളത്തില്‍ ഒരിക്കലും രാഷ്ട്രീയ സിനിമകള്‍ ഉണ്ടായിരുന്നില്ല കുറെ ഉപരിപ്ലവ കോപ്രായങ്ങള്‍ മാത്രമാണ് അന്നും ഇന്നും അതുകൊണ്ട് തന്നെ അതൊരു സിനിമയായി രേഖപ്പെടുത്തപ്പെടും എന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല . അവള്‍ക്കൊപ്പം എന്ന് നമ്മള്‍ ഹാഷ്ടാഗ് ഇടും മുന്‍പ് ആ രാഷ്ട്രീയം "അവള്‍ക്കൊപ്പം" എന്ന പേരില്‍ തന്നെ ഒരു സിനിമ മലയാളത്തില്‍ പറഞ്ഞു നമ്മളില്‍ എത്രപേര്‍ കണ്ടുകാണും എന്നറിയില്ല.

വ്യത്യസ്തമായ ഒരു സിനിമ

വ്യത്യസ്തമായ ഒരു സിനിമ

സമൂഹത്തെ മുന്നോട്ടു നയിക്കുന്നവര്‍ ആകണം കലാകാരന്‍ അതിനുള്ളതാകണം കലാസൃഷ്ടി എന്നാണെങ്കില്‍ മലയാളത്തില്‍ രാഷ്ട്രീയ സിനിമകളുടെ പതാകവാഹകന്‍ ആയിരിക്കും പ്രതാപ് ജോസഫ് എന്ന സംവിധായകന്‍ . പ്രതാപ് ജോസഫിന്‍റെ രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ എന്ന പുതിയ സിനിമ നിറഞ്ഞ സദസില്‍ രണ്ടുദിവസമായി പ്രദര്‍ശനം തുടരുന്നുണ്ട്. അവിടെയും നിങ്ങള്‍ കണ്ടു ശീലിച്ച സാമ്പ്രദായിക പ്രദര്‍ശന രീതികള്‍ അല്ല മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെ ഒരു റിലീസ് ഉണ്ടായിട്ടുണ്ടാകില്ല.

ഇതൊരു പൊളിച്ചെഴുത്താണ്

ഇതൊരു പൊളിച്ചെഴുത്താണ്

ഒരു ബദല്‍ തിയേറ്ററില്‍ താരങ്ങളോ വാണിജ്യ പരസ്യങ്ങളോ ഇല്ലാതെ ഒരു സിനിമ എത്തുന്നു തുടര്‍ച്ചയായി നിറഞ്ഞ സദസില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കുന്നു അടുത്ത ഷോയ്ക്ക് വേണ്ടി പ്രേക്ഷകര്‍ കാത്തു നില്‍ക്കുന്നു കേരളത്തിന്റെ വിവിധ ഭാഗത്തുനിന്നും ഈ സിനിമ കാണാനായി ആളുകള്‍ കോഴിക്കോടെത്തുന്നു . മലയാള സിനിമയുടെ സമാന്തര സിനിമാ സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതുകയാണ് അവരവിടെ. സംഘടനാ താര മാടമ്പികളെ പുറംകാലിനു തൊഴിക്കാന്‍ കാത്തുനില്‍ക്കുന്ന ഒരായിരം ഫിലിം മേക്കര്‍മാരുടെ ആരവമാണ് ആ പൊളിച്ചെഴുത്ത്.

#രണ്ടുപേർ_ചുംബിക്കുമ്പോൾ

#രണ്ടുപേർ_ചുംബിക്കുമ്പോൾ

ആയിരക്കണക്കിന് ലേഖനങ്ങളില്‍ കൂടി ചര്‍ച്ചകളില്‍ കൂടി വാദപ്രതിവാദങ്ങളില്‍ കൂടി അഭിമുഖങ്ങളില്‍ കൂടി ഒരു ചെറിയ കൂട്ടം മനുഷ്യര്‍ ഈ ലോകത്തോട്‌ പറയാന്‍ ശ്രമിച്ച "കിസ്സ്‌ ഓഫ് ലവ്" എന്ന സമരത്തിന്റെ കൃത്യമായ രാഷ്ട്രീയ അടയാളപ്പെടുത്തലാണ് "രണ്ടുപേര്‍ ചുംബിക്കുമ്പോള്‍". നല്ല സിനിമയാണോ ചീത്ത സിനിമയാണോ എന്ന് പറയാന്‍ എനിക്കറിയില്ല പക്ഷെ അതൊരു രാഷ്ട്രീയ സിനിമയാണ് മലയാളത്തില്‍ മുന്‍പ് പരിചയം ഇല്ലാത്തതാണ്.

English summary
Resmi Nair facebook post about Randuper Chumbikkumbol movie.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more