• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുലയൂട്ടുന്നത് മലമൂത്ര വിസര്‍ജനം പോലെയെന്ന് പറയുന്ന മലയാളി ആണത്തം(ഊളത്തരം)- രശ്മി എഴുതുന്നു

  • By Desk

രശ്മി രാധ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് രശ്മി. സ്ത്രീ, ദളിത്, ഇടതുപക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചുപോരുന്നു.

സ്വകാര്യത മൗലിക അവകാശമായ ഒരു രാജ്യത്ത് ഇപ്പോഴും വ്യക്തികളുടെ സ്വകാര്യത എന്നത് എന്താണ് എന്നതിനെ കുറിച്ച് അടിസ്ഥാന ബോധം പോലും ഇല്ലാത്ത ഒരു പാപ്പരാസി സമൂഹം ആണ് മലയാളി. പൊതു ഇടത്തില്‍ സ്വകാര്യതയുണ്ട് എന്നത് നമ്മുടെ ജനനേതാക്കള്‍ക്ക് പോലും ഇപ്പോഴും പൂര്‍ണ്ണമായും മനസിലായിട്ടില്ല.

പൊതുസ്ഥലത്ത് കാണുന്നത് മുഴുവന്‍ എന്റെ ആണത്ത നോട്ടം പതിക്കാന്‍ അവകാശമുള്ള വസ്തുക്കള്‍ ആണെന്ന ബോധ്യത്തില്‍ ആണ് ഭൂരിപക്ഷവും ഇപ്പോഴും കഴിയുന്നത്‌. അതുകൊണ്ടാണ് പൊതുസ്ഥലത്ത് മുലയൂട്ടുന്നതില്‍ പോലും ഞങ്ങളുടെ ആ നോട്ടം പതിയാത്ത മറകള്‍ നിങ്ങള്‍ കണ്ടെത്തിക്കൊള്ളണം എന്ന് ആ ആണ്‍ബോധം അമ്മമാരോട് അലറുന്നത്.

പൊതുബോധം

പൊതുബോധം

മുലയൂട്ടുമ്പോള്‍ കുഞ്ഞുങ്ങളെ തുണി ഉപയോഗിച്ച് മൂടരുത് എന്നതിനു ശാസ്ത്രീയമായ പല കാരണങ്ങളും ഉണ്ട്. അവയെപറ്റി ആധികാരികമായി മെഡിക്കല്‍ രംഗത്തെ പലരും എഴുതിയിട്ടും ഉണ്ട് . അത്തരത്തില്‍ മൂടി കുഞ്ഞിനെ ശ്വാസം മുട്ടിക്കാതെ മുല കൊടുക്കുന്നത് ഇന്നും പൊതുബോധത്തില്‍ അംഗീകരിക്കപ്പെടാത്ത ഒരു സമൂഹമാണ് നമ്മള്‍.

പാര്‍ട്രിയാര്‍ക്കല്‍ സദാചാര ബോധം

പാര്‍ട്രിയാര്‍ക്കല്‍ സദാചാര ബോധം

മുല എന്ന "ലൈംഗീക അവയവവും" അതിനെ ചുറ്റി നില്‍ക്കുന്ന പാര്‍ട്രിയാര്‍ക്കല്‍ സദാചാര ബോധങ്ങളും ആണ് അതിനു തടസം നില്‍ക്കുന്ന കാരണങ്ങള്‍. മുല എന്നത് മാത്രമല്ല സ്ത്രീയുടെ കാല്‍പാദം മുതല്‍ തലമുടി വരെ മലയാളിക്ക് ലൈംഗീക അവയവങ്ങളാണ്. പലര്‍ക്കും ആ സദാചാര ബോധം ഏറിയും കുറഞ്ഞും ആണ് തലമുടി പുറത്തു കണ്ടതിനു വരെ മലയാളി ആണ്‍കൂട്ടത്തിന്‍റെ ആക്രമണം നേരിടുന്ന നടിമാര്‍ പോലും ഉണ്ട് അപ്പോഴാണ്‌ മുല.

അമൃത എന്ന രാഷ്ട്രീയ ശരീരം

അമൃത എന്ന രാഷ്ട്രീയ ശരീരം

ഇപ്പോള്‍ ഈ ചര്‍ച്ചകള്‍ തുറന്നു വിട്ട അമൃത എന്ന രാഷ്ട്രീയ ശരീരമാണ് എന്‍റെ എഴുത്തിന്റെ പാത്രം. ആ രാഷ്ട്രീയത്തിന് പ്രതിലോമകരമായ മാസിക കവറിലെ ആ അരാഷ്ട്രീയ ശരീരം എന്‍റെ പരിഗണനാ വിഷയമേ അല്ല. കാണാന്‍ ഭംഗിയുള്ള, ലൈംഗിക ആകര്‍ഷണമുള്ള, വൃത്തിയായി കലാസംവിധാനം നിര്‍വഹിച്ച സവര്‍ണ്ണ മലയാളി പോതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു ഫോട്ടോ എന്നതില്‍ കൂടുതല്‍ ഒരു രാഷ്ട്രീയവും ആ ആശയത്തിന് പ്രതിലോമകമായ ശരീരം സംവദിക്കുന്നുമില്ല.

എതിര്‍ക്കപ്പെടേണ്ട അസഹിഷ്ണുത

എതിര്‍ക്കപ്പെടേണ്ട അസഹിഷ്ണുത

അപ്പോഴും ആ ശരീരത്തോട് തോനുന്ന അസഹിഷ്ണുത അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ട ഒന്നാണ്. എങ്ങനെ മുലയൂട്ടണം എന്ന് ഞങ്ങള്‍ ആണുങ്ങള്‍ തീരുമാനിക്കും എന്ന ഗ്വോ ഗ്വോ വിളികളാണ് എങ്ങും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സഞ്ചരിക്കുന്ന ആളെന്ന നിലയില്‍ എനിക്ക് നിസ്സംശയം പറയാന്‍ കഴിയും പൊതുസ്ഥലത്ത് മുലയൂട്ടാന്‍ തുറിച്ചു നോട്ടങ്ങളെയും ഒളിഞ്ഞു നോട്ടങ്ങളെയും ഒരു അമ്മയ്ക്ക് ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരുന്നത് കേരളത്തില്‍ ആവും. സത്യത്തിനു നേര്‍ക്ക്‌ കണ്ണടച്ച് കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലല്ലോ.

അപഹാസ്യമായ പ്രതികരണങ്ങള്‍

അപഹാസ്യമായ പ്രതികരണങ്ങള്‍

പരസ്യമായി മുലയൂട്ടുക അതും കുഞ്ഞിനെ ഉപദ്രവിക്കുന്ന രീതിയില്‍ തുണിയോ മറ്റോ ഇടാതെ ശാസ്ത്രീയമായി തന്നെ എന്ന ഒരു ക്യാന്പയിന് നേര്‍ക്ക്‌ വരുന്ന പ്രതികരണങ്ങള്‍ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. മുലയൂട്ടുന്ന സ്ത്രീയെ ഞങ്ങളാരും നോക്കാറില്ല എന്ന് പറയുന്ന അതേ നാവുകൊണ്ട് തന്നെ വെറും ഒരു ചിത്രത്തിലെ സ്ത്രീയെ തെറി പറയും. ഒരു ചിത്രം പോലും സഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് പരസ്യമായി മുലകൊടുക്കുന്ന ഒരു സ്ത്രീയെ തുറിച്ചു നോക്കാതെ ഇരിക്കുന്നത്. പ്രതികരണങ്ങളിലെ തന്നെ വൈരുധ്യം ചൂണ്ടികാണിച്ചതാണ്.

അസഭ്യ പോസ്റ്റര്‍

അസഭ്യ പോസ്റ്റര്‍

അതില്‍ തന്നെ ഏറ്റവും വ്യാപകമായി പ്രചരിക്കുന്ന പരിഹാസം "ഞങ്ങള്‍ക്ക് മൂത്രമൊഴിക്കണം തുറിച്ചു നോക്കരുത്" എന്നൊരു അസഭ്യ പോസ്റ്റര്‍ ആണ്. അവര്‍ അതിനെ ട്രോള്‍ എന്നൊക്കെയാണ് വിളിക്കുന്നത്‌. എന്നാല്‍ അങ്ങനെ ഒരു ആനുകൂല്യം അതിനു നല്‍കേണ്ടതില്ല കാരണം മലയാളത്തിലെ നിലപാടുള്ള ഒരു ട്രോള്‍ പേജും ഇത്തരം ഒരു വൃത്തികെട്നു മുതിരില്ല. ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി മാത്രം നിലനില്‍ക്കുന്ന ദളിത്‌ വിരുദ്ധത സ്ത്രീവിരുദ്ധത ഇവയൊക്കെ ആഘോഷിക്കപ്പെടുന്ന FFC ട്രോള്‍ മലയാളം പോലുള്ള ഗ്രൂപ്പികളില്‍ ആണ് ഈ അധിക്ഷേപങ്ങള്‍ കാണാന്‍ കഴിയുക.

പേടിപ്പെടുത്തുന്ന വസ്തുത

പേടിപ്പെടുത്തുന്ന വസ്തുത

മാതൃത്വം, മുലയൂട്ട് എന്നിവയുടെ മഹത്വവത്ക്കരണങ്ങളോട് തെല്ലും യോജിപ്പുള്ള ആളല്ല ഞാന്‍. എന്നാല്‍ നിഷ്കളങ്കമായി ഒരു കുഞ്ഞ് അതിന് പ്രകൃതിദത്തമായി ലഭിക്കുന്ന ഏക ആഹാരം കഴിക്കുന്ന സുന്ദരമായ കാര്യത്തെ മനുഷ്യന്‍ വിസര്‍ജനം നടത്തുന്നതുമായി താരതമ്യപ്പെടുത്തുന്ന തലച്ചോറുമായി ജീവിക്കുന്ന മനുഷ്യര്‍ നമുക്ക് ചുറ്റും ഉണ്ട് എന്നത് പേടിപ്പെടുത്തുന്ന വസ്തുതയാണ്.അതൊരു തമാശയായി ആസ്വദിക്കാന്‍ കഴിയുന്നവര്‍ ആണ് ആവര്‍ത്തിച്ചു പറയുന്നത് മുലയൂട്ടുന്ന അമ്മയെ ഞങ്ങള്‍ നോക്കില്ല എന്ന്. ഇതൊരു വിരോധാഭാസം.

ലോകത്ത് ഒരു സമൂഹവും കാണിക്കാത്ത അസഹിഷ്ണുത

ലോകത്ത് ഒരു സമൂഹവും കാണിക്കാത്ത അസഹിഷ്ണുത

മുലയൂട്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും പരസ്യമായി മുലയൂട്ടുന്നതിനെ കുറിച്ചും ഒക്കെ ലോകത്ത് പലയിടത്തും ക്യാംപൈനുകള്‍ നടന്നിട്ടുണ്ട് എന്നാല്‍ പൊതുവില്‍ ഫെമിനിസ്റ്റ് മൂവ്മെന്റുകളോട് പ്രകടിപ്പിക്കുന്ന അസഹിഷ്ണുത അമ്മമാരുടെ സമരങ്ങളോട് ഒരു സമൂഹവും പ്രകടിപ്പിച്ചതായി അറിയില്ല . എന്നാല്‍ അതിനെ പോലും ലൈംഗീകമായി മാത്രം കാണാന്‍ കഴിയുന്ന അതിനെ വിസര്‍ജനവുമായി താരതമ്യപ്പെടുത്തുന്ന ഒരു സമൂഹമായി മലയാളി നിലനില്‍ക്കുന്നു എന്നത് ദൗ‍ര്‍ഭാഗ്യകരമാണ്.

എന്തുകൊണ്ടാകും മമ്മൂട്ടിക്ക് മധുവിന്റെ ആദിവാസി സ്വത്വം ഒരു അധിക്ഷേപമായി തോന്നുന്നത്- രശ്മി എഴുതുന്നു

മുലയൂട്ടല്‍ വെറും മോഡലിങ് അല്ല; ഇതാ കാണൂ 11 ലോകോത്തര മാഗസിനുകള്‍... ചരിത്രം വഴിമാറുന്നത് ഇങ്ങനെയാണ്

ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!

English summary
Resmi R Nair writes about the Grihalakshmi breast Feeding campaign cover photo and controversies

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more