• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

എന്തുകൊണ്ടാകും മമ്മൂട്ടിക്ക് മധുവിന്റെ ആദിവാസി സ്വത്വം ഒരു അധിക്ഷേപമായി തോന്നുന്നത്- രശ്മി എഴുതുന്നു

രശ്മി രാധ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് രശ്മി. സ്ത്രീ, ദളിത്, ഇടതുപക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചുപോരുന്നു.

വംശീയതയുടെയും അപരവല്‍ക്കരണ വെറുപ്പിന്റെയും ഒരു ആള്‍ക്കൂട്ട കൊലപാതകം കൂടി കടന്നുപോയി ഇത്തവണ കേരളത്തില്‍ ആണ് എന്നതാണ് പ്രത്യേകത. പതിവ് ഞെട്ടല്‍ നാടകങ്ങള്‍ക്ക് ശേഷം മലയാളി നാളെ മുതല്‍ വീണ്ടും വെളുത്ത കുട്ടിയുമായിപോകുന്ന കറുത്ത മനുഷ്യരുടെ ചിത്രങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരുടെ ഉദാഹരണമായി പ്രചരിപ്പിക്കും .

ആ കൊല്ലപ്പെട്ട ആദിവാസി യുവാവിന് ഒരല്‍പം ജീവന്‍ അവശേഷിച്ചു എങ്കില്‍ അയാളുടെ ചിത്രവും ഇപ്പോള്‍ ഫോര്‍വേര്‍ഡ് ചെയ്തു രസിക്കുകയായിരുന്നിരിക്കും ഇപ്പോഴത്തെ പ്രതിഷേധക്കാരില്‍ നല്ലൊരു പങ്കും. കള്ളനെ കയ്യോടെ പിടിച്ച ഹീറോകള്‍ ആകുമായിരുന്നു തല്ലികൊന്നു സെല്‍ഫി എടുത്ത ക്രിമിനലുകള്‍. ആള്‍കൂട്ട കൊല എന്ന ഹീനമായ ക്രൈം പോലും മറന്നു പട്ടിണിയോടും ആദിവാസികളോടും മലയാളി മധ്യവര്‍ഗ പോതുബോധത്തിനുള്ള സഹതാപമാണ് പല പ്രതികരണങ്ങളിലും ഉള്ളത്. വിശപ്പല്ലേ, പാവമല്ലേ എന്ന സഹതാപം കലര്‍ത്തിയ കണ്ണീരല്ല ആള്‍ക്കൂട്ടം ശിക്ഷ വിധിക്കുന്ന നിയമവാഴ്ച്ചയെ അട്ടിമറിക്കുന്ന ഭീകരമായ അരാജകത്വത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്.

അപകടകരമായ കൂട്ടം

അപകടകരമായ കൂട്ടം

ആള്‍കൂട്ടം എന്നത് അങ്ങേയറ്റം അപകടകരമായ ഒരു കൂട്ടമാണ്‌. ഈ വിഷയത്തില്‍ എന്നല്ല ഒരു വിഷയത്തിലും ആള്‍ക്കൂട്ട ബോധം നീതിയുടെ സാമാന്യ നിര്‍വചനങ്ങളില്‍ പോലും വരികയില്ല. ഭൂരിപക്ഷം അവന്റെ വൈകാരികമായ എന്ത് ആവശ്യത്തേയും മെയ്ക്കരുത്തിലൂടെ നേടിയെടുക്കുന്നതിന്റെ പേരല്ല ജനാധിപത്യം. മറിച്ച്, ആൾക്കൂട്ടത്തെ ഭയപ്പെടാതെ ഏത് ദുർബലനും സ്വന്തം അവകാശങ്ങളെ കുറിച്ച് സംസാരിക്കാനും നേടിയെടുക്കാനുമുള്ള ആത്മധൈര്യത്തിന്റെ പേരാണ്‌ ജനാധിപത്യം, അതു സാധ്യമാക്കുന്ന സംവിധാനമാണ് നിയമവാഴ്ച. അതാണ്‌ ഇവിടെ അട്ടിമറിക്കപ്പെട്ടത്.

ജനാധിപത്യത്തിനുള്ള ഭീഷണി

ജനാധിപത്യത്തിനുള്ള ഭീഷണി

നിയമ വാഴ്ചയെയും ജനാധിപത്യത്തെയും ഭരണഘടനയും തന്നെ നേരിട്ട് വെല്ലുവിളിക്കുന്ന ഭീഷണികള്‍ ആണ് ഓരോ ആള്‍കൂട്ട കൊലയും. രാജസ്ഥാനില്‍ അത് മുസ്ലീം ആണെങ്കില്‍ ഉത്തര്‍പ്രദേശില്‍ അത് ദളിതന്‍ ആണ് കേരളത്തില്‍ അത് ആദിവാസി ആണ് . കാരണങ്ങളും സ്ഥലങ്ങളും മാത്രമേ മാറുന്നുള്ളൂ കൃത്യം അത് തന്നെയാണ് ആവര്‍ത്തിക്കപ്പെടുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതി വ്യവസ്ഥയുടെ വേരുകള്‍ ഇതില്‍ ആഴത്തില്‍ ഇറങ്ങിയിട്ടുണ്ട് കാരണം ഈ ആള്‍ക്കൂട്ട കൊലയുടെ ഇരകള്‍ എല്ലാം ഒന്നുകില്‍ ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ അല്ലെങ്കില്‍ ഹിന്ദുത്വം മനുഷ്യരായി പരിഗണിക്കാത്ത ദളിതരും ആദിവാസികളും പോലെയുള്ള മനുഷ്യര്‍.

മാധ്യമങ്ങളുടെ സവര്‍ണ ബോധം

മാധ്യമങ്ങളുടെ സവര്‍ണ ബോധം

ഈ വിഷയത്തില്‍ അച്ചടി മാധ്യമങ്ങള്‍ പുലര്‍ത്തിയ അപമാനകരമായ സവര്‍ണ്ണബോധം അങ്ങേയറ്റം അപലപനീയമാണ് . മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും അടക്കമുള്ള മുഖ്യധാര അച്ചടി പത്രങ്ങള്‍ ഒരു സ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്യുന്ന നിസംഗതയോടെ ആണ് ഈ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത് . മധു ഒരു സ്ഥിരം മോഷ്ടവാണ്, മോഷണ കേസിലെ പ്രതിയാണ്- ഇതിനൊക്കെ ആണ് പത്രങ്ങള്‍ നല്‍കിയ പ്രാധാന്യം .

അവരും ആള്‍ക്കൂട്ട യുക്തിക്കൊപ്പം

അവരും ആള്‍ക്കൂട്ട യുക്തിക്കൊപ്പം

പൊതുബോധത്തിനു പുറത്തു നില്‍ക്കുന്ന മോഷണകേസ് പ്രതിയെ, അതും കറുത്ത ആദിവാസിയായ മോഷണ കേസ് പ്രതിയെ ആര്‍ക്കും തല്ലികൊല്ലാം എന്ന ആള്‍ക്കൂട്ട യുക്തിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന റിപ്പോര്‍ട്ടിംഗ്. അയാള്‍ മോഷ്ടിച്ചോ ഇല്ലയോ എന്നത് എങ്ങനെയാണ് ഇവിടെ പരാമര്‍ശ വിഷയം ആകുന്നത്. നടന്നത് കൊലപാതകം ആണ് ഹീനമായ ക്രൈം ആണ് . ഇരയുടെ സ്വഭാവ ശുദ്ധിയോ പൂര്‍വകാല ക്രിമിനല്‍ കേസുകളോ ഒന്നും കൊലപാതകത്തെ ന്യായീകരിക്കാന്‍ ഉള്ള കാരണങ്ങള്‍ അല്ല എത്ര ശ്രമിച്ചാലും ആകാനും കഴിയില്ല.

ആരാണ് നമുക്ക് ആദിവാസികള്‍?

ആരാണ് നമുക്ക് ആദിവാസികള്‍?

പൊതുബോധം എന്നും അപരത്വം കല്‍പ്പിച്ചു അകറ്റി നിര്‍ത്തുന്ന സ്വത്വമാണ്‌ ആദിവാസികള്‍. വല്ലപ്പോഴും കേള്‍ക്കുന്ന നാലുകോളം പട്ടിണി മരണ വാര്‍ത്തകളുടെയും ഭൂമിക്കായി ഇടയ്ക്കൊക്കെ സമരം ചെയ്യുന്ന പട്ടിണി കോലങ്ങളുടെയും പോര്‍ട്രൈറ്റ്‌ മാത്രമാണ് മലയാളി പൊതുബോധത്തിന് ആദിവാസി.

എന്തുകൊണ്ട് മമ്മൂട്ടി

എന്തുകൊണ്ട് മമ്മൂട്ടി

ആദിവാസി എന്ന വാക്കുപോലും അധിക്ഷേപമാണ്‌ എന്ന് കരുതുന്ന പത്മാ അവാര്‍ഡ് ജേതാവായ നടന്മാര്‍ ഉള്ള നാടാണ്. നടന്‍ മമ്മൂട്ടി പറയുന്നത് മധുവിനെ ആദിവാസി എന്ന് വിളിക്കരുത് അയാള്‍ തന്‍റെ അനുജനാണ് എന്നാണ് . എന്തുകൊണ്ടാകും മമ്മൂട്ടിക്ക് അദ്ദേഹത്തിന്‍റെ അനുജന്‍റെ ആദിവാസി സ്വത്വം ഒരു അധിക്ഷേപമായി തോന്നുന്നത്.

ആദിവാസി എന്ന അധിക്ഷേപം

ആദിവാസി എന്ന അധിക്ഷേപം

മമ്മൂട്ടി എന്ന വലിയ വൃക്ഷം വേരോടി നില്‍ക്കുന്ന മലയാള സിനിമാ വ്യവസായത്തിന് എല്ലാ കാലത്തും ആദിവാസി എന്നത് അധിക്ഷേപം ആയിരുന്നു ശര്‍ദ്ദിക്കാന്‍ വരുന്ന തമാശ നിര്‍മിക്കാനുള്ള പ്ലോട്ട് ആയിരുന്നു. ക്ലോസെറ്റിലെ വെള്ളം കോരി കുടിക്കുന്ന, അക്വേറിയത്തിലെ മീനിനെ പിടിച്ചു ചുട്ടു തിന്നുന്ന, ഹോട്ടല്‍ ബില്ല് കീറി വീതം വച്ച് തിന്നുന്ന കോമാളികള്‍ ആയാണ് മലയാള സിനിമ എന്നും അവരെ അധിക്ഷേപിച്ചിട്ടുള്ളത്‌. ആ സിനിമകള്‍ കൂടി ചേര്‍ന്നാണ് ഇത്രയേറെ വംശീയ വെറി പൂണ്ട ഒരു പൊതുബോധം നിര്‍മ്മിച്ചത്‌.

ഫാന്‍ ഫൈറ്റ് ക്ലബ്ബ് പോലുള്ള ദുരന്തങ്ങള്‍

ഫാന്‍ ഫൈറ്റ് ക്ലബ്ബ് പോലുള്ള ദുരന്തങ്ങള്‍

ആ പൊതുബോധത്തില്‍ നിന്നുകൊണ്ടാണ് ഫേസ്ബുക്ക് യുവത്വത്തിന് അങ്ങേയറ്റം ഹീനമായി വംശീയ അധിക്ഷേപം നടത്തുന്ന ഫാന്‍ ഫൈറ്റ് ക്ലബ് പോലുള്ള ഗ്രൂപ്പുകളുടെ ഭാഗമാകാന്‍ പോലും കഴിയുന്നത്‌ . ആദിവാസികള്‍, ദളിതര്‍, കറുത്തവര്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, സ്ത്രീകള്‍ അങ്ങനെ എല്ലാ പാർശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗവും ഇവരുടെ അധിക്ഷേപത്തിന് ഇരയാണ്. ആദിവാസികളെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന പ്രസ്തുത ഗ്രൂപ്പ് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ജനകൂട്ടം തല്ലി കൊന്ന വിഷയത്തില്‍ പോലും ഹീനമായാണ് പ്രതികരിച്ചത്. അവര്‍കൂടി ഉള്‍പ്പെടുന്ന പോതുബോധമാണ് മലയാളി 'അമര്‍ അക്ബര്‍ ആന്റണി' പോലെയുള്ള ആള്‍ക്കൂട്ട കൊലയെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകള്‍ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചത്.

ഇനി അധിക ദൂരമില്ല

ഇനി അധിക ദൂരമില്ല

സഹതാപ, വൈകാരിക പ്രകടനങ്ങളുടെയും കൊന്നവരെ കൊല്ലാനുള്ള അതേ ആഹ്വാനങ്ങളുടെയും മുകളില്‍ ആള്‍കൂട്ട കൊല എന്ന ഹീനകൃത്യത്തെ മലയാളി മനസിലാക്കുന്നിടത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. കര്‍ശനമായ നിയമ നടപടികളും കൊലയുടെ കാരണങ്ങളും പൊതുസമൂഹം ഇഴകീറി ചര്‍ച്ചചെയ്യണം നിതാന്ത ജാഗ്രത വേണം അല്ലെങ്കില്‍ കേരളം മറ്റൊരു യുപിയോ രാജസ്ഥാനോ ആകാന്‍ അധിക ദൂരം പോകേണ്ടി വരില്ല.

''മമ്മൂട്ടിയുടെ അനുജൻസ്ഥാനം എന്ന എച്ചിൽ പ്രിവിലേജിന് വേണ്ടി ഉപേക്ഷിക്കപ്പെടേണ്ടതല്ല ആദിവാസി സ്വത്വം''

''ഈ ശവം കൂടി നീ തിന്നെടാ..'' മധുവിനെ മർദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

English summary
resmi-r-nair-writes-about-the-sociopolitical-approach-towards-tribes-in-kerala-and-mob-violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more