• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആർഎസ്എസ് ആണോ... വെറുതേ വിട്ടുകൊടുക്കപ്പെടും'- സമകാലിക സാഹചര്യത്തിൽ സംഭവിക്കുന്നത്; രശ്മി എഴുതുന്നു

  • By Desk

രശ്മി രാധ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് രശ്മി. സ്ത്രീ, ദളിത്, ഇടതുപക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചുപോരുന്നു.

ഇന്ത്യയിലെ സാധാരണ പൗരന്‍റെ അവസാനത്തെ ആശ്രയമാണ് കോടതികള്‍. കോടതികള്‍ പോലും ഹിന്ദുത്വം കയ്യേറുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അവസാനത്തെ ശേഷിപ്പുകളും അവസാനിക്കുകയാണ്. സാങ്കേതികമായി ഇപ്പോഴും ജനാധിപത്യ രാജ്യമായ നമ്മള്‍ പൂര്‍ണ്ണമായും ഒരു ഏകാധിപതിക്ക് കീഴില്‍ ഒരു ഫാസിസ്റ്റ് ഭരണത്തില്‍ അമരാന്‍ ഇനി എത്ര നാള്‍ ബാക്കി എന്ന ചോദ്യം ഒരു വാള്‍ പോലെ തലയ്ക്കു മുകളില്‍ തൂങ്ങി ആടുന്നുണ്ട്. ഓരോ ദിനവും അതിജീവന പോരാട്ടമാണ് . തീര്‍ത്തും അരാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ട യുവതലമുറ ഉള്ള ഒരു പെറ്റി ബൂര്‍ഷ്വാ രാജ്യമായ ഇന്ത്യയില്‍ മൈക്രോ ന്യൂനപക്ഷമായ രാഷ്ട്രീയക്കാരും ആക്റ്റിവിസ്റ്റുകളും കുറച്ചു മാധ്യമപ്രവര്‍ത്തകരും ഒഴികെ ആരും ഇതൊന്നും അന്വേഷിക്കുന്നു പോലും ഇല്ല എന്നതാണ് ആ അപകടത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്.

അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കൊലയുടെ വിചാരണ കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് കാരവന്‍ മാഗസില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടും അതിനെ തുടര്‍ന്ന് ആ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ എത്തിയ ഹര്‍ജികളും എല്ലാം കഴിഞ്ഞ കുറച്ചു മാസങ്ങളിലെ പ്രധാന സംഭവങ്ങള്‍ ആയിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നാല് സുപ്രീംകോടതി ജഡ്ജിമാര്‍ തങ്ങളുടെ നിസ്സഹായാവസ്ഥ രാജ്യത്തോട് വിളിച്ചു പറഞ്ഞു പത്രസമ്മേളനം നടത്തുന്ന സാഹചര്യം വരെ അതിനെ തുടര്‍ന്ന് ഉണ്ടായിരുന്നു . ഇതെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ യാതൊരു പഴുതും നല്‍കാതെ ജസ്റ്റിസ് ലോയയുടെ മരണം സംബധിച്ച് യാതൊരു അന്വേഷണവും നടത്തേണ്ട കാര്യമില്ല എന്ന് പറഞ്ഞു ചീഫ് ജസ്റ്റിസ് ആ ഹര്‍ജികള്‍ തീര്‍പ്പാക്കി.

അസീമാനന്ദ കുറ്റവിമുക്തനാകുന്നു

അസീമാനന്ദ കുറ്റവിമുക്തനാകുന്നു

അതേ ദിവസങ്ങളില്‍ തന്നെയാണ് മക്ക മസ്ജിദ് സ്ഫോടന കേസിൽ പ്രതിയായ സ്വാമി അസിമാനന്ദയെ എൻ ഐ എ കോടതി വെറുതെ വിട്ടത്. വിധി പറഞ്ഞ ശേഷം വിധിച്ച ജഡ്ജി രാജി വയ്ക്കുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. മലെഗാവ് സ്ഫോടനം, സംഝോധ എക്സ്പ്രസ് സ്ഫോടനം, മക്കാ മസ്ജിദ് സ്ഫോടനം, അജ്മീര്‍ ദര്‍ഗ സ്ഫോടനം തുടങ്ങിയ കേസുകളില്‍ പ്രതിയായിരിക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്ത ആളാണ് സ്വാമി അസിമാനന്ദ . അതെ, കാരവന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഈ ഭീകര പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ആര്‍എസ്എസ് സര്‍ സംഘ ചാലക് മോഹന്‍ ഭാഗവതിന്റെ അറിവോട് കൂടിയാണ് താന്‍ ആസൂത്രണം ചെയ്തതെന്ന് അസിമാനന്ദ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അജ്മീര്‍ സ്ഫോടന കേസില്‍ നിന്നും കഴിഞ്ഞ ദിവസം മക്ക മസ്ജിദ് സ്ഫോടന കേസിലും അസിമാനന്ദ കുറ്റവിമുക്തനാക്കപ്പെട്ടു.

നരോദ പാട്യ കേസില്‍

നരോദ പാട്യ കേസില്‍

തുടര്‍ച്ചയായ ദിവസങ്ങളില്‍ നടക്കുന്ന ജുഡീഷ്യല്‍ അട്ടിമറിയുടെ അവസാനത്തെ പ്രത്യക്ഷ സംഭവമാണ് നരോദ പാട്യ കൂട്ടക്കൊല കേസിലെ പ്രതിയായ മുന്‍ ഗുജറാത്ത് മന്ത്രി, മായ കൊട്നാനിയെ കുറ്റവിമുക്തയാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധി. ഗുജറാത്ത് കലാപത്തിനിടയില്‍ നേരിട്ട് വന്നു ആയുധങ്ങളും മണ്ണെണ്ണയും വിതരണം ചെയ്യുന്നത് കണ്ടു എന്ന ദൃസാക്ഷിമൊഴികളെ പോലും പുല്ലു വിലനല്‍കി അവഗണിച്ചായിരുന്നു ഇത്. കോടതികളില്‍ സാധാരണ പൗരന്‍റെ വിശ്വാസം നശിപ്പിക്കുന്നതും ഇന്ത്യന്‍ ജുഡീഷ്യറിയെ തന്നെയും കളങ്കപ്പെടുത്തുന്നതും ആയ വിധികളാണ് മേല്‍പ്പറഞ്ഞ ഓരോന്നും എന്ന് ശക്തമായ ആരോപണം ഉണ്ട്.

ആയിരങ്ങളുടെ ചോരയ്ക്കുമുകളില്‍

ആയിരങ്ങളുടെ ചോരയ്ക്കുമുകളില്‍

നരേന്ദ്ര മോദിയുടെ ഹിന്ദുത്വ രഥം ഗുജറാത്തില്‍ നിന്നും ദില്ലിയിലേക്കു ഉരുട്ടി പട്ടാഭിഷേകം നടത്തിയത് വര്‍ഗീയ കലാപങ്ങളിലും വംശഹത്യകളിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും വീണ ആയിരങ്ങളുടെ ചോരയാണ്. ഒരു തീവ്ര ഹിന്ദുത്വവാദിക്കു നരേന്ദ്ര മോദി പ്രിയപ്പെട്ട നേതാവാകുന്നത് വ്യാജമായി നിര്‍മിച്ച വികസനമോ പ്രസംഗമോ കൊണ്ടല്ല, ഗുജറാത്തില്‍ വീണ മുസ്ലീങ്ങളുടെ ചോരയാണ് ആ സ്നേഹം.

ആര്‍എസ്എസ്സിന്റെ ആയുധം

ആര്‍എസ്എസ്സിന്റെ ആയുധം

ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ആര്‍എസ്എസിന്‍റെ ആദ്യത്തെയും അവസാനത്തെയും ആയുധം വര്‍ഗീയതയാണ്. അപരനെ സൃഷ്ടിച്ചു വെറുപ്പ്‌ വിതച്ചു വീഴ്ത്തുന്ന ചോരയാണ് ആ ഫാസിസ്റ്റ് അധികാര സംഘടനയുടെ ഇന്ധനം. സ്വാഭാവികമായും അവര്‍ ആ ചോരക്കളിയില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ സംരക്ഷിക്കും അതിനു വിലയ്ക്കെടുക്കാന്‍ കഴിയുന്ന എല്ലാ സംവിധാനങ്ങളെയും വിലയ്ക്കെടുക്കും. എന്നാല്‍ അതില്‍ ജുഡീഷ്യറി പോലും ഉള്‍പ്പെടുന്നു എന്നത് ഭയപ്പെടേണ്ട കാര്യമാണ്.

അണിയറയില്‍ ഒരുങ്ങുന്നത്

അണിയറയില്‍ ഒരുങ്ങുന്നത്

തിരഞ്ഞെടുപ്പുകളും വോട്ടിംഗ് മെഷീനുകളും സംശയത്തിന്റെ നിഴലില്‍ ആണ് രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ നോക്കുകുത്തികള്‍ ആണ് സാമ്പത്തിക രംഗം അട്ടിമറിക്കപ്പെടുന്നു. 2019 തിരഞ്ഞെടുപ്പിനെ ആര്‍എസ്എസ് അത്ര നിസ്സാരമായി ജയിച്ചു കയറാവുന്ന ഒന്നായല്ല കാണുന്നത് എന്ന് വിളിച്ചോതുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത് എന്നതാണ് ആശ്വസിക്കാന്‍ വക നല്‍കുന്ന വിഷയം . എന്നാല്‍ രാജ്യം കരുതലോടെ ഇരിക്കേണ്ട ദിനങ്ങള്‍ ആണ് ഇനിയുള്ളവ . വര്‍ഗീയ ലഹളകളുടെയും കലാപങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും ഒരു പരമ്പര തന്നെ അണിയറയില്‍ ഒരുങ്ങുന്നു എന്ന് വേണം ചേര്‍ത്ത് വായിക്കന്‍. പഴയ ആസൂത്രകര്‍ കുറ്റവിമുക്തരായി പുതിയ ചുമതലകളില്‍ ആദരിക്കപ്പെടുന്നു, പുതിയവ വീണ്ടും ആസൂത്രണം ചെയ്യപ്പെടുന്നു. ചോരയാണ് ഇന്ധനം, വെറുപ്പാണ് ആയുധം. അവയില്ലാതെ ഹിന്ദുത്വ ഫാസിസത്തിന് നിലനില്‍പ്പില്ല.

(അഭിപ്രായസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു, ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് എഴുതിയ ആളിന്റെ മാത്രം അഭിപ്രായമാണ്. നിയമപരമായതോ അല്ലാത്തതോ ആയ കാര്യങ്ങളില്‍ മലയാളം വൺ ഇന്ത്യയ്ക്ക് ഉത്തരവാദിത്തമില്ല.)

ഹിന്ദു ദൈവങ്ങളെ തൊട്ടു; രശ്മി നായര്‍ക്കെതിരെ ട്വിറ്ററില്‍ ഹേറ്റ് കാമ്പയിന്‍... അങ്ങ് മഹാരാഷ്ട്ര വഴി

മുഖം മറച്ച്, മാറിടംമാത്രം കാണിക്കുന്നവരുടെ പ്രതിഷേധം; മുഖമുള്ളസ്ത്രീമാറിടം അപമാനമോ? രശ്മിയുടെ ചോദ്യം

മുലയൂട്ടുന്നത് മലമൂത്ര വിസര്‍ജനം പോലെയെന്ന് പറയുന്ന മലയാളി ആണത്തം(ഊളത്തരം)- രശ്മി എഴുതുന്നു

English summary
Resmi writes about the acquitment of Sangh Parivar leaders such as Maya Kodnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X