കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടകത്തില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം;സ്വതന്ത്രര്‍ക്കിത് കൊയ്ത്തുകാലം

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:'റിസോര്‍ട്ട് രാഷ്ട്രീയം' വേണമെങ്കില്‍ ഒരു പുതിയ രാഷ്ട്രീയ ശൈലിയാക്കാം കര്‍ണ്ണാടകത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്. കഴിഞ്ഞ ബെംഗളൂരു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിലപേശുന്നതിനു കൗണ്‍സിലര്‍മാരെ റിസോര്‍ട്ടിലേക്കുമാറ്റിയതിനു ശേഷം ജൂണ്‍ 11 നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎല്‍എമാരെ മുംബൈയിലെ റിസോര്‍ട്ടിലേക്കുമാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.

14 സ്വതന്ത്ര എംഎല്‍എമാരെയാണ് മുംബൈ ജുഹുവിലെ ജെ ഡബ്ല്യു മാരിയറ്റ് റിസോര്‍ട്ടിലേയ്ക്കു മാറ്റിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇത് നിഷേധിച്ചിട്ടുണ്ട് .രാജ്യസഭയിലേക്കുളള മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ 12 വോട്ടുകള്‍ കൂടി വേണ്ട സാഹചര്യത്തിലാണ് സ്വതന്ത്രരെ വലവീശിപിടിക്കാനുളള പാര്‍ട്ടിയുടെ ശ്രമം. ജനതാദള്‍ എസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയപ്പിക്കാന്‍ സ്വതന്ത്രരെ നോട്ടമിട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരുമായി മുങ്ങിയത്.

siddaramaiah3455

റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ കോളടിക്കുന്നത് രാഷ്ടീയ പാര്‍ട്ടികള്‍ വലവീശുന്ന സ്വതന്ത്ര എംഎല്‍എമാരടക്കമുളളവരാണ്. എംഎല്‍എമാര്‍ക്ക് കോടിക്കണക്കിനു രൂപയടക്കം ഒട്ടേറെ മോഹന വാഗ്ദാന്ങ്ങളുമായാണ് പാര്‍ട്ടികള്‍ എത്താറ്.2008ല്‍ കര്‍ണാടകത്തില്‍ അധികാരത്തിലെത്തുന്നതിനായി ബി.ജെ.പി.യാണ് റിസോര്‍ട്ട് രാഷ്ടീയത്തെ ആദ്യമായി പരിചയപ്പെടുത്തുന്നത്. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഒന്നിലധികംതവണ പാര്‍ട്ടിനേതൃത്വത്തെ റിസോര്‍ട്ട് രാഷ്ട്രീയം കളിച്ച് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ബി.ജെ.പി.യിലെ ജനാര്‍ദ്ദന്റെഡ്ഡി പദവികള്‍ക്കായി തന്റെ അനുയായികളായ എം.എല്‍.എ.മാരെ കേരളത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതും വിവാദമായിരുന്നു. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ 14 എംഎല്‍ എ മാര്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞപ്പോള്‍ ഇവരെ കേരളത്തിലെ റിസോര്‍ട്ടിലേയ്ക്ക് അയച്ചത് ജനതാദള്‍ എസ്സായിരുന്നു. ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നതിനിടയിലും യെദ്യൂരപ്പ റിസോര്‍ട്ട് രാഷ്ട്രീയവുമായി ബിജെപി നേതൃത്തത്തോട് വിലപേശി.
2013 മെയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിനു ശേഷം റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ വിലയിടിഞ്ഞിരുന്നു.

English summary
In wake of the ongoing controversy surrounding the alleged 'sting operation' ahead of the upcoming Rajya Sabha elections on June 11, the Congress Party on Monday moved 14 independent MLAs from Karnataka to a hotel in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X