• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ലോകകപ്പ് സച്ചിന് നല്‍കിയ ദുരന്തങ്ങള്‍

മുംബൈ: 1989 ല്‍ കളി തുടങ്ങിയ സച്ചിന് 2011 വരെ കാത്തിരിക്കേണ്ടി വന്നു ഒരു ലോകകപ്പ് കിരീടം നേടാന്‍. ലോകകപ്പ് ജയിക്കാന്‍ പറ്റിയില്ല എന്നത് കരിയറിന്റെ ഭൂരിഭാഗം സമയത്തും സച്ചിന് മേല്‍ ഒരു കളങ്കമായി കണക്കാക്കപ്പെട്ടു. രണ്ടും മൂന്നും ലോകകപ്പുകള്‍ നേടിയ സ്റ്റീവ് വോയും റിക്കി പോണ്ടിംഗും ഇക്കാര്യത്തിലെങ്കിലും സച്ചിനെക്കാള്‍ മികച്ചവരെന്ന് പേരെടുത്തു.

2003 ല്‍ ഏകദേശം ഒറ്റയ്ക്ക് തന്നെ സച്ചിന്‍ ഇന്ത്യയെ ഫൈനലിലെത്തിച്ചു. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തോല്‍ക്കാനായിരുന്നു വിധി. ഗാംഗുലി, ദ്രാവിഡ് എന്നിവരെപ്പോലെ സച്ചിനും ലോകകപ്പ് ജയിക്കാതെ കളി അവസാനിപ്പിക്കേണ്ടി വരുമോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് 2011 ല്‍ ഇന്ത്യ ചാമ്പ്യന്മാരാകുന്നത്. തന്റെ ലോകകപ്പ് ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളെക്കുറിച്ച് സച്ചിന്‍ തന്നെ പറയുന്നത് കേള്‍ക്കൂ.

ഐ സി സിക്ക് വേണ്ടി സച്ചിന്‍ എഴുതുന്നു

ഐ സി സിക്ക് വേണ്ടി സച്ചിന്‍ എഴുതുന്നു

2015 ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഐ സി സി ക്ക് വേണ്ടി എഴുതിയ ഒരു കോളത്തിലാണ് സച്ചിന്‍ തന്റെ വേദനിപ്പിക്കുന്ന ലോകകപ്പ് ഓര്‍മകള്‍ തുറന്നെഴുതിയത്. അവ ഏതൊക്കെയെന്ന് നോക്കൂ.

2007 ലെ ദുരന്ത ലോകകപ്പ്

2007 ലെ ദുരന്ത ലോകകപ്പ്

സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, സേവാഗ്, ധോണി, യുവരാജ് തുടങ്ങിയ പ്രമുഖര്‍ എല്ലാമുണ്ടായിട്ടും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന 2007 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. സച്ചിന്റെ ഏറ്റവും മോശം ലോകകപ്പ് ഓര്‍മകളില്‍ ഒന്നാണ് ഇത്.

ബംഗ്ലാദേശിനോട് പോലും

ബംഗ്ലാദേശിനോട് പോലും

ബംഗ്ലാദേശിനോട് പോലും ജയിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ലങ്കയോടും ഇന്ത്യ തോറ്റു. സച്ചിന്‍ തികഞ്ഞ പരാജയമായിരുന്നു. മികച്ച ടീമുണ്ടായിട്ടും ഒരു കളി പോലും ജയിക്കാതെ പുറത്തായ 2007 ലോകകപ്പ് തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല എന്നാണ് സച്ചിന്‍ പറയുന്നത്.

1999 ലോകകപ്പിനിടെ അച്ഛന്‍

1999 ലോകകപ്പിനിടെ അച്ഛന്‍

ഇംഗ്ലണ്ടില്‍ നടന്ന 1999 ലോകപ്പിനിടെയാണ് സച്ചിന്റെ പിതാവ് രമേഷ് തെണ്ടുല്‍ക്കര്‍ മരിക്കുന്നത്. അച്ഛന്റെ ചിത കത്തിത്തീരും മുമ്പേ ടീമിനൊപ്പം തിരിച്ചെത്തിയ സച്ചിന്‍ തൊട്ടടുത്ത കളിയില്‍ കെനിയയ്‌ക്കെതിരെ സെഞ്ചുറി നേടി.

1996 ല്‍ ലങ്കയ്‌ക്കെതിരെ

1996 ല്‍ ലങ്കയ്‌ക്കെതിരെ

1996ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിന്റെ സെമിയില്‍ ശ്രീലങ്കയ്‌ക്കെതിരെ തോറ്റ് പുറത്തായത് സച്ചിനെ ഏറെ വിഷമിപ്പിച്ചു. സച്ചിന്റെ കൂട്ടുകാരന്‍ വിനോദ് കാംബ്ലി കരഞ്ഞുകൊണ്ടാണ് അന്ന് കളം വിട്ടത്.

2003ലെ ഫൈനല്‍പ്പേടി

2003ലെ ഫൈനല്‍പ്പേടി

2003 ല്‍ സച്ചിന്‍ മാന്‍ ഓഫ് ദ സീരിസായി. റെക്കോര്‍ഡ് ബാറ്റിംഗോടെ സച്ചിന്‍ ടീമിനെ ഫൈനല്‍ വരെ എത്തിച്ചു. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിന്‍ ആദ്യ ഓവറില്‍ പുറത്തായി. ഇന്ത്യയ്ക്ക് കൂറ്റന്‍ തോല്‍വിയും.

ഒരു കുന്നിന് ഒരു കുഴി

ഒരു കുന്നിന് ഒരു കുഴി

2007 ലെ തോല്‍വിക്ക് സച്ചിനും ഇന്ത്യയും 2011 ല്‍ പകരം വീട്ടി. ഓസ്‌ട്രേലിയ, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ വമ്പന്മാരെ തോല്‍പിച്ച് ലോകകപ്പ് നേടിയത് തനിക്ക് വളെ സന്തോഷം നല്കിയെന്ന് സച്ചിന്‍ പറയുന്നു. 22 വര്‍ഷത്തിന് ശേഷം ലോകകപ്പ് ജയിക്കുന്ന ടീമില്‍ ഭാഗമാകാനായി.

ലോകകപ്പിന്റെ താരം

ലോകകപ്പിന്റെ താരം

മറ്റ് ടൂര്‍ണമെന്റുകള്‍ എന്ന പോലെ ലോകകപ്പും സച്ചിന്റെ സ്വന്തം തട്ടകമാണ്. 45 ലോകകപ്പ് കളികളില്‍ നിന്നായി സച്ചിന്‍ 2278 റണ്‍സെടുത്തിട്ടുണ്ട്.

തുടക്കം ബോള്‍ ബോയി ആയി

തുടക്കം ബോള്‍ ബോയി ആയി

1987 ലോകകപ്പില്‍ ബോള്‍ ബോയി ആയി മുംബൈയിലാണ് സച്ചിന്‍ ലോകകപ്പ് കളികള്‍ അടുത്തുകാണുന്നത്. അടുത്ത ലോകകപ്പില്‍ അരങ്ങേറ്റം. ബാക്കിയെല്ലാം ചരിത്രം.

സച്ചിനില്ലാത്ത ആദ്യ ലോകകപ്പ്

സച്ചിനില്ലാത്ത ആദ്യ ലോകകപ്പ്

സച്ചിന്‍ തെണ്ടുല്‍ക്കര്‍ യുഗത്തിന് ശേഷം നടക്കുന്ന ആദ്യ ലോകകപ്പാണ് ഇത്. കളിക്കാരനായി ഇല്ലെങ്കിലും 2015 ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സച്ചിന്‍ ലോകകപ്പിനൊപ്പമുണ്ടാകും.

English summary
Legendary batsman Sachin Tendulkar considers the early exit of the Indian team from 2007 cricket World Cup as one of the worst moments of his illustrious career and says the disappointment in the West Indies served as a boost to prove critics wrong four years later.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more