കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേലത്ത് എഐഎഡിഎംകെയുടെ അടിത്തറ ഇളകും.... മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്!!

Google Oneindia Malayalam News

Recommended Video

cmsvideo
സേലത്ത് കോൺഗ്രസ്സ് കൈ ഉയർത്തുമോ? | Oneindia Malayalam

തമിഴ്‌നാട്ടില്‍ സഖ്യചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണ വന്‍ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കാന്‍ ഒരുങ്ങുന്നത്. സേലം എല്ലാ വര്‍ഷവും വന്‍ പോരാട്ടം നടക്കുന്ന മണ്ഡലമാണ്. നിലവില്‍ എഐഎഡിഎംകെയുടെ വി പനീര്‍സെല്‍വമാണ് ഇവിടെ നിന്നുള്ള എംപി. ഇത്തവണ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഭരണ പ്രതിസന്ധിയും അണ്ണാ ഡിഎംകെയും പ്രതിച്ഛായ ഇടിഞ്ഞതും നേട്ടമായി മാറ്റാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. അതേസമയം എഐഎഡിഎംകെയുടെ സംഘടനാ സംവിധാനം ഇപ്പോഴും ശക്തമായി തുടരുന്ന മണ്ഡലമാണ് സേലം. ഇവിടെ കോണ്‍ഗ്രസിന് ഡിഎംകെയുടെയും ഇടതുപാര്‍ട്ടികളുടെയും പിന്തുണ ഉണ്ടാവും.

1

തുടര്‍ച്ചയായ രണ്ടാം തവണയാണ് എഐഎഡിഎംകെ ഈ മണ്ഡലം 2014ല്‍ നിലനിര്‍ത്തിയത്. വമ്പന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. വി പനീര്‍സെല്‍വത്തിന് 5,56,546 വോട്ടുകളാണ് ലഭിച്ചത്. ഡിഎംകെയുടെ എസ് ഉമാറാണി 288,936 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. കോണ്‍ഗ്രസ് ഇവിടെ നാലാം സ്ഥാനത്താണ് എത്തിയത്. ഡിഎംഡികെ ഇവിടെ രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ നേടിയത് വന്‍ തിരിച്ചടിയാവുകയും ചെയ്തു. 2,67,610 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പനീര്‍സെല്‍വം ഇവിടെ വിജയിച്ചത്. ഇത്തവണ പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ചാണ് മത്സരിക്കുന്നത്. കൂടുതല്‍ വോട്ടുകള്‍ ഏകീകരിക്കാന്‍ എല്ലാ സാധ്യതയും ഉണ്ട്. അത് പ്രതിപക്ഷത്തിന് നേട്ടമാകാനാണ് സാധ്യത.

1

ലോക്‌സഭയില്‍ മികച്ച പ്രകടനം തന്നെയാണ് പനീര്‍സെല്‍വം കാഴ്ച്ചവെച്ചത്. 69 ശതമാനം ഹാജരുണ്ട് അദ്ദേഹത്തിന്. ദേശീയ ശരാശരി 40 ശതമാനമാണ്. സഭയില്‍ 22 ചര്‍ച്ചകളുടെ ഭാഗമായിട്ടുണ്ട് പനീര്‍സെല്‍വം. 139 ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. മൊത്തം ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന പ്രകടനമാണ് അദ്ദേഹത്തിനുള്ളത്. മണ്ഡലത്തില്‍ 11,50,296 വോട്ടര്‍മാരാണ് ഉള്ളത്. വോട്ട് ശതമാനം വര്‍ധിച്ചാല്‍ അത് അണ്ണാ ഡിഎംകെയ്ക്ക് നേട്ടമാകാനാണ് സാധ്യത. 2014ല്‍ 77 ശതമാനമായിരുന്നു വോട്ടിംഗ്. 5,93,783 പുരുഷ വോട്ടര്‍മാരും, 5,56,513 വനിതാ വോട്ടര്‍മാരും സേലം മണ്ഡലത്തില്‍ ഉള്ളത്. നഗര മേഖലകളിലാണ് കൂടുതല്‍ വോട്ടര്‍മാരുള്ളത്. പിന്നോക്ക വിഭാഗക്കാര്‍ക്കും കാര്യമായ സ്വാധീനം മണ്ഡലത്തിലുണ്ട്.

1

ആറ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് സേലം ലോക്‌സഭാ മണ്ഡലം. ഓമല്ലൂര്‍, സേലം നോര്‍ത്ത്, സേലം സൗത്ത്, സേലം വെസ്റ്റ്, വീരപാണ്ഡി, എടപ്പാടി എന്നിവയാണ് ഈ മണ്ഡലങ്ങള്‍. അണ്ണാഡിഎംകെ ശക്തമായ മണ്ഡലമാണ് ഇത്. കോയമ്പത്തൂരുമായും കര്‍ണാടകയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മേഖലയാണ് സേലം. ടെക്‌സ്റ്റെല്‍ വ്യവസായമാണ് സേലത്തിന്റ സമ്പദ് മേഖലയുടെ അടിത്തറ. 125ലധികം സ്പിന്നിംഗ് മില്ലുകള്‍ ഉണ്ട് ഇവിടെ. കസവ് നിര്‍മാണ കേന്ദ്രങ്ങളും ഇവിടെ അതിപ്രശസ്തമാണ്. ഇവിടെയുള്ള വികസനത്തിലും വാണിജ്യ വളര്‍ച്ചയിലും കോണ്‍ഗ്രസിനും പങ്കുണ്ട്. പ്രധാനമായും വ്യാവസായിക നഗരം എന്ന് തന്നെ സേലത്തിനെ വിശേഷിപ്പിക്കാം.

1

മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് കുറച്ച് മുന്‍തൂക്കമുള്ളതായി മനസ്സിലാക്കാം. 1952ല്‍ എസ്‌വി രാമസ്വാമിയിലൂടെ കോണ്‍ഗ്രസാണ് ഈ മണ്ഡലത്തില്‍ ജയം നേടുന്നത്. 1962 വരെ രാമസ്വാമി കോണ്‍ഗ്രസിന് ജയം നേടിക്കൊടുത്തു. പിന്നീട് ദ്രാവിഡ മുന്നേട്ര കഴകം ഈ മണ്ഡലം തിരിച്ച് പിടിച്ചു. ഡിഎംകെ 1980ലാണ് ഈ മണ്ഡലത്തില്‍ ആദ്യമായി വിജയിച്ചത്. 1984ല്‍ രംഗരാജന്‍ കുമാരമംഗലത്തിലൂടെ കോണ്‍ഗ്രസ് ഈ മണ്ഡലം തിരിച്ചുപിടിച്ചു. 1998 വരെ ഈ മണ്ഡലം കോണ്‍ഗ്രസ് വിട്ടുകൊടുത്തില്ല. 1999ല്‍ തിരിച്ചടി നേരിട്ടെങ്കിലും 2004ല്‍ വീണ്ടും കോണ്‍ഗ്രസ് തിരിച്ചുവന്നു. എന്നാല്‍ 2009ലും 2014ലും കോണ്‍ഗ്രസിന് ഇവിടെ അടിപതറി.

1

ഇത്തവണ വമ്പന്‍ തിരിച്ചുവരവിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സേലം സീറ്റ് ഡിഎംകെ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനാണ് സാധ്യത. ഇവിടെ ബിജെപി വലിയ ശക്തിയല്ലാത്തത് കൊണ്ട് സഖ്യമില്ലാതെ തന്നെ മത്സരിക്കേണ്ട അവസ്ഥയിലാണ് അണ്ണാ ഡിഎംകെ. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം വലിയ രീതിയില്‍ ബാധിക്കാന്‍ എല്ലാ സാധ്യതയും ഈ മണ്ഡലത്തിലുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയാല്‍ ഇവിടെ വന്‍ വിജയം നേടാനുള്ള സാഹചര്യം. പ്രധാന കാര്യം ഡിഎംകെ, ഇടതുപാര്‍ട്ടികള്‍, സംസ്ഥാനത്ത് ബാക്കിയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ജയലളിതയുടെ അഭാവം അണ്ണാ ഡിഎംകെയെ വലിയ തകര്‍ച്ചയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

1
English summary
salem lok sabha constituency paneerselvam perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X