• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അസ്തമിക്കാതെ ഇടത് പ്രതീക്ഷകള്‍; ലീഗിന് വിലക്കാനാവില്ലെന്ന് നയം വ്യക്തമാക്കി സമസ്ത... ഇനി എന്ത്?

കോഴിക്കോട്: അടുത്ത തിരഞ്ഞെടുപ്പില്‍ സമസ്തയുടെ നിലപാട് എന്തായിരിക്കും എന്നാണ് കേരള രാഷ്ട്രീയം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. മുസ്ലീം ലീഗുമായി തര്‍ക്കമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം.

മുസ്ലീം ലീഗ് കടുത്ത പ്രതിരോധത്തില്‍; മായിന്‍ ഹാജിക്കെതിരെ സമസ്തയുടെ അന്വേഷണം, പ്രത്യേക സമിതി

ഇകെ-എപി തര്‍ക്കം വീണ്ടും രൂക്ഷം; പിളര്‍ത്തിയത് ലീഗിന്റെ വഹാബിസമെന്ന് കാന്തപുരം വിഭാഗം, ഇകെ ആരോപണം മറ്റൊന്ന്

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തില്‍ പങ്കെടുക്കുന്നതിന് മുസ്ലീം ലീഗ് സമസ്ത നേതാക്കളെ വിലക്കിയിട്ടില്ല എന്നാണ് സമസ്ത പറയുന്നത്. എന്നാല്‍ അത്തരമൊരു പ്രചാരണത്തില്‍ കടുത്ത എതിര്‍പ്പുണ്ട് സമസ്തയ്ക്ക്. ഈ വിഷയത്തില്‍ ലീഗുമായി നേരിട്ട് ഏറ്റുമുട്ടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വിശദാംശങ്ങളും വിലയിരുത്തലുകളും...

സമസ്തയുടെ എതിര്‍പ്പ്

സമസ്തയുടെ എതിര്‍പ്പ്

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുസ്ലീം ലീഗും യുഡിഎഫും ഉണ്ടാക്കിയ സഹകരണത്തില്‍ സമസ്തയ്ക്ക് ശക്തമായ വിയോജിപ്പുണ്ട്. മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഇതിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സമസ്ത ഔദ്യോഗികമായി ഈ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.

 അഭിപ്രായ വ്യത്യാസം

അഭിപ്രായ വ്യത്യാസം

മുസ്ലീം ലീഗുമായി ഈ പ്രശ്‌നം നിലനില്‍ക്കെയാണ് മറ്റ് വിവാദങ്ങളും തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന്റെ ഭാഗമായി വിളിച്ച യോഗത്തില്‍ സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലിയാര്‍ പങ്കെടുത്തിരുന്നില്ല. പങ്കെടുക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.

ഭീഷണിയെത്തുടര്‍ന്ന് പിന്‍മാറി?

ഭീഷണിയെത്തുടര്‍ന്ന് പിന്‍മാറി?

ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ നിന്ന് പിന്‍മാറിയത് മുസ്ലീം ലീഗിന്റെ ഭീഷണിയെത്തുടര്‍ന്നാണെന്നാണ് ആക്ഷേപമുയര്‍ന്നത്. ലീഗ് ഉപാധ്യക്ഷന്‍ എംസി മായിന്‍ ഹാജിയാണ് ഇതിന് പിന്നില്‍ എന്നും ആക്ഷേപമുയര്‍ന്നു. ഇതാണ് ഇപ്പോള്‍ പുതിയ വിവാദങ്ങളിലേക്കും സംഭവവികാസങ്ങളിലേക്കും വഴിവച്ചിട്ടുള്ളത്.

ലീഗിന് വെല്ലുവിളി

ലീഗിന് വെല്ലുവിളി

മായിന്‍ ഹാജിയ്‌ക്കെതിരെ അന്വേഷണം നടത്താനാണ് സമസ്ത മുശാവറ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി എട്ടംഗ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഈ സമിതിയില്‍ ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

ഇടതിന് പ്രതീക്ഷ

ഇടതിന് പ്രതീക്ഷ

പിണറായി സര്‍ക്കാരിനെ സമസ്ത ഇതിനിടെ പ്രശംസിയ്ക്കുകയും ചെയ്തിട്ടുണ്ട്. സമസ്തയ്ക്ക് വേണ്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ പല കാര്യങ്ങളും ചെയ്തുതന്നിട്ടുണ്ട് എന്നാണ് സമസ്ത നേതാവ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്. ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്ന നീക്കമാണിത്.

എന്നും ലീഗിനൊപ്പം

എന്നും ലീഗിനൊപ്പം

എക്കാലവും മുസ്ലീം ലീഗിനൊപ്പം നിലകൊണ്ടിട്ടുള്ളവരാണ് സമസ്ത. മുസ്ലീം ലീഗ് നേതൃത്വവും സമസ്ത നേതൃത്വവും ഒന്നായിരിക്കുന്ന സാഹചര്യങ്ങളും ഉണ്ട്. സമസ്ത പിണങ്ങിയാല്‍ മുസ്ലീം ലീഗിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയില്‍ ആകുമെന്ന് ഉറപ്പാണ്.

ഇകെ, എപി സുന്നികള്‍

ഇകെ, എപി സുന്നികള്‍

കേരള മുസ്ലീം സമൂഹത്തില്‍ ഭൂരിപക്ഷവും സുന്നി വിഭാഗത്തില്‍ പെടുന്നവരാണ്. ഇകെ, എപി എന്നിങ്ങനെ രണ്ട് വിഭാഗത്തിലാണ് ഇതില്‍ വലിയൊരു വിഭാഗവും. അതില്‍ ഭൂരിപക്ഷവും ഇകെ വിഭാഗത്തിനൊപ്പമാണ്. എപി സുന്നികള്‍ മിക്കപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണ് നിലകൊള്ളാറുള്ളത്. ഇകെ സുന്നികളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ കിട്ടിയാല്‍ പോലും ഇടതുപക്ഷത്തിന് വലിയ നേട്ടമുണ്ടാക്കാന്‍ പറ്റുമെന്നാണ് വിലയിരുത്തല്‍.

വെല്‍ഫെയര്‍ ബന്ധം

വെല്‍ഫെയര്‍ ബന്ധം

വെല്‍ഫെയര്‍ ബന്ധത്തെ മുസ്ലീം ലീഗ് ഇപ്പോഴും കാര്യമായി തള്ളിപ്പറഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. യൂത്ത് ലീഗ് മാത്രമാണ് ഇതില്‍ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളത്. ലീഗിന്റെ ഈ നിലപാട് സമസ്തയിലെ വലിയൊരു വിഭാഗത്തിനും വലിയ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പരാജയമാണ് നേരിട്ടത്. യുഡിഎഫില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് മുസ്ലീം ലീഗ് ആണ്. എന്നാല്‍ വെല്‍ഫെയര്‍ ബന്ധത്തിന്റെ പേരില്‍ മുസ്ലീം ലീഗിനും പലയിടത്തും വോട്ട് നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തലുകള്‍.

നില്‍ക്കക്കള്ളിയില്ലാതെ കോണ്‍ഗ്രസ്; വീണ്ടും ഹസ്സന് കടുത്ത പ്രഹരം... ലൈഫ് മിഷന്‍ തുടരുമെന്ന് മുല്ലപ്പള്ളി

പിസി ജോര്‍ജ്ജ്, ശശികലയേക്കാള്‍ വിഷം കുത്തിവയ്ക്കാന്‍ ഓടി നടന്ന ആൾ, ഇപ്പോള്‍ മാപ്പ് പറഞ്ഞുനടക്കുന്നു- കുറിപ്പ്

English summary
Samastha's new decision provides better hope for LDF in Assembly Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X