കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിൽ മലയാളി യുവതിയെ കടിച്ചുകൊന്നത് സാംസം ഉറുമ്പ്, കഴിഞ്ഞില്ല വേറെയും ഉണ്ട് മനുഷ്യനെ കൊല്ലുന്നവർ!

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയിൽ മലയാളി യുവതിയെ കടിച്ചുകൊന്നത് സാംസം ഉറുമ്പ് | Oneindia Malayalam

കഴിഞ്ഞ ദിവസം വിഷ ഉറുമ്പിന്റെ കടിയേറ്റ് സൗദിയിൽ മലയാളി യുവതി മരിച്ചത് വൻ വാർത്തയായിരുന്നു. ഉറുമ്പുകടിച്ചാൽ ആളുകൾ മരിക്കുമോ എന്ന ചോദ്യമായിരുന്നു എല്ലാവരിലും ആദ്യം ഉയർന്നത്. എന്നാൽ വിഷ പാമ്പുകളേക്കാൾ ഭീകരരായ ഉറുമ്പുകൾ ഉണ്ടെന്നതാണ് സത്യം. ആളെ കൊല്ലി ഉറുമ്പുകൾ കെട്ടുകഥ മാത്രമല്ല. കൊലയാളി ഉറുമ്പുകളെ കുറിച്ച് നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്.

ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളില്‍ കണ്ടു വരുന്ന "ബുള്‍ ഡോഗ്' ഉറുമ്പുകളാണ് ഇക്കൂട്ടത്തിൽ കൂടുതൽ അപകടകാരിയെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉറുമ്പുകളിലെ ഒരു ജനുസ്സാണ് ബുൾഡോഗ് ഉറുമ്പ്. മിർമീസിയ എന്നും ഇതിനെ അറിയപ്പെടുന്നു. ബുൾ ആന്റ്സ്, ഇഞ്ച് ആന്റ്സ്, സെർഗെന്റ് ആന്റ്സ്, ജമ്പർ ആന്റ്സ്, ജാക്ക് ജമ്പർ എന്നൊക്കെയും ഇവ അറിയപ്പെടുന്നു. വളരെ ശൗര്യമുള്ള ഇനം ഉറുമ്പുകളാണ് ഇവ എന്നാണ് പഠനങ്ങൾ തെളിയിക്കുകന്നത്.

ആളെക്കൊല്ലി ബുൾഡോഗ്

ആളെക്കൊല്ലി ബുൾഡോഗ്

കൊമ്പും താടിയും ഉപയോഗിച്ചാണ് ബുള്‍ ഡോഗ് ഉറുമ്പുകളുടെ ആക്രമണം. വിഷം കലർന്ന ഫോമിക് ആസിഡ് ഇരയുടെ ശരീരത്തിൽ കുത്തി വയ്ക്കുകയാണ് ചെയ്യുക. ഈ ഉറുമ്പിൽ നിന്നും 30 കടി ഏറ്റാൽ മനുഷ്യനു മരണം സംഭവിക്കാം. കടിയേറ്റ് 15 മിനിറ്റിനകം ഒരു സാധാരണ മനുഷ്യന്‍ മരിക്കാനുള്ള വിഷം ഉള്ളിലേക്ക് ഉറുമ്പുകള്‍ കുത്തി നിറക്കാറുണ്ടെന്നാണ് പഠനങ്ങൾ തെളിയയിക്കുന്നത്. മനുഷ്യരെ അൽപ്പം പോലും ഭയമില്ലാത്ത ഉറുമ്പുകളാണ് "ബുള്‍ ഡോഗ്'. നിരവധി പ്പേർ ബുള്‍ ഡോഗ് ഉറുമ്പുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 0.07 ഇഞ്ച് നീളവും 0.15 ഗ്രാം ഭാരമാണ് ബുൾഡോഗ് ഉരുമ്പുകൾക്ക് ഉണ്ടാകുക. ഇവയുടെ വെറും 21 ദിവസം മാത്രമേ ജീവിക്കൂ.

ചുവന്ന തീയുറുമ്പ്

ചുവന്ന തീയുറുമ്പ്

ചുവന്ന തീയുറുമ്പ് എന്ന ഉറുമ്പും ആളെകൊല്ലിയാണ്. റിഫ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. സോളനോപ്സിസ് ഇൻവിക്ടാ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇൻവിക്ട എന്ന് പറഞ്ഞാൽ തോൽക്കാൻ പറ്റാത്തത് എന്നാണ് അർത്ഥം. തെക്കേ അമേരിക്കൻ തദ്ദേശവാസികളാണിവർ. ആസ്ത്രേലിയ, ന്യൂസിലാന്റ്‌, ഏഷ്യൻ രാജ്യങ്ങൾ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ എത്തിയിട്ടുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതിജീവനത്തിനായി എന്തും ഭക്ഷിക്കും ഇവർ. വർഷം തോറും നൂറുകണക്കിന് പേർക്ക് ഇതിന്‍റെ കടിയേറ്റ് ചികിത്സതേടേണ്ടി വരുന്നുണ്ട്.

കൃഷിയിടങ്ങളും വൈദ്യുതി ഉപകരണങ്ങളും മറ്റും തകർക്കും

കൃഷിയിടങ്ങളും വൈദ്യുതി ഉപകരണങ്ങളും മറ്റും തകർക്കും

തീയുറുമ്പ് എന്നറിയപ്പെടുന്ന റിഫയുടെ ആക്രണമത്തിന് ഇരയാകുന്നവരിൽ ആറ് ശതമാനംപേർ മരിക്കുന്നതായാണ് കണക്കുകൾ. കൂട്ട ആക്രണത്തിൽ കൃഷിയിടങ്ങളും വൈദ്യുതി ഉപകരണങ്ങളും മറ്റും തകർക്കുന്ന തീയുറുമ്പുകൾ വർഷന്തോറും കോടികളുടെ നഷ്ടമുണ്ടാക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. നുഷ്യരെ ഇവ കടിക്കുമ്പോൾ മിക്കവർക്കും പൊള്ളുകയും കടികിട്ടിയ ഇടം തടിച്ചുവരികയും ചെയ്യും. ഏതാണ്ട്‌ 6 ശതമാനം വരെ ആൾക്കാർക്ക്‌ ചികിൽസിച്ചില്ലെങ്കിൽ മാരകമായ രീതിയിൽ നീരുവന്നുവീർക്കുന്നു. മയക്കം, നെഞ്ചുവേദന, ഓക്കാനം, വലിയതോതിൽ വിയർക്കൽ, ശ്വാസതടസ്സം എന്നിവയെല്ലാം ചിലർക്കുണ്ടാകുന്നു. അമേരിക്കയിൽ വർഷത്തിൽ ഒന്നരക്കോടിയിലേറെപ്പേർക്ക്‌ ഇതിന്റെ കടി കിട്ടുന്നുണ്ടെന്നാണ്‌ കണക്കുകൾ. ഇവയുടെ കടിയേറ്റ്‌ എൺപതോളം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്‌.

മൃഗങ്ങളെയും വെറുതെ വിടില്ല

മൃഗങ്ങളെയും വെറുതെ വിടില്ല

വളർത്തുമൃഗങ്ങളെ പരിക്കേൽപ്പിക്കാനോ കൊല്ലാൻപോലുമോ ഇവയ്ക്കു കഴിയും. എത്തിച്ചേർന്ന ഇടങ്ങളിലെല്ലാം പ്രദേശിക സസ്യ-ജന്തു വൈവിധ്യങ്ങളെ ഇവ പാടേ തകരാറിലാക്കിയിട്ടുണ്ട്‌. മനുഷ്യനെ സംബന്ധിച്ച്‌ ഏറ്റവും ഭീകരനായ അധിനിവേശജീവിയായ ഇവയുടെ ഈ സവിശേഷതകളെല്ലാം കാരണം വളരെയേറെ പഠനം നടന്നിട്ടുള്ള പ്രാണികളിലേറ്റവും മുൻപിലാണ്‌ ഇവയുടെ സ്ഥാനം. നിയന്ത്രിക്കാനാവുമെങ്കിലും ഇവയെ ഇല്ലായ്മ ചെയ്യാനാവില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഒന്നോ അതിലധികമോ രാജ്ഞികൾ ഉണ്ടാകുന്ന കൂടുകളിൽ ഒരുലക്ഷം മുതൽ രണ്ടര ലക്ഷം വരെ അംഗങ്ങൾ ഉണ്ടാവും. . റാണിയെ പിടിച്ചുകൊന്നാൽ മാത്രമേ ഒരു കോളനി ഇല്ലായ്മ ചെയ്യാനാവൂ. റാണിയെ കിട്ടിയില്ലെങ്കിൽ വളരെ വേഗം തന്നെ നശിപ്പിക്കപ്പെട്ട കോളനി വീണ്ടും രൂപം കൊള്ളും. ഇന്ത്യയിൽ ഇതുവരെ ഈ തീയുറുമ്പുകൾ എത്തിയിട്ടില്ല.

സാംസം ഉറുമ്പ്

സാംസം ഉറുമ്പ്

അതേസമയം സാംസം എന്ന ഇനത്തിൽപ്പെട്ട ഉറുമ്പാണ് മലയാളി യുവതിയെ കടിച്ചെതെന്നാണ് നിഗമനം. ശ്വസകോശത്തിനുചുറ്റുമുളള കലകളെയാണ് ഈ ഉറുമ്പുകളുടെ വിഷം ബാധിക്കുക. കാലാവസ്ഥ വ്യതിയാനമാകാം ജനസാന്ദ്ര പ്രദേശത്തേക്ക് സാംസം ഉറുമ്പുകൾ എത്താനുളള കാരണമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വിഷമേറ്റാല്‍ ഗുരുതരമായ അലർജി അനുഭവപ്പെടുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യപ്പെടും.നേരത്തെ മലയാളി ലേഡി ഡോക്ടർ ഒമാനിൽ ഉറുമ്പുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വാർത്ത പുറത്തുവന്നിരുന്നു. വിഷ പാമ്പുകളേക്കാൾ അപകടകാരികളാണ് ഇത്തരം ഉറുമ്പുകൾ. ഇതൊന്നും ഇന്ത്യയിൽ എത്തിയിട്ടില്ല എന്നതുമാത്രമാണ് ഏക ആശ്വാസം. എന്നാൽ എത്തിയാൽ തന്നെ പെട്ടെന്ന് വ്യാപകമാകുകയും ചെയ്യും.

<strong>വിടി ബൽറാം എന്തുകൊണ്ട് ക്രമ വിരുദ്ധ ബില്ലിനെ പിന്തുണച്ചില്ല? ഓൺലൈൻ മാധ്യമങ്ങൾ പറഞ്ഞത് തെറ്റ്!!</strong>വിടി ബൽറാം എന്തുകൊണ്ട് ക്രമ വിരുദ്ധ ബില്ലിനെ പിന്തുണച്ചില്ല? ഓൺലൈൻ മാധ്യമങ്ങൾ പറഞ്ഞത് തെറ്റ്!!

<strong>ലോക്കൽ ട്രെയിനിൽ വീണ്ടും പീഡനം; വ്യാഴാഴ്ച രാത്രിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്</strong>ലോക്കൽ ട്രെയിനിൽ വീണ്ടും പീഡനം; വ്യാഴാഴ്ച രാത്രിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്

English summary
Samsam ant killed Keralite lady by a bite
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X