കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസിയുടെ പബ്ലിക് പോളിസിയും തിരഞ്ഞെടുപ്പും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

  • By Desk
Google Oneindia Malayalam News

ശ്രീജിത്ത് ദിവാകരൻ

കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകരിൽ ഒരാളാണ് ശ്രീജിത്ത് ദിവാകരൻ. മാതൃഭൂമി, മീഡിയ വൺ, ഡൂൾ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളുടെ ഭാഗമായിരുന്നു. ഇടത് പരിപ്രേക്ഷ്യത്തിലൂടെ കേരള രാഷ്ട്രീയത്തെ വിലയിരുത്തുകയാണ് അദ്ദേഹം.

കേരളത്തിൽ ബിജെപി നടത്തുന്ന തന്ത്രം, ഗുജറാത്തിലും യുപിയിലും വിജയിച്ച പൊളിറ്റിക്കൽ എഞ്ചിനീയറിങ് ആണെന്ന് തിരിച്ചറിയണമെന്ന് കഴിഞ്ഞ ദിവസം കെപിസിസിയുടെ പബ്ലിക് പോളിസി അധ്യക്ഷൻ ജെഎസ് അടൂർ പ്രഖ്യാപിച്ചിരുന്നു. ജെഎസ് അടൂർ എന്ന ജോൺ സാമുവേൽ ഖ്യാതിയുള്ള എൻജിഒ നേതാവാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിനായി സോഷ്യൽ മീഡിയ കാമ്പയിൻ നടത്തി വിജയിച്ച ആളാണ്. ഉത്തരേന്ത്യയിലൊക്കെ ദീർഘകാലം പ്രവർത്തിച്ച് പരിചയസമ്പന്നനായ ഇടതുപക്ഷ വിരുദ്ധനാണ്. കോൺഗ്രസിന്, യുഡിഎഫിന്, തീർച്ചയായും ഈ തിരഞ്ഞെടുപ്പിലൊരു മുതൽകൂട്ടായിരിക്കും. ഒരു പദ്ധതിയുമില്ലാതെ ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന ഒരു സംഘത്തിന് ഒരു പോളിസിയൊക്കെ ഉണ്ടാകുന്നത് തീർച്ചയായും നല്ലതാണ്.

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

ബിജെപിയുടെ പൊളിറ്റിക്കൽ എഞ്ചിനീയറിങ് എന്താണ് എന്ന് പക്ഷേ കോൺഗ്രസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നുവെന്ന് വേണം ഊഹിക്കാൻ. ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് രഘുനാഥ പിള്ളയാണ് ആർഎസ്എസിന്റെ രാമക്ഷേത്ര നിർമ്മാണഫണ്ടിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചത്. പെരുമ്പാവൂരെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും സംഘപരിവാറിന് വേണ്ടി ഫണ്ട് നൽകി ബിജെപിയുടെ പൊളിറ്റിക്കൽ എഞ്ചിനീയറിങ്ങിനെതിരെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടെടുത്തു. കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പൊളിറ്റിക്കൽ നേവിറ്റിയോടെ -രാഷ്ട്രീയ പച്ചപരമാർത്ഥിത്വത്തോടെ- വീക്ഷിക്കുന്നവർക്ക് ഇതൊരു പ്രശ്‌നമായി തോന്നും. പക്ഷേ കോൺഗ്രസിനേയോ യുഡിഎഫിനേയോ സംബന്ധിച്ച് അതൊരു പ്രശ്‌നമല്ല.

കേരളം എന്ന വലതുപക്ഷ ലോകം

കേരളം എന്ന വലതുപക്ഷ ലോകം

നോക്കൂ, കേരളത്തിലെ തിരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് നമ്മളൊരു കാര്യം അംഗീകരിക്കണം. കേരളം വലതുപക്ഷ ലോകമാണ്. ആദ്യത്തെ സർക്കാർ കമ്യൂണിസ്റ്റുകാരുടേതായിരുന്നു, കേരളത്തിലെ എക്കാലത്തേയും വലിയ പത്ത് രാഷ്ട്രീയ നേതാക്കളെ എടുത്താൽ ഏഴുപേരും കമ്മ്യൂണിസ്റ്റുകാരായിരിക്കും, ചിലപ്പോൾ എട്ടുപേരും എന്നൊക്കെ പറയാം. പക്ഷേ ഒരു കാലത്ത് ഗുജറാത്തിനേക്കാൾ കൂടുതൽ ആർഎസ്എസ് ശാഖകളുണ്ടായിരുന്ന, ജാതി ബോധം സമസ്തമേഖലയിലും പടർന്ന ഒരു നാടാണ് കേരളം. ജാതി/മത സംഘടനകൾ ആരോഗ്യ-വിദ്യാഭ്യാസ കച്ചവടത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന, ശക്തിമത്തായ സ്ഥലമാണ്. കേരളത്തിലെ ആദ്യ സർക്കാരിനെ ജാതി-മത രാഷ്ട്രീയം തള്ളി താഴെയിട്ട സ്ഥലമാണ്. അതുകൊണ്ട് തന്നെ വലതുപക്ഷ രാഷ്ട്രീയത്തിന് നിർണ്ണായക സ്ഥാനമാണ് കേരളത്തിനുള്ളത്. അത് ചിലപ്പോൾ സംഘപരിവാറായി വരും. പലപ്പോഴും യുഡിഎഫിന്റെ പല രൂപത്തിൽ വരും. ചിലപ്പോൾ എൽഡിഎഫിന്റെ രൂപത്തിലും വരും. സവർണ സംവരണം പ്രഖ്യാപിച്ചപ്പോൾ എൽഡിഎഫിന്റെ രൂപത്തിലും ഈ വലതുപക്ഷ രാഷ്ട്രീയം പ്രകടനമാകുന്നത് കേരളം കണ്ടതാണ്.

അവരുടെ ​ഗതികേടും കോൺ​ഗ്രസിന്റെ ബലവും

അവരുടെ ​ഗതികേടും കോൺ​ഗ്രസിന്റെ ബലവും

പക്ഷേ, എങ്ങനെയാണ് മുസ്ലീം വോട്ടിനെ നിർണ്ണായകമായി ആശ്രയിച്ച് നിൽക്കുന്ന ഒരു മുന്നണി സംവിധാനത്തിന് ഇത്തരം പൊളിറ്റിക്കൽ നിലപാടുകൾ എടുക്കുവാൻ സാധിക്കുക? ചോദ്യമാണ്! ഒരുത്തരമേ ഉള്ളൂ. ഇന്ത്യൻ മുസ്ലീങ്ങളുടെ ഐഡന്റിറ്റിയെ വെല്ലുവിളിച്ചുകൊണ്ട്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പള്ളി പൊളിച്ചടുക്കാൻ സംഘപരിവാറിന് വഴി തുറന്ന് കൊടുത്ത കോൺഗ്രസിനെ ഇപ്പോഴും ഗതികേടുകൊണ്ട് ഒരു വലിയ വിഭാഗം മുസ്ലീങ്ങൾ ആശ്രയമായി കാണുന്നു. അവരല്ലാതെ മറ്റൊരു രാഷ്ട്രീയ സംഘടന ദേശീയ തലത്തിൽ ബിജെപിക്ക് ബദലായി ഇല്ല. സത്യവുമാണ്. ഫാഷിസ്റ്റ് വിരുദ്ധ നിലപാടുള്ള ഒരു സംഘടനയ്ക്കും ഇങ്ങ് കേരളം മുതൽ അങ്ങ് കശ്മീർ വരെയും കിഴക്ക് മണിപ്പൂർ മുതൽ പടിഞ്ഞാറ് ഗുജറാത്ത് വരെയും വേരുകളില്ല. ഫാഷിസ്റ്റ് വിരുദ്ധ നിലപാടൊന്നുമില്ലെങ്കിലും ബിജെപിക്കെതിരാണ് കോൺഗ്രസ്.

ഇതാണ് ബലം. ഈ ബലത്തിന്റെ അടിസ്ഥാനത്തിൽ ഇരുപതിൽ പത്തൊൻപത് സീറ്റാണ് ലോകസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചത്. പതിറ്റാണ്ടുകളോളം കോൺഗ്രസ് കുടുംബത്തിന്റെ, നെഹ്രു കുടുംബത്തിന്റെ ഭാഗമായിരുന്ന അമേത്തി കൈവിട്ട് പോയിട്ട് പോലും രാഹുൽഗാന്ധി വയനാട്ടിൽ ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എന്തിന്, ഇടത്പക്ഷത്തിന്റെ പെരും കോട്ടയായിരുന്ന പാലക്കാടും ആലത്തൂരും അടക്കം സർവ്വതും കൈവിട്ട് പോയി. കേരളം കേന്ദ്രത്തിൽ ബിജെപിയെ തോൽപ്പിക്കാൻ ആഞ്ഞ് വോട്ടു ചെയ്തു. ഇത്തരത്തിൽ കേരളത്തിൽ സർവ്വ ജാതി/മത വിഭാഗങ്ങളും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത ചരിത്രമുണ്ടാകില്ല. ഇതൊന്നും യുഡിഎഫ് മികച്ച നിലപാടുകൾ കൈക്കൊണ്ടിട്ടല്ല, എന്തിന് ഭൂരിപക്ഷവും എൽഡിഎഫിന് എതിര് പോലുമായിരുന്നില്ല- ഒരു വലിയ വിഭാഗം എൻഎസ്എസ്. വോട്ടുകൾ ഒഴികെ. ബിജെപിക്കും കോൺഗ്രസിനും ഇടയിൽ സഞ്ചരിക്കുക എന്നതാണ് ആ എൻഎസ്എസ് വോട്ടുകളുടെ പ്രാഥമിക ലക്ഷ്യം. ചിലപ്പോൾ യുഡിഎഫിനെ ശിക്ഷിക്കാനായി മാത്രം ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന ചരിത്രമുണ്ട്. ഇടതുപക്ഷം അവരെ നിരന്തരം താലോലിക്കുകയും അനുനയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, പക്ഷേ സംഘടന എന്ന നിലയിൽ ഇടതുപക്ഷത്തോട് ചേരാൻ അവർക്ക് പറ്റില്ല. അതിന്റെ അടിസ്ഥാന സ്വഭാവം അതല്ല.

പ്രിയങ്കയും ദ്വി​ഗ് വിജയ് സിങും എൻഎസ് യുവും ചെയ്തുകൊണ്ടിരിക്കുന്നു

പ്രിയങ്കയും ദ്വി​ഗ് വിജയ് സിങും എൻഎസ് യുവും ചെയ്തുകൊണ്ടിരിക്കുന്നു

ചുരുക്കി പറഞ്ഞാൽ യുഡിഎഫിന് ഒന്നും ചെയ്യേണ്ടതില്ല. ഇടതുക്ഷത്തിനെതിരായി ഒരുമിച്ച് നിന്ന് കൊടുത്താൽ മതി. പക്ഷേ അത് ബുദ്ധിമുട്ടാണ്. നമ്മളെന്തെങ്കിലും ചെയ്യേണ്ടതില്ലേ എന്ന സംശയം വരും. അപ്പോൾ പോയി സംഘപരിവാറിന്റെ രാമക്ഷേത്രത്തിന് സഹായധനം പ്രഖ്യാപിക്കും. അതിന് മനസാക്ഷികുത്ത് തോന്നേണ്ട കാര്യമില്ല. അതിൽ എന്താണ് തെറ്റ്? പ്രിയങ്കഗാന്ധി രാമക്ഷേത്ര നിർമ്മാണ സമയത്ത് തന്റെ ദത്തേത്രായ ബ്രാഹ്മണ്യം ഉയർത്തിപ്പിടിച്ചിരുന്നു. രാമന്റെ ആശീർവാദത്തോടെ ഈ ചടങ്ങ് ദേശീയ ഉദ്ഗ്രഥനത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക സമന്വയത്തിനും ഇടയാക്കുന്നത് ആകട്ടെ എന്നതായിരുന്നു പ്രിയങ്കയുടെ നിലപാട്. ഏത് ചടങ്ങ്? പള്ളി പൊളിച്ചിടത്ത് കേന്ദ്രസർക്കാർ അതിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പരിപാടികൾ ഉപയോഗിച്ച് രാമക്ഷേത്രം പണിയുന്ന ചടങ്ങ്. ബ്രാഹ്മണ്യ ചടങ്ങ്. പ്രധാനമന്ത്രി അവിടെ യജ്ഞം നടത്തുന്ന യജമാനൻ ആയിരുന്നു. യാജുമാൻ എന്ന് പറയും. ഇതായിരുന്നു പ്രിയങ്കയ്ക്ക് ദേശീയ ഉദ്ഗ്രഥനത്തിന്റെ, സാഹോദര്യത്തിന്റെ ചടങ്ങ്. ദ്വിഗ്‌വിജയ്‌സിങ്ങിനെ അറിയില്ലേ? മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി എന്നത് മാത്രമല്ല, കോൺഗ്രസിനകത്തെ ബ്രാഹ്മണ്യ വാദികൾക്ക് എതിരെയുള്ള, മുസ്ലീം-ദളിത് നിലപാടുകൾക്ക് വേണ്ടി നിലനിൽക്കുന്ന നേതാവ് എന്നതാണ് കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടായി അദ്ദേഹത്തിന്റെ വിലാസം. പക്ഷേ ദ്വിഗ് വിജയ് സിങ്ങും രാമക്ഷേത്രത്തിന് സംഭാവന നൽകി. യു.പിയിൽ കോൺഗ്രസ് ജയിച്ച ഒരേയൊരു ലോകസഭ മണ്ഡലമായ റായ്ബറേലിയിലെ -സോണിയാഗാന്ധിയുടെ മണ്ഡലം- നിയമസഭ പ്രതിനിധിയായ യുവ നേതാവ് അതിഥി സിങ്ങ് 51 ലക്ഷമാണ് സംഭാവന നൽകിയത്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ് യുഐ നാടുനീളെ നടന്ന് രാമക്ഷേത്രത്തിന് പിരിവ് നടത്തുന്നുണ്ട്. പക്ഷേ ഇതൊന്നും ഒരു പ്രശ്‌നമായി അവർക്ക് തോന്നുന്നതേ ഇല്ല, കാരണം ബി.ജെ.പിക്കെതിരായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് ഇതെല്ലാം എന്നാണ് ദേശീയ കോൺഗ്രസ് കരുതുന്നത്. പിന്നെ സംസ്ഥാന കോൺഗ്രസിനെന്താണ് പ്രശ്‌നം?

കേരളത്തിൽ ഭരണ വിരുദ്ധ വികാരമുണ്ടാകുമോ

കേരളത്തിൽ ഭരണ വിരുദ്ധ വികാരമുണ്ടാകുമോ

ഇവിടെയാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച പൊളിറ്റിക്കൽ ഡിബേറ്റിന്റെ പ്രാഥമിക സ്‌റ്റെപ് നമ്മൾ ചവിട്ടേണ്ടത്.

കേരളത്തിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ വിജയത്തിന്റെ ഘടകം എന്താകും? അല്ലെങ്കിൽ തോൽവിയുടെ? സാധാരണഗതിയിൽ ഭരണപക്ഷത്തിനെതിരായുള്ള ഒരു വികാരം, ലോകത്തിനേറ്റവും പരിചതമായ തിരഞ്ഞെടുപ്പ് വികാരം- ആന്റി ഇൻകംബൻസി- ഉണ്ടാകുമോ? കേരളത്തിൽ ഇടതുപക്ഷ ഭരണത്തിനെതിരായി ആന്റി ഇൻകംബൻസി ഉണ്ടാകാനുള്ള സാധ്യതകൾ പൊതുവേ കൂടുതലാണ്. കാരണം വിമോചന സമരത്തിന് ശേഷം കേരളത്തിൽ ഇടതുപക്ഷം വിജയിച്ചിട്ടുള്ളത് അവർക്കെതിരെയുള്ള യുഡിഎഫ്/കോൺഗ്രസ് സംവിധാനം കഠിനമായി പരാജയപ്പെട്ട കാലത്ത് മാത്രമാണ്. പൊതുവേ ഇടതുപക്ഷത്തിന് എതിരാണ് കേരളത്തിലെ മുഴുവൻ സംവിധാനങ്ങളും. മീഡിയ, ഉദ്യോഗസ്ഥ വൃന്ദങ്ങൾ, ബിസിനസ് ​ഗ്രൂപ്പുകൾ, അരാഷ്ട്രീയരെന്ന് സ്വയം പറയുന്ന തീവ്ര വലത് പക്ഷക്കാരായ സെലിബ്രിറ്റികൾ... എന്നിങ്ങനെ കേരള പൊതു സമൂഹത്തിൽ വിസിബിലിറ്റിയുള്ള എല്ലാ ഗ്രൂപ്പുകളും പൊതുവേ ഇടതുപക്ഷത്തിന് എതിരാണ്.

അത്തരമൊരു സാഹചര്യത്തിൽ അഞ്ച് വർഷം ഭരിച്ച ഒരു സർക്കാർ തോൽക്കാനുള്ള സാഹചര്യം വളരെ കൂടുതലാണ്. പലവിധത്തിൽ ഭരണവിരുദ്ധ വികാരങ്ങളുണ്ടാകാം. പക്ഷേ, അത്തരത്തിൽ സർക്കാരിനെതിരെ നിർണായകമായ സമരങ്ങളോ പ്രതിഷേധങ്ങളോ ഒന്നുമില്ലാത്ത അഞ്ച് കൊല്ലമായിരുന്നു കടന്ന് പോയത്. ഇവിടെ സർക്കാരിന്റെ പദ്ധതികൾ ഭരണം ലഭിച്ചാൽ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് പ്രതിപക്ഷം ഭരണം പിടിക്കാൻ ശ്രമിക്കുന്നത്. ലൈഫ് പദ്ധതി അവസാനിപ്പിക്കും, കേരള ബാങ്ക് അടച്ച് പൂട്ടും തുടങ്ങിയ വമ്പിച്ച വാഗ്ദാനങ്ങളിലാണ് നമ്മൾ പ്രതീക്ഷ അർപ്പിക്കേണ്ടത്. ഭരണപക്ഷത്തിനെതിരെ ഉയർത്തിയിരുന്ന വലിയ ആരോപണങ്ങളായ സ്വർണ്ണകള്ളക്കടത്തും ലൈഫ്മിഷൻ തട്ടിപ്പുമൊക്കെ ഒരിടത്തും എത്താതെയും പോയി.

ആരെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്

ആരെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്

ഈ ഘട്ടത്തിലാണ് ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം ഭരണത്തിലെത്തിയാൽ ശബരിമലയിലെ ആചാര ലംഘനം തടയാനായി ക്രിമിനൽചട്ട പ്രകാരം ശിക്ഷ ഏർപ്പെടുത്തുമെന്ന് പറയുന്നത്. ആചാര ലംഘനം തീരുമാനിക്കുന്നത് തന്ത്രി. ശിക്ഷ ഇന്ത്യൻ നിയമപ്രകാരമുള്ളത്. എന്തൊരു മനോഹരലോകം! ഇത്രയെത്തുമ്പോൾ നമ്മൾക്ക് കെപിസിസിയുടെ പബ്ലിക് പോളിസി തലവന്റെ മുന്നറിയിപ്പ് ഓർമ്മവരും: ''യുപി, ഗുജറാത്ത് മോഡൽ സോഷ്യൽ എഞ്ചിനീയറിങ് ആണ് ബിജെപി ശ്രമിക്കുന്നത്''- അല്ല സർ, ശരിക്കും നിങ്ങൾ സംസാരിക്കുന്നത് ബിജെപിയെ കുറിച്ച് തന്നെയാണോ? അതോ സ്വന്തം പാർട്ടിക്കാരെ കുറിച്ചോ?

മിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇത്രയും എഴുതി കഴിഞ്ഞപ്പോഴാണ് സോഷ്യൻ മീഡിയയിൽ ഇടത്പക്ഷ സഹയാത്രികരിൽ ഒരാളായ മിനേഷ് രാമനുണ്ണിയുടെ പോസ്റ്റ് കണ്ടത്:

''കോന്നി എം എൽ എ ജെനീഷ് കുമാറിന്റെ നൂറു റോഡുകളുടെ ഉദ്ഘാടന പടങ്ങൾ കണ്ട് തളർന്നപ്പോഴാണ് ഒറ്റപ്പാലം എംഎൽഎ പി ഉണ്ണി അതേ ദിവസം 123 സ്മാർട് ക്ലാസ് മുറികൾ നിർമിച്ചു എന്ന പോസ്റ്റ് കണ്ടത്. മറ്റൊരിടത്തു വി കെ പ്രശാന്ത് വട്ടിയൂർക്കാവിൽ 100 റോഡുകൾ പൂർത്തിയായ വിവരം പോസ്റ്റ് ചെയ്യുന്നു . പയ്യന്നൂരിൽ സി കൃഷ്ണൻ എം എൽ എ 14 കോടി രൂപ ചിലവിട്ടു മോഡൽ റസിഡൻഷ്യൽ സ്‌കൂൾ തുറന്നു കൊടുക്കുന്നു. കൊല്ലത്തു മുകേഷ് അഡ്വഞ്ചർ പാർക് ഉദ്ഘാടനം ചെയ്തു 'അളിയാ, ഇതിലേ ഇതിലേ ' എന്ന് വിളിക്കുന്നു. ആറന്മുളയിൽ വീണ ജോർജ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു. കോഴിക്കോട് പ്രദീപ് കുമാർ സ്‌പോർട്‌സ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുന്നു. ശൈലജ ടീച്ചർ നാട് മുഴുവൻ നടന്നു ആശുപത്രികളും കാത്ത് ലാബുകളും ആരോഗ്യ കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്യുന്നു. ജി സുധാകരൻ തലങ്ങും വിലങ്ങും പാലങ്ങൾ തുറന്ന് കൊടുക്കുന്നു.

എം എൽ എ മാർക്ക് ഉദ്ഘാടന മാനിയയാണ് എന്ന് കരുതി പിണറായിയുടെ പേജിൽ ചെന്നപ്പോൾ അവിടെ ഉദ്ഘാടനങ്ങളുടെ വലിയ പെരുന്നാള്...!
നൂറ്റിപ്പതിനൊന്ന് സ്‌കൂൾ കെട്ടിടങ്ങൾ, നാല്പത്തിയഞ്ചു കളിക്കളങ്ങൾ, മലയോര ഹൈവേ, സുവോളജിക്കൽ പാർക്ക്, ദേശീയ പാത, കെ ഫോൺ, വാട്ടർ മെട്രോ,
ദേശീയ ജലപാത..!''

Recommended Video

cmsvideo
Parvathy Thiruvothu against fake news
എത്രനാളുണ്ടാകും അതെല്ലാം...

എത്രനാളുണ്ടാകും അതെല്ലാം...

ഇത് തിരഞ്ഞെടുപ്പിന്റെ പ്രചരണമാണ്. അഞ്ച് വർഷം എന്ത് ചെയ്തു എന്ന സർക്കാർ പറയുന്നു. അത് അവരെ അനുകൂലിക്കുന്നർ പറയുന്നു. എതിരാളികൾ എന്താണ് പറയേണ്ടത്? സർക്കാരിന്റെ പിടിപ്പ് കേടുകളെ കുറിച്ച് പറയണം. അഞ്ച് വർഷം എന്ത് ചെയ്തില്ല എന്ന് പറയണം, എതിർപ്പുള്ള പ്രശ്‌നങ്ങളെ കുറിച്ച് പറയണം. പക്ഷേ പ്രതിപക്ഷ നേതാവിന്റെ യാത്ര വടക്ക് നിന്നാരംഭിച്ച് അങ്ങ് തെക്കെത്തിയിട്ടും ഉയർന്ന് കേൾക്കുന്ന ശബ്ദങ്ങൾ ശബരിമല എന്നും വിശ്വാസമെന്നുമെല്ലാം ആണ്. പിഎസ് സിയും ഉദ്യോഗസ്ഥ നിയമനവും അന്തരീക്ഷത്തിലുണ്ട്. പക്ഷേ എത്ര നാളുണ്ടാകുമെന്ന് ഒരാത്മവിശ്വാസം ഇല്ല, പ്രതിപക്ഷത്തിനും അവരുടെ കൂട്ടാളികളായ മാധ്യമങ്ങൾക്കും.

English summary
SamasthaKeralam PO: KPCC's Public Policy and Kerala Assembly Election 2021- Sreejith Divakaran writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X