• search

സംഘ് ആക്രമണങ്ങളെ അക്രമരാഷ്ട്രീയം എന്ന് ലളിതവൽക്കരിക്കുന്ന നിഷ്പക്ഷത അശ്ലീലമാണ്- രശ്മി എഴുതുന്നു

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  രശ്മി രാധ

  സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് രശ്മി. സ്ത്രീ, ദളിത്, ഇടതുപക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചുപോരുന്നു

  സംഘപരിവാർ കൊലപാതകങ്ങളെ വെറും അക്രമ രാഷ്ട്രീയമായി ഒതുക്കേണ്ടത് ആരുടെ ആവശ്യമാണ്? വർത്തമാന കാല ലോകത്തു ഏറ്റവും സംഘടിതമായി വംശീയ ഉന്മൂലനം നടത്തി മതരാഷ്ട്ര സ്ഥാപന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഇത്രമേൽ വിജയിച്ച ഒരു സംഘടന വേറെ ഉണ്ടോ എന്നത് സംശയമാണ് . മനുഷ്യനെ അറകളിലാക്കി അധികാര ശ്രേണി ഉണ്ടാക്കി വിവേചനം നടപ്പാക്കുന്ന ചാതുര്‍ വര്‍ണ്യത്തിൽ അധിഷ്ഠിതമായ ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ കാര്യപരിപാടിയാണ് ഹിന്ദുത്വം. അത്രമേൽ ഹീനമായ മറ്റൊരു പ്രത്യയശാസ്ത്രം ജനാധിപത്യത്തിൽ കൂടി അധികാരം നേടിയ രാഷ്ട്രങ്ങളും വേറെ ഉണ്ടാകില്ല.

  ഒരു രാഷ്ട്രത്തിന്റെ രാഷ്ട്രപിതാവിനെ വധിച്ചു നിരോധിക്കപ്പെട്ട ഒരു സംഘടനയാണ് അറുപതു വർഷങ്ങൾക്കപ്പുറം അതെ രാഷ്ട്രത്തിനെ അധികാരത്തിൽ കൂടി കൈപ്പിടിയിൽ ഒതുക്കുന്നതു എന്നതും ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത ഒന്നാകും. ആ ലക്ഷ്യ പൂർത്തീകരണ ത്തിനുള്ള തങ്ങളുടെ മാർഗത്തിൽ അവർ അവരുടെ ശത്രുക്കളെയും അക്കമിട്ടു എണ്ണി പറഞ്ഞിട്ടുണ്ട് അവരുടെ ഉന്മൂലനമാണ് തങ്ങളുടെ മാർഗം എന്ന് അവർ അനേകം തവണ പ്രവർത്തിച്ചു കാണിച്ചിട്ടുണ്ട് ഇപ്പോഴും അത് തുടരുന്നുണ്ട് .

  മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും

  മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും

  പരസ്യപ്പെടുത്തിയ ആ ഉന്മൂലന ധവള പത്രത്തിൽ മുസ്ലീങ്ങളും കമ്മ്യൂണിസ്റ്റ്കാരും ആണ് പ്രധാനികൾ . ഇന്ത്യ എന്ന ജനാധിപത്യ മതേതര രാഷ്ട്രത്തെ ഹിന്ദുത്വ ബ്രാഹ്മണിക്കൽ രാഷ്ട്രത്തിലേക്കു പരിവർത്തനം ചെയ്യുന്ന തങ്ങളുടെ ജോലിയിൽ തടസം നിന്നേക്കാവുന്ന എല്ലാവരും ആ ശത്രു പട്ടികയിൽ ഉണ്ട്. ഭൗതികവാദികൾ, ലിബറൽ മൂമെന്റുകൾ, മിഷനറിമാർ ഒക്കെയാണ് അതിലെ മറ്റു സ്ഥാനക്കാർ.

  പ്രായോഗികമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് ശക്തിയുള്ള ഭൂപ്രദേശങ്ങൾ കുറവാണ് എന്നതുകൊണ്ട് സംഘ്പരിവാറിനാൽ കൊല്ലപ്പെട്ട മുസ്ലീങ്ങളോളം വരില്ല കമ്മ്യൂണിസ്റ്റ്കാരുടെ എണ്ണം . സംഘപരിവാർ നടപ്പിലാക്കുന്ന ഓരോ കമ്മ്യൂണിസ്റ്റ് കാരന്റെ കൊലയും ആ ഉന്മൂലനത്തിന്റെ പ്രായോഗിക മുന്നേറ്റത്തിന്റെ ഭാഗമാണ്.

  നിഷ്പക്ഷരുടെ രാഷ്ട്രീയം

  നിഷ്പക്ഷരുടെ രാഷ്ട്രീയം

  എന്നാൽ അതിനെ അത്തരത്തിൽ വായിക്കാതെ പ്രാദേശികമായി ഉണ്ടാകുന്ന രാഷ്ട്രീയ സംഘർഷങൾ ആക്കി മാറ്റേണ്ടത് മറ്റാരേക്കാളും സംഘപരിവാറിന്റെ ആവശ്യമാണ് താനും . അവർക്കു വേണ്ടി ആ ജോലി ഭംഗിയായി നിർവഹിക്കുക എന്ന കർത്തവ്യമാണ് അറിഞ്ഞോ അറിയാതെയോ അരാഷ്ട്രീയത കൊണ്ടും കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ടും നിഷ്പക്ഷ മുഖമൂടി എടുത്തണിയുന്ന ഓരോരുത്തരും ചെയ്തുകൊടുക്കുന്നത്.

  സ്വാഭാവിക സംഘര്‍ഷങ്ങള്‍

  സ്വാഭാവിക സംഘര്‍ഷങ്ങള്‍

  സ്വാഭാവികമായും സംഘപരിവാർ ആയുധ പരിശീലനവും അക്രമങ്ങളും പരസ്യമായി തന്നെ നടത്തുന്ന പ്രദേശങ്ങളിൽ അതിനു വഴങ്ങി ജീവിക്കാൻ തയ്യാറാവാത്ത രാഷ്ട്രീയ ബോധമുള്ള മനുഷ്യർ ഉള്ളിടങ്ങളിൽ സംഘര്‍ഷങ്ങള്‍ ഉണ്ടാകാം . എന്നാൽ രാഷ്ട്രത്തിന്റെ അധികാരം മൃഗീയമായി കേന്ദ്രീകരിച്ചു ഫാസിസം നടപ്പാക്കുന്ന ഒരു സംഘം നടത്തുന്ന ഉന്മൂലന കൊലകളയേയും ഏതാനും സംസ്ഥാനങ്ങളിൽ മാത്രം ശക്തിയുള്ള ഒരിടത്തു മാത്രം ഭരണമുള്ള ഒരു ജനാധിപത്യ പ്രസ്ഥാനം നടത്തുന്ന ചെറുത്തുനില്പിനെയും ഒരേപോലെ അക്രമരാഷ്ട്രീയം എന്ന് സമീകരിക്കുന്ന ആ ഫോർമുല എത്രയൊക്കെ വാദിച്ചാലും ഒരു കപടതയാണ്. വില്ലുവണ്ടി ഓടിച്ച അയ്യങ്കാളി ട്രാഫിക് നിയമലംഘനം ആണ് നടത്തിയത് എന്ന് സമർത്ഥിക്കുന്ന കേവല നിഷ്പക്ഷത പോലെ അപകടകരമാണ് ആ സമീകരണം .

  എന്തുകൊണ്ട് കേരളം?

  എന്തുകൊണ്ട് കേരളം?

  നരേദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം, രാജ്യവ്യാപകമായി സംഘപരിവാർ നടപ്പാക്കുന്ന ഫാസിസ്റ്റു അജണ്ടകൾക്ക്, മറ്റേതൊരു സംസ്ഥാനത്തേക്കാൾ മികച്ച പ്രതിരോധം തീർക്കാൻ കേരളത്തിന് കഴിഞ്ഞത് കൊണ്ടാണ് ദേശീയ തലത്തിൽ തന്നെ കേരളം, ഇന്ത്യ എന്ന അപ് കമിങ് കാവി മരുഭൂമിയിലെ പ്രതിരോധത്തിന്റെ ഒരു ചെറു തുരുത്തായി അവശേഷിക്കുന്നത് . ഹിന്ദുക്കൾ കൊലചെയ്യപ്പെടുന്ന, കമ്മ്യൂണിസ്റ്റ് ഭീകരർ അഴിഞ്ഞാടുന്ന പാകിസ്ഥാന് തുല്യമായ മലപ്പുറം ഉള്ള ഒരു ഭീകര സംസ്ഥാനമായി ദേശീയ തലത്തിൽ ബിജെപി ഐടി സെൽ കേരളത്തെ പോർട്രൈറ് ചെയ്യുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല .

  കേരളത്തിലെ സവിശേഷമായ മതേതര സ്വഭാവവും ഇടതുപക്ഷ അടിത്തറയും ആണ് ആ പ്രതിരോധം നിർമിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതെന്നും സംഘപരിവാറിന് ബോധ്യമുണ്ട് . അതുകൊണ്ടു തന്നെ അവയെ കോട്ടം വരുത്താനുള്ള നടപടികൾക്ക് കേരളത്തിലെ പ്രവർത്തനത്തിൽ അവർ മുൻഗണന നൽകുന്നതും .നിർഭാഗ്യവശാൽ ആ അക്രമ രാഷ്ട്രീയ പ്രചാരണങ്ങളിൽ സംഘപരിവാർ നിർമിത ലോജിക്കിന് കോറസ് പാടുകയാണ് നിഷ്പക്ഷർ എന്ന് സ്വയം കരുതുന്ന ഒരു വിഭാഗം

  സംഘപരിവാര്‍ പ്രചാരണങ്ങള്‍

  സംഘപരിവാര്‍ പ്രചാരണങ്ങള്‍

  കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വ്യാപകമായി അക്രമം നടത്തുന്നു, കൊലപാതകങ്ങൾ നടത്തുന്നു എന്നത് ഏറെക്കാലമായുള്ള സംഘപരിവാർ പ്രചാരണ വിഷയമാണ് . പാർട്ടി ദേശീയ അധ്യക്ഷൻ അടക്കം വന്നു റാലി നടത്തിയതും ഡൽഹിയിൽ പലതവണ ഫോട്ടോ പ്രദർശനം നടത്തിയതും ഇതേ കമ്മ്യൂണിസ്റ്റ് ഭീകരത എന്ന വ്യാജ നിര്‍മിതിയെ ജനങ്ങൾക്കിടയിൽ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു . അക്രമങ്ങളിൽ ഒരു വിഭാഗം തിരികെ സമാധാനം പാലിച്ചാൽ ഈ ഉന്മൂലനം അവസാനിക്കില്ലേ എന്ന് നിഷ്പക്ഷമായി ചോദിക്കാൻ ആളുകളെ സൃഷ്ടിക്കുക എന്നതാണ് ഈ സംഘപരിവാർ സ്പോൺ സേർഡ് കൊലപാതകങ്ങളുടെ പ്രാഥമിക ഉദ്ദേശങ്ങളിൽ ഒന്ന് . അങ്ങനെ ഒരു വിഭാഗം അഹിംസാ സിദ്ധാന്തം നടപ്പിലാക്കിയാൽ നിയന്ത്രിക്കാൻ കഴിയുന്ന ഒന്നല്ല സംഘപരിവാർ നടത്തുന്ന വംശീയ ഉന്മൂലനങ്ങൾ . അധികം രാഷ്ട്രീയ പരിജ്ഞാനം ഒന്നും ഇല്ലാത്ത മനുഷ്യർക്ക് പോലും കഴിഞ്ഞ മൂന്നു വര്‍ഷം കണ്ണും കാതും ചുറ്റും തിരിച്ചാൽ സ്വാഭാവികമായി മനസിലാക്കാൻ കഴിയുന്ന കാര്യമാണിത് .

  അശ്ലീലമാണ് നിങ്ങളുടെ നിഷ്പക്ഷത

  അശ്ലീലമാണ് നിങ്ങളുടെ നിഷ്പക്ഷത

  ബീഫിന്റെ പേരിൽ, ദളിതർ ആയതിന്റെ പേരിൽ, ഒരു ഹിന്ദു സ്ത്രീയെ പ്രണയിച്ചതിന്റെ പേരിൽ, കമ്മ്യൂണിസ്റ്റ് ആയതിന്റെ പേരിൽ ഒക്കെ ദിവസവും സംഘപരിവാർ കൊലക്കത്തിക്ക് ഇരയാകുന്ന മനുഷ്യരെ കണ്ടുകൊണ്ടു വീണ്ടും നിഷ്പക്ഷ മതികളായി ആര്‍എസ്എസ് സമം സിപിഎം എന്ന തിയറിക്കായി പേന എടുക്കുകയാണെങ്കിൽ നിങ്ങളുടെ നിഷ്പക്ഷത ഒരു അശ്ലീലമാണ് . ആ അശ്ലീല സിദ്ധാന്തം ചമയ്ക്കുമ്പോൾ നിങ്ങൾ പ്രഖ്യാപിക്കുകയാണ് ആർക്കൊപ്പമാണ് എന്ന്. പരിവാറിന്റെ കൊലക്കത്തിക്ക് ഇരയായ ആയിരക്കണക്കിന് മനുഷ്യർക്കൊപ്പം നിങ്ങളില്ല .

  സംഘപരിവാറിന്റെ മാത്രം ആവശ്യം

  സംഘപരിവാറിന്റെ മാത്രം ആവശ്യം

  സംഘപരിവാർ കൊലപാതങ്ങങ്ങളെ അക്രമരാഷ്ട്രീയം എന്ന് ചുരുക്കേണ്ടത് അവരുടെ മാത്രം ആവശ്യമാണ് അതിനായി എത്ര ജീവൻ വേണമെങ്കിലും അവർ എടുക്കും. ആര്‍എസ്എസിന്റെ കൊലക്കത്തി ഏതു നിമിഷവും തങ്ങളെ തേടിയെത്തും എന്ന തിരിച്ചറിവിൽ പോലും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മനുഷ്യരെ ജീവിതത്തിൽ ഒരിയ്ക്കൽ പോലും കായികമായി ആക്രമിക്കപ്പെടാൻ സാധ്യതയില്ല എന്ന സുരക്ഷതത്വ ബോധത്തിന് മുകളിൽ ഇരുന്നു കൊഞ്ഞനം കുത്തി കാണിക്കൽ ആണ് ഈ സമീകരണം.

  (അഭിപ്രായസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു. ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് എഴുതിയ ആളിന്റെ മാത്രം അഭിപ്രായമാണ്. നിയമപരമായതോ അല്ലാത്തതോ ആയ കാര്യങ്ങളില്‍ മലയാളം വൺ ഇന്ത്യയ്ക്ക് ഉത്തരവാദിത്തമില്ല)

  സംഘപരിവാറിന്‍റെ റേപ്പ് ടെററിസം... കോടതികൾ അതിന് ചൂട്ടുപിടിക്കരുത്- #IamNOTjustAnumber രശ്മി രാധ

  'ആർഎസ്എസ് ആണോ... വെറുതേ വിട്ടുകൊടുക്കപ്പെടും'- സമകാലിക സാഹചര്യത്തിൽ സംഭവിക്കുന്നത്; രശ്മി എഴുതുന്നു

  English summary
  Sangh Parivar attacks are not mere political violence- Reshmi R Nair Writes

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more