കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലക്ക് പൊങ്കാലയിട്ടത് മതി... ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരംകൂടി കിട്ടണം;പക്ഷേ സംഘിത്തരത്തിലെ ഫാസിസം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മഹാഭാരതം എന്ന പേരില്‍ എംടിയുടെ രണ്ടാമൂഴം സിനിമയാക്കാന്‍ അനുവദിക്കില്ല എന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല കുന്നംകുളത്ത് പ്രസംഗിച്ചത്. ശശികല മാത്രമല്ല, പല സംഘപരിവാര്‍ സംഘടനകളും സിനിമയുടെ പേരിനെതിരെ രംഗത്ത് വന്നിരുന്നു.

ബാഹുബലിയൊക്കെ എന്ത്!!! ലാലേട്ടനെ തൊട്ട ശശികലയ്ക്ക് അറഞ്ചം പുറഞ്ചം പൊങ്കാല... ശ്വാസം പോലും കിട്ടില്ല!ബാഹുബലിയൊക്കെ എന്ത്!!! ലാലേട്ടനെ തൊട്ട ശശികലയ്ക്ക് അറഞ്ചം പുറഞ്ചം പൊങ്കാല... ശ്വാസം പോലും കിട്ടില്ല!

സുരേഷ് ഗോപിക്ക് അഹങ്കാരം? പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള;ചവിട്ടി നില്‍ക്കുന്ന മണ്ണിനെ മറക്കരുതെന്ന്സുരേഷ് ഗോപിക്ക് അഹങ്കാരം? പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള;ചവിട്ടി നില്‍ക്കുന്ന മണ്ണിനെ മറക്കരുതെന്ന്

ഇപ്പോള്‍ ഡാവിഞ്ചി കോഡിന്റെ പേരിലാണ് ശശികലയെ പലരും പരിഹസിക്കുന്നത്. ഡാവിഞ്ചി കോഡ് ബൈബിളിന്റെ ചലച്ചിത്രാവിഷ്‌കാരം ആണെന്ന് ശശികല പറഞ്ഞു എന്നാണ് ആക്ഷേപം.

ദിലീപിനുള്ള മറുപടിയുമായി മഞ്ജു വാര്യര്‍, 'ഉദാഹരണം സുജാത' പുതിയ ചിത്രത്തിന്റെ വിഷയവും പേരും !!

ശരിയാണ് ഡാവിഞ്ചി കോഡ് എന്ന സിനിമ ബൈബിളിന്റെ ചലച്ചിത്രാവിഷ്‌കാരം അല്ല. നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം തന്നെയാണ്. എന്നാല്‍ അത് ബൈബിളിന്റെ ചലച്ചിത്രാവിഷ്‌കാരം ആണെന്ന് ചിലരെങ്കിലും ധരിച്ചിരിക്കുന്നുണ്ട് എന്നത് സത്യമല്ലേ... ഇതേ ചോദ്യം തന്നെയാണ് ശശികലയും ഉന്നയിക്കുന്നത്.(സിനിമയുടെ പേര് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നത് വാസ്തവം, പക്ഷേ അഭിപ്രായ സ്വാതന്ത്ര്യം ശശികലയ്ക്കും ഉണ്ട്).

മഹാഭാരതം

ഹിന്ദുമത വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പിക്കുന്ന ഗ്രന്ഥമാണ് മാഹാഭാരതം. വേദവ്യാസന്‍ എഴുതിയത് എന്ന് വിശ്വസിക്കപ്പെടുന്നതാണ് മഹാഭാരതം. രണ്ട് ഇതിഹാസങ്ങളിൽ ഒന്ന്

ഗണപതി എഴുതിയത്?

വ്യാസന്‍ പറഞ്ഞുകൊടുക്കുകയും ഗണപതി എഴുതുകയും ചെയ്തു എന്നാണ് ഐതിഹ്യം. എന്നാല്‍ ഐതിഹ്യത്തിനപ്പുറത്ത് ഏറെ കാര്യങ്ങള്‍ വേറേയും ഉണ്ട്.

ആരാണ് വ്യാസന്‍

വേദവ്യാസന്‍ എന്നത് ഒരു വ്യക്തിയാണോ അതോ ഒരു വംശപരമ്പരയാണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പങ്ങളുണ്ട്. ഒരുപാട് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുള്ള ഗ്രന്ഥമാണ് മഹാഭാരതം എന്ന് നിസ്തര്‍ക്കം പറയാം.

ആദ്യത്തെ പേര്

ജയം എന്നാണ് മഹാഭാരതത്തിന്റെ മറ്റൊരു പേര്. ഇത് മൂലകൃതിയാണെന്നും അതില്‍ മറ്റ് പല കഥകളും കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് ശേഷം ആണ് അത് മഹാഭാരതം ആയി മാറിയത് എന്നും അഭിപ്രായമുണ്ട്. പഞ്ചമവേദം എന്നും മഹാഭാരതം വിളിക്കപ്പെടുന്നുണ്ട്.

രണ്ടാമൂഴം

എംടി വാസുദേവന്‍ നായര്‍ മഹാഭാരത കഥയ്ക്ക് എഴുതിയ പുനരാഖ്യാനം ആണ് രണ്ടാമൂഴം. പഞ്ചപാണ്ഡവരിലെ രണ്ടാമനായ ഭീമനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. തികച്ചും ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയായ രണ്ടാമൂഴത്തില്‍ എംടി നടത്തുന്നത് വേറിട്ട ഒരു വ്യാഖ്യാനമാണ്.

പലരൂപത്തില്‍, പല തരത്തില്‍

ഇന്ത്യയുടെ രണ്ട് ഇതിഹാസ ഗ്രന്ഥങ്ങളായ മഹാഭാരതത്തിനും രാമായണത്തിനും പല ആഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല കാലങ്ങളില്‍ പലരും ഈ പുരാണഗ്രന്ഥങ്ങളെ അവരുടെ വീക്ഷണ കോണുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആധുനിക കാലത്ത് മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് കുട്ടികൃഷ്ണ മാരാരുടെ ഭാരത പര്യടനും എംടിയുടെ രണ്ടാമൂഴവും തന്നെയാണ്.

എവിടെയാണ് പ്രശ്‌നം

എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേര് കൊടുക്കുന്നത് മാത്രം ആണ് പ്രശ്‌നം. അല്ലാതെ ആ സിനിമ 'രണ്ടാമൂഴം' എന്ന പേരില്‍ ചിത്രീകരിക്കുന്നതുകൊണ്ട് ശശികലയ്‌ക്കോ ഹിന്ദു ഐക്യവേദിക്കോ ഒരു കുഴപ്പവും ഇല്ല.

ഡാവിഞ്ചി കോഡിന്റെ കഥ

ആധുനിക കാലവുമായി ബന്ധപ്പെടുത്തിയാണ് ഡാന്‍ ബ്രൗണ്‍ ഡാവഞ്ചി കോഡ് എന്ന നോവല്‍ എഴുതിയത്. പക്ഷേ ബൈബിളിന്റെ തന്നെ ഒരു പുനര്‍വായനയാണ് അത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ബൈബിൾ കഥ തന്നെ.

യേശുക്രിസ്തുവും മഗ്ദലന മറിയവും

യേശുക്രിസ്തു മഗ്ദലന മറിയത്തെ വിവാഹം കഴിച്ചുവെന്നും അവരുടെ സന്തതിപരമ്പരകള്‍ ഇപ്പോഴും തുടരുന്നു എന്നും ഒക്കെയാണ് നോവലില്‍ പറയുന്നത്. നോവല്‍ ബെസ്റ്റ് സെല്ലര്‍ ആയി എന്ന് മാത്രമല്ല അത് സിനിമയാക്കുകയും ചെയ്തു.

പ്രതിഷേധങ്ങള്‍

ഡാന്‍ ബ്രൗണിന്റെ നോവലിനെതിരേയും പിന്നീട് അത് സിനിമയാക്കിയതിനെതിരേയും ക്രിസ്തുമത വിശ്വസികളുടേയും ക്രിസ്തീയ സഭകളുടേയും ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. എങ്കിലും സിനിമ പുറത്തിറങ്ങുകയും അത് ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാവുകയും ചെയ്തു.

ബൈബിള്‍ എന്ന് പേരിട്ടില്ലല്ലോ

ബൈബിളിന്റെ പുനര്‍വായന ആയിരുന്നെങ്കിലും ഡാവിഞ്ചി കോഡ് സിനിമയാക്കിയപ്പോള്‍ അതിന് ബൈബിള്‍ എന്നല്ല പേര് നല്‍കിയത്. അന്ന് ബൈബിള്‍ എന്നെങ്ങാനും പേരിട്ടിരുന്നെങ്കില്‍ അത് എത്രത്തോളം പ്രതിഷേധം ഉണ്ടാക്കുമായിരുന്നു.

ശശികല ഉദ്ദേശിച്ചതും

സത്യത്തില്‍ ശശികല ഉദ്ദേശിച്ചതും ഇത് തന്നെ ആയിരുന്നു. പക്ഷേ പറഞ്ഞുവന്നപ്പോള്‍ ബൈബിളിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നായിപ്പോയി. അതാണ് ഏറെ പരിഹാസങ്ങള്‍ക്കും വഴിവച്ചത്.

ബ്രഹ്മാണ്ഡ സിനിമ

ആയിരം കോടി മുടക്കിയാണ് രണ്ടാമൂഴം സിനിമയാക്കുന്നത്. അത് ലോകസിനിമയില്‍ തന്നെ ശ്രദ്ധേയമാകും എന്ന് ഉറപ്പ്. അങ്ങനെ വരുമ്പോഴാണ് ആ സിനിമയുടെ പേര് ശരിക്കും പ്രശ്‌നമാകുന്നത്.

ഇതാണോ മഹാഭാരതം

മഹാഭാരതത്തെ കുറിച്ച് ലോകത്തിലെ ഭൂരിപക്ഷം ആളുകള്‍ക്കും കേട്ടറിവ് മാത്രമേയുള്ളൂ. എന്നാല്‍ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാകുമ്പോള്‍ അതാണ് യഥാര്‍ത്ഥ മഹാഭാരതം എന്ന് പലരും കരുതും എന്നതാണ് ഹിന്ദു ഐക്യവേദിയെ യഥാര്‍ത്ഥത്തില്‍ അലട്ടുന്ന പ്രശ്‌നം.

ശശികല തെറ്റിദ്ധരിച്ചതുപോലെ

ഡാവിഞ്ചി കോഡിനെ ബൈബിളിന്റെ ചലച്ചിത്രാവിഷ്‌കാരം എന്ന് ശശികല തെറ്റിദ്ധരിച്ചതുപോലെ പലരും രണ്ടാമൂഴത്തെ മഹാഭാരതത്തിന്റെ ചലച്ചിത്രാവിഷ്‌കാരം എന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഇത് ലോകത്തെ ആകമാനം പ്രശ്‌നത്തിലാക്കുന്ന ഒന്നാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെ ഉത്തരം പറയേണ്ടി വരും.

സിനിമയാക്കുന്നത് മാത്രമാണോ പ്രശ്‌നം

മഹാഭാരതം പലതരത്തില്‍ പലരാലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഇനിമുതല്‍ അതൊന്നും പാടില്ല എന്ന് പറയുന്ന രീതിയില്‍ പക്ഷേ ഫാസിസം ഒളിച്ചിരിക്കുന്നുണ്ട്. അത് എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റമാണ്.

സാഹത്യ സൃഷ്ടി

സാഹിത്യകാരുടെ വിസര്‍ജ്യം എന്നൊക്കെ ശശികല പറയുന്നത് ശുദ്ധ തോന്നിവാസം തന്നെയാണ്. സാഹിത്യ സൃഷ്ടി എന്ന രീതിയില്‍ എംടിയുടെ രണ്ടാമൂഴം ഉന്നത സൃഷ്ടി തന്നെയാണ്. മഹാഭാരതത്തേയും ഒരു സാഹിത്യ സൃഷ്ടിയായി കാണാന്‍ താത്പര്യമുള്ള സമൂഹവും ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്ന് ആലോചിക്കണം.

ഒരു പേരില്‍ എന്തിരിക്കു

ഒരു പേരില്‍ എന്തിരിക്കുന്നു എന്നാണ് പണ്ട് ഫ്രാന്‍സിസ് പുണ്യാളന്‍ പ്രാഞ്ചിയേട്ടനോട് ചോദിച്ചത്. ഒരു പേരിലാണ് താന്‍ ഇരുന്ന് പോയതെന്ന് പ്രാഞ്ചിയേട്ടന്‍ മറുപടി പറയുന്നത്. അങ്ങനെ ഒരു പേരില്‍ 'ഇരുന്ന്' പോകുന്നവരും ഉണ്ട്... ഒരുപേരിലും ആര്‍ക്കും ഇരുത്താന്‍ പറ്റാത്തവരും ഉണ്ട്.

ബഹൃദ് ഗ്രന്ഥം

മഹാഭാരതം ഒരു ബൃഹദ് ഗ്രന്ഥമാണ്. അതുപോലെ തന്നെ മഹത്തായ ഒരു സാഹത്യ സൃഷ്ടിയും. അത് യഥാര്‍ത്ഥ ചരിത്രമാണോ അതോ കഥയാണോ എന്നതൊന്നും അല്ല ചര്‍ച്ച. ഒരു പുനര്‍വായന കൊണ്ടോ സിനിമ കൊണ്ടോ മാഹാത്യം നഷ്ടപ്പെടുന്നതല്ല അത് എന്നതാണ് യാഥാര്‍ത്ഥ്യം.

English summary
Sasikala's criticism on filming of Randamoozham as Mahabharat is valid in some way... why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X