കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാക്രമം ബംഗാളിനോടോ. . . . . . ..

  • By Staff
Google Oneindia Malayalam News

ഏതാണ്ടിതേ അവസ്ഥയിലാണിപ്പോള്‍ വൈദ്യുതി മന്ത്രി എ.കെ ബാലന്‍. സ്വയം അറിയാതെ ഒരു ഉദാഹരണം പറഞ്ഞതുമുതലാണ് സഭയില്‍ ബാലന്റെ കാലക്കേട് ആരംഭിച്ചത്.

ലൈംഗിക വിദ്യാഭ്യാസ പദ്ധതി ചര്‍ച്ചയ്ക്ക് വന്നപ്പോഴായിരുന്നു ബാലന്‍ വളരെ നിഷ്കളങ്കമായ ഒരു ഉദാഹരണം പറഞ്ഞ് കാര്യംവിശദീകരിയ്ക്കാന്‍ ശ്രിമിച്ചത്. എന്നാല്‍ അമ്പ് ലക്ഷ്യത്തില്‍ കൊണ്ടില്ലെന്ന് മാത്രമല്ല ലക്ഷ്യം തെറ്റി കൊള്ളുകയും ചെയ്തു. ദൈവങ്ങള്‍ക്കിട്ടാണേ ബാലന്‍ അമ്പെയ്തത് എങ്ങനെ ലക്ഷ്യത്തില്‍ കൊള്ളും? എങ്ങനെ ലക്ഷ്യം തെറ്റി കൊള്ളാതിരിയ്ക്കും?

സ്കൂളുകളില്‍ നടപ്പാക്കാന്‍ തയ്യാറാക്കിയ ലൈംഗിക വിദ്യാഭ്യാസ പദ്ധതി ഇന്ത്യന്‍ സംസ്കാരത്തിന് നിരക്കാത്തതാണെന്നും അത് കുട്ടികളെ വഴിതെറ്റിയ്ക്കുന്ന തരത്തിലുള്ള വിവിരങ്ങള്‍ നല്‍കുന്നതാണെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. അപ്പോഴാണ് പദ്ധതിയെ ന്യായീകരിയ്ക്കാന്‍ വേണ്ടി ബാലന്‍ ഹിന്ദു ദൈവങ്ങളെ ഉദാഹരണമാക്കിയത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും തുണിയുടുക്കാത്ത ദൈവങ്ങളുണ്ടെന്നും അവയെ ആരാധിയ്ക്കാമെങ്കില്‍ ഇത്തരമൊരു വിദ്യാഭ്യാസ പദ്ധതിയില്‍ തെറ്റൊന്നുമില്ലെന്നുമായിരുന്നു ബാലന്റെ പ്രസ്താവന.

പ്രതിപക്ഷമുണ്ടോ അടങ്ങിയിരിയ്ക്കുന്നു. കിട്ടിയ അവസരം, വിഷയമോ വര്‍ഗീയമാക്കാന്‍ കൊള്ളാവുന്നതും എന്തൊക്കെ ചെയ്യാമെന്നായി അവരും. ബഹളം വെച്ചു സഭ നിര്‍ത്തിച്ചതും പോരാ ചോദ്യോത്തരവേളകളില്‍ തുടര്‍ച്ചയായി ബാലനെ ബഹിഷ്കരിയ്ക്കുകയും ചെയ്തു. മാത്രമല്ല മന്ത്രി പ്രസ്താവന പിന്‍വലിയ്ക്കണമെന്നും മാപ്പു പറയണമെന്നും അവരാവശ്യപ്പെട്ടു. എന്നാല്‍ പ്രസ്താവന പിന്‍വലിച്ച ബാലന്‍ മാപ്പു പറയാന്‍ തയ്യാറായില്ല. താന്‍ പറഞ്ഞ കാര്യം യാഥാര്‍ത്ഥ്യമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇതിന്റെ ക്ഷീണം മാറും മുമ്പേയാണ് അശനിപാതം പോലെ തീവണ്ടി തടയല്‍ കേസില്‍ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചുകൊണ്ട് ഒറ്റപ്പാലം ഒന്നാം ാസ് മജിസ്ട്രേട്ട് കോടതി വിധി പുറപ്പെടുവിച്ചത്. കേസ് വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായില്ലെന്ന കാരണം കാണിച്ച് കോടതി അറസ്റ് വാറന്റും പുറപ്പെടുവിച്ചു.

2000 ഡിസംബറില്‍ ഷൊര്‍ണൂര്‍ റയില്‍വേസ്റേഷനില്‍ തീവണ്ടി തടഞ്ഞതുമായി ബന്ധപ്പെട്ടാണ് ശിക്ഷ. തീവണ്ടി ഗതാഗതം തടസ്സപ്പെടത്തിയെന്നും പൊലീസിനെതിരെ ബലപ്രയോഗം നടത്തിയെന്നുമാണ് ബാലനും കൂടെയുളള എട്ടുപേര്‍ക്കുമെതിരെയുള്ള ആരോപണം. റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നല്‍കിയ പരാതിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ഈ പ്രശ്നം കഴിഞ്ഞതുപോലെ ലളിതമല്ലെന്നതുകൊണ്ടുതന്നെ വമ്പന്‍ കയ്യാങ്കളികള്‍ക്കാണ് ചൊവ്വാഴ്ച നിയസഭ സാക്ഷ്യം വഹിച്ചത്. ബാലന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള വന്‍ പ്രതിപക്ഷ ബഹളത്തിനിടെ മന്ത്രിയ്ക്കെതിരെയുള്ള കോടതി നടപടിയില്‍ പ്രതിഷേധിച്ച് ഭരണ പക്ഷം ഏകപക്ഷീയമായി പ്രമേയവും പാസാക്കി.

പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിനില്‍ക്കുമ്പോഴാണ് അവരുടെ എതിര്‍പ്പനെ അവഗണിച്ച് ഭരണപക്ഷം വോട്ടെടുപ്പ് നടത്തിയത്. പോരേ പൂരം.... പുറത്തിറങ്ങിയ പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരിപ്പു നടത്തി.

കോടതി തടവു ശിക്ഷയ്ക്ക് വിധിയ്ക്കുകയും അറസ്റ് വാറന്റ് പുറപ്പെടുവിയ്ക്കുകയും ചെയ്തനിലയ്ക്ക് എ.കെ ബാലന്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയം അവതിരിപ്പിയ്ക്കുന്നതിനായി വി.ഡി സതീശന്‍ അനുമതി തേടുന്നതിനിടയിലാണ് കാര്യങ്ങള്‍ പ്രശ്നമായത്.

സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നും അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സതീശന്‍ പറഞ്ഞു. കര്‍ണാടകത്തിലെ ഒരു കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോഴാണ് മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഉമാ ഭാരതി രാജിവെച്ചതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജനകീയ സമരത്തില്‍ പങ്കെടുത്തതിനാണ് ബാലനെതിരെ ശിക്ഷ വിധിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജാമ്യം നേടി സഭാനടപടികളില്‍ പങ്കെടുക്കുന്ന മന്ത്രിയ്ക്കെതിര അറസ്റ് വാറന്റ് പുറപ്പെടുവിച്ച നടപടിയെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ മന്ത്രിമാര്‍ രാജിവെച്ചത് അഴിമതി ആരോപണങ്ങള്‍ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷം നിയമമന്ത്രി സംസാരിയ്ക്കാന്‍ തുടങ്ങിയതോടെ പ്രതിപക്ഷം ബഹളം തുടങ്ങിയത്. പ്രമേയം നല്ലതാണെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷേ അതിലെ രാഷ്ട്രീയ വശം മാറ്റണമെന്നുമാത്രം. മന്ത്രിയുടെ ഈ പ്രസ്താവനയിലാണ് പ്രതിപക്ഷം പിടിച്ചുതൂങ്ങിയത്. നല്ലാതാണെങ്കില്‍ എന്തുകൊണ്ട് പ്രമേയം അവതരിപ്പിച്ചുകൂടാ എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.

ബഹളം കൂടിയപ്പോള്‍ ഭരണപക്ഷത്തെ സംസാരിയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തെയും സംസാരിയ്ക്കാന്‍ വിടില്ലെന്നായി മന്ത്രി. ഇതോടെ പി. ജയരാജന്‍ , സാജു പോള്‍ തുടങ്ങിയവര്‍ പ്രതിപക്ഷ നിരയിലേയ്ക്ക് ചെന്നു. പ്രതിപക്ഷത്തുനിന്നും ചിലര്‍ പ്രതിരോധശ്രമം നടത്തി. ഇതിനിടെ വാക്കേറ്റമായി കയ്യേറ്റമായി. സംഗതി പന്തിയല്ലെന്ന് കണ്ടതോടെ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ സഭ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് വേദി വിട്ടു.

ബഹളം പിന്നെയും തുടര്‍ന്നു. പോര്‍വിളിയുമായി പാഞ്ഞടുത്ത ഇരുപക്ഷങ്ങള്‍ക്കുമിടയില്‍ വാച്ച് ആന്റ് വാര്‍ഡ് തടസ്സം തീര്‍ത്തതുകൊണ്ട് മാത്രമാണ് ബഹളം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്.

സ്പീക്കറുടെ ചേംബറില്‍ ഇരുപക്ഷത്തെയും നേതാക്കള്‍ ചര്‍ച്ച നടത്തി 11.57 ന് സഭ വീണ്ടും ചേരുകയായിരുന്നു. രണ്ടുഭാഗത്തുനിന്നും കിട്ടിയ പരാതികളിന്മേല്‍ വീഡിയോ ിപ്പിംഗ് പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് സ്പീക്കര്‍ പറഞ്ഞത്.

ഭരണപക്ഷത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ച് പ്ലകാര്‍ഡുകളുമായാണ് പ്രതിപക്ഷം ബുധനാഴ്ച സഭയിലെത്തിയത്. കോടതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

കേരള നിയസഭയുടെ ചരിത്രത്തില്‍ ഇത്തരമൊരു പ്രമേയം പാസാക്കിയിട്ടില്ല.കോടതിക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമോപദേശം ലഭിച്ചിരുന്നോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ നീതി പാലിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെയ്ക്കുന്നതിനിടെ ദേവസ്വം ബില്‍ പാസാക്കകുയും പിന്നാലെ സഭ ഇന്നത്തേയ്ക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ പ്രഖ്യാപിയ്ക്കുകയും ചെയ്തു.

ഇതിനിടെ ചൊവ്വാഴ്ച മന്ത്രിയെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് കോടതി വിധി തടസ്സമാകുമെന്ന വാദത്തെത്തുടര്‍ന്ന് പാലക്കാട് സെഷന്‍സ് കോടതി ഒറ്റപ്പാലം ഒന്നാം ാസ് മജിസ്ട്രേട്ട് കോടതിയുടെ വിധി തടഞ്ഞുവെച്ചിട്ടുണ്ട്. എ. കെ ബാലനും ആലത്തൂര്‍ എംഎല്‍എ എം. ചന്ദ്രനും ഒറ്റപ്പാലം ഫസ്റ് ാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ചൊവ്വാഴ്ച ജാമ്യവും അനുവദിച്ചു.

മജിസ്ട്രേട്ട് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി തടഞ്ഞ സാഹചര്യത്തിലാണ് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിയ്ക്കാനുള്ള സാവകാശത്തിന് വേണ്ടി ഇരുവരും ബുധനാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മന്ത്രി ബാലനുള്‍പ്പെടെ എട്ടുപേരെയാണ് മജിസ്ട്രേട്ട് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

കോടതി നടപടികളെല്ലാം അതിന്റെ വഴിയ്ക്കു തുടരുമെങ്കിലും ബജറ്റ് സമ്മേളനത്തിനിടയില്‍ സഭയെ ഏറ്റവും വിറകൊള്ളിച്ച പ്രശ്നം ഇതായിരിക്കുമെന്നതില്‍ സംശയമില്ല. അതിനിടവരുത്തിയെന്നതില്‍ ബാലന് ചാരിതാര്‍ത്ഥ്യപ്പെടുകയുമാകാം. എങ്കിലും നിഷ്കളങ്കമായ പ്രസ്താവനകളും പരാമര്‍ശങ്ങളും നടത്താന്‍ മന്ത്രി ഇനി രണ്ടാമതൊന്നുകൂടി ആലോചിയ്ക്കുമെന്നതുറപ്പു തന്നെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X