കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയെങ്കില്‍ തല ചെന്നിത്തല . . .

  • By Super
Google Oneindia Malayalam News

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെക്കുറിച്ച് മാരീചന് നല്ല മതിപ്പാണ്. കുടുംബത്തില്‍ പിറന്നവന്‍. കാഴ്ചയില്‍ സുന്ദരന്‍. ഹിന്ദിയില്‍ പ്രസംഗിച്ച് ഇന്ദിരാഗാന്ധിയെ വരെ അമ്പരപ്പിച്ച പാരമ്പര്യവുമുണ്ട്. കളി പഠിച്ചതോ, കരുണാകരന്റെ കളരിയില്‍ നിന്നും.

അങ്ങനെയുളള രമേശ് കെപിസിസി പ്രസിഡന്റും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രതിപക്ഷത്തും ആകുമ്പോള്‍ എന്തെങ്കിലും സംഭവിക്കണം. ഇതാ സംഭവിച്ചിരിക്കുന്നു.

കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷപെടുത്താന്‍ പുതിയ ഐഡിയ മുന്നോട്ടു വയ്ക്കുന്നത്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇനി മുതല്‍ നാട്ടിലെ കല്യാണങ്ങളും ഉല്‍സവങ്ങളും കോണ്‍ഗ്രസുകാര്‍ നടത്തണം. ജനങ്ങളിലൊരാളാണ് തങ്ങളെന്ന തോന്നലുണ്ടാക്കിയാലേ ഇനി രാഷ്ട്രീയക്കാര്‍ക്ക് രക്ഷയുളളൂ എന്ന് രമേശ് കണ്ടെത്തിക്കഴിഞ്ഞു.

പറയുന്നത് രമേശ് ചെന്നിത്തലയായതിനാല്‍ അതില്‍ വലിയ കാര്യമില്ലെന്ന് ചിലരെങ്കിലും കരുതും. എന്നാല്‍ മാരീചന്‍ ആ ഗണത്തില്‍ പെടുന്നില്ല. ഒന്നും കാണാതെ ഒന്നു പറയുന്നയാളല്ല അദ്ദേഹം.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനമാവണം ഇത്. അല്ലെങ്കില്‍ ആ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹിപ്പട്ടിക സൂക്ഷിച്ചു നോക്കൂ.

ചുമ്മാതെയാണോ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി ഒരു ഗൈനക്കോളജിസ്റിനെ കേന്ദ്ര നേതൃത്വം നിയോഗിച്ചത്. കല്യാണം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകുമെന്ന കാര്യം സോണിയാ ഗാന്ധിയ്ക്കും അറിയാം.

കല്യാണം കോണ്‍ഗ്രസുകാര്‍ നടത്തുന്നു. പ്രസവം യൂത്ത് കോണ്‍ഗ്രസുകാര്‍ എടുക്കുന്നു. സ്വാഭാവികമായും കുട്ടികള്‍ കെഎസ്യു ആവില്ലേ.

ഇതിനെയാണ് രാഷ്ട്രീയമായ ഉള്‍ക്കാഴ്ച എന്നോ ദീര്‍ഘ വീക്ഷണം എന്നോ ഒക്കെ പറയുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന് ഇത്രയും കാലം ഇല്ലാതിരുന്നതും ഇതാണ്.

ഈ ഐഡിയ നടപ്പിലാവുന്നതോടെ ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് നിലവില്‍ വരും. കാര്യങ്ങള്‍ ഇനി മുതല്‍ ഇങ്ങനെയാവും. പെണ്ണു കാണലിന്റെ ചുമതല വാര്‍ഡ് പ്രസിഡന്റിന്. അദ്ദേഹം കാണാത്ത പെണ്ണുണ്ടോ ഒരു വാര്‍ഡില്‍.

ജാതകം കൊടുപ്പിന് മണ്ഡലം പ്രസിഡന്റ് നേരിട്ടെത്തും. സില്‍ബന്ധികള്‍ സഹിതം. കല്യാണത്തിന് ഡിസിസി പ്രസിഡന്റെത്തും.

പെണ്ണുകാണല്‍ ചെലവ് വാര്‍ഡു കമ്മിറ്റിയും ജാതകം കൊടുപ്പിന്റെ ഭക്ഷണച്ചുമതല മണ്ഡലം കമ്മിറ്റിയും കല്യാണത്തിന്റെ സ്വര്‍ണം ജില്ലാ കമ്മിറ്റിയും ഏല്‍ക്കുമോ എന്ന് പക്ഷേ ചെന്നിത്തല പറയുന്നില്ല.

ഈ നിലയില്‍ പോയാല്‍ അടുത്ത ഭരണം കോണ്‍ഗ്രസിനു തന്നെയാവും. സംശയമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X