കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യയശാസ്ത്രം ഒരു ടീ സ്പൂണ്‍‍‍‍‍‍‍‍‍‍‍, ഉപ്പ് ആവശ്യത്തിന്...

  • By Super
Google Oneindia Malayalam News

തൊഴിലാളി വര്‍ഗ സര്‍‍‍‍‍‍‍‍‍‍വ്വാധിപത്യവും പാര്‍‍ലമെന്ററി ജനാധിപത്യവും തമ്മില്‍‍‍‍‍‍‍‍‍‍‍‍‍‍‍ ഗുണിച്ച് മുന്നണി ഭരണം കൊണ്ടു ഹരിച്ചാല്‍‍‍‍‍‍‍‍‍‍ എന്തു കിട്ടും? കോടികള്‍‍‍‍‍‍‍‍‍ ലോട്ടറിയടിക്കും എന്നാണ് മാരീചന്റെ ഉത്തരം. ശിഷ്ടം വരുന്നതാണ് വേണുഗോപാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

സംഗതി സിപിഎമ്മാകുന്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എന്തും സൈദ്ധാന്തികമായി വേണം സമീപിക്കാന്‍‍‍‍‍‍‍‍‍‍‍. ആചാര്യസൂക്തമനുസരിച്ചാണെങ്കില്‍‍‍‍‍‍‍‍‍‍‍ എല്ലാം മാറ്റത്തിനു വിധേയവുമാണ്. മേല്‍‍‍‍‍‍‍‍‍‍ പറഞ്ഞ ഗണിതക്രിയയുടെ ഫലവും അതിനാല്‍‍‍‍‍‍‍‍‍‍‍‍‍‍ സാമൂഹ്യസാഹചര്യങ്ങള്‍‍‍‍‍‍‍‍‍‍ക്കനുസരിച്ച് വ്യത്യാസപ്പെടാം. കാരണം ഓരോ സമൂഹത്തിനും വേണ്ട വിപ്ലവം അതാതു സമൂഹം തിരഞ്ഞെടുക്കണമെന്ന് സ്റ്റാലിന്‍‍‍‍‍‍‍‍‍ മാഷ് പഠിപ്പിച്ചിട്ടുണ്ട്. വിപ്ലവത്തിന്റെ സര്‍‍‍‍‍‍‍‍‍‍‍‍വ ഗണിതക്രിയകള്‍‍‍‍‍‍‍‍‍‍ക്കും മാഷുടെ സിദ്ധാന്തം ബാധകം.

അതായത് ഈ ക്രിയ നടക്കുന്നത് പശ്ചിമ ബംഗാളിന്റെ സവിശേഷ സാഹചര്യത്തിലാവുന്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍ ഫലം നന്ദിഗ്രാമും ശിഷ്ടം കുറെ ശവങ്ങളുമാകും. കുറേ വര്‍ഷങ്ങള്‍ക്കു മുന്പായിരുന്നെങ്കില്‍‍‍‍‍‍‍‍‍‍ കേരളത്തില്‍‍‍‍‍‍‍‍‍‍‍‍‍‍ ഫലം മണിച്ചനും ശിഷ്ടം നിലവറയിലൊളിപ്പിച്ച ചാരായ ശേഖരവുമായിരുന്നു.

സിദ്ധാന്തം അച്ചട്ടാണെന്ന് പാര്‍‍‍‍‍‍‍‍‍ട്ടി കൂടെക്കൂടെ പറയുന്നതിന്റെ കാര്യം ഇതാണ്. വിവരമില്ലാത്ത മഞ്ഞപ്പത്രക്കാര്‍‍‍‍‍‍‍‍‍‍ക്ക് കാര്യം മനസിലാകാത്തതിന് നേതാക്കളെന്തു പിഴച്ചു? മറ്റുളളവര്‍‍‍‍‍‍‍‍ കോഴയെന്നും നാം ബോണ്ടെന്നും നിര്‍‍‍‍‍‍‍‍വചിക്കുന്നത് ഒരേ സാധനത്തെ തന്നെയാണ്. കെട്ടുകണക്കിന് നോട്ടുകളെ.

ഒന്നായ നിന്നെയിഹ കോഴയെന്നും ബോണ്ടെന്നും വിളിക്കുന്ന വിദ്യയാകുന്നു വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം. വിളി കേള്‍‍‍‍‍‍‍‍‍‍ക്കുന്നവന്റെ തലയിലെഴുത്താണ് വൈരുദ്ധ്യം. കൊടുക്കുന്നവനും വാങ്ങുന്നവനും സംഗതി ഒന്നു തന്നെ. താളിയോലയിലെ സിദ്ധാന്തങ്ങളില്‍‍‍‍‍‍‍‍‍‍ നിന്നും പാര്‍ട്ടി അകലുന്നേയെന്ന് നിലവിളിക്കുന്ന റിവിഷനിസ്റ്റുകള്‍‍‍‍‍‍‍‍‍‍‍ക്ക് നട്ടപ്രാന്തല്ലാതെന്ത്?

മഹാനായിരുന്നു വ്ലാഡിമിര്‍‍‍‍‍‍ ലെനിന്‍‍‍‍‍‍‍‍‍. പ്രചാരകനും പ്രക്ഷോഭകാരിയും മാത്രമല്ല സംഘാടകനുമാകണം പത്രമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. (The press should be not only a collective propagandist and a collective agitator, but also a collective organizer of the masses). കാലം ഏത് നിര്‍‍‍‍‍‍‍‍‍‍‍‍വചനത്തിനും മാറ്റം വരുത്തുമെന്ന് നാം നേരത്തെ കണ്ടു.

ഓര്‍‍‍‍‍‍‍‍ഗനൈസര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഓഫ് മാസ് എന്നത് ഓര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഗനൈസര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഓഫ് മണി എന്നു തിരുത്താം. അതാണ് മാര്‍‍‍‍‍‍‍‍‍‍ക്സ് വിഭാവനം ചെയ്ത മാറ്റം. അപ്പോള്‍‍‍‍‍‍‍‍ പാര്‍‍‍‍‍‍‍ട്ടിയ്ക്കു വേണ്ടി പത്രം കോടികള്‍‍‍‍‍‍‍‍‍‍ സംഘടിപ്പിക്കുന്നതില്‍‍‍‍‍‍‍‍‍‍ എന്താണ് തെറ്റ്? പത്രം സംഘാടകന്‍‍‍‍‍‍‍‍‍‍ കൂടിയാകണമെന്ന് പറഞ്ഞത് ലെനിനാണ്. ലെനിനെ നമുക്കെങ്ങനെ ധിക്കരിക്കാനാകും?

ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സഖാവ് അശോകനാണ് ലോട്ടറി രാജാവ് മാര്‍‍‍‍‍‍‍‍‍‍ട്ടിനെതിരെ ലേഖന പരന്പരയെഴുതിയത്. ആ അശോകന് ശംബളം കൊടുക്കാന്‍‍‍‍‍‍‍‍‍‍‍ പണമില്ലാതെ വന്നാല്‍‍‍‍‍‍‍‍‍ അതേ മാര്‍‍‍‍‍‍ട്ടിനില്‍‍‍‍‍‍‍ നിന്നും പണം കടമായി, അല്ല ബോണ്ടായി, അല്ല പ്രത്യേക നിക്ഷേപമായി സ്വീകരിച്ചാണ് മേപ്പടി ആവശ്യം നിര്‍‍‍‍‍‍‍‍‍വഹിക്കുന്നത്. ഇതില്‍‍‍‍‍‍‍‍ പാപമെവിടെ?

ആചാര്യന്‍‍‍‍‍‍‍‍‍ പറഞ്ഞതു പോലെ രാഷ്ട്രീയത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍ മാത്രമല്ല പത്രപ്രവര്‍‍‍‍‍‍‍‍‍‍‍‍‍‍ത്തനത്തിലും ധാര്‍‍‍‍‍‍‍‍‍‍‍‍‍‍മ്മികതയെന്നൊന്നില്ല. എല്ലാം പ്രായോഗികമാണ്. A scoundrel may be of use to us just because he is a scoundrel, തെമ്മാടിയെന്ന ഒറ്റഗുണം മതി നമുക്കൊരു തെമ്മാടിയെ ഉപയോഗിക്കാന്‍‍‍‍‍‍‍‍‍‍‍. അപ്പോള്‍‍‍‍‍‍‍‍ പിന്നെ പത്രം നടത്താന്‍‍‍‍‍‍‍‍‍‍ സാന്റിയാഗോ മാര്‍‍‍‍‍‍‍‍‍‍‍ട്ടിനെയും ലിസിന്റെ ചാക്കോയെയും കൂട്ടുവിളിക്കുന്നതില്‍‍‍‍‍‍‍‍‍‍‍ പ്രത്യയശാസ്ത്ര വ്യതിയാനമെവിടെ? ആചാര്യസൂക്തങ്ങള്‍‍‍‍‍‍‍‍‍‍‍‍‍ അരച്ചു കലക്കിക്കുടിച്ചെന്ന് അഹങ്കരിക്കുന്ന അപ്പുക്കുട്ടന്‍‍‍‍‍‍‍‍‍‍‍ വളളിക്കുന്നിനൊന്നും ഒരു ചുണ്ണാന്പുമറിയില്ല.

മുതലാളിത്ത ഭൂതത്തെ നിര്‍‍‍‍‍‍‍‍‍‍‍‍‍‍ജ്ജനം ചെയ്യാനുളള വഴി മന്ത്രവാദവും ചാത്തനേറും കുട്ടിച്ചാത്തന്‍‍‍‍‍‍‍ സേവയുമല്ല. മറിച്ച് കറന്‍‍‍‍‍‍‍‍‍സിയെ മലിനപ്പെടുത്തുകയാണ്. ലെനിനിസ്റ്റ് സംഘടനാ തത്ത്വം അനുസരിച്ച് പ്രവര്‍‍‍‍‍‍‍‍‍‍‍‍‍ത്തിക്കുന്ന പാര്‍‍‍‍‍‍‍‍‍‍‍ട്ടിക്ക് ലെനിന്റെ വചനങ്ങളാണ് വഴികാട്ടി. കറന്‍‍‍‍‍‍‍‍‍‍സി മലിനപ്പെടുത്താന്‍‍‍‍‍‍‍ ആചാര്യന്‍‍‍‍‍ പറഞ്ഞാല്‍‍‍‍‍‍‍ നാം അത് ചെയ്യും. ബള്‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കായി മത്തങ്ങ വാങ്ങിക്കൂട്ടി ദേശാഭിമാനിയിലെയെന്നല്ല മഞ്ഞഭൂമിയുടെ ആഫീസിലിട്ടാലും ചീഞ്ഞു നാറും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X