കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതിയാക്കൂ പിതാവേ ഈ ആക്രോശം...

  • By Super
Google Oneindia Malayalam News

കേരളത്തിലെ പഞ്ചായത്തുകളില്‍ പകുതിയ്ക്കടുത്ത് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലെ കുട്ടികള്‍ ഉമ്മന്‍ചാണ്ടിക്ക് സിന്ദാബാദ് വിളിക്കേണ്ടി വരുമോ?

മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകളില്‍ മുക്കാലും ഭരിക്കുന്നത് മുസ്ലിംലീഗാണ്. ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിന്നും സഹായം സ്വീകരിക്കുന്ന സ്ക്കൂളിലെ കുട്ടികളെ കൂട്ടത്തോടെ പൊന്നാനിയില്‍ കൊണ്ടു പോകുമോ? പഞ്ചായത്ത് ചെലവില്‍ മാര്‍ക്കം ചെയ്യലും?

ചിലയിടത്തെങ്കിലും കാണുമല്ലോ കേ. കോ മാണി ഭരിക്കുന്ന പഞ്ചായത്തുകള്‍. അവിടെ സ്ക്കൂള്‍കുട്ടികള്‍ പഞ്ചായത്തു ചെലവില്‍ മാമോദീസ മുങ്ങേണ്ടി വരുമോ?

എവിടെയാണ് പിതാവേ അങ്ങയുടെ വാക്കുകളില്‍ യുക്തി? എന്താണ് പിതാവേ അങ്ങയുടെ വാചകങ്ങളുടെ അര്‍ത്ഥം? പൗരോഹിത്യാധികാരത്തിന്റെ വൃത്തികെട്ട ധാര്‍ഷ്ട്യമല്ലേ പിതാവേ, അങ്ങയുടെ പ്രസംഗത്തിന്റെ യുക്തിയില്‍ നുരഞ്ഞു പതയുന്നത്. എന്തു പറഞ്ഞാലും വിശ്വാസികള്‍ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന മുന്‍വിധി തന്ന ധാര്‍ഷ്ട്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X