കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപ്പെടുവാനുളളതല്ല, രവീന്ദ്രന്‍ പട്ടയങ്ങള്‍.

  • By Super
Google Oneindia Malayalam News

എന്നാല്‍ എം ഐ രവീന്ദ്രനെ ദേവികുളം അഡീഷണല്‍ തഹസീല്‍ദാരുടെ ചുമതലയിലെത്തിക്കാന്‍ അത്യധ്വാനം ചെയ്തു പാര്‍ട്ടി. കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പട്ടയമേള നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ദേവികുളത്ത് അഡീഷണല്‍ തഹസീല്‍ദാരുടെ കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ദേവികുളം ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് എം കെ ചെല്ലപ്പനെ ആ പദവിയിലേയ്ക്ക് നിയോഗിച്ച് അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന വി ആര്‍ പദ്മനാഭന്‍ ഉത്തരവിട്ടു. ദേവികുളം താലൂക്ക് ഓഫീസിനു തൊട്ടുതാഴെയാണ് ആര്‍ഡിഒ ഓഫീസ്. ഭാണ്ഡം മുറുക്കി ചെല്ലപ്പന്‍ തൊട്ടു മുകളിലെ ഓഫീസിലെത്തുന്നതിനിടെ ഓര്‍ഡര്‍ ക്യാന്‍സല്‍ഡ്.

സിപിഐയുടെ സര്‍വീസ് സംഘടനയാണ് ജോയിന്റ് കൗണ്‍സില്‍. ജോയിന്റ് കൗണ്‍സിലിന്റെ അന്നത്തെ താലൂക്ക് ഭാരവാഹി എം ഐ രവീന്ദ്രന്‍. സഖാവന്ന് ദേവികുളം താലൂക്ക് ഓഫീസിലെ ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസീല്‍ദാര്‍.

നമ്മുടെ സ്വന്തം ആളായ രവീന്ദ്രന്‍ ദേവികുളത്തുളളപ്പോള്‍ എന്തിനൊരു ചെല്ലപ്പന്‍ എന്ന് മൂന്നാറിലെ സിപിഐ നേതൃത്വത്തിന് തോന്നിയത് കളക്ടറുടെ ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ്. അപ്പനപ്പൂന്മാരുടെ കാലം മുതല്‍ക്കേ റവന്യൂ വകുപ്പിന്റെ പട്ടയം കൈയിലുളള സിപിഐയ്ക്കുണ്ടോ കുലുക്കവും കിടുക്കവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X