കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപ്പെടുവാനുളളതല്ല, രവീന്ദ്രന്‍ പട്ടയങ്ങള്‍.

  • By Super
Google Oneindia Malayalam News

എല്ലാ കാലത്തും മൂന്നാറിലെ രാഷ്ട്രീയ പാര്‍ട്ടികളെ താങ്ങി നിര്‍ത്തുന്നത് റിസോര്‍ട്ട് മാഫിയ ഒഴുക്കുന്ന പണം. ജനയുഗം ഫണ്ട് പത്തുകോടിയും കവിഞ്ഞൊഴുകിയത് നാട്ടിലെ ദരിദ്രസഖാക്കളുടെ അഞ്ചു രൂപ പത്തു രൂപാ പിരിവു കൊണ്ടല്ലല്ലോ.

കനപ്പെട്ട വകുപ്പുകള്‍ കയ്യിലുളളപ്പോള്‍ പിരിവിന് ആശങ്കയെന്തിന്? പത്രമെങ്കില്‍ പത്രം, ചാനലെങ്കില്‍ ചാനല്‍. കടപ്പാക്കട കടലാസെന്ന പേരുദോഷം ചാകുന്നതിനു മുമ്പെങ്കിലും മാറ്റാന്‍ സഖാവ് വെളിയം ഭാര്‍ഗവന് കഴിയട്ടെ. കൂട്ടിനുളളതോ?

കയ്യേറ്റമാഫിയയ്ക്ക് കയ്യയച്ച സഹായം നല്‍കാന്‍ സഖാവ് കെ പി രാജേന്ദ്രനുണ്ട്. ലോഡു കണക്കിന് റേഷന്‍ ഗോതമ്പ് മറിച്ചു വിറ്റ് ഫണ്ടുണ്ടാക്കാന്‍ സഖാവ് സി. ദിവാകരന്‍ റെഡി. ബുദ്ധിജീവി വേഷത്തിന്റെ മറവില്‍ ഏലമലക്കാടുകള്‍ റിസര്‍വ് വനമെന്ന സത്യവാങ് മൂലം മുക്കാന്‍ കൂട്ടിനുണ്ട് ‍സഖാവ് ബിനോയ് വിശ്വം.

ധന്യശ്രീ റിസോര്‍ട്ട് ഒഴിപ്പിക്കാനെത്തിയ ദൗത്യസംഘത്തെ എറിഞ്ഞോടിക്കാന്‍ കല്ലുമായി സിപിഎം ഏരിയാ സെക്രട്ടറി ശശികുമാര്‍ നേരിട്ട് എത്തിയത് അതുകൊണ്ടാണ്. .ചില വിപ്ലവങ്ങള്‍ അങ്ങനെയാണ്. നേതാക്കള്‍ നേരിട്ടെത്തി നേതൃത്വം കൊടുത്തു നടത്തും.

പുന്നപ്രയിലെ തൊഴിലാളികള്‍ സിപിയുടെ പട്ടാളത്തെ വാരിക്കുന്തം ഉപയോഗിച്ചു നേരിട്ടപ്പോള്‍ അച്യുതാനന്ദന്‍ അടക്കമുളള നേതാക്കള്‍ പിന്നണിയിലായിരുന്നുവെന്ന പേരു ദോഷം പാര്‍ട്ടിക്കു മീതെ അല്ലെങ്കിലും ഉണ്ട്. ധന്യശ്രീ റിസോര്‍ട്ടിനു മുമ്പിലെ വിപ്ലവം നാളെ ചരിത്രരേഖയാകുമ്പോള്‍ ഏരിയാ സെക്രട്ടറിയുടെ പങ്ക് ആരാലും എഴുതപ്പെടാതിരിക്കരുത്. ഓങ്ങിയ കല്ലുമായി സഖാവ് നില്‍ക്കുന്ന ചിത്രം ഏണസ്റ്റോ ചെഗുവേരയ്ക്കൊപ്പം മൂന്നാറിലെ പാര്‍ട്ടി ഓഫീസില്‍ ചില്ലിന്മേല്‍ തൂങ്ങും. നിശ്ചയം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X