കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിലകന്‍, ലാല്, അഴിക്കോട്, ഞാന്‍-മതിഭ്രമം ആര്‍ക്ക്?

Google Oneindia Malayalam News

Sukumar Azhikode
മലയാളികള്‍ ഇപ്പോള്‍ ആകെ വിഷമത്തിലാണ്. തിലകനും മോഹന്‍ലാലും സുകുമാര്‍ അഴിക്കോടും അങ്ങോട്ടും ഇങ്ങോട്ടും മതിഭ്രമം ആരോപിയ്ക്കുകയാണ്. ഇതൊക്കെ കേട്ടും കണ്ടും കഴിയുന്ന ‍ഞാന്‍ മതിഭ്രമം ബാധിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുകയാണോ? (ഇതിലെ ഞാന്‍ വായനക്കാരനാണേ..)

ഈ കഥയില്‍ ഇപ്പോള്‍ പുതിയ ഒരാള്‍ കൂടി രംഗ പ്രവേശം ചെയ്തിട്ടുണ്ട്. മൂപ്പര്‍ക്ക് ഒരു പ്രത്യേത കഴിവുണ്ട്. വളരെ വേഗം ആര്‍ക്കാണ് കൂടുതല്‍ മതിഭ്രമം എന്ന് കണ്ട്പിടിയ്ക്കാനാവും. സാഹിത്യത്തില്‍ എന്നും ഒറ്റയാനായി നില്‍ക്കുന്ന ഈയാള്‍ കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് (അത്രയും എടുത്തോ എന്നറിയില്ല) ആര്‍ക്കാണ് അധിക മതിഭ്രമം എന്ന് കണ്ട് പിടിച്ചു. ക്യാമറയുമായി എത്തിയവരുടെ മുന്നില്‍ ടി. പത്മനാഭന്‍ അത് അരുളിചെയ്യുകയും ചെയ്തു.

വൈകാതെ പത്മനാഭന് മതിഭ്രമമാണെന്ന് പറഞ്ഞ് പുതിയൊരാളോ അല്ലെങ്കില്‍ അഴിക്കോട് തന്നെയോ രംഗത്തെത്തുമെന്ന് നമുക്ക് ശുഭ പ്രതീക്ഷയോടെ ഇരിയ്ക്കാം. പക്ഷേ പത്മനാഭന്റെ വാക്കിന്റെ ചൂട് നേരത്തേ അറിഞ്ഞിട്ടുള്ള അഴിക്കോട് ഇതിന് മുതിരുമോയെന്ന് കണ്ടറിയേണ്ടി ഇരിയ്ക്കുന്നു. തലങ്ങും വിലങ്ങും നോക്കാതെ വെടിഉതിര്‍ക്കാന്‍ മടിയില്ലാത്തവനാണ് പത്മനാഭന്‍.

നമ്മളൊക്കെ മതിഭ്രമം ബാധിയ്ക്കാതിരിയ്ക്കാനായി എത്രയും പെട്ടെന്ന് ഒരു വൈദ്യരെ കാണുന്നത് നല്ലതായിരിയ്ക്കും. ചിലര്‍ക്ക് ആ പ്രശ്നം ഉണ്ടാവില്ല. കാരണം മതി ഉണ്ടെങ്കിലല്ലോ മതിഭ്രമം ഉണ്ടാവൂ. (ഇത് കെഎം മാണി-അച്ചുതാനന്ദന്‍ നാടകം മതികെട്ടാനിലെ മതി അല്ല).

എനിയ്ക്ക് പണി നിഷേധിയ്ക്കാന്‍ താനും തന്റെ സംഘടനയും ആരാണെന്ന് ഒരാള്‍. പണി നിഷേധിച്ചെങ്കിലേ അതേ കാര്യമുണ്ടായിട്ടായിരുന്നെന്ന് മറ്റൊരാള്‍. പണി നിഷേധിച്ചത് മതിഭ്രമം കൊണ്ടെന്ന് മൂന്നാമന്‍. ഒന്നാമനേക്കാളും മതിഭ്രമമാണ് മൂന്നാമനെന്ന് നാലാമന്‍. ഒന്നാമന്‍ വെറും ആട്ടിന്‍കുട്ടി ആണെന്ന് ദുഷ്ടലാക്കോടെ അഞ്ചാമന്‍. ഇതാ ഒരു ആറാമനും അവതരിച്ചിരിയ്ക്കുന്നു. കഥയിലെ രണ്ട് കഥാപാത്രങ്ങള്‍ വെറും 'ലഗോണ്‍ കോഴികള്‍' മാത്രമാണെന്ന് ഇദ്ദേഹം. ടാഗോറിന്റെ ഗീതാഞ്ജലി അരച്ച് കലക്കി കുടിച്ചയാളാണ് ഇദ്ദേഹം.

എണ്‍പതിലെത്തി നില്‍ക്കുന്ന അഴിക്കോടിനെ 'അയാള്‍' എന്ന് വിളിച്ചത് മോഹന്‍ലാലിന് മതിഭ്രമം ഉണ്ടായിട്ടാണോ അതോ അഴിക്കോടിന് മൈക്ക് കാണുമ്പോഴുണ്ടാകുന്ന അസുഖം ലാലിന് ക്യാമറ കണ്ടപ്പോള്‍ ഉണ്ടായതുകൊണ്ടാണോ? ഈ വാര്‍ത്തകള്‍ കേട്ടും കണ്ടും മതിഭ്രമം ബാധിച്ചതുകൊണ്ട് അത് തിരിച്ചറിയാനാവുന്നില്ല. പറ്റിയാല്‍ ടി. പത്മനാഭനോട് ചോദിയ്ക്കണം.

ഇതൊക്കെ കണ്ട് ഒരു മാന്യന്‍ മിണ്ടാതിരിയ്ക്കുന്നുണ്ട്. വൈക്കത്ത്. ഇന്നസന്റിനെപ്പോലെ വലം കൈകൊണ്ട് വായ് പൊത്തി ചിരിയ്ക്കുകയാണിപ്പോള്‍.

അതുപോട്ടെ. നമ്മുടെ അഴിക്കോട് മാഷിനോട് സിപിഎമ്മിന് പണ്ടേ ഇഷ്ടമാണ്. അവരാണ് അദ്ദേഹത്തെ കണ്ണൂര്‍ സര്‍വകലാശാലയുടെ പിവിസി ആക്കിയത്. പിന്നെ സ്നേഹം പലതരത്തിലും ചൊരിഞ്ഞിട്ടുണ്ട്. അഴിക്കോടിനെപ്പോലെ, സ്വന്തം മാന്യതയല്ലാതെ മറ്റൊന്നിലും ഭ്രമിയ്ക്കാതെ നടക്കുന്ന മറ്റൊരു വയസ്സനെ വല്ലപ്പോഴുമൊക്കെ ചീത്തപറയാന്‍ ഉപയോഗിയ്ക്കാവുന്ന ഒരു ഇഷ്ട വയസന്‍ കുരങ്ങ്. അതാണ് സിപിഎം അഴിക്കോടില്‍ കണ്ടിരുന്നത്. മുഖ്യമന്ത്രി പദത്തിലിരിയ്ക്കുന്ന വിഎസിന്റ ചേഷ്ടകള്‍ മിമിക്രിക്കാരെക്കാള്‍ മികച്ച രീതിയില്‍ അഴിക്കോട് സ്റ്റേജില്‍ പ്രസംഗത്തിനിടയ്ക്ക് അവതരിപ്പിയ്ക്കും. അതു കണ്ട് നീല ഉടുപ്പും ചുവപ്പ് കൊടിയുമായി തറയില്‍ ചടഞ്ഞിരിയ്ക്കുന്നവര്‍ കൊടി തോളില്‍ ചാരി നേരത്തേ വയറ്റില്‍ ചെന്നതിന്റെ വീര്യം മുഴുവന്‍ ആവാഹിച്ച് കൈ കൊട്ടും. ഇതൊക്കെ വിപ്ലവ പാര്‍ട്ടിയുടെ മേലാളര്‍ക്ക് ഇത്തിരി ഒന്നുമല്ല ഇഷ്ടപ്പെട്ടത്. ഒന്നുമില്ലെങ്കിലും നിങ്ങളെക്കുറിച്ച് പറയാതെ പത്ത് നല്ലത് പറഞ്ഞാല്‍ ആര്‍ക്കാ ഇഷ്ടപ്പെടാത്തത്. പറ്റിയാല്‍ കെട്ടിപ്പിടിച്ച് ഒരു ഉമ്മ വേണമെങ്കിലും കൊടുക്കും. (പക്ഷേ അത് ലാല്‍ സ്റ്റൈല്‍ ആയതുകൊണ്ട് അഴിക്കോടിന് പക്ഷേ ഇഷ്ടപ്പെട്ടെന്ന് വരില്ല). അങ്ങനെ പല ഉമ്മകളും കിട്ടാതെ കിട്ടിയെങ്കിലും ഇടതന്മാരുടെ സ്വഭാവം പ്രവചിയ്ക്കാനാവുമോ?

പല്ലും മുടിയും കൊഴിഞ്ഞ ആ വെളിയത്തിന്റെ തറവാട്ടില്‍ പോയി അവരോട് ഇഷ്ടം കൂടുമ്പോള്‍ അഴിക്കോട് സി പി എമ്മിനെ മറന്ന് പോയി. ച്ഛെ, മൈക്കും മുന്നില്‍ നാലാളും കിട്ടിയപ്പോള്‍ പറ്റിപ്പോയതാണ്. വലതന്റെ തറവാട്ടില്‍ പോയതോ പോട്ടെ. സിപിഐ ആണ് ഇന്ത്യയിലെ അസ്സല്‍ വിപ്ലവ പാര്‍ട്ടി എന്നൊക്കെ കൊട്ടി ഘോഷിച്ചാല്‍ ആര്‍ക്കാണ് സഹിയ്ക്കുക. കിട്ടി ഉടന്‍ സിപിഎമ്മിന്റെ മറുപടി. പാര്‍ട്ടിയുടെ പരിപാടികളില്‍ 'മറ്റേയാളെ' ചീത്തവിളിയ്ക്കാന്‍ ഇനി ഈയാളെ വിളിയ്ക്കണ്ട. ഈയാളെ ചീത്തവിളിയ്ക്കാനായി വേറെ ആരേയെങ്കിലും ഇറക്കണോഎന്ന് വൈകാതെ സെക്രട്ടേറിയറ്റും സ്റ്റേറ്റ് കമ്മറ്റിയും വേണമെങ്കില്‍ പോളിറ്റ് ബ്യൂറൊയും ചേര്‍ന്ന് കീഴാളരെ അറിയിയ്ക്കുന്നതാണ്.

ദിവസം പ്രതി ഈ നാടകത്തില്‍ പുതിയ കഥാപാത്രങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നു. എനിയ്ക്ക് മതിഭ്രമം ബാധിച്ചാലും വേണ്ടില്ല സംഗതി കൊഴുക്കുന്നത് കാണാന്‍ നല്ല രസം. കൊഴുക്കട്ടെ, കൊഴുക്കട്ടെ, ..

ഇതുകൂടി.....

തനിക്ക്‌ ലഭിച്ച പ്രതിയോഗികളില്‍ ഏറ്റവും താഴ്‌ന്നയാളാണ്‌ മോഹന്‍ലാലെന്നും സുകുമാര്‍ അഴീക്കോട് കാസര്‍കോട്‌ പറഞ്ഞു. - ഇതിനെ സിനിമകളിലെ മോഹന്‍ലാല്‍ ഡയലോഗിലേയ്ക്ക് മൊഴിമാറ്റം ചെയ്യുക.

ലാല്‍ വെറും ചള്ള് ചെക്കന്‍, അഴിക്കോട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X