കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണികിട്ടിയത് കുഞ്ഞൂഞ്ഞിനോ ജോപ്പനോ

  • By Soorya Chandran
Google Oneindia Malayalam News

കൊണ്ടു നടന്നതും നീയേ ജോപ്പാ.... ഇപ്പോള്‍ കൊണ്ടോയി കൊന്നതും നീയേ ജോപ്പാ.. എന്നൊരു കരച്ചില്‍ ക്ലിഫ് ഹൗസിന്റെ പ്രാന്ത പ്രദേശങ്ങളില്‍ വെള്ളിയാഴച രാത്രി വൈകുവോളം അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെത്രെ. ശബ്ദം പരിചിതമെങ്കിലും, ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം.

Oommen Chandy

കാര്യങ്ങള്‍ എല്ലാം സുതാര്യമാകണം എന്ന് കരുതിയിട്ട് തന്നെയാകണം കുഞ്ഞൂഞ്ഞ് ജോപ്പനേയും ജിക്കുമോനേയും സലീം രാജിനേയുമൊക്കെ കൂടെ കൂട്ടിയത്. പക്ഷേ കാര്യങ്ങള്‍ ഇത്രക്കങ്ങ് സുതാര്യമായി നാടും നാട്ടാരുമൊക്കെ വിവരമറിയുമെന്ന് സ്വപ്‌നേപി നിരീച്ചിട്ടുണ്ടാവില്ല.

ഒരു കഥ പറയാം. ഒരു വീട്ടില്‍ ഒരു അച്ഛനും കുറേ മക്കളും താമസിച്ചിരുന്നു. എന്ത് പറയാന്‍ മക്കളില്‍ മൂന്നെണ്ണം വഴിപിഴച്ചു പോയി. ചെറുപ്പം മുതലുള്ള വളര്‍ത്തു ദോഷമാണ് പ്രശ്‌നമെന്നാണ് അയല്‍ക്കാരും ശത്രുക്കളുമൊക്കെ പറയുന്നത്. മക്കള്‍ ചീത്തയായിപ്പോയതില്‍ പാവം അച്ഛന് എന്തെങ്കിലും പങ്കുണ്ടോ...? പങ്കുണ്ടാകാനും ഇല്ലാതിരിക്കാനും സാധ്യതയുണ്ടെന്നാണ് കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന വിദഗ്ധരുടെ അഭിപ്രായം.

ഈ കഥ ഇവിടെ പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ കുഞ്ഞൂഞ്ഞിന് ഉത്തരവാദിത്തം ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കാനൊന്നുമല്ല. വെറുതേ പറഞ്ഞതാണ്.

അപ്പോഴും ഒരു സംശയം, ഒരു വീട്ടുകാര്‍ തെറ്റ് ചെയ്തു എന്ന് പറഞ്ഞാല്‍ അതില്‍ നിന്ന് വീട്ടുകാരന് മാറി നില്‍ക്കാനാകുമോ. മാറി നില്‍ക്കുകയോ മാറി നില്‍ക്കാതിരിക്കുകയോ ചെയ്യാം. അല്ലേലും ജീവന്‍മരണ പ്രശ്‌നത്തില്‍ സ്വന്തം ജീവന് തന്നെയാണ് വില എന്ന് നമ്മുടെ പ്രതിപക്ഷത്തിന് അറിയില്ലേ...?

തന്നെ രക്ഷിക്കാനെന്ന പേരില്‍ ചാനലുകളായ ചാനലുകളൊക്കെ കയറി ഇറങ്ങുന്നവരെ ശരിക്കും ശ്രദ്ധിക്കുന്നതാവും കുഞ്ഞൂഞ്ഞിന് നല്ലത്. ചര്‍ച്ചയില്‍ പറഞ്ഞതൊക്കെ കൂട്ടിവായിച്ചാല്‍ സംഭവം വ്യക്തം. കുഞ്ഞൂഞ്ഞിന് ശ്രദ്ധക്കുറവുണ്ടായി. സ്വന്തം
ഓഫീസിനെ നിയന്ത്രിക്കാനാവാത്ത ഒരാള്‍ക്ക് ഒരു നാട് മുഴുവനും നിയന്ത്രിക്കാനാവുമോ എന്ന സംശയം ജനത്തിനുണ്ടായാല്‍ കുറ്റം പറയാനൊക്കുമോ?

തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടും, അതുകൊണ്ടാണല്ലോ തന്റെ ആളായിട്ടും ജോപ്പനെ അറസ്റ്റ് ചെയ്തത് എന്നാണ് കുഞ്ഞൂഞ്ഞിന്റെ വാദം. കൃത്യമായ പരാതി കിട്ടിയാല്‍ തിരുവഞ്ചൂരിന്റെ പോലീസിനെക്കൊണ്ട് കോടതി തന്നെ അറസ്റ്റ് ചെയ്യിക്കുമായിരുന്നുവെന്ന്
പ്രതിപക്ഷം. അപ്പോള്‍ ധാര്‍മികത കൊണ്ടോ സുതാര്യത കൊണ്ടോ അല്ല അറസ്റ്റ് എന്നും പറയാം. നിവൃത്തികേട് കൊണ്ടാണെന്ന് പറയാതെ പറയുകയും ആവാം.

മുക്കാല്‍ കാശിന് വകയില്ലാതെ നടന്നിരുന്ന ഒരുത്തനെ തന്റെ കൂടെ കൊണ്ട് നടന്ന് വളര്‍ത്തിയ മഹാകാര്യമല്ലെ കുഞ്ഞൂഞ്ഞ് ചെയ്തതെന്നാണ് ഒരു പക്ഷത്തിന്റെ ചോദ്യം. വെറുതെ തന്റെ കൂടെ നടന്നിരുന്നവന്‍ വല്യ മൊതലാളിയായത് ഇത്രവല്യ തെറ്റാണോ?

ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം പ്രകാരം, ക്ലിഫ് ഹൗസിന്റെ പ്രദേശങ്ങളില്‍ കേട്ടമാതിരിയുള്ള കരച്ചില്‍ ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസത്തും കേട്ടിരുന്നു എന്നാണ്. ജോപ്പന് പകരം വേറെന്തോ പേരായിരുന്നു കരച്ചിലിന് ഒടുവില്‍ എന്നും
വിവരങ്ങളുണ്ട്.

പന്ത്രണ്ട് ശിഷ്യരില്‍ ഒരാളായ യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തതു പോലെയാണ് മുഖ്യനെ ജോപ്പന്‍ ഒറ്റിയതെന്ന് കോണ്‍ഗ്രസ് നേതാവ് ഡൊമനിക് പ്രസെന്റേഷന്‍.
എന്നാല്‍ യൂദാസ് ഒറ്റുമെന്ന് യേശുവിന് മുമ്പേ അറിയാമായിരുന്നല്ലോ. കുരിശ് മരണം അനിവാര്യമായുകൊണ്ടാണല്ലോ യേശു ശൂദാസിനിട്ട് പണി കൊടുക്കാതിരുന്നത്. ഇക്കാര്യമൊന്നും ഡൊമനിക് സാറിന് അറിയില്ലേ ആവോ....?

English summary
The State police on Thursday arrested Chief Minister Oommen Chandy’s long-time aide and former personal staff member Tenny Joppan on the charge of cheating.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X