കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ത്താവ് സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോയ 'ച്യാച്ചിയ്ക്ക്' ട്രോളോട് ട്രോൾ പൊങ്കാല... എന്തൊരു തള്ളലാണിത്

സ്വര്‍ഗ്ഗത്തില്‍ പോയി യോശുദേവനെ കണ്ട് സംസാരിച്ച് തിരിച്ച് ശരീരത്തില്‍ പ്രവേശിച്ചു എന്നൊക്കെയാണ് പെണ്‍കുട്ടിയുടെ അവകാശവാദം

  • By Desk
Google Oneindia Malayalam News

സ്വര്‍ഗ്ഗവും നരകവും ഒക്കെ ഉണ്ട് എന്ന് പറയുന്നതായി ആരും അത് ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ല. മരിച്ചാലല്ലേ അതൊക്കെ ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ പറ്റൂ. മരിച്ചവരാരും ഇതുവരെ അതൊക്കെ കണ്ട് തിരിച്ചുവന്നതായി തെളിയിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഷാരോണ്‍ ആന്‍ ജോര്‍ജ്ജ് എന്ന യുവതിയെ കുറിച്ചാണ്. മരിച്ച് സ്വര്‍ഗ്ഗത്തില്‍ പോയി കര്‍ത്താവിനെ കണ്ട് തിരിച്ച് ശരീരത്തില്‍ പ്രവേശിച്ചു എന്നാണ് ഷോരണിന്റെ അവകാശ വാദം.

സ്വര്‍ഗ്ഗത്തിലെ കാഴ്ചകളെ കുറിച്ചും ഷാരോണ്‍ വിശദീകരിക്കുന്നുണ്ട്. ഇതെല്ലാം കണ്ടാല്‍ പിന്നെ ട്രോളേഴ്‌സിന് വെറുതേയിരിക്കാന്‍ പറ്റുമോ? പൊങ്കാല എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് ശരിക്കും ഉള്ള പൊങ്കാല!!!!

ഉദ്യാനം

ഉദ്യാനം

സ്വര്‍ഗ്ഗത്തിലെ ഉദ്യാനത്തില്‍ 150 തരം പൂക്കള്‍ കണ്ടു എന്നാണ് ഷാരോണിന്റെ അവകാശവാദം. അപ്പോള്‍ പിന്നെ ഈ പാട്ടങ്ങ് പാടിയേക്കാം അല്ലേ... പൂക്കള്‍ ... പനിനീര്‍ പൂക്കള്‍!!!

മീന്‍ കറി

മീന്‍ കറി

സ്വര്‍ഗ്ഗത്തില്‍ വച്ച് യേശുദേവന്‍ പുഴയില്‍ നിന്ന് ഒരു മീനിനെ എടുത്ത് കൈയ്യില്‍ പിടിച്ചത്രെ. അപ്പോള്‍ നമ്മുടെ ചേച്ചി ചോദിച്ചത്രെ കുടം പുളിയിട്ട് വയ്ക്കണോ അതോ തേങ്ങ അരച്ച് വയ്ക്കണോ എന്ന്.... അപ്പോള്‍ തന്നെ കര്‍ത്താവ് തിരിച്ച് ഭൂമിയില്‍ കൊണ്ടുവിട്ടു!!!

ബസ്സ് കാശ്

ബസ്സ് കാശ്

എന്തായാലും സ്വര്‍ഗ്ഗത്തില്‍ പോയതല്ലേ... പക്ഷേ കര്‍ത്താവ് തിരിച്ചയച്ചു. പോകാന്‍ നേരത്ത് ചോദിച്ച ചോദ്യം ഇതായിരുന്നത്രെ- കയ്യില്‍ ബസ്സ് കാശൊക്കെ ഉണ്ടല്ലോ അല്ലേ എന്ന്!!!

വേറേയും ഉണ്ട്

വേറേയും ഉണ്ട്

പണ്ട് ക്രിക്കറ്റ് കളിക്കുമ്പോള്‍ 'സ്വര്‍ഗ്ഗം' കഷ്ട ഇഷ്ടം പോലെ ആളുകള്‍ നമ്മുടെ ചുറ്റിലും ഉണ്ടാവും. പക്ഷേ അവര്‍ക്ക് പിന്നെ പെട്ടെന്ന് ബാറ്റ് ചെയ്യാന്‍ പറ്റിയിട്ടുണ്ടാവില്ല... കത്തിക്കാണുമല്ലോ അല്ലേ!!!

സ്വപ്‌നം കണ്ടതായിരിക്കും

സ്വപ്‌നം കണ്ടതായിരിക്കും

സ്വര്‍ഗ്ഗത്തില്‍ പോയതൊന്നും ആവില്ല... വല്ല സ്വപ്‌നവും കണ്ടതായിരിക്കും എന്നാണ് മറ്റ് ചിലര്‍ കരുതുന്നത്. അലാറം അടിച്ചപ്പോള്‍ ശരീരത്തില്‍ തിരിച്ച് കയറിയത് പോലെ തോന്നിയതാവും.

അത് കിട്ടിയാല്‍

അത് കിട്ടിയാല്‍

സ്വര്‍ഗ്ഗത്തില്‍ പോയി, യേശുവിനോട് സംസാരിച്ച് തിരിച്ചു വന്ന് ശരീരത്തില്‍ കയറി എന്നല്ലേ പറയുന്നത്. ഏതോ കിടിന്‍ സാധനം ആയിരിക്കണം. സ്ഥിരം ലഹരിയടിക്കാര്‍ ഇപ്പോള്‍ അതിനായുള്ള കാത്തിരിപ്പിലാണത്രെ.

മോദി ഒന്നും അല്ല

മോദി ഒന്നും അല്ല

തള്ളലിന്റെ കാര്യത്തില്‍ നരേന്ദ്ര മോദിയേയും ഏട്ടന്‍ ഫാന്‍സിനേയും ഇക്ക ഫാന്‍സിനേയും വരെ തോല്‍പിച്ച ആളാണ് ച്യാച്ചി. തള്ളലെന്ന് പറഞ്ഞാല്‍ എന്തൊരു തള്ളലാണ്!!!

കൊട്ടാരം

കൊട്ടാരം

കര്‍ത്താവൊന്ന് കൈവീശിയപ്പോള്‍ സ്വര്‍ണത്തിന്റേയും വെള്ളിയുടേയും സ്ഫടികത്തിന്റേയും ഒക്കെ കൊട്ടാരങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ കണ്ടത്രെ... ഇനി ഒന്ന് എഴുന്നേറ്റ് കിട്ടിയാല്‍ മതിയായിരുന്നു.

അതുക്കും മേലെ

അതുക്കും മേലെ

ബാലമണി കൃഷ്ണനെ കണ്ടു. ബാലാമണി മാത്രമേ കണ്ടുള്ളൂ. ഫ്രാന്‍സിസ് പുണ്യാളനെ കണ്ടത് പ്രാഞ്ചിയേട്ടന്‍ മാത്രമായിരുന്നു. ഇപ്പോഴിതാ അതുക്കും മേലേ.... കര്‍ത്താവിനേയും കണ്ടു സ്വര്‍ഗ്ഗവും ചുറ്റിക്കങ്ങി തിരിച്ചു വന്നിരിക്കുന്നു ഷാരോണ്‍!!!

ഊട്ടി പുഷ്പമേള

ഊട്ടി പുഷ്പമേള

സ്വര്‍ഗ്ഗത്തില്‍ പോയപ്പോള്‍ അവിടെ 156 തരാം റോസാ പുഷ്പങ്ങള്‍ കണ്ടെന്നാണ് ഷാരോണ്‍ പറയുന്നത്. ഇനിയിപ്പോ ഊട്ടി പുഷ്പമേള എങ്ങാനും സ്വര്‍ഗ്ഗത്തിലേക്ക് മാറ്റിയോ ആവോ.

മീശപ്പുലി മല അല്ല

മീശപ്പുലി മല അല്ല

മീശപ്പുലി മലയില്‍ മഞ്ഞ് പെയ്യുന്നതൊക്കെ ഇപ്പോ എല്ലാവരും കണ്ടിട്ടുണ്ടാവും. ഇനി സ്വര്‍ഗ്ഗ രാജ്യത്തില്‍ മഞ്ഞ് പെയ്യുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നാണ് ചോദ്യം.

പാവം മാര്‍പാപ്പ

പാവം മാര്‍പാപ്പ

സ്വര്‍ഗ്ഗത്തില്‍ പോയി യേശുദേവനേയും സ്വര്‍ഗ്ഗവും കണ്ടു. ഇനിയിപ്പോ മാര്‍പാപ്പയെയൊക്കെ നോക്കുമ്പോള്‍ ഈ ഭാവം ആയിരിക്കും!!!

കര്‍ത്താവേ

കര്‍ത്താവേ

എന്തായാലും പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞു. സ്വര്‍ഗ്ഗ ച്യാച്ചിയിപ്പോള്‍ കര്‍ത്താവിനോട് സോറി പറയുകയാണത്രെ!!!

അവിടേയും

അവിടേയും

വെല്‍ക്കം ടു ഊട്ടി, നൈസ് ടു മീറ്റ് യു എന്ന് പറഞ്ഞ നിശ്ചലിനെ പോലുള്ള ചിലരൊക്കെ അങ്ങ് സ്വര്‍ഗ്ഗ രാജ്യത്തും ഉണ്ടാകുമോ ആവോ?

തള്ളിത്തള്ളി

തള്ളിത്തള്ളി

ഈഫല്‍ ഗോപുരം ചെരിയാനുള്ള കാരണം മൂപ്പന്റെ തള്ളലായിരുന്നു. ബിജെപിക്കാരുടെ തള്ളല്‍ കൂടി ആയപ്പോള്‍ പിന്നേയും ചെരിഞ്ഞി. സ്വര്‍ഗ്ഗ ച്യാച്ചിയുടെ തള്ളല്‍ കൂടി ആയപ്പോള്‍ ഗോപുരം ഏതാണ്ട് വീണ മട്ടായിപ്പോയി.

വിശേഷങ്ങള്‍

വിശേഷങ്ങള്‍

കുഞ്ഞേ എന്നാണ് ഷാരോണിനെ യേശുദേവന്‍ എപ്പോഴും വിളിച്ചത്. സ്വര്‍ഗ്ഗ രാജ്യത്തിലെ വിശേഷങ്ങളെല്ലാം കര്‍ത്താവ് പങ്കുവച്ച് കാണും അല്ലേ

ഹൂറികളും മദ്യപ്പുഴയും

ഹൂറികളും മദ്യപ്പുഴയും

എന്തായാലും സ്വര്‍ഗ്ഗത്തിലൊക്കെ പോയി വന്നതല്ലേ... ഇവിടെ പലരും പറയുന്നത് അവിടെ ഹൂറികളും മദ്യപ്പുഴയും ഒക്കെ ഉണ്ട് എ്ന്നാണല്ലോ... ച്യാച്ചിയോട് ചോദിച്ചാലോ?

ജെയിംസ് ആന്‍ഡ് ആലീസ്

ജെയിംസ് ആന്‍ഡ് ആലീസ്

ഷാരോണ്‍ പറഞ്ഞ സംഭവങ്ങള്‍ കേട്ടിട്ട് ജെയിംസ് ആന്‍ഡ് ആലീസ് എന്ന പ്രൃഥ്വിരാജ് സിനിമയുടെ ക്ലൈമാക്‌സിനോട് എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ... ഉണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രമാണ്!

മേയ്ക്ക് അപ്പ്

മേയ്ക്ക് അപ്പ്

അവിടെ വച്ച് എന്തിനാണ് വിഷമിക്കുന്നതെന്ന് യേശുദേവന്‍ ചോദിച്ചു. മറുപടി ഇതായിരുന്നത്രേ... മേയ്ക്ക് അപ്പ് സെറ്റ് എടുക്കാന്‍ മറന്നുപോയി. അപ്പോള്‍ തന്നെ യേശുദേവന്‍ ഒരു ബ്യൂട്ടി പാര്‍ലറിലേക്ക് കൊണ്ടുപോയത്രെ

താമരശ്ശേരി ചുരം

താമരശ്ശേരി ചുരം

തിരിച്ചുപോകാന്‍ സമയമായെന്ന് പറഞ്ഞ് കര്‍ത്താവ് ഭൂമിയേക്ക് കൊണ്ടുചെന്നാക്കിയെന്നാണ് ഷാരോണ്‍ പറയുന്നത്. താമരശ്ശേരി ചുരം ഓര്‍മയില്ലേ... കേക്കുമ്പോള്‍ അത് പോലെ തോന്നുന്നത് ഒരു തെറ്റാണോ...

 അടക്കം വൈകി

അടക്കം വൈകി

കര്‍ത്താവ് സ്വര്‍ഗ്ഗം കാണിച്ച് തിരിച്ച് കൊണ്ടുവന്നാക്കും എന്ന് വിചാരിച്ച് കുറേ കാത്തിരുന്നത്രെ. ഒടുവില്‍ അടക്കം വൈകിയത് മാത്രം മിച്ചം.

കടകള്‍

കടകള്‍

സ്വര്‍ഗ്ഗത്തില്‍ കടകളൊക്കെ ഉണ്ടാകുമോ ആവോ? ബേക്കറിയിലും കൂള്‍ ബാറിലും തുണിക്കടയിലും ബ്യൂട്ടി പാര്‍ലറിലും ഒക്കെ കയറിയെന്നാണ് കരക്കമ്പി!!!

സ്ഥലം മനസ്സിലായില്ല

സ്ഥലം മനസ്സിലായില്ല

ഇതേതാണ് സ്ഥലം എന്ന് ചോദിച്ചാപ്പോള്‍ അറിയില്ലെന്നാണത്രെ കര്‍ത്താവിനോട് മറുപടി പറഞ്ഞത്. ഇത്രയും പോപ്പുലറായ സ്വര്‍ഗ്ഗം കണ്ടിച്ച് മനസ്സിലാവാത്തോണ്ടാണത്രെ ഷാരോണിനെ പിടിച്ച് ഭൂമിയിലേക്ക് തന്നെ തള്ളി വിട്ടത്.

മൂപ്പന്‍

മൂപ്പന്‍

പുലി മുരുകനിലെ മൂപ്പനായിരുന്നു തള്ളലിന്റെ കാര്യത്തില്‍ കഴിഞ്ഞ കുറേ ദിവസമായി ഒന്നാം സ്ഥാനം. ഷാരോണ്‍ വന്നതോടെ മൂപ്പന്റെ ഒന്നാം സ്ഥാനം നഷ്ടമായി.

ശരിക്കും

ശരിക്കും

സ്വര്‍ഗ്ഗത്തില്‍ പോയി തിരിച്ചുവന്ന ആരേയും ഇതുവരെ ആരും കണ്ടതായി അറിവില്ല. ഇനിയിപ്പോ ഷാരോണ്‍ ശരിക്കും സ്വര്‍ഗ്ഗത്തില്‍ പോയി തിരിച്ചു വന്നതായിരിക്കുമോ?

ചേച്ചിയുടെ കൈയ്യില്‍

ചേച്ചിയുടെ കൈയ്യില്‍

ചേച്ചി ഇടയ്‌ക്കൊക്കെ സ്വര്‍ഗ്ഗത്തില്‍ പോയി വരുന്ന ആളാണല്ലോ. അപ്പോള്‍ പിന്നെ ഗള്‍ഫിലുള്ള അപ്പന്റെ മരുന്ന് ചേച്ചിയുടെ കൈയ്യില്‍ കൊടുത്ത് വിട്ടേക്കാം. സ്വര്‍ഗ്ഗത്തില്‍ പോകുന്ന വഴിക്ക് കൊടുത്തോളും!!!

പറ്റുമെങ്കില്‍

പറ്റുമെങ്കില്‍

പറ്റുമെങ്കില്‍ ആത്മാവ് ആയി കര്‍ത്താവിനെ കാണാന്‍ പോവുക. സമയം ഉണ്ടെങ്കില്‍ സ്വര്‍ഗ്ഗം സന്ദര്‍ശിക്കുക!!!

ഭര്‍ത്താവ് ആയിരുന്നെങ്കില്‍

ഭര്‍ത്താവ് ആയിരുന്നെങ്കില്‍

പറഞ്ഞത് എങ്ങാനും മാറിപ്പോയതാണോ... ഭര്‍ത്താവിനെ ആണോ കര്‍ത്താവ് എന്ന് ഉദ്ദേശിച്ചത്. അങ്ങനെയാണെങ്കില്‍ ആകെ കുഴങ്ങിപ്പോയേനെ.

പാവം യേശു

പാവം യേശു

യേശുദേവനെ കുരിശില്‍ തറച്ചു. എന്നിട്ട് മൂ്‌ന് ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റത്. ഇതിപ്പോള്‍ വെറും 10 മിനിട്ടുകൊണ്ട് സ്വര്‍ഗ്ഗമൊക്കെ കണ്ട് തിരിച്ചുവന്നില്ലേ.

കര്‍ത്താവ് അറിഞ്ഞ് കാണുമോ?

കര്‍ത്താവ് അറിഞ്ഞ് കാണുമോ?

ശരീരം ഉപേക്ഷിച്ച് സ്വര്‍ഗ്ഗത്തില്‍ പോയി കര്‍ത്താവിനോട് സംസാരിച്ചു എന്നൊക്കെ ആണല്ലോ പറയുന്നത്. കര്‍ത്താവ് ഇത് വല്ലതും അറിഞ്ഞുകാണുമോ ആവോ.

സ്വര്‍ഗ്ഗം തള്ളിത്തള്ളി

സ്വര്‍ഗ്ഗം തള്ളിത്തള്ളി

സ്വര്‍ഗ്ഗം തള്ളിത്തള്ളി പാതാളത്തില്‍ കൊണ്ടു തള്ളുമെന്ന് പേടിച്ച് കര്‍ത്താവ് തന്നെ പറഞ്ഞ് വിട്ടതാകുമോ എന്നാണ് വേറൊരു സംശയം.

ഒലക്ക വേണോ

ഒലക്ക വേണോ

ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ കര്‍ത്താവ് എന്ത് ചെയ്യും. ഒലക്ക തിരഞ്ഞ് പോകേണ്ടി വരും.

പൊക്കിപ്പറയുകയാണെങ്കിലും

പൊക്കിപ്പറയുകയാണെങ്കിലും

പൊക്കി പറയുകയാണ്, ഫാന്‍സിനെ ഉണ്ടാക്കാന്‍ നോക്കുകയാണ്... പക്ഷേ ഇത്രയും തള്ളണോ എന്നാണത്രെ കര്‍ത്താവ് പോലും ചോദിക്കുന്നത്.

English summary
A girl who went to heaven and talked to Jesus- Social Media trolls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X