• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദേവൻ എന്നാ സുമ്മാവാ... ഫോർബ്‌സ് മാസികയിൽ അഭിമുഖം; കേരളത്തിലെ ശക്തനായ രാഷ്ട്രീയ നേതാവായി ഉയരുന്നു!

സിനിമ നടന്‍ ദേവന്‍ കുറച്ച് നാളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമാഭിനയം അല്ല അദ്ദേഹത്തെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്, രാഷ്ട്രീയ പ്രവേശനവും രാഷ്ട്രീയ പ്രസ്താവനകളും ആണ്.

മോദി സ്തുതി: നികേഷിന്റെ മുന്നിൽ കുടുങ്ങി നടൻ ദേവൻ; ഉത്തരം മുട്ടിച്ച് വിടാതെ പിറകെ!!

'പ്രിയപ്പെട്ട ദേവൻ, നല്ല സംവിധായകർക്കൊപ്പം അഭിനയിക്കൂ; തലയിലവനൊരു വസ്തുവുമില്ലെന്ന് പറയിപ്പിക്കരുത്'

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയിലെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ നികേഷ് കുമാര്‍ ദേവനെ ഇരുത്തിപ്പൊരിച്ചെടുത്തതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ദേവന്‍ 'അതുക്കും മേലെ' ആണ് എന്നാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. ഫോര്‍ബ്‌സ് മാസികയില്‍ ഒക്കെ അല്ലേ അഭിമുഖം വന്നിരിക്കുന്നത്... അതിന്റെ കഥകള്‍ അറിയാം...

ഫോര്‍ബ്‌സ് മാഗസിന്‍

ഫോര്‍ബ്‌സ് മാഗസിന്‍

ഫോര്‍ബ്‌സ് മാഗസിന്‍ യഥാര്‍ത്ഥത്തില്‍ ഒരു അമേരിക്കന്‍ ബിസിനസ് മാഗസിന്‍ ആണ്. ഇപ്പോഴവര്‍ക്ക് ഇന്ത്യന്‍ പതിപ്പുമുണ്ട്. ഫോര്‍ബ്‌സിന്റെ സമ്പന്ന പട്ടികയും അതില്‍ വരുന്ന ലേഖനങ്ങളും അഭിമുഖങ്ങളും എല്ലാം ലോകം ഉറ്റുനോക്കുന്ന ഒന്നാണ്.

ദേവന്റെ അഭിമുഖം?

ദേവന്റെ അഭിമുഖം?

അങ്ങനെയുള്ള ഒരു മാഗസിനില്‍ ദേവനെ പോലെ ഉള്ള ഒരാളുടെ അഭിമുഖം എങ്ങനെ വന്നു എന്നായിരുന്നു പലരും അത്ഭുതപ്പെട്ടത്. ദേവന്റെ സിനിമാ ജീവിതത്തെ കുറിച്ചായിരുന്നെങ്കില്‍ പിന്നെയും മനസ്സിലാക്കാമായിരുന്നു. ഇതാണെങ്കില്‍ രാഷ്ട്രീയത്തെ കുറിച്ചാണ്.

 തലക്കെട്ട് കണ്ടാല്‍ ശരിക്കും ഞെട്ടും

തലക്കെട്ട് കണ്ടാല്‍ ശരിക്കും ഞെട്ടും

ഫോര്‍ബ്സ് മാഗസിനില്‍ വന്ന അഭിമുഖത്തിന്റെ തലക്കെട്ട് കണ്ടാല്‍ ആരും ശരിക്കും ഞെട്ടിപ്പോകും. കേരളത്തിലുള്ളവരാണെങ്കില്‍ ആ ഞെട്ടലില്‍ നിന്ന് മുക്തരാകാന്‍ അല്‍പം സമയവും എടുത്തേക്കും. Devan Srinivasan is emerging as a powerful political leader in Kerala എന്നാണ് തലക്കെട്ട്. അതായത് ദേവന്‍ കേരളത്തിലെ ഒരു ശക്തനായ രാഷ്ട്കീയ നേതാവായി ഉയര്‍ന്നുവരുന്നു എന്ന്!

സംഗതി വേറെ ലെവലാണ് കേട്ടോ

സംഗതി വേറെ ലെവലാണ് കേട്ടോ

സംഗതി ഫോര്‍ബ്‌സ് മാഗസിന്‍ ആണെങ്കിലും അതിലും അത്യാവശ്യം 'പെയ്ഡ് പ്രൊമോഷന്‍' ഒക്കെ സാധ്യമാണ്. ബ്രാന്‍ഡ് കണക്ട് എന്ന സെഗ്മെന്റില്‍ ആണ് ദേവന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പണം കൊടുത്ത് ലേഖനം പ്രസിദ്ധീകരിക്കുന്ന സെഗ്മെന്റാണിത്. പലരും ഇതുപോലെ ചെയ്യാറുമുണ്ട്.

ആ സംശയം വേണ്ട

ആ സംശയം വേണ്ട

ദേവന്റെ സിനിമ ജീവിതത്തെ കുറിച്ച് പോലും ഇത്തരത്തില്‍ ഒരു ലേഖനത്തിന്റെ സാധ്യതയില്ല എന്നാണ് പലരുടേയും വിലയിരുത്തല്‍. അഭിമുഖം തയ്യാറാക്കിയത് ഫോര്‍ബ്‌സിന്റെ പ്രതിനിധിയല്ലെന്ന് കൃത്യമായി എഴുതി വച്ചിട്ടും ഉണ്ട്. അതോടെ മിക്കയാളുകളുടേയും സംശയവും വഴിമാറി.

രണ്ടാഴ്ച മുമ്പ്

രണ്ടാഴ്ച മുമ്പ്

രണ്ട് ആഴ്ച മുമ്പാണ് ദേവന്റെ ഈ ബ്രാന്‍ഡ് കണക്ട് അഭിമുഖം ഫോര്‍ബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 5 ന് വൈകുന്നേരം അഞ്ചരയ്ക്ക്. അതിന് ശേഷം ആയിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയിലെ നികേഷ്‌കുമാര്‍ വക ദേവന്‍ വധം അരങ്ങേറിയത്!

പാര്‍ട്ടിയൊക്കെയുണ്ട്

പാര്‍ട്ടിയൊക്കെയുണ്ട്

നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. സംഗതി 2004 ല്‍ ആണ് രൂപികരിച്ചത് എന്നാണ് പറയുന്നത്. എന്തായാലും അതിനിടെ ഒന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് തിരിച്ചുവന്നിട്ടുണ്ട് ദേവന്‍. അതിന് പിറകെ നരേന്ദ്ര മോദിയേയും ഒന്ന് പ്രശംസിച്ചു.

മത്സരിക്കാന്‍ ഇറങ്ങുന്നു

മത്സരിക്കാന്‍ ഇറങ്ങുന്നു

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സര രംഗത്തുണ്ടാകും എന്നാണ് ദേവന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തന്റെ പാര്‍ട്ടിയ്ക്ക് കേരളത്തില്‍ മൊത്തം 1,400 പരിലീലകരുണ്ട് എന്നാണ് ദേവന്‍ പറയുന്നത്. പുതിയതായി പാര്‍ട്ടിയില്‍ ചേരുന്നവര്‍ക്ക് പരിശീലനം നല്‍കുന്നത് അവരാണത്രെ.

മോദി സ്തുതിയില്‍ കുടുങ്ങി

മോദി സ്തുതിയില്‍ കുടുങ്ങി

റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖത്തില്‍ ആദ്യം മുതലേ നികേഷ് കുമാര്‍ ചോദ്യം ചോദിച്ച് വലയ്ക്കുന്നുണ്ട് ദേവനെ. ഒടുവില്‍ മോദി സ്തുതിയില്‍ എത്തിയപ്പോഴാണ് ശരിക്കും കുടുക്കിയത്. എന്തുകൊണ്ട് മോദി മികച്ചത് എന്ന ചോദ്യത്തിന് കൃത്യമായി ഒരു ഉത്തരം പോലും പറയാന്‍ ദേവന് കഴിഞ്ഞിരുന്നില്ല.

English summary
Actor Devan's interview in Forbes Magazine's brand connect segment makes discussion on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X