കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം എസ് ധോണി പ്രചോദനമായി, ശിഖര്‍ ധവാന്‍ ഓപ്പണര്‍ സ്ഥാനം രാജിവെച്ചു, ടീമില്‍ തുടരും!

  • By Kishor
Google Oneindia Malayalam News

ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ഇന്ത്യന്‍ ടീമില്‍ തുടരുന്ന എം എസ് ധോണിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ദേശീയ ടീമിന്റെ ഓപ്പണറായ ശിഖര്‍ ധവാന്‍ ഈ സ്ഥാനം രാജിവെക്കുകയായിരുന്നു. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ മൂന്ന് ഫോര്‍മാറ്റുകളിലും ബാറ്റ്‌സ്മാന്‍ സ്ഥാനം രാജിവെച്ചെങ്കിലും താന്‍ ടീം സെലക്ഷന് അവൈലബ്ള്‍ ആയിരിക്കുമെന്നാണ് ധവാന്‍ പറയുന്നത്.

Read Also: എന്റെ ശിഖര്‍ ധവാനേ നിര്‍ത്തിപ്പോയ്ക്കൂടേ.. എന്തിനാണിങ്ങനെ പറയിപ്പിക്കുന്നത്.. ട്രോളുകള്‍ കൊണ്ട് ആറാട്ട്!

ഇംഗ്‌ളണ്ടുമായി നടന്നുവരുന്ന ഈ പരമ്പരയ്ക്ക് ശേഷം ധവാന്റെ പ്രകടനം കാണാനുള്ള അവസരമാണ് ഇതോടെ ലക്ഷക്കണക്കായ ആരാധകര്‍ക്ക് നഷ്ടമാകുന്നത്. ഇതാണ് രാജിക്കുള്ള കൃത്യമായ സമയമെന്ന് തോന്നുന്നു എന്നാണ് ധവാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അനൗദ്യോഗികമായി താന്‍ നേരത്തെ തന്നെ വിരമിച്ചുകഴിഞ്ഞതാണ്.. ധവാന്റെ വാക്കുകളിലേക്ക്...

പെട്ടെന്നുണ്ടായ കാരണം

പെട്ടെന്നുണ്ടായ കാരണം

കരിയറിന്റെ തുടക്കം മുതല്‍ താന്‍ ക്രീസിലുണ്ടായിരുന്ന ഓരോ സമയവും, എടുത്ത റണ്‍സുമെല്ലാം റണ്‍റേറ്റ് കുറക്കാന്‍ കാരണമായിട്ടുണ്ട്. മാത്രമല്ല, കോലി ക്രീസിലെത്തുന്നത് അത് വൈകിക്കുകയും ചെയ്തു. ഞാന്‍ എപ്പോഴും എതിര്‍ടീമിന്റെ താല്‍പര്യങ്ങള്‍ സോറി എന്റെ ടീമിന്റെ താല്‍പര്യം മുന്നില്‍ കാണുന്ന ഒരാളാണ്. അവസാനദിവസങ്ങളിലെ നെറ്റ്‌സ് പ്രാക്ടീസിനിടെ ധവാന്‍ പറഞ്ഞു.

രാഹുലും യുവരാജും

രാഹുലും യുവരാജും

അടുത്ത മത്സരത്തില്‍ പൂജ്യത്തിന് പുറത്താകാതിരുന്നാല്‍ വലിയ ഓഫറുകളാണ് തനിക്ക് യുവരാജും കെ എല്‍ രാഹുലുമെല്ലാം വച്ചിരിക്കുന്നത്. അവരോട് എനിക്കുള്ള കടപ്പാട് ഈ അവസരത്തില്‍ ഞാനോര്‍ക്കുകയാണ്. താന്‍ എങ്ങനെ അവസാന ഇലവനില്‍ കയറിപ്പറ്റുന്നു എന്ന് സംശയം കൊള്ളുന്നവര്‍ക്കെതിരെ ശിഖര്‍ ധവാന്‍ ആഞ്ഞടിച്ചു.

ഞാന്‍ മാത്രമല്ലല്ലോ അവരുമില്ലേ

ഞാന്‍ മാത്രമല്ലല്ലോ അവരുമില്ലേ

രോഹിത് ശര്‍മ, ഉമേഷ് യാദവ്, ജഡേജ തുടങ്ങി വെറുതെ ടീമില്‍ കളിച്ചുപോകുന്നവരെ കൂടി ചേര്‍ത്താണ് ധവാന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നത്. ടീമില്‍ എത്ര നിര്‍ണായക സ്ഥാനമാണ് തങ്ങള്‍ വഹിക്കുന്നത് എന്നറിയില്ലേ. ഞങ്ങളുടെ സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ കോലിക്കും അശ്വിനും മറ്റും ഇപ്പോള്‍ കാണുന്ന റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ കഴിയുമായിരുന്നോ.

ഓസ്‌ട്രേലിയ ഞെട്ടി

ഓസ്‌ട്രേലിയ ഞെട്ടി

ശിഖര്‍ ധവാന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപം ഞെട്ടിച്ചിരിക്കുന്നത് അടുത്തതായി ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിനെയായിരുന്നു. മുരളി വിജയുടെയും ധവാന്റെയും വിക്കറ്റ് എടുക്കാതെ വിരാട് കോലി ക്രീസിലെത്തുന്നത് വൈകിക്കാമെന്ന ഓസീസ് പദ്ധതിയാണ് ധവാന്‍ തന്റെ പ്രഖ്യാപനത്തിലൂടെ പൊളിച്ചത്.

സ്റ്റുവര്‍ട്ട് ബിന്നിയും

സ്റ്റുവര്‍ട്ട് ബിന്നിയും

ടീമംഗങ്ങള്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാനായി മാത്രം ഇന്ത്യന്‍ ടീമില്‍ തുടരുന്ന കാര്യം പുനപരിശോധിക്കുമെന്ന് ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയും വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബാങ്ക് ബാലന്‍സ് നോക്കിയ ശേഷം ബിന്നി ഈ തീരുമാനം മാറ്റിയതായും പറയപ്പെടുന്നു.

English summary
After MS Dhoni, Shikhar Dhawan decides to step down as batsman, satire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X