കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജട്ടി വാങ്ങൂ... ഒരു വര്‍ഷത്തേയ്ക്കുള്ള ഐശ്വര്യം സ്വന്തമാക്കൂ... അക്ഷയ ജട്ടീയ വന്‍ വിജയം

Google Oneindia Malayalam News

അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഒരു വര്‍ഷത്തേയ്ക്ക് 'നല്ല ഐശ്വര്യം' ആയിരിയ്ക്കും എന്നല്ലേ ജ്വല്ലറികളൊക്കെ പരസ്യം ചെയ്യുന്നത്. ആചാരം , ആനാചാരം , അന്ധവിശ്വാസം... ഇതേതുമാകട്ടെ നമ്മുടെ ആളുകള്‍ അതിന് പിറകേ പോകും.

എന്നാല്‍ അക്ഷയ തൃതീയമാത്രമേ ഉള്ളൂ എന്നാണോ എല്ലാവരും കരുതി വച്ചിരിയ്ക്കുന്നത്? സ്വര്‍ണം വാങ്ങിയാല്‍ മാത്രമേ ഐശ്വര്യം ഉണ്ടാവുകയുള്ളൂ?

എന്നാല്‍ എല്ലാവര്‍ക്കും തെറ്റിപ്പോയിരിയ്ക്കുന്നു. ഡിങ്കമതാചാര പ്രകാരം അക്ഷയ ജട്ടീയ എന്നൊരു ദിനമുണ്ട്. ആ ദിനത്തില്‍ ജട്ടി വാങ്ങുന്നവര്‍ക്കാണ് സര്‍വ്വ ഐശ്വര്യങ്ങളും വന്നുതചേരുക. ഇത്തവണ മെയ് എട്ടാം തിയതിയായിരുന്നു അക്ഷയ ജട്ടീയ. മഹത്തായ ആ ആചാരത്തിന്റെ മനോഹരമായ നിമിഷങ്ങളില്‍ പങ്കുചേരാം.. ഡിങ്ക ഡിങ്ക!!!

ജട്ടി വാങ്ങൂ

ജട്ടി വാങ്ങൂ

സ്വര്‍ണം വാങ്ങിയാല്‍ മാത്രമേ ഐശ്വര്യമുണ്ടാകൂ എന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നാല്‍ നിങ്ങള്‍ ഡിങ്കനില്‍ പെട്ടവനല്ല.

എല്ലാവര്‍ക്കും വേണം

എല്ലാവര്‍ക്കും വേണം

സ്വര്‍ണം എല്ലാവരും ഉപയോഗിയ്ക്കുന്ന ഒരു സാധനമല്ല. എന്നാല്‍ അടിവസ്ത്രങ്ങള്‍ അങ്ങനെയാണോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ സ്വര്‍ണത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് 'ജട്ടിയ്ക്ക്' തന്നെയല്ലേ...!!!

 ഡിങ്കന്‍

ഡിങ്കന്‍

നിങ്ങള്‍ ഉപയോഗിയ്ക്കുന്ന അടിവസ്ത്രം എന്ന നിലയിലല്ല 'ജട്ടിയുടെ' പ്രാധാന്യം. അത് ഡിങ്കവസ്ത്രമാണ്. അപ്പോള്‍ അതിന്റെ മാഹാത്യം ഊഹിയ്ക്കാമല്ലോ!!

ആ ദിനത്തില്‍ തന്നെ

ആ ദിനത്തില്‍ തന്നെ

നിങ്ങള്‍ക്ക് ഏത് ദിവസം വേണമെങ്കിലും 'ജട്ടി' വാങ്ങാവുന്നതാണ്. എന്നാല്‍ അക്ഷയ ജട്ടീയ ദിനത്തില്‍ വാങ്ങിയാല്‍ മാത്രമേ ഐശ്വര്യം വന്നുചേരുകയുള്ളൂ.

രണ്ട് ദിനങ്ങള്‍

രണ്ട് ദിനങ്ങള്‍

അക്ഷയ തൃതീയ സാധാരണ ഒറ്റ ദിവസമേ ഉണ്ടാകാറുള്ളൂ. എന്നാല്‍ അക്ഷയ ജട്ടീയ അങ്ങനെയല്ല. ഇത്തവണ അത് മെയ്8,9 തിയ്യതികളിലാണ്.

കോണക ത്രിതീയ

കോണക ത്രിതീയ

സത്യത്തില്‍ അക്ഷയ ജട്ടീയ എന്നതിനൊപ്പം തന്നെ ഈ ദിനങ്ങള്‍ക്ക് കോണക ത്രിതീയ എന്നൊരു പേരും ഉണ്ട്.

അറിയാത്തത് പാപമല്ല

അറിയാത്തത് പാപമല്ല

ഡിങ്കമതത്തെ കുറിച്ച് അറിയാത്തവര്‍ക്ക് അക്ഷയ ജട്ടീയയെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോളണം എന്നില്ല. പക്ഷേ അതൊരു പാപമായി ഡിങ്കോയിസ്റ്റുകള്‍ കണക്കാക്കുകയില്ല. പകരം ബോധവത്കരണമാണ് ഡിങ്കഭക്തര്‍ നിര്‍വ്വഹിയ്ക്കുന്നത്.

ഐശ്വര്യ ജട്ടികള്‍

ഐശ്വര്യ ജട്ടികള്‍

ആയിരങ്ങള്‍ കൊടുത്ത് ഒരു ഗ്രാം സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ഐശ്വര്യം നൂറുകള്‍ മുടക്കി ജട്ടി വാങ്ങിയാല്‍ ലഭിയ്ക്കും എന്നാണ് ഡിങ്കമത പ്രമാണം.

മതമേതായാലും

മതമേതായാലും

മതമേതായാലും മതി... ജെട്ടി നന്നായാല്‍ മതിയെന്നും പറയുന്ന ഡിങ്കോയിസ്റ്റുകളെ എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങളില്‍ അക്ഷയ ജട്ടീയ ദിനത്തില്‍ കാണുകയുണ്ടായി.

English summary
Dinkoits celebrates Akshaya Jateeya all over Kerala, a satire celebration mocking Akshaya Thritheeya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X