കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബി അമിതാഭ് ബച്ചന്‍ അന്തരിച്ചു..!! ചിത്രം പ്രചരിക്കുന്നു..ആരാധകര്‍ ആശങ്കയില്‍..!

അമിതാഭ് ബച്ചന്‍ മരിച്ചുവെന്ന് ഫേസ്ബുക്കില്‍ വ്യാജപ്രചരണം.

Google Oneindia Malayalam News

മുംബൈ: ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ മരിച്ചതായി ഫേസ്ബുക്കില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. അമിതാഭ് ബച്ചന്‍ കണ്ണടച്ച് കിടക്കുന്ന ചിത്രത്തിനൊപ്പമാണ് വ്യാജവാര്‍ത്ത പരക്കുന്നത്. മകനായ അഭിഷേക് ബച്ചന്‍ അമിതാഭിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സിനിമാ ലോകത്തും ബച്ചൻ ആരാധകർക്കിടയിലും വാർത്ത വൻ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. അമിതാബ് ബച്ചൻ സുഖമില്ലാതെയിരിക്കുകയാണ് എന്നുള്ള വാർത്തകൾ നേരത്തെ വന്നിരുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ആരാധകർ ആശങ്കയിലായിരിക്കുന്നത്.

ചിത്രം പ്രചരിക്കുന്നു

ഇതാദ്യമായല്ല 74കാരനായ ബച്ചന്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ക്കിരയാവുന്നത്. നിലവില്‍ പ്രചരിക്കുന്ന ചിത്രം വളരെ മുന്‍പ് അമിതാഭ് ബച്ചന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ എടുത്തവയാണ്. ഇവയാണിപ്പോള്‍ ബച്ചന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്.

ആവർത്തിക്കുന്ന പ്രചരണം

കഴിഞ്ഞ വര്‍ഷം വാട്‌സ്ആപ്പിലും ഇത്തരം വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഫെബ്രുവരി 23ന് രാവിലെ 11 മണിയോടെ അമിതാഭ് ബച്ചന്‍ മരിച്ചുവെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മരിക്കുന്നില്ലെന്നുമാണ് സന്ദേശം വാട്‌സ്ആപ്പില്‍ പ്രചരിച്ചത്. ഈ സംഭവം അന്ന് ആരാധകരേയും സിനിമാലോകത്തേയും ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. സമാനമായ സംഭവമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്.

ഐശ്വര്യയും ഇരയായി

നേരത്തെ അമിതാഭ് ബച്ചന്റെ മരുമകളും പ്രശസ്ത നടിയുമായ ഐശ്വര്യ റായ് ബച്ചന്റെ പേരിലും ഇത്തരം വ്യാജ മരണവാര്‍ത്ത പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു വ്യാജവാര്‍ത്ത പരന്നത്. ഐശ്വര്യ ആത്മഹത്യ ചെയ്തുവെന്നായിരുന്നു വാര്‍ത്ത. ഐശ്വര്യയുടേതിന് സമാനമായ ചിത്രങ്ങളും അന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു.

എന്തൊരു ഭാവന!

യേ ദില്‍ ഹേ മുശ്കില്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ രണ്‍ബീറുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചത് ബച്ചന്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായി വാര്‍ത്ത വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഐശ്വര്യ ആത്മഹത്യ ചെയ്തുവെന്നായിരുന്നു വാര്‍ത്ത പരന്നത്.

English summary
Megastar Amitabh Bachchan's death hoax is going viral in facebook with one old picture of him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X