• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വന്തം വീടിന് തീയിടുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ വിൽപനയ്ക്ക്!! മാടന്പിള്ളിയെ, അല്ല മുട്ടത്തറയിലെ മനോരോഗി!!

തിരുവനന്തപുരം മുട്ടത്തറയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയുടെ വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിട്ടുള്ളത്. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ പോലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് നേതാവിന്റെ സ്വന്തം മകനേയും!

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്‍മാര്‍. സ്വന്തം വീടിന് തീയിടുന്ന നല്ലയിനം ഡ്രാഗണ്‍ കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന പരസ്യവും ഇറങ്ങിക്കഴിഞ്ഞു. ട്രോളുകള്‍ കാണാം...

സ്ഥിരം പരിപാടി

സ്ഥിരം പരിപാടി

മുമ്പ് ഇതുപോലെ ഒരു സംഭവം നടന്നത് നെയ്യാറ്റിന്‍കരയില്‍ ആയിരുന്നു. മുന്‍ എംഎല്‍എ സ്വന്തം വീടിന് തീയ്യിട്ട് പോലീസില്‍ പരാതിയും നല്‍കി. ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് എന്നാണത്രെ ഉപദേശം!

ഇടപെടണ്ടാ...

ഇടപെടണ്ടാ...

സെക്രട്ടേറിയറ്റില്‍ ചെറിയൊരു തീപ്പിടിത്തമുണ്ടായപ്പോള്‍ പോലും ഗവര്‍ണര്‍ ഇടപെടണം എന്ന് പറഞ്ഞ ആളാണ് ചെന്നിത്തല. ഇതിപ്പോ ഇടപെടണ്ട എന്നാണത്ര പറയുന്നത്!

ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍

ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍

സ്വന്തം വീടിന് നേരെ തീ തുപ്പുന്ന നല്ലയിനും ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക് എത്തിയിട്ടുണ്ടത്രെ! ഇത്രമാത്രം പ്രത്യേകതയുള്ള ഡ്രാഗണ്‍ കുഞ്ഞുങ്ങളെ എവിടെ കിട്ടും!!!

എന്തൊരു സന്തോഷം

എന്തൊരു സന്തോഷം

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോള്‍ കെപിസിസി അംഗവും ആയ ലീനയുടെ വീട് ആണ് ആക്രമിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് ലീനയ്ക്കും അറിവുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍!

അത്രയ്ക്ക് അന്വേഷിക്കണ്ട....

അത്രയ്ക്ക് അന്വേഷിക്കണ്ട....

വീടിന് തീയിട്ടവരെ കുറിച്ച് അന്വേഷിക്കണം എന്ന് പറഞ്ഞതൊക്കെ ശരി. അത്രയ്ക്കങ്ങ് ഡീറ്റെയില്‍ ആയി അന്വേഷിക്കേണ്ടതില്ല എന്നാണത്രെ പരാതിക്കാരി പറഞ്ഞത്!

പിണറായിഭരണം

പിണറായിഭരണം

ഈ പിണറായി ഭരണത്തില്‍ ഒരാള്‍ക്ക് സ്വന്തം വീട് പോലും പൊളിക്കാന്‍ പാടില്ലേ എന്നാണത്രെ ഇപ്പോള്‍ രമേശ് ചെന്നിത്തല ചോദിക്കുന്നത്. ഇക്കാര്യത്തില്‍ എന്തായാലും സിബിഐ അന്വേഷണം വേണ്ടി വരും!

ആരായിരിക്കും

ആരായിരിക്കും

പെട്ടെന്ന് നോക്കൂ... സിപിഎമ്മുകാര്‍ സ്വന്തം വീട് പൊളിച്ച വാര്‍ത്തകള്‍ വല്ലതും ഉണ്ടോ. പുതിയ വീട് വയ്ക്കാന്‍ വേണ്ടി പൊളിച്ചതാണെങ്കിലും മതി- ഇങ്ങനെ ഒരു മെസേജ് ആര് അയച്ചതായിരിക്കും!!!

രണ്ടിലയോ...

രണ്ടിലയോ...

യുഡിഎഫില്‍ ഇപ്പോള്‍ ആകെ പ്രശ്‌നങ്ങളാണ്. അതിനിടയിലാണ് ഈ വീട് പൊളിച്ച സംഗതി. രണ്ടില പോയതൊക്കെ പിന്നെ നോക്കാം എന്നാണത്രെ ലൈന്‍!

അടുത്ത വീട്ടില്‍

അടുത്ത വീട്ടില്‍

ഇതുപോലെ എന്തെങ്കിലും ഒക്കെ പറയുന്നുണ്ടെങ്കില്‍ വീട്ടുകാര്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. റിസ്‌ക് എടുക്കാതെ അടുത്ത വീട്ടില്‍ കിടന്നുറങ്ങാം!

വിദൂഷക വേഷങ്ങള്‍...

വിദൂഷക വേഷങ്ങള്‍...

ഇതിപ്പോള്‍ ഈ മകന്‍ ഒരുക്കിയ കളിയരങ്ങില്‍ അമ്മയ്ക്ക് മാത്രമല്ലല്ലോ വേഷം ഉണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെഎസ് ശബരിനാഥന്‍.... വിദൂഷക വേഷങ്ങള്‍ അനവധിയായിരുന്നില്ലേ!

യൂത്ത് കോണ്‍ഗ്രസ് ആകാനുള്ള മൈന്റോ...

യൂത്ത് കോണ്‍ഗ്രസ് ആകാനുള്ള മൈന്റോ...

ഇനിയിപ്പോള്‍ വീട്ടുകാരില്‍ നിന്ന് ഇങ്ങനെയുള്ള ചില ഡയലോഗുകള്‍ ഒക്കെ കേള്‍ക്കേണ്ടി വരും. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോള്‍ ജനലിന്റെ ഒരു ചില്ല് പൊട്ടിയതിനാണോ ഇത്...

cmsvideo
  വെഞ്ഞാറ്മൂട് കൊലപാതകത്തില്‍ നെഞ്ച് പൊട്ടി ഹഖിന്റെ ഭാര്യ | Oneindia Malayalam
  പുണ്യജന്മങ്ങള്‍ക്ക് ലഭിക്കുന്ന

  പുണ്യജന്മങ്ങള്‍ക്ക് ലഭിക്കുന്ന

  മുട്ടത്തറയിലെ വീട്ടില്‍ നിന്ന് മകനെ കുറിച്ച് കേട്ട ഡയലോഗ് ആണത്രെ- പുണ്യജന്മങ്ങള്‍ക്ക് ലഭിക്കുന്ന പൂര്‍വ്വ ജന്മസാഫല്യമാണ് നന്മകളുടെ വിളനിലമായ സര്‍വ്വജ്ഞനായ നമ്മുടെ മോന്‍!!!

  ഓരോരോ ഹോബികള്‍

  ഓരോരോ ഹോബികള്‍

  ഇലക്ഷന് തോറ്റാല്‍ സ്വന്തം വീടിന് തീയിട്ട് അത് സിപിഎമ്മിന്റെ തലയില്‍ ഇടുക, സ്വന്ം മുടി മുറിച്ച് അത് സിപിഎം ചെയ്തതാണെന്ന് പറയുക എന്ന് തുടങ്ങിയ വ്യത്യസ്തങ്ങളായ ഹോബികള്‍ ആണത്രെ ഇവര്‍ക്ക്!

  തീ ഉണ്ടാകുന്നത് എങ്ങനെ

  തീ ഉണ്ടാകുന്നത് എങ്ങനെ

  തീ ഉണ്ടാകുന്നത് എങ്ങനെ എന്നൊന്നും ഇവരോട് ചോദിക്കരുത്. തീ ഉണ്ടാവുകയല്ല, ഉണ്ടാക്കുകയല്ലേ എന്ന് തിരിച്ച് ചോദിച്ചുകളയും. പഴയ കഥകള്‍ അങ്ങനെ ആണല്ലോ എന്ന്....!

  ഗംഗ യൂത്ത് കോണ്‍ഗ്രസ്സുകാരി...

  ഗംഗ യൂത്ത് കോണ്‍ഗ്രസ്സുകാരി...

  സ്വന്തം വീടിന്റെ ജനല്‍ ചില്ല എറിഞ്ഞുതകര്‍ക്കുന്ന, വീടിന് തീ ഇടുന്ന മാടമ്പള്ളിയിലെ ഗംഗ ഒരു യൂത്ത് കോണ്‍ഗ്രസ്സുകാരി ആണെന്ന് ഡോക്ടര്‍ സണ്ണി ഒടുവില്‍ തിരിച്ചറിഞ്ഞിരുന്നുവത്രെ! ഇത്തിരി വൈകിപ്പോയി...

  ജന്മനാ ഉള്ളതാ...

  ജന്മനാ ഉള്ളതാ...

  എന്നാലും ഒരു വീട് ആക്രമിച്ചതിന് ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ. മറ്റാരുടേയും വീടല്ലല്ലോ, സ്വന്തം വീടല്ലേ തകര്‍ത്തത്. അതിന് ഇത്രയ്ക്കും പറയേണ്ട വല്ല കാര്യവും ഉണ്ടോ!

  എന്‍ ഒടലും വീടും

  എന്‍ ഒടലും വീടും

  യൂത്ത് കോണ്‍ഗ്രസ്സില്‍ അംഗത്വം എടുക്കുന്നതിന് ഇനി മുതല്‍ ഇങ്ങനെ ഒരു പ്രതിജ്ഞ കൂടിയുണ്ടത്രെ!

  എന്‍ ഒടല്‍ കോണ്‍ഗ്രസ്സുക്ക്

  എന്‍ ഉയിര്‍ കോണ്‍ഗ്രസ്സുക്ക്

  എന്‍ വീടും കോണ്‍ഗ്രസ്സുക്ക്!!!

  ങ്ങാ... ങ്ങാ...

  ങ്ങാ... ങ്ങാ...

  വീട് ആക്രമിച്ചു എന്ന് കേട്ടാല്‍ അപ്പോള്‍ തന്നെ ഊഹിക്കണം, അത് കമ്മികള്‍ ആയിരിക്കുമെന്ന്. അവന്‍മാര്‍ അത് മാത്രമല്ല, അതിനപ്പുറവും ചെയ്യും!

  കുറച്ച് കാലം യൂത്ത് കോണ്‍ഗ്രസ്സില്‍

  കുറച്ച് കാലം യൂത്ത് കോണ്‍ഗ്രസ്സില്‍

  തിളക്കം സിനിമയില്‍ ഉണ്ണിയെ വീട്ടില്‍ എത്തിച്ച ആ സീന്‍ ഓര്‍മയില്ലേ. വീട് പൊളിക്കാന്‍ കുറച്ച് സമയം എടുക്കും എന്നായിരുന്നു ആദ്യ ഡയലോഗ്. എന്താ കാരണം എന്ന് മനസ്സിലായോ...!

  മക്കളെ പോലെയാ കാണുന്നത്

  മക്കളെ പോലെയാ കാണുന്നത്

  സ്വന്തം മകന്‍ ചെയ്ത അക്രമം കമ്യൂണിസ്റ്റുകാരില്‍ ആരോപിച്ചതിനെ എന്തിനാണ് കുറ്റം പറയുന്നത്. കോണ്‍ഗ്രസ്സുകാര്‍ സ്വന്തം മക്കളെ പോലെയാണ് കമ്യൂണിസ്റ്റുകാരെ കാണുന്നത് എന്ന് മനസ്സിലായതില്‍ സന്തോഷിച്ചാട്ടേ!

  പൊളിക്കാനുള്ള വീട്!!!

  പൊളിക്കാനുള്ള വീട്!!!

  കമ്മികള്‍ വീട് തകര്‍ത്ത ലീനയ്ക്ക്, കെപിസിസിയുടെ 1000 വീടുകളില്‍ ഒന്ന് നല്‍കുമത്രെ! മകന് പൊളിക്കാനുള്ള വീട് നല്‍കുന്നത് യൂത്ത് ലീഗ് ആയിരിക്കുമെന്ന്!

  ഞെട്ടിച്ചുകളഞ്ഞു

  ഞെട്ടിച്ചുകളഞ്ഞു

  പണ്ട് മുന്‍ എംഎല്‍എ ശെല്‍വരാജ് ആയിരുന്നു സ്വന്തം വീടിന് തീയിട്ട് അത് സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കിയത്. മുട്ടത്തറയിലെ സംഭവം അറിഞ്ഞ് ശെല്‍വരാജ് പോലും അന്തംവിട്ടത്രെ!

  ഒന്നും തോന്നല്ലേ അമ്മേ...

  ഒന്നും തോന്നല്ലേ അമ്മേ...

  സ്വന്തം വീട് കൂട്ടുകാരനെ കൂട്ടി ആക്രമിച്ചതിന് ശേഷം ആ മകന്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നത്രെ- ഈ മകനോട് ഒന്നും തോന്നല്ലേ അമ്മേ!

  ഒരു റേഞ്ച് വേണം

  ഒരു റേഞ്ച് വേണം

  ഏതെങ്കിലും ഒരു വീട് തകര്‍ത്ത് അത് സിപിഎമ്മിന്റെ തലയില്‍ ഇടാന്‍ ആര്‍ക്കും പറ്റും. പക്ഷേ, സ്വന്തം വീട് തകര്‍ത്ത് അത് സിപിഎമ്മിന്റെ തലയില്‍ ഇടാന്‍ ഒരു റേഞ്ച് വേണമെന്ന്!

  സാഹസിക ജീവിതം

  സാഹസിക ജീവിതം

  വളരെ സാഹസികമായ ഒരു ജീവിതം ആയിരിക്കും ഒരു കോണ്‍ഗ്രസ്സുകാരന്റേത്. ഒരു അത്യാവശ്യം വരുമ്പോള്‍ സ്വന്തം വീട് പോലും കത്തിക്കേണ്ടി വന്നേക്കാം. ഇടംവലം നോക്കാതെ ചെയ്‌തേക്കണമെന്ന്!

  'നീയും തൈപ്പിച്ച് വച്ചോ ഒന്ന്'! ജനം ടിവിയെ ചാരി കൃഷ്ണകുമാറിന് വരെ ട്രോൾ! സുരേന്ദ്രനോട് പകവീട്ടിയോ!!

  യാഹുവിന് പൊള്ളലേറ്റു, ഗൂഗിൾ അത്യാസന്ന നിലയിൽ, ക്ലൗഡ് മുഴുവന്‍ കത്തി, പിഡിഎഫിന്റെ സ്ഥിതി ഗുരുതരം!!!

  English summary
  Congress leaders' house Case: Social Media reacts with jokes and trolls!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X